Wednesday, October 20, 2010

എസ്‌ എസ്‌ എഫ്‌ ജില്ലാ ഇലക്ഷൻ ശിൽപശാല ‌

മലപ്പുറം: എസ്‌എസ്‌എഫ്‌ മെമ്പർഷിപ്പ്‌ പ്രവർത്തന കാലയളവിലേക്കുളള പുന:സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഇലക്ഷൻ ശിൽപശാല വ്യാഴാഴ്ച്ച മലപ്പുറം വാദീസലാമിൽ നടക്കും. വൈകുന്നേരം ആറു മണിക്ക്‌ തുടങ്ങുന്ന പരിപാടിയിൽ ജില്ലാ ഇലക്ഷൻ ഡയറക്ടറേറ്റ്‌, ഡി.ഇ.ഒ, ഡിവിഷൻ ഇലക്ഷൻ ഡയറക്ടറേറ്റ്‌ അംഗങ്ങൾ പങ്കെടുക്കും. മെമ്പർഷിപ്പ്‌, പുന:സംഘടന പ്രവർത്തനങ്ങൾക്കായി ജില്ലയിൽ എ.പി ബശീർ ചെല്ലക്കൊടിയുടെ നേതൃത്വത്തിൽ സയ്യിദ്‌ സൈനുൽ ആബിദീൻ, എ.എ റഹീം, സി.കെ ശക്കീർ, കെ. സൈനുദ്ധീൻ സഖാഫി അംഗങ്ങളായ അംഞ്ചംഗസമിതിയും ഡിവിഷൻ തലങ്ങളിൽ അരീക്കോട്‌ പി.ടി നജീബ്‌, കൊണേ‍്ടാട്ടി സി.കെ ശക്കീർ, കോട്ടക്കൽ അബ്ദുല്ല അഹ്സനി, മലപ്പുറം ദുൽഫുഖാറലി സഖാഫി, മഞ്ചേരി സൈനുദ്ധീൻ സഖാഫി, നിലമ്പൂർ എം. അബ്ദുറഹ്മാൻ, പെരിന്തൽമണ്ണ പി.കെ മുഹമ്മദ്‌ ശാഫി, പൊന്നാനി ശിഹാബുദ്ധീൻ സഖാഫി, തിരൂർ അബ്ദുറഹ്മാൻ സഖാഫി, തിരൂരങ്ങാടി പി.എ കബീർ, യൂ:സിറ്റി ഉസ്മാൻ ബുഖാരി, വളാഞ്ചേരി ടി.എം ബശീർ, വണ്ടൂർ സി.കെ അബ്ദുറഹ്മാൻ സഖാഫി എന്നിവരെ ഡിവിഷൻചീഫായും തെരഞ്ഞെടുത്തു. പരിപാടിയുടെ ഭാഗമായി ഡിവിഷൻ കൗൺസിലേഴ്സ്‌, സെക്ടർ ഭാരവാഹികൾ, യൂണിറ്റ്‌ പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ പങ്കെടുക്കുന്ന ഡിവിഷൻ തലങ്ങളിൽ ശിൽപശാലകൾ നടക്കും. ശിൽപശാലക്ക്‌ സംസ്ഥാന, ജില്ലാ നേതാക്കൾ നേതൃത്വം നൽകും

www.ssfmalappuram.com

Friday, October 15, 2010

രാഷ്ട്രീയത്തിൽ അഴുക്കുപുരട്ടിയവരെ തിരിച്ചറിയുക

ചതിയും കുതികാൽവെട്ടും അധിക്ഷേപങ്ങളും കൊണ്ട്‌ മുഖരിതമാണ്‌ തിരഞ്ഞെടുപ്പ്‌ കാലം. 'സംശുദ്ധ രാഷ്ട്രീയം' എന്ന്‌ പറഞ്ഞ്‌ വന്നാൽ പോലും എതിരാളിയെ മാനം കെടുത്തിയാണ്‌ ജയിക്കാൻ നോക്കുന്നത്‌. രാഷ്ട്രീയത്തിൽ അഴുക്കുപുരട്ടിയവരെ തിരിച്ചറിയുക. നാടുണർത്തുക.

