Showing posts with label ssf. Show all posts
Showing posts with label ssf. Show all posts

Tuesday, March 20, 2012

മാനവികതയെ ഉണര്‍ത്തുക

ജീവിതത്തെ ആഹ്ലാദ പൂര്‍ണമാക്കുന്ന മനസ്സിന്റെ സദ്ഗുണങ്ങളാണ് മാനവിക മൂല്യങ്ങള്‍ ... അവ താമസ്കരിക്കപ്പെടുമ്പോള്‍ ജീവിത ക്രമം താളം തെറ്റും ... സമാധാനപരമായ ജീവിതത്തിന്‍ മാനവികതയെ ഉണര്‍ത്തുക ....(SSF Bulletin )

Monday, March 19, 2012

SSF ജോബ് ഫെയര്‍ മാര്‍ച്ച് 31ന്

ബംഗളൂരു: എസ് എസ് എഫ് ബംഗളൂര്‍ ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള ഹെല്‍പ് ഡെസ്‌ക്കും കാനിപ്രൊ സൊലൂഷന്‍ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ മാര്‍ച്ച് 31ന് എസ് എസ് എഫ് അള്‍സൂര്‍ സ്റ്റുഡന്റ്‌സ് സെന്ററിലുള്ള കൈക്ക ഓഡിറ്റോറിയത്തില്‍ നടക്കും. ഡിഗ്രി കഴിഞ്ഞ് ജോലി അന്വേഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലി കണ്ടെത്താന്‍ വേണ്ടി നടത്തുന്ന ഈ ജോബ് ഫെയറില്‍ ബംഗളൂരിലുള്ള വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ പങ്കെടുക്കും.

ബി പി ഒ, കെ പി ഒ, ഫൈനാന്‍സ്, ഐ ടി ടെക്‌നിക്കല്‍ സപ്പോര്‍ട്ട് തുടങ്ങിയ ഫീല്‍ഡുകളില്‍ വോയ്‌സ് ആന്റ് നോണ്‍ വോയ്‌സ് വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക. രാവിലെ ഒമ്പത് മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ശേഷം കമ്യൂണിക്കേഷന്‍ ആന്റ് ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ അടക്കമുള്ള മൂന്ന് റൗണ്ടുകളായിട്ടാണ് റിക്രൂട്ട്‌മെന്റ് പ്ലാന്‍ ചെയ്തിട്ടുള്ളത്. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ഥികള്‍ മാര്‍ച്ച് 31ന് ശനിയാഴ്ച രരാവിലെ ഒമ്പതിന് അള്‍സൂര്‍ കൈക്ക ഓഡിറ്റോറിയത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9886360085 നമ്പറില്‍ ബന്ധപ്പെടണം


mujeeb saqafi

Monday, November 1, 2010

സർഗാത്മകത ധാർമ്മികതയിലധിഷ്ഠിതമാക്കണം: യു.കെ. കുമാരൻ

സർഗാത്മകത ധാർമ്മികതയിലധിഷ്ഠിതമാക്കണം: യു.കെ. കുമാരൻവണ്ടൂർ: ദൈവം അനുഗ്രഹമായി സമ്മാനിച്ച സർഗാത്മക കഴിവുകൾ ധാർമ്മികതയിൽ അധിഷ്ഠിതമായി പ്രയോഗിക്കണമെന്ന്‌ പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ പറഞ്ഞു. more >>


സാഹിത്യോത്സവ്ധർമ്മ യോദ്ധാക്കളെ സൃഷ്ടിക്കുന്നു: പി.കെ.എം.

