Saturday, January 31, 2009

SSF സമര്‍പ്പണം ‍കാസര്‍കോട്‌

‍കാസര്‍കോട്‌: ഇന്ത്യാ മഹാരാജ്യം പരമാധികാര റിപ്പബ്ലിക്കായതിന്റെ അറുപതാം വാര്‍ഷികാഘോഷ ഭാഗമായി ജില്ലാ എസ്‌എസ്‌എഫ്‌ ആഭിമുഖ്യത്തില്‍ കാസര്‍കോട്‌ നഗരത്തില്‍ നടന്ന സമര്‍പ്പണം അവേശം വിതറി. ഭാരത രാഷ്ട്രം കെട്ടിപ്പടുക്കാന്‍ വീരനേതൃത്വം നല്‍കിയ ധീരദേശാഭിമാനികളുടെ ഓര്‍മകള്‍ക്ക്‌ മുമ്പില്‍ ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ടും രാജ്യത്തിന്റെ അഖണ്ഠതയക്കുനേരെ വാളോങ്ങുന്ന ഭീകര തീവ്രവാദ ശക്തികള്‍ക്കെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തു കൊണ്ടും നാടിന്റെ അസ്തിത്വ വീണെ്ടടുപ്പിനും ധര്‍മാധിഷ്ടിത സമൂഹത്തിന്റെ പുന:സൃഷ്ടിക്കുമായി സമര്‍പ്പണ പ്രതിജ്ഞയുമായി സുന്നി വിദ്യാര്‍ത്ഥി ശക്തി അടിവെച്ച്‌ നീങ്ങിയപ്പോള്‍ ദേശസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി. പുലിക്കുന്നില്‍ നിന്നാണ്‌ പ്രകടനം തുടങ്ങിയത്‌. നഗരം ചുറ്റി പുതിയ ബസ്റ്റാന്‍ പരിസരത്ത്‌ സമാപിച്ചു.
www.ssfmalappuram.com
29/01/2009

Thursday, January 15, 2009

SSF‌ എക്സലന്‍സി ടെസ്‌ററ്‌ :‍ മലപ്പുറം ജില്ലയില്‍ 5000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുംമലപ്പുറം: എസ്‌എസ്‌എഫ്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന എസ്‌എസ്‌എല്‍സി എക്സലന്‍സി ടെസ്‌ററിന്‌ മലപ്പുറം ജില്ലയില്‍ നിന്ന്‌ 130 സെക്ടറുകളിലായി 5000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. അടുത്തമാസം ഒന്നിന്‌ രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം നാലുമണിവരെയാണ്‌ പരീക്ഷ നടക്കുക. സംസ്ഥാന കമ്മററി നല്‍കിയ നിശ്ചിത ഫോമില്‍ അപേക്ഷിച്ചവര്‍ക്കാണ്‌ പരീക്ഷക്കരിക്കാന്‍ അവസരം ലഭിക്കുക. പരീക്ഷയോടനുബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഗൈഡന്‍സ്‌ ക്ലാസിന്‌ നേതൃത്വം നല്‍കുന്നവര്‍ക്കും സെന്റര്‍ ചീഫുമാര്‍ക്കുമുള്ള പരിശീലനം ഈ മാസം 26ന്‌ രണ്ടു മണിമുതല്‍ 6മണി വരെ വാദീസലാമില്‍ നടത്താനും എക്സലന്‍സി ടെസ്‌ററ്‌ ജില്ലാ ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനമായി. യോഗത്തില്‍ ജില്ലാ സെക്രട്ടറി എ എ റഹീം, ജില്ലാ സുപ്രണ്ട്‌ സൈത്‌ മുഹമ്മദ്‌ അഷരി, എം സി എ ജബാര്‍, പി എ കബീര്‍ സംബന്ധിച്ചു.