Wednesday, October 13, 2010

സാഹിത്യം സാമൂഹ്യ നന്മക്ക്‌ എസ്‌എസ്‌എഫ്‌ ജില്ലാ ക്യാമ്പസ്‌ കൺവൻഷൻ 14ന്‌

മലപ്പുറം: എസ്‌എസ്‌എഫ്‌ ജില്ലാ ക്യാമ്പസ്‌ കൺവൻഷൻ 14ന്‌ വൈകുന്നേരം നാല്‌ മണിക്ക്‌ മലപ്പുറം വദീസലാമിൽ നടക്കും. സാഹിത്യം സാമൂഹ്യ നന്മക്ക്‌ എന്ന ശീർഷകത്തിൽ നടക്കുന്ന ജില്ലാ ക്യാമ്പസ്‌ കലോത്സവ്‌, ദഅ​‍്‌വത്ത്‌ മീറ്റ്‌ തുടങ്ങിയ കാര്യങ്ങൾ കൺവൻഷനിൽ ചർച്ച ചെയ്യും. ജില്ലാ ക്യാമ്പസ്‌ കൗൺസിൽ അംഗങ്ങൾ, ഡിവിഷൻ ക്യാമ്പസ്‌ സെക്രട്ടറിമാർ, ജില്ലയിലെ പ്രോഫഷണൽ, ആർട്ട്സ്‌ ആന്റ്‌ ശയൻസ്‌ കോളേജുകളിൽ നിന്നും തെരഞ്ഞെടുത്ത മൂന്ന്‌ പേർ എന്നിവരാണ്‌ പരിപാടിയിൽ പങ്കെടുക്കുക. സയ്യിദ്‌ സൈനുൽ ആബിദീൻ, എം. അബ്ദുറഹ്മാൻ, പി.പി മുജീബുറഹ്മാൻ, സി.കെ ശക്കീർ, കെ. സൈനുദ്ധീൻ സഖാഫി, പി.കെ ശാഫി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

Friday, October 8, 2010

എസ്‌ എസ്‌ എഫ്‌ മുതഅല്ലിം സമ്മേളനം ശനിയാഴ്ച

കോഴിക്കോട്‌: ഒമ്പതിന്‌ കോഴിക്കോട്‌ നടക്കുന്ന എസ്‌ എസ്‌ എഫ്‌ സംസ്ഥാന മുതഅല്ലിം സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മദ്ഹബിന്റെ നാല്‌ ഇമാമുമാരുടെ പേരിൽ നഗരത്തിൽ പ്രത്യേകം സജ്ജമാക്കിയ നാല്‌ വേദികളിൽ ഒരേ സമയം പ്രതിനിധി സമ്മേളനങ്ങളും വൈകീട്ട്‌ 6.30ന്‌ അരയിടത്തുപാലം ജംഗ്ഷനു സമീപം പൊതുസമ്മേളനവും നടക്കുമെന്ന്‌ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ ശരീഅത്ത്‌, ദഅ​‍്‌വ കോളജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 6000 പേരാണ്‌ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌.

