ധാര്‍മ്മിക വിപ്ലവത്തിന്റെ പടഹധ്വനി.. സുന്നീ സ്റ്റുഡന്റ്സ് ഫെഡറേഷന്..കര്‍മ്മ പാതയിലൂടെ .. ബുള്ളറ്റിനുകളിലൂടെ..
Saturday, March 31, 2012
Tuesday, March 20, 2012
മാനവികതയെ ഉണര്‍ത്തുക
ജീവിതത്തെ ആഹ്ലാദ പൂര്‍ണമാക്കുന്ന മനസ്സിന്റെ സദ്ഗുണങ്ങളാണ് മാനവിക മൂല്യങ്ങള്‍ ... അവ താമസ്കരിക്കപ്പെടുമ്പോള്‍ ജീവിത ക്രമം താളം തെറ്റും ... സമാധാനപരമായ ജീവിതത്തിന്‍ മാനവികതയെ ഉണര്‍ത്തുക ....(SSF Bulletin )
Monday, March 19, 2012
SSF ജോബ് ഫെയര്‍ മാര്‍ച്ച് 31ന്
ബംഗളൂരു: എസ് എസ് എഫ് ബംഗളൂര്‍ ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള ഹെല്‍പ് ഡെസ്‌ക്കും കാനിപ്രൊ സൊലൂഷന്‍ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ മാര്‍ച്ച് 31ന് എസ് എസ് എഫ് അള്‍സൂര്‍ സ്റ്റുഡന്റ്‌സ് സെന്ററിലുള്ള കൈക്ക ഓഡിറ്റോറിയത്തില്‍ നടക്കും. ഡിഗ്രി കഴിഞ്ഞ് ജോലി അന്വേഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലി കണ്ടെത്താന്‍ വേണ്ടി നടത്തുന്ന ഈ ജോബ് ഫെയറില്‍ ബംഗളൂരിലുള്ള വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ പങ്കെടുക്കും.
ബി പി ഒ, കെ പി ഒ, ഫൈനാന്‍സ്, ഐ ടി ടെക്‌നിക്കല്‍ സപ്പോര്‍ട്ട് തുടങ്ങിയ ഫീല്‍ഡുകളില്‍ വോയ്‌സ് ആന്റ് നോണ്‍ വോയ്‌സ് വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക. രാവിലെ ഒമ്പത് മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ശേഷം കമ്യൂണിക്കേഷന്‍ ആന്റ് ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ അടക്കമുള്ള മൂന്ന് റൗണ്ടുകളായിട്ടാണ് റിക്രൂട്ട്‌മെന്റ് പ്ലാന്‍ ചെയ്തിട്ടുള്ളത്. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ഥികള്‍ മാര്‍ച്ച് 31ന് ശനിയാഴ്ച രരാവിലെ ഒമ്പതിന് അള്‍സൂര്‍ കൈക്ക ഓഡിറ്റോറിയത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9886360085 നമ്പറില്‍ ബന്ധപ്പെടണം
mujeeb saqafi
Tuesday, March 13, 2012
മാനവികതയെ ഉണർത്താൻ
മനസ്സിന്റെ നന്മകൾ അവസാനിക്കുന്നിടത്ത് മൃഗീയത ആധിപത്യം നേടുന്നു. കലികാലങ്ങളിൽ മാനവിക മൂല്യങ്ങളെ വിളിച്ചുണർത്താൻ ചരിത്രം യുഗ പുരുഷന്മാരെ നിയോഗിച്ചിട്ടുണ്ട് .നമുക്ക് കാത്തിരിക്കാം (SSF Bulletin )
Monday, March 5, 2012
സ്വവര്ഗരതി : കേന്ദ്ര സര്ക്കാര്‍ ധര്മ്മ ബോധത്തെ അപഹസിക്കരുത്. എസ്.എസ്.എഫ്
കാസര്കോകട് : സ്വവര്ഗരതി നിയമ വിധേയമാക്കുവാന്‍ കേന്ദ്ര സര്ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ രാജ്യത്തിന്റെ പൈതൃകത്തെയും ധര്മ്മ ബോധത്തെയും അപഹസിക്കുന്നതാണെന്ന് എസ്.എസ്.എഫ് സംസ്ഥാന കൗണ്സിംല്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് ലൈഗീക അരാജകത്വം സൃഷ്ടിക്കുകയും ധാര്മികവും ആരോഗ്യകരവുമായ പ്രശ്‌നങ്ങ ളുണ്ടാക്കുകയും ചെയ്യുന്ന പ്രസതുത തീരുമാനം കേന്ദ്രസര്ക്കാ്ര്‍ പുന പരിശോധിക്കണം എന്ന് പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന വാര്ഷിക കൗണ്സില്‍ ആവശ്യപ്പെട്ടു.