വണ്ടൂർ : കലയിലും സാഹിത്യത്തിലും പ്രസംഗം, എഴുത്ത്‌ തുടങ്ങിയ മറ്റു മേഖലകളിലും പ്രാവീണ്യം തെളിയിച്ച ഒട്ടനവധി ധർമ്മ യോദ്ധാക്കളെ കണെ​‍്ടത്താൻ സാഹിത്യോത്സവിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഈ സംരംഭം പരിപോഷിക്കട്ടെ എന്നും പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ പറഞ്ഞു. more >>
­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­
പുതിയ കാലത്തെ ധാർമ്മികതയിലേക്ക്‌ നയിക്കാനുള്ള ദൗത്യമാൺസാഹിത്യോത്സവ്‌: ആർ.പി. ഹുസൈൻ

വണ്ടൂർ: പുതിയ കാലത്തെ ധാർമ്മികതയിലേക്ക്‌ നയിക്കാനുള്ള ദൗത്യമാണ്‌ സാഹിത്യോത്സവ്‌ ഏറ്റെടുക്കുന്നത്‌. എസ്എസ്എഫ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ആർ. പി. ഹുസൈൻ മാസ്റ്റർ പറഞ്ഞു. more >>
­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­
www.ssfmlappuram.com

Sunday, September 26, 2010

ഇസ്‌‌ലാം ഭീതി

മുസ്ലിം ധൈഷണിക മുന്നേറ്റങ്ങളെയും സാമ്രാജ്യത്വ വിരുദ്ധ സമരസന്നാഹങ്ങളെയും സംശയത്തിന്റെ നിഴലിലാക്കാനും തീവ്രവാദപ്പട്ടികയിൽ ചേർക്കാനും ശ്രമം. സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും ‘ഇസ്‌ലാം ഭീതി’ സർവ മതേതര സംവിധാനങ്ങളെയും ബാധിച്ചിരിക്കുന്നു. തിരിച്ചറിയുക; ചെറുക്കുക. (SSF Bulletin)

Sunday, August 8, 2010

RSC വിസ്ഡം സ്കോളർഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്‌: രിസാല സ്റ്റഡി സർക്കിൾ ഗൾഫ്‌ ചാപ്റ്റർ എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റിക്ക്‌ കീഴിലായി നടത്തുന്ന വിസ്ഡം സ്കോളർഷിപ്പിന്‌ ഈ മാസം 30 വരെ അപേക്ഷിക്കാം. മെഡിക്കൽ, എൻഞ്ചിനീയറിംഗ്‌, അഗ്രികൾച്ചർ, നഴ്സിംഗ്,‌ വെറ്റിനറി സയൻസ്‌, ജേർണലിസം, ബയോ ടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ്‌, നിയമം, മാനേജ്‌മന്റ്‌ എന്നി വിഷയങ്ങളിൽ ബിരുദ കോഴുസുകൾക്ക്‌ പഠിക്കുന്ന സമർത്ഥരും നിർധനരുമായ മുസ്ലിം വിദ്യാർത്ഥികളാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 120000 രൂപയിൽ താഴെയായിരിക്കണം.

അപേക്ഷകരിൽ നിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്‌ കോഴ്സ്‌ കാലയളവിൽ വിവിധ ഘട്ടങ്ങളിലായി പരമാവധി ഒരു ലക്ഷം രൂപവരെ സ്കോളർഷിപ്പ്‌ നൽകും. കോഴ്സ്‌ പൂർത്തിയാക്കി തൊഴിൽ നേടിയ ശേഷം സൗകര്യപ്രദമായ തവണകളിൽ തിരിച്ചടക്കണം. അപേക്ഷഫോറം എസ്‌ എസ്‌ എഫ്‌ സംസ്ഥാന ഓഫിസിൽ നിന്ന്‌ നേരിട്ടും www.risalaonline.com , www.ssfkerala.net എന്ന വെബ്സൈറ്റിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്തും ലഭിക്കുന്നതാണ്‌.

Sunday, August 1, 2010

രാഷ്ട്രീയ ഭീകരത


എതിരാളികളെ ആയുധബലവും ഊരുവിലക്കും കൊണ്ട്‌ അടിച്ചമർത്തുന്ന രീതി കേരളത്തിൽ പരീക്ഷിച്ചുതുടങ്ങിയത്‌ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്‌. പ്രത്യേകിച്ചും 'താലിബാനിസം' എന്ന്‌ വിളിച്ച്‌ പ്രാദേശിക സംഭവങ്ങളെ ബുഷിന്റെ പ്രയോഗരീതിയിൽ വിശേഷിപ്പിച്ചവർ. ചില മാധ്യമങ്ങളും ഏതാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിചാരിച്ചാൽ മൂടിക്കളയാവുന്നതല്ല വെട്ടിതിളങ്ങുന്ന ചരിത്രസത്യങ്ങൾ. (SSF Bulletin )