15/01/2009
Abdul samad thennala

ജനാധിപത്യം

പണക്കാര്‍ക്ക്‌ വേണ്ടി പണക്കാരാല്‍ നിയന്ത്രിക്കപ്പെടുന്ന അധാര്‍മിക വ്യവസ്ഥിതിയായിരിക്കുന്നു ജനാധിപത്യം. പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളില്‍ നിന്ന്‌ പരിപൂര്‍ണായും അകന്ന പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം, പണപൂജയുടെ അളവില്‍ മാത്രം.

SSF ബുള്ളറ്റിന്‍

Tuesday, January 13, 2009

അനാചാരങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണം: SSF

തിരൂര്‍: വെട്ടത്ത്‌ പുതിയങ്ങാടി യാഹു തങ്ങളുപ്പാപ്പയുടെ ആണ്ട്‌ നേര്‍ച്ചയുടെ പേരില്‍ നടക്കുന്ന അനാചാരങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും നേര്‍ച്ച പോലുള്ള മതപരമായ ചടങ്ങുകളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും എസ്‌എസ്‌എഫ്‌ തിരൂര്‍ ഡിവിഷന്‍ പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു. ബാന്റ്‌ മേളം, കരിമരുന്ന്‌ എന്നിവ ഉപയോഗിക്കുന്നത്‌ അനിസ്്ല‍ാമികമാണെന്നിരിക്കെ, ഇസ്്ല‍ാമിക രീതിയില്‍ നേര്‍ച്ച നടത്തണമെന്ന കോടതിവിധി നിലനില്‍ക്കുമ്പോഴും നേര്‍ച്ചയുടെ പേരില്‍ ഇത്തരം പേക്കൂത്തുകള്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇവ നിറുത്തല്‍ ചെയ്ത്‌ നേര്‍ച്ചയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ വിശ്വാസികളും അധികൃതരും ശ്രദ്ധിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 12കേന്ദ്രങ്ങളില്‍ മോഡല്‍ പരീക്ഷ -എക്സലന്‍സി ടെസ്റ്റ്‌- നടത്താന്‍ യോഗം തീരുമാനിച്ചു. മോട്ടിവേഷന്‍ ക്ലാസ്‌, ഗൈഡന്‍സ്‌ ക്ലാസ്‌ എന്നിവയും ഇതോടനുബന്ധിച്ച്‌ നടക്കും. യോഗം എം.പി.നൗഷാദ്‌ സഖാഫിയുടെ അധ്യക്ഷതയില്‍ എ.പി.ഇസ്്മാഈല്‍ ഉദ്ഘാടനം ചെയ്തു. പി.സമീര്‍ തലക്കടത്തൂര്‍ സ്വാഗതവും വി.അബൂബക്കര്‍ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു. പി.റസാഖ്‌ പൊന്‍മുണ്ടം, അബ്ദുല്‍ഹാദി അഹ്സനി, അബ്ദുറഹ്്മാന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.