സമസ്ത കേന്ദ്ര മുശാവറ അംഗം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എന്‍.എം സ്വാദിഖ് സഖാഫി അധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, പള്ളങ്കോട് അബ്ദുല് ഖാദിര് മദനി, ബശീര്‍ പറവണ്ണൂര്‍ ആശംസാ പ്രസംഗം നടത്തി. കെ. അബ്ദുല്‍ കലാം സ്വാഗതവും വി.പി.എം ഇസ്ഹാഖ് നന്ദിയും പറഞ്ഞു
Saturday, January 28, 2012
മനോരമയുടെ കുറ്റസമ്മതം
ലൗ ജിഹാദ് കെട്ടുകഥയായിരുന്നെന്ന് മനോരമയുടെ തന്നെകുറ്റസമ്മതം
മനസുകള്‍ പിളര്‍ത്താന്‍ എന്തെളുപ്പം ..
ഇണക്കുന്നതോ ദുഷ്കരവും !
(SSF Bulletin )
മനസുകള്‍ പിളര്‍ത്താന്‍ എന്തെളുപ്പം ..
ഇണക്കുന്നതോ ദുഷ്കരവും !
(SSF Bulletin )
Thursday, January 26, 2012
ഇസ്രയേലും ഇന്ത്യയും
" ഇസ്രയേല്‍ ഇന്ത്യയുടെ മികച്ച പങ്കാളി"
വംശീയ ഭീകരതയിലോ, മാനവിക ബോധത്തെ വെല്ലുവിളിക്കുന്നതിലോ ?
തെറ്റ് തിരുത്താന്‍ ഇന്ത്യക്ക് ഇനിയും സമയമുണ്ട്.
(SSF Bulletin )
(SSF Bulletin )
Saturday, October 8, 2011
സാഹിത്യോത്സവ് 2011 ; കലാ കീരീടം മലപ്പുത്തിന്
എസ്.എസ്.എഫ്. സംസ്ഥാന സാഹിത്യോത്സവ് 2011 സമാപിക്കുമ്പോള്‍ പതിനൊന്നാമതും കലാ കീരീടം മലപ്പുറത്തിന് കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും ഇവിടെ
മലപ്പുറം: 346, കോഴിക്കോട്: 285, കാസർകോട്: 250
സ്വലാത്ത് നഗർ(മലപ്പുറം): സ്വര രാഗ മധ് ഗീതങ്ങളുടെ പേമാരി പെയ്തൊഴിഞ്ഞപ്പോൾ കലാ കീരീടത്തിൽ തുടർച്ചയായി പതിനൊന്നാമതും മലപ്പുറം മുത്തമിട്ടു. ഇസ്ലാമിക സാഹിത്യത്തെ അവയുടെ സാംസ്കാരിക പൈതൃകത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന എസ് എസ് എഫ് സാഹിത്യോത്സവിന്റെ പതിനെട്ടാം പതിപ്പ് ധർമാധിഷ്ഠിത സാഹിത്യത്തിന്റെ വിളംബരം മുഴക്കിയാണ് കൊടിയിറങ്ങിയത്. ഗൗരവമുളള കലാസ്വാദനത്തിനപ്പുറം കേരളീയ കലകളിൽ ഇസ്ലാമിക മാനം കണെ്ടത്തിയ മൽസരത്തിൽ 346 പോയിന്റ് നേടിയാണ് ആഥിധേയരായ മലപ്പുറം കീരീട നേട്ടം ആവർത്തിച്ചത്. 285 പോയിന്റ് നേടിയ കോഴിക്കോടും 250 പോയിന്റ് നേടിയ കാസർകോടും ജില്ലകളുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത
http://www.ssfmalappuram.com/
മലപ്പുറം: 346, കോഴിക്കോട്: 285, കാസർകോട്: 250
സ്വലാത്ത് നഗർ(മലപ്പുറം): സ്വര രാഗ മധ് ഗീതങ്ങളുടെ പേമാരി പെയ്തൊഴിഞ്ഞപ്പോൾ കലാ കീരീടത്തിൽ തുടർച്ചയായി പതിനൊന്നാമതും മലപ്പുറം മുത്തമിട്ടു. ഇസ്ലാമിക സാഹിത്യത്തെ അവയുടെ സാംസ്കാരിക പൈതൃകത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന എസ് എസ് എഫ് സാഹിത്യോത്സവിന്റെ പതിനെട്ടാം പതിപ്പ് ധർമാധിഷ്ഠിത സാഹിത്യത്തിന്റെ വിളംബരം മുഴക്കിയാണ് കൊടിയിറങ്ങിയത്. ഗൗരവമുളള കലാസ്വാദനത്തിനപ്പുറം കേരളീയ കലകളിൽ ഇസ്ലാമിക മാനം കണെ്ടത്തിയ മൽസരത്തിൽ 346 പോയിന്റ് നേടിയാണ് ആഥിധേയരായ മലപ്പുറം കീരീട നേട്ടം ആവർത്തിച്ചത്. 285 പോയിന്റ് നേടിയ കോഴിക്കോടും 250 പോയിന്റ് നേടിയ കാസർകോടും ജില്ലകളുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത
http://www.ssfmalappuram.com/
Thursday, October 6, 2011
Saturday, October 1, 2011
SSF ജനകീയ സംഗമം ശ്രദ്ധേയമായി
മലപ്പുറം: ഒക്ടോബര്‍ 7,8 തിയ്യതികളില്‍ സ്വലാത്ത് നഗര്‍ മഅ്ദിന്‍ ക്യാമ്പസില്‍ നടക്കുന്ന എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ ഭാഗമായി നടത്തിയ ജനകീയ സംഗമം നാനാതുറകളിലുള്ള ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നിന്നുമായി എത്തുന്ന രണ്ടായിരത്തോളം പ്രതിഭകളെ വരവേല്‍ക്കുന്നതിനാവശ്യമായ പദ്ധതികള്‍ക്ക് ജനകീയ സംഗമം രൂപം നല്‍കി. 18 വര്‍ഷമായി നടന്നു വരുന്ന എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് ജില്ലയില്‍ മൂന്നാമത്തേയും സ്വലാത്ത്‌നഗര്‍ മഅ്ദിന്‍ ക്യാമ്പസില്‍ രണ്ടാം തവണയുമാണ് വിരുന്നെത്തുന്നത്. സംസ്ഥാന സാഹിത്യോത്സവ് ജില്ലയില്‍ അവസാനമായി നടന്നത് 1999 ലാണ്. ജൂനിയര്‍, സീനിയര്‍, ക്യാമ്പസ്, ഹയര്‍സെക്കന്‍ഡറി, ജനറല്‍ എന്നീ അഞ്ചു വിഭാഗങ്ങളിലായി നടക്കുന്ന കലാപരിപാടികള്‍ ആയിരങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയും വിധം നാലു വേദികളാണ് പ്രധാനമായും മഅ്ദിന്‍ ക്യാമ്പസില്‍ ഒരുക്കുന്നത്. സംസ്ഥാന സാഹിത്യോത്സവിന്റെ ഭാഗമായി വിഭവ സമാഹരണം, വാഹന പ്രചാരണം, ലഘുലേഖ വിതരണം, പ്രധാന സ്ഥലങ്ങളില്‍ കവാടങ്ങള്‍, കമാനങ്ങള്‍ സ്ഥാപിക്കല്‍, അലങ്കാരപ്രവര്‍തനങ്ങള്‍, പാതയോരങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം, ഏരിയാ സംഗമങ്ങള്‍, സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം, പ്രഭാതഭേരി, ബൈക്ക് റാലി എന്നിവക്കും ജനകീയ സംഗമം രൂപം കൊടുത്തു. ജനകീയ സംഗമം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ മുശാവറ അംഗം ഇബ്‌റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി വിഷയാവതരണം നടത്തി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എസ്.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗം പി.പി മുജീബ്‌റഹ്മാന്‍,എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ്‌സൈനുദ്ധീന്‍ സഖാഫി, കരീം മാസ്റ്റര്‍, മമ്മി ഹാജി മച്ചിങ്ങല്‍, സി.കെ മാനു ഹാജി, എ.പി ഹംസഹാജി മേല്‍മുറി, രായീന്‍ കുട്ടിഹാജി, പി.പി അബ്ദു ഹാജി എന്നിവര്‍ സംബന്ധിച്ചു.