Tuesday, June 8, 2010

മണ്ണും മനസ്സും ഒന്നായി; എസ്‌എസ്‌എഫ്‌ മരം നടൽ ക്യാമ്പയിനിൽ ആയിരങ്ങൾ കണ്ണി ചേർന്നു

കോഴിക്കോട്‌ : എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ 'നാളേയ്ക്കൊരു തണൽ' രണ്ട്‌ ലക്ഷം വൃക്ഷത്തൈ നടൽ പദ്ധതിയിൽ സംസ്ഥാനത്തൊന്നാകെ ആയിരങ്ങൾ അണി ചേർന്നു. വർധിച്ചുവരുന്ന പരിസ്ഥിതിപ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും ആഗോള താപനത്തിന്റെ ദുരിതത്തിൽ നിന്ന്‌ ഭൂമിയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമാക്കി എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത പുതിയ ദൗത്യത്തിൽ മണ്ണും മനസ്സും ഒന്നായി. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്‌ സംസ്ഥാന വനംവകുപ്പിന്റെ സഹകരണത്തോടെ എസ്‌.എസ്‌.എഫ്‌ പ്രവർത്തകർ നാടെങ്ങും ഹരിതമയമാക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. 2010 അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷമായി ആചരിക്കുന്ന സവിശേഷ സാഹചര്യം കൂടി പരിഗണിച്ച്‌ പരിസ്ഥിതി ബോധവത്കരണം, പ്ലാസ്റ്റിക്‌ നിർമാർജനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു. സംസഥാനതല ഉദ്ഘാടനം തൊടുപുഴ ദാറുൽ ഫതഹ്‌ പബ്ലിക്‌ സ്കൂളിൽ വനം മന്ത്രി ബിനോയ്‌ വിശ്വം കഴിഞ്ഞ ദിവസം നിർവ്വഹിച്ചിരുന്നു. കുണ്ടമംഗലം ഡിവിഷൻ തല ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവ്വഹിച്ചു.

മലപ്പുറം ജില്ലാതല ഉദ്ഘാടനം പ്രമുഖ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ നിർവ്വഹിച്ചു. മണ്ണും മനവും ഊഷരതകൊണ്ട്‌ നിറയുന്നത്‌ നവയുഗത്തിൽ മാനവസമൂഹം നേരിടുന്ന ശാപവും വെല്ലുവിളിയുമെന്ന്‌ അദ്ദേഹം പ്രസ്താവിച്ചു. ചെമ്രവട്ടത്ത്‌ നടന്ന ചടങ്ങിൽ എസ്‌എസ്‌എഫ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. എ.എ റഹീം, പി.പി മുജീബുറഹ്മാൻ, സൈതലവി മാസ്റ്റർ ചെമ്രവട്ടം, നൗശാദ്‌ സഖാഫി എന്നിവർ സംബന്ധിച്ചു. കാസർകോട്‌ ജില്ലാതല ഉദ്ഘാടനം സിവിൽ സ്റ്റേഷൻ പരിസരത്ത്‌ ജില്ലാ അസിസ്റ്റ്ന്റ്‌ ഫോറസ്റ്റ്‌ കൺസർവേറ്റർ പി ബിജു നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി, അബ്ദു റസാഖ്‌ കോട്ടക്കുന്ന്‌ തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന വ്യാപകമായി പ്രഥമ ദിനം തന്നെ ഒരു ലക്ഷത്തിലേറെ തൈകൾ നട്ട്‌ പിടിപ്പിച്ചു. നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിന്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംവിധാനം ഒരുക്കിയിരുന്നു
basheer pulikkur


ചില ചടങ്ങുകളിൽ നിന്ന്

Sunday, May 16, 2010

ഉപരി പഠന സൗകര്യം വർദ്ധിപ്പിക്കും; മന്ത്രി എം.എ. ബേബി

ജില്ലയിലെ വിദ്യഭ്യാസ പ്രതിസന്ധിക്ക്‌ പരിഹാരം കാണണമെന്നാവശ്യപെട്ട്‌ എസ്‌എസ്‌എഫ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുൽ ആബിദീന്റെ നേതൃത്വത്തിൽ മന്ത്രി എം.എ ബേബിക്ക്‌ നിവേദനം സമർപ്പിക്കുന്നു.