രാവിലെ 10ന്‌ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനങ്ങൾ സയ്യിദ്‌ ഹുസൈൻ ശിഹാബ്‌ ആറ്റക്കോയ തങ്ങൾ പാണക്കാട്‌, സയ്യിദ്‌ ഉമറുൽ ഫാറൂഖ്‌ അൽ ബുഖാരി പോസോട്ട്‌, സയ്യിദ്‌ ഇബ്‌റാഹീം ഖലീലുണ്ടൽ ബുഖാരി കടലുണ്ടി, സയ്യിദ്‌ ടി എസ്‌ കെ തങ്ങൾ ബുഖാരി എന്നിവർ ഉദ്ഘാടനം ചെയ്യും. പി പി മുഹ്‌യിദ്ദീൻ കുട്ടി മുസ്ലിയാർ പാറന്നൂർ, കെ കെ അഹ്മദ്കുട്ടി മുസ്ലിയാർ, വി പി എം ഫൈസി വില്ല്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്‌ എന്നിവർ വിവിധ വേദികളിൽ പതാക ഉയർത്തും. സയ്യിദ്‌ യൂസുഫ്‌ ബുഖാരി വൈലത്തൂർ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പി എ ഹൈദ്രോസ്‌ മുസ്ലിയാർ, പി ഹസൻ മുസ്ലിയാർ, എൻ അലി മുസ്ലിയാർ കുമരംപുത്തൂർ എന്നിവർ അധ്യക്ഷത വഹിക്കും. തുടർന്ന്‌ നടക്കുന്ന മതവിദ്യാഭ്യാസത്തിന്റെ വർത്തമാനം, മധബിന്റെ പ്രാമാണികത, ഇസ്ലാമിക ദഅ​‍്‌വത്ത്‌ എന്നീ വിഷയങ്ങളിലെ ക്ളാസുകൾക്ക്‌ നെല്ലിക്കുത്ത്‌ ഇസ്മാഈൽ മുസ്ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, കാന്തപുരം എ പി മുഹമ്മദ്‌ മുസ്ലിയാർ, പേരോട്‌ അബ്ദുറഹ്മാൻ സഖാഫി, സി മുഹമ്മദ്‌ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, കോടമ്പുഴ ബാവ മുസ്ലിയാർ, ഡോ. അബ്ദുൽ അസീസ്‌ ഫൈസി ചെറുവാടി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, മാളിയേക്കൽ സുലൈമാൻ സഖാഫി, പി എ മുഹമ്മദ്‌ കുഞ്ഞിസഖാഫി, എൻ എം സ്വാദിഖ്‌ സഖാഫി എന്നിവർ നേതൃത്വം നൽകും.

വൈകീട്ട്‌ നാലിന്‌ മുതലക്കുളത്ത്‌ നിന്നാരംഭിക്കുന്ന പ്രകടനം മാനാഞ്ചിറ, കെ എസ്‌ ആർ ടി സി, മാവൂർ റോഡ്‌ വഴി അരയിടത്തുപാലം സമാപിക്കും. 6.30ന്‌ അലയിടത്തുപാലത്തിന്‌ സമീപം നടക്കുന്ന പൊതുസമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ താജുൽ ഉലമ സയ്യിദ്‌ അബ്ദുറഹിമാൻ അൽ ബുഖാരി ഉള്ളാൾ അധ്യക്ഷത വഹിക്കും. സമസ്ത ട്രഷറർ സയ്യിദ്‌ അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തും. അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റ്‌ നൂറുൽ ഉലമ എം എ അബ്ദുൽഖാദിർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. ചിത്താരി കെ ഹംസ മുസ്ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട്‌ അബ്ദുറഹ്മാൻ സഖാഫി, സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫി, എൻ എം സ്വാദിഖ്‌ സഖാഫി, ആർ പി ഹുസൈൻ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 65 കേന്ദ്രങ്ങളിൽ നടന്ന വിജ്ഞാന പരീക്ഷയിലെ ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള ഉപഹാര സമർപ്പണവും സമ്മേളനത്തിൽ നടക്കും. സംസ്ഥാനത്തെ മുഴുവൻ മുതഅല്ലിമുകളും വൈകീട്ട്‌ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ എൻ എം സ്വാദിഖ്‌ സഖാഫി, സമ്മേളന സ്വാഗത സംഘം കൺവീനർ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫി, സംസ്ഥാന വൈസ്‌ പ്രസി. അബ്ദുൽ ജലീൽ സഖാഫി, കാമ്പസ്‌ സെക്ര. വി പി എം ഇഷാഖ്‌, പ്രസ്‌ സെക്ര. ടി പി ജമാൽ കരുളായി എന്നിവർ പങ്കെടുത്തു.