report by Abdul samada thennala
11/01/2009

Wednesday, January 7, 2009

ഇസ്രാഈല്‍ നരവേട്ടക്കെതിരെ SSF


ആഗോള മനുഷ്യസമൂഹത്തിന്റെ പ്രതിഷേധങ്ങളും അന്താരാഷ്ട്ര മര്യാദകളും അവഗണിച്ച്‌ ഗാസയിലെ നിരപരാധികള്‍ക്കെതിരെ ഇസ്രാഈല്‍ തുടരുന്ന നരനായാട്ടില്‍ പ്രതിഷേധിച്ച്‌ വിവിധ കേന്ദ്രങ്ങളില്‍‍ എസ്‌എസ്‌എഫ്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. നിരായുധരായ മനുഷ്യരെ ബോംബിട്ട്‌ കൊല്ലാന്‍ ഒത്താശ ചെയ്തുകൊടുക്കുന്ന ഐക്യരാഷ്ട്ര സഭക്കെതിരെ മാര്‍ച്ചില്‍ പ്രതിഷേധമുയര്‍ന്നു. മനുഷ്യരക്തം കുടിച്ച്‌ ഉറഞ്ഞുതുള്ളുന്ന ജൂതരാഷ്ട്രം മാനവപക്ഷ പോരാട്ടത്തില്‍ തകര്‍ന്നടിയുമെന്ന്‌ പ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞു. ഇസ്രാഈല്‍ ഭീകരതക്കെതിരെ ചെറുവിരലനക്കാന്‍ കൂട്ടാക്കാത്ത ലോകരാഷ്ട്രങ്ങളുടെ നടപടിയെ പ്രതിഷേധം തുറന്നുകാട്ടി. ഇസ്രാഈലുമായി ചങ്ങാത്തം കൂടാനുള്ള ഇന്ത്യയുടെ നീക്കം ആപത്കരമാണെന്നും മാര്‍ച്ചില്‍ അണിനിരന്നവര്‍ മുന്നറിയിപ്പ്‌ നല്‍കി
Saturday, January 3, 2009

ധര്‍മ്മ വിപ്ലവ പടയ്ക്ക്‌ പുതിയ പോരാളികള്‍

ധര്‍മ്മപുരിയില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ പ്രസിഡന്റ്‌
ഖാലിദിയ്യ:എസ്‌എസ്‌എഫിന്റെ പുതിയ പ്രസിഡന്റായി ചുമതലയേററ എന്‍ എം സ്വാദിഖ്‌ സഖാഫി സംസ്ഥാന സാരഥ്യത്തിലെത്തുന്നത്‌ കീഴ്ഘടകങ്ങളില്‍ നിന്ന്‌ പ്രസ്ഥാനത്തിന്‌ കരുത്തുററ നായകത്വം നല്‍കിയ ശേഷം. 1988 ല്‍ ചരിത്രം തീര്‍ത്ത ധര്‍മപുരി സമ്മേളനത്തില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ തൊട്ടടുത്ത വര്‍ഷം മുതല്‍ പ്രസ്ഥാനത്തിന്റെ പതാക നെഞ്ചിലേററി. മലപ്പുറം ജില്ലയിലെ പെരുന്താററിരി യൂനിററ്‌ എസ്ബി എസിന്റെ പ്രസിഡന്റായി എളിയ തുടക്കം. യൂനിററ്‌ എസ്‌എസ്‌എഫ്‌ വൈസ്‌ പ്രസിഡന്റ്‌, കൂട്ടിലങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌, മലപ്പുറം ഡിവിഷന്‍ വൈസ്‌ പ്രസിഡന്റും പിന്നീട്‌ പ്രസിഡന്റും. ജില്ലയില്‍ വൈസ്‌ പ്രസിഡന്റ്‌, പ്രസിഡന്റ്‌ സ്ഥാനങ്ങള്‍ വഹിച്ചു. എട്ടുവര്‍ഷമായി സംസ്ഥാന സമിതിയംഗമായ സഖാഫി സംസ്ഥാന ഡപ്യൂട്ടി പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. നല്ലൊരു പ്രഭാഷകനും എഴുത്തുകാരനുമാണ്‌. സി കെ മുഹമ്മദ്‌ ബാഖവിയാണ്‌ ഉസ്താദ്‌. സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ്‌ മുസ്ലിയാര്‍ കൊമ്പം ഭാര്യാപിതാവാണ്‌.


