Saturday, August 28, 2010

വൈവിധ്യങ്ങളുമായി റമളാൻ വില്ല


വേന്നിയൂർ യൂണിറ്റ്‌ എസ്‌എസ്‌എഫ്‌, എസ്‌വൈഎസ്‌ സംയുക്തമായി നടത്തുന്ന റമളാൻ വില്ലയുടെ കവാടം

വേന്നിയൂർ: വൈവിധ്യങ്ങളുടെപുത്തൻ കാഴ്ച്ചകളുമായി റമളാൻ വില്ല; എസ്‌എസ്‌എഫ്‌, എസ്‌വൈഎസ്‌ വേന്നിയൂർ യൂണിറ്റ്‌ കമ്മിറ്റിയാണ്‌ പരിപാടിയുടെ സംഘാടകർ. ആഗസ്റ്റ്‌ 15 മുതൽ ഈദുൽ ഫിത്ര് വരെ നീണ്ടു നിൽക്കുന്ന പരിപാടി ഒട്ടേറെ പേരുടെ ശ്രദ്ധയാകർഷിച്ചു. പരിപാടിയുടെ ഭാഗമായി ദേശീയോദ്ഗ്രഥന സമ്മേളനം, മൊഴിമുത്തുകൾ, റമളാൻ പ്രശ്നോത്തരി, വായനാമൂല, ഔഷധപ്പെട്ടി, സെയിൽസ്‌ സോൺ, സി.ഡി. ലൈബ്രറി, സ്കൂൾ ഓഫ്‌ ഖുർആൻ, രാഷ്ട്രീയക്കാരുടെ ഒത്തുകൂടൽ, സിയാറത്ത്‌ യാത്ര, മോട്ടിവേഷൻ ഫോർ ഫാസ്റ്റിംഗ്, റിലീഫ്‌ പ്രവർത്തനങ്ങൾ, സംശയ നിവാരണം, ബദർ സ്മരണ, ലഹരി വിരുദ്ധകൂട്ടായ്മ, കൊളാഷ്‌ പ്രദർശനം, ഈദ്‌ സംഗമം തുടങ്ങിയ പുതുമയാർന്ന പരിപാടികളാണ്‌ നടക്കുന്നത്‌. പരിപാടിയുടെ ഉദ്ഘാടനം അബ്ദുറഹ്മാൻ രണ്ടത്താണി ആഗസ്റ്റ്‌ 15ന്‌ നിർവ്വഹിച്ചു. എസ്‌.വൈ.എസ്‌ ജില്ലാ പ്രസിഡന്റ്‌ പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തി.

26/08/2010
P K U Naeemi Vellila

Sunday, August 15, 2010

മദ്യനിരോധന നിയമം എടുത്ത്‌ കളയാനുള്ള നീക്കത്തിനെതിരെ എസ്‌.എസ്‌.എഫ്‌ പ്രകടനം

ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേറ്ററുടെ തെറ്റായ നയങ്ങൾക്കെതിരെ എസ്‌ എസ്‌ എഫ്‌ അമിനി യൂനിറ്റ്‌ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്‌

കവരത്തി. ദ്വീപുകളിൽ ടൂറിസത്തിന്റെ മറവിൽ മദ്യനിരോധന നിയമം എടുത്ത്‌ കളയാനുള്ള ദ്വീപ്‌ ഭരണകൂടത്തിന്റെ നീക്കം വൻ വിവാദമാവുന്നു. ദ്വീപ്‌ തലസ്ഥാനത്ത്‌ എസ്‌.എസ്‌.എഫ്‌ നടത്തിയ പ്രതിഷേധ പ്രകടനം എസ്‌.എസ്‌.എഫ്‌ മുൻ സംസ്ഥാന ഉപാധ്യക്ഷൻ പി.വി.ഹംസക്കോയ സഖാഫി ഉൽഘാടനം ചെയ്തു. ടൂറിസം ഡവലപ്പ്‌മന്റിന്‌ വേണ്ടി ഡൽഹിയിൽ നടന്ന പ്ലാനിംഗ്‌ കമ്മീഷന്റെ യോഗത്തിലേക്ക്‌ തയ്യാറാക്കിയ പദ്ധതിയിലാണ്‌ ദ്വീപുകളിൽ ഗ്ലോബൽ ടെണ്ടർ വിളിക്കാനും മദ്യ നിരോധനനിയമം എടുത്ത്‌ കളയാനും ശുപാർശ ചെയ്തത്‌.

ഇതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. എസ്‌.എസ്‌.എഫ്‌ വിവിധ ദ്വീപുകളിലായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. എൽ.എസ്‌.എ കോൺഗ്രസ്‌ കമ്മിറ്റി എന്നിവയും പ്രതിശേധ പ്രകടനം നടത്തി.