Monday, September 19, 2011
Thursday, September 15, 2011
Tuesday, September 13, 2011
Sunday, September 4, 2011
Tuesday, August 23, 2011
Saturday, August 20, 2011
പെരുന്നാള് അവധി പുനഃക്രമീകരണം: SSF നിവേദനത്തില് ആയിരങ്ങള് ഒപ്പുചാര്ത്തി
പെരുന്നാള്‍ അവധി പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് കാസര്‍കോട് നഗരത്തില്‍ നടത്തിയ ഒപ്പുശേഖരണം
കാസര്കോട്: കേരളത്തിലെ സ്കൂള് വിദ്യാര്ഥികള്ക്കും സര്ക്കാര് ജീവനക്കാര്ക്കും അധ്യാപകര്ക്കും ഇരുപെരുന്നാളുകള്ക്കും മൂന്നുദിവസം വീതം അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് സമര്പ്പിക്കാന് വേണ്ടിയുള്ള നിവേദനത്തില് ജില്ലയില് ആയിരങ്ങള് ഒപ്പുചാര്ത്തി.http://www.muhimmath.com/
പള്ളികള്, വിദ്യാഭ്യാസ കേന്ദ്രങ്ങള്, സര്ക്കാര് സ്ഥാപനങ്ങള് എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാനവ്യാപകമായി നടക്കുന്ന ഒപ്പുശേഖരണത്തിനു നേതാക്കള് നേതൃത്വം നല്കി. ഇന്ന് കാഞ്ഞങ്ങാട്ട് നടക്കുന്ന പ്രാര്ഥനാ സമ്മേളനത്തില് ശേഖരിച്ച ഒപ്പുകള് ശേഖരിച്ച് സംസ്ഥാന നേതാക്കള്ക്ക് കൈമാറുകയും മുഴുവന് ജില്ലകളിലെയും ഒപ്പുകള് മുഖ്യമന്ത്രിക്ക് സമര്പ്പിക്കും.
വിവിധ കേന്ദ്രങ്ങളില് നടന്ന ഒപ്പുശേഖരണത്തിന് ജില്ലാ പ്രസിഡന്റ് അശ്റഫ് അശ്റഫി ആറങ്ങാടി, ജനറല് സെക്രട്ടറി അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ട്രഷറര് അബ്ദുല് അസീസ് സൈനി, ജമാലുദ്ദീന് സഖാഫി ആദൂര്, സിദ്ദീഖ് പൂത്തപ്പലം, ഉമര് അന്നടുക്ക,സൈനുല് ആബിദ് സഖാഫി മവ്വല്, നജീബ് പടന്ന, ജാബിര് കോട്ടപ്പുറം, ശഫീഖ് തട്ടാര്മൂല, ബശീര് വെണ്ണക്കോട് തുടങ്ങിയവര് നേതൃത്വം നല്കി.
Sunday, August 14, 2011
ജനജീവിതം നക്കിതുടക്കുന്നവര്‍
വിലക്കയറ്റം , ബസ്ചാര്‍ജ്ജ് ഭാരങ്ങള്‍ സാധാരണ ജനങ്ങളുടെ തലക്ക് നേരേ. ജനജീവിതം നക്കിതുടക്കാതെ മറ്റു വഴികളില്ലേ ? ജനപ്രതിനിധികളുടെ വിവരമില്ലായ്മയും കുത്തകവിധേയത്വവുമാണ് നാശം വിതക്കുന്നത്. ജനങ്ങള്‍ക്കാരുണ്ട് ?
SSF Bulletin
Tuesday, August 2, 2011
വിദ്യാര്ത്ഥികളുടെ യാത്രാ ദുരിതത്തിനെതിരെ SSF മാർച്ച്
കാസര്കോട്: ജില്ലയില് സ്വകാര്യ സര്ക്കാര് ബസ്സുകളുടെ കുറവ് മൂലം പൊതുജനവും വിദ്യാര്ത്ഥികളും അഭിമുഖീകരിക്കുന്ന രൂക്ഷമായ യാത്രാ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ജില്ലാ എസ്.എസ്.എഫ് കാസര്കോട് റിജ്യണല് ട്രാന്സ്പോര്ട്ട് ഓഫീസിലേക്ക് നടത്തിയ മാര്ച്ചില് പ്രതിഷേധമിരമ്പി. വിദ്യാനഗര് കോളേജ് പരിസരത്തു നിന്നാരംഭിച്ച മാര്ച്ചില് നൂറു കണക്കിനു വിദ്യാര്ത്ഥികള് അണിനിരന്നു.
എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അശ്റഫ് അശ്രഫി, സെക്രട്ടറി അബ്ദുല് റസാഖ് കോട്ടക്കുന്ന്, അബ്ദുല് കരീം ഡി.കെ കുമ്പള, അബ്ദുല് അസീസ് സൈനി, സിദ്ദീഖ് കോളിയൂര്, ജമാലുദ്ദീന് സഖാഫി ആദൂര്, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര് നേതൃത്വം നല്കി.