ഒ ഖാലിദില്‍ നിന്ന്‌ ആവേശവുമായി സംസ്ഥാന കാര്യദര്‍ശി
ഖാലിദിയ്യ: ഒ ഖാലിദിന്‌ ജന്മം നല്‍കിയ കണ്ണൂരിന്റെ മണ്ണില്‍ നിന്നും ആ മഹാനായ നേതാവിന്റെ പ്രചോദനമുള്‍ക്കൊണ്ടാണ്‌ എസ്‌എസ്‌എഫിന്റെ പുതിയ സംസ്ഥാന കാര്യദര്‍ശി ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍ സംഘടനാ രംഗത്തേക്ക്‌ കാലെടുത്തുവെക്കുന്നത്‌. ഇരിക്കൂര്‍ സെക്ടറിലെ സിദ്ദീഖ്‌ നഗര്‍ യൂനിററിലൂടെ സംഘടനാ രംഗത്തേക്ക്‌. 1990 മുതല്‍ ഇരിക്കൂര്‍ മേഖലാ പ്രസിഡന്റ്‌, പിന്നീട്‌ ഇരിട്ടി ഡിവിഷന്‍ സെക്രട്ടറി. കണ്ണൂര്‍ ജില്ലാ ജോയിന്റ്‌ സെക്രട്ടറി, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍. എട്ടുവര്‍ഷമായി സംസ്ഥാന സമിതിയിലുള്ള ആര്‍ പി അസോസിയേററ്‌ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചു. പ്രഭാഷകനും എഴുത്തുകാരനുമായ ആര്‍ പി ഇപ്പോള്‍ സര്‍വശിക്ഷാ അഭിയാന്‍ അധ്യാപക പരിശീലകനായി സേവനം ചെയ്യുന്നു.

ധര്‍മവിപ്ലവം നെഞ്ചിലേററി സംസ്ഥാന ട്രഷറര്‍

ഖാലിദിയ്യ: നാട്ടില്‍ സജീവമായിരുന്ന എസ്‌എസ്‌എഫിന്റെ ധാര്‍മിക വിപ്ലവമെന്ന ആശയത്തില്‍ പ്രചോദിതനായി പാലക്കാട്‌ ജില്ലയിലെ കുമരംപുത്തൂര്‍ പള്ളിക്കുന്ന്‌ യൂനിററിലൂടെയാണ്‌ പുതിയ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുന്നാസര്‍ സഖാഫി 1988ല്‍ സംഘടനാ രംഗത്തേക്ക്‌ കടന്നുവരുന്നത്‌. യൂനിററ്‌ സെക്രട്ടറി, പഞ്ചായത്ത്‌ സെക്രട്ടറി, മണ്ണാര്‍ക്കാട്‌ ഡിവിഷന്‍ പ്രസിഡന്റ്‌, ജില്ലാ പ്രസിഡന്റ്‌ സ്ഥാനങ്ങളും വഹിച്ചു. എട്ടുവര്‍ഷമായി സംസ്ഥാന സമിതിയിലുള്ള സഖാഫി കഴിഞ്ഞ കമ്മിററിയില്‍ ഡപ്യൂട്ടി പ്രസിഡന്റായിരുന്നു. അട്ടപ്പാടിയില്‍ വളര്‍ന്നുവരുന്ന മര്‍കസ്സുറഹ്മ പ്രിന്‍സിപ്പലായി സേവനം ചെയ്യുന്നു.

news and picture : www.ssfmalappuram.com

സാമ്രാജ്വത്വം അര്‍ഹിക്കുന്ന അന്ത്യചുംബനം!!

ബുഷിന്‌ കിട്ടിയത്‌ വച്ച്‌ നോക്കുമ്പോള്‍ സദ്ദാമിന്‌ കിട്ടിയ കൊലക്കയര്‍ ഒന്നുമല്ല. സദ്ദാം ആര്‍ക്കുമുന്നിലും വണങ്ങിയിട്ടില്ല. എന്നാല്‍ ബുഷ്‌ ആ ചെരിപ്പുകള്‍ക്ക്‌ മുന്നില്‍ തലകുനിച്ചു. സംസ്കാരങ്ങളുടെ അന്തരം!

സാമ്രാജ്വത്വം അര്‍ഹിക്കുന്ന അന്ത്യചുംബനം!!