എസ്‌.എസ്‌.എഫ്‌ ഓഫീസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച പ്രകടനം സയ്യിദ്‌ അബ്ദുൽ റഹീം തങ്ങൾ, യൂണിറ്റ്‌ എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ റഫീഖ്‌ അൻവരി, എൻ.തങ്ങൾകോയ, സി.എം.സലീം എന്നിവർ നേതൃത്വം നൽകി. തുടർന്ന്‌ കച്ചേരി ജെട്ടി പരിസരത്ത്‌ നടന്ന പൊതുയോഗം മുഹമ്മദ്‌ റഫീഖ്‌ അൻവരി ഉൽഘാടനം ചെയ്തു. സി.എം.മുഹമ്മദ്‌ ശഫീഖ്‌ മുസ്ലിയാർ, റാസിഖ്‌ മുസ്ലിയാർ, ആശിഖ്‌ എന്നിവർ പ്രസംഗിച്ചു. സി.നജീബ്‌ സ്വാഗതവും അഹ്കം മുസ്ലിയാർ നന്ദിയും പറഞ്ഞു.

അമിനി യൂണിറ്റ്‌ എസ്‌.എസ്‌.എഫ്‌ നടത്തിയ പ്രതിഷേധ പ്രഘനടവും സബ്ഡിവിഷണൽ ഓഫീസ്‌ മാർച്ചും ധർണ്ണയും എസ്‌.എസ്‌.എഫ്‌ ലക്ഷദ്വീപ്‌ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ ഷൈക്കോയ ബാഖവി ഉൽഘാടനം ചെയ്തു. സമസ്ത കേരളാ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ അമിനി യൂണിറ്റ്‌ സെക്രട്ടറി ഇസ്മായിൽ മദനി, നിളാമുദ്ധീൻ മുസ്ലിയാർ, ഇസ്മായിൽ സഅദി, മുഹമ്മദലി സുഹ്‌രി, എസ്‌.എസ്‌.എഫ്‌. യൂണിറ്റ്‌ പ്രസിഡന്റ്‌ ജാഫർ.എൻ.സി. സെക്രട്ടറി ഹംസത്ത്‌ എന്നിവർ പങ്കെടുത്തു.

12/08/2010
cm muhsin

Sunday, August 8, 2010

RSC വിസ്ഡം സ്കോളർഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്‌: രിസാല സ്റ്റഡി സർക്കിൾ ഗൾഫ്‌ ചാപ്റ്റർ എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റിക്ക്‌ കീഴിലായി നടത്തുന്ന വിസ്ഡം സ്കോളർഷിപ്പിന്‌ ഈ മാസം 30 വരെ അപേക്ഷിക്കാം. മെഡിക്കൽ, എൻഞ്ചിനീയറിംഗ്‌, അഗ്രികൾച്ചർ, നഴ്സിംഗ്,‌ വെറ്റിനറി സയൻസ്‌, ജേർണലിസം, ബയോ ടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ്‌, നിയമം, മാനേജ്‌മന്റ്‌ എന്നി വിഷയങ്ങളിൽ ബിരുദ കോഴുസുകൾക്ക്‌ പഠിക്കുന്ന സമർത്ഥരും നിർധനരുമായ മുസ്ലിം വിദ്യാർത്ഥികളാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 120000 രൂപയിൽ താഴെയായിരിക്കണം.

അപേക്ഷകരിൽ നിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്‌ കോഴ്സ്‌ കാലയളവിൽ വിവിധ ഘട്ടങ്ങളിലായി പരമാവധി ഒരു ലക്ഷം രൂപവരെ സ്കോളർഷിപ്പ്‌ നൽകും. കോഴ്സ്‌ പൂർത്തിയാക്കി തൊഴിൽ നേടിയ ശേഷം സൗകര്യപ്രദമായ തവണകളിൽ തിരിച്ചടക്കണം. അപേക്ഷഫോറം എസ്‌ എസ്‌ എഫ്‌ സംസ്ഥാന ഓഫിസിൽ നിന്ന്‌ നേരിട്ടും www.risalaonline.com , www.ssfkerala.net എന്ന വെബ്സൈറ്റിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്തും ലഭിക്കുന്നതാണ്‌.

Sunday, August 1, 2010

രാഷ്ട്രീയ ഭീകരത


എതിരാളികളെ ആയുധബലവും ഊരുവിലക്കും കൊണ്ട്‌ അടിച്ചമർത്തുന്ന രീതി കേരളത്തിൽ പരീക്ഷിച്ചുതുടങ്ങിയത്‌ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്‌. പ്രത്യേകിച്ചും 'താലിബാനിസം' എന്ന്‌ വിളിച്ച്‌ പ്രാദേശിക സംഭവങ്ങളെ ബുഷിന്റെ പ്രയോഗരീതിയിൽ വിശേഷിപ്പിച്ചവർ. ചില മാധ്യമങ്ങളും ഏതാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിചാരിച്ചാൽ മൂടിക്കളയാവുന്നതല്ല വെട്ടിതിളങ്ങുന്ന ചരിത്രസത്യങ്ങൾ. (SSF Bulletin )