കളക്ടറേറ്റിനു മുന്നില് പോലീസ് മാര്ച്ച് തടഞ്ഞു. തുടര്ന്നു നടന്ന ധര്ണ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല് ഖാദിര് മദനി ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങളുന്നയിച്ച് നേതാക്കള് ആര്.ടി.ഒയ്ക്ക് നിവേദനം നല്കി. ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങള് നഗരത്തിലും പരിസരങ്ങളിലുമായതിനാല് ഉള്ഭാഗങ്ങളില് നിന്ന് ആയിരക്കണക്കിനു വിദ്യാര്ത്ഥികള്ക്ക് നഗരത്തിലേക്കുള്ള ബസ്സുകളെ ആശ്രയിക്കേണ്ടി വരുന്നന്നതായും പാവപ്പെട്ട വിദ്യാര്ത്ഥികള്ക്ക് പഠനത്തിനും അനുബന്ധ കാര്യങ്ങള്ക്കും ഉപയോഗിക്കേണ്ട വിലപ്പെട്ട സമയമാണ് ബസ്സു കാത്ത് മണിക്കൂറുകളോളം പെരുവഴിയിലാകുന്നതെന്നും നിവേദനത്തില് ചൂണ്ടിക്കാട്ടി.
ബസ്സുകളുടെ അപര്യാപ്തത നേരിടുന്ന എല്ലാ റൂട്ടുകളിലും സ്വകാര്യ/ സര്ക്കാര് ബസ്സുകള്ക്ക് അനുമതി നല്കണമെന്നും രാവിലെയും വൈകിട്ടും കൂടുതല് ട്രിപ്പുകള് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കൂടുതല് വിദ്യാര്ത്ഥികളുള്ള റൂട്ടില് സ്റ്റുഡന്റ്സ് ഓണ്ലി ബസ്സുകള് അനുവദിക്കുക. അനാവശ്യമായി ട്രിപ്പ് കട്ട് ചെയ്യുന്ന ബസ്സുകള്ക്കെതിരെ നടപടിയെടുക്കുക., ദേശ സാല്കൃതമല്ലാത്ത റൂട്ടുകളിലും കെ.എസ്.ആര്.ടി. സി ബസ്സുകളില് വിദ്യാര്ത്ഥികള്ക്ക് കണ്സെഷന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും എസ്.എസ്.എഫ് നിവേദനത്തില് ഉന്നയിച്ചു.
Wednesday, July 27, 2011
SSF അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍
ദുബായ് സോണ്‍ അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍ ഐ സി എഫ് ദുബായ് സെന്‍ട്രല്‍ കമ്മിറ്റി സിക്രടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉല്‍ ഘാടനം ചെയ്യുന്നു
ആര്‍ എസ് സി അല്‍ ഐന്‍ സോണ്‍ അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍ നാഷണല്‍ കമ്മിറ്റി കണ്‍ വീനര്‍ ഷമീം തിരൂര്‍ വിഷയം അവതരിപ്പിക്കുന്നു
കുവൈത്ത് നാഷണല്‍ കമ്മിറ്റി അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍ എസ് എസ് എഫ് തൃശൂര്‍ ജില്ലാ പ്രസിഡണ്ട് തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് സഖാഫി ഉല്‍ ഘാടനം ചെയ്യുന്നു
ആര്‍ എസ് സി മക്ക സോണ്‍ അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സിക്രടറി പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി ഉല്‍ ഘാടനം ചെയ്യുന്നു
ആര്‍ എസ് സി ഖത്തര്‍ ദോഹ സോണ്‍ അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍ അബ്ദു സമദ് പുലിക്കാട് മുഖ്യ പ്രഭാഷണം നടത്തുന്നു
എസ് എസ് എഫ് മലപ്പുറം ജില്ലാ അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍ എസ് വൈ എസ് സംസ്ഥാന സിക്രടറി അബ്ദുല്‍ മുഹമ്മദ് പറവൂര്‍ ഉല്‍ ഘാടനം ചെയ്യുന്നു
എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍ സംസ്ഥാന ജനറല്‍ സിക്രടറി അബ്ദുല്‍ കലാം മാവൂര്‍ ഉല്‍ ഘാടനം ചെയ്യുന്നു
എസ് എസ് എഫ് പത്തനം തിട്ട ജില്ലാ അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍ അഹമ്മദ് സഖാഫി വര്‍ക്കല വിഷയം അവതരിപ്പിക്കുന്നു
Labels:
RSC,
SSF,
അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍,
എസ്.എസ്.എഫ്
Subscribe to:
Posts (Atom)


