മലപ്പുറം: എസ്‌.എസ്‌എൽ.സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ആശങ്കപരിഹരിക്കുന്നതിന്ന്‌ ജില്ലയിലെ ഉപരിപഠന സൗകര്യം വർദ്ധിപ്പിക്കുമെന്ന്‌ വിദ്യഭ്യാസ മന്ത്രി എം.എ ബേബി എസ്‌എസ്‌എഫ്‌ നേതാക്കൾക്ക്‌ ഉറപ്പ്‌ നൽകി. ജില്ലയിലെ ഉപരിപഠന രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന്‌ കഴിഞ്ഞവർഷങ്ങളിൽ 25000 സീറ്റുകൾ സർക്കാർ വർദ്ധിപ്പിച്ചിട്ടുണെ​‍്ടന്നും ഈ വർഷം 10000 സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന്‌ നടപടികൾ കൈകൊളളുമെന്നും മന്ത്രി പറഞ്ഞു. സി.ബി.എസ്‌.ഇ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്‌ പ്ലസ്‌ വൺ പ്രവേശനത്തിന്‌ സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾകൊപ്പം അവസര മൊരുക്കുമെന്നും മന്ത്രി പറഞ്ഞു. തുടർപഠനത്തിന്‌ അർഹത നേടിയ 61804 വിദ്യാർത്ഥി കൾക്കായി 43790 ഹയർസെക്കണ്ടറി സീറ്റുകൾ മാത്രമാണ്‌ ജില്ലയിലുളളത്‌. എയ്ഡഡ്‌, അൺഎയ്ഡഡ്‌ ഹയർ സെക്കണ്ടറി, പോളിടെക്നിക്ക്‌, വൊക്കേഷണൽ ഹയർ സെക്കണ്ടറി,ഐ.ടി.സി, ഐ.ടി.ഐ തുടങ്ങിയ കോഴ്സുകളുടെ സീറ്റുകൾ കൂടി ചേർത്താലും പതിനായിരത്തോളം വിദ്യാർത്ഥികൾക്ക്‌ ഉപരിപഠനത്തിന്‌ അവസരമില്ലാത്ത സാഹചര്യ മാണുളളത്‌. അതേ സമയം എറണാകുളം മുതൽ തിരുവനന്തപുരം വരെയുളള തെക്കൻ ജില്ലകളിൽ 44161 സീറ്റുകൾ ഒഴിഞ്ഞ്‌ കിടക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഉപരിപഠന യോഗ്യത നേടിയ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ ഇരുപതിനായിരത്തോളം പേർ തുടർ പഠനത്തിന്‌ അവസരമില്ലാതെ പുറത്ത്‌ നിൽക്കുന്ന സാഹചര്യമാണ്‌ ജില്ലയിലുളളത്‌. നിലവിൽ ജില്ലയിലെ വിദ്യഭ്യാസ രംഗത്ത്‌ നിലനിൽക്കുന്ന പ്രതിസന്ധി നേതാക്കൾ മന്ത്രിയെ ബോധ്യപെടുത്തി. ഉപരി പഠന രംഗത്തെ പ്രഗിസന്ധികൾ പരിഹരിക്കുന്നതിന്‌ ആവശ്യമായ ഹയർസെക്കണ്ടരി, ഡിഗ്രി സീറ്റുകൾ അനുവദിക്കുക. തൊഴിലധിഷ്ടിത കോഴ്സുകളുടെ സീറ്റുകൾ വർദ്ധിപ്പിക്കുക, സീറ്റുകൾ അനുവദിക്കപെട്ട സ്കൂളുകൾക്ക്‌ മെച്ചപെട്ട സൗകര്യം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കൊണ്ട്‌ എസ്‌എസ്‌എഫ്‌ മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റ്‌ സയ്യിദ്‌ സൈനുൽ ആബിദീന്റെ നേതൃത്വത്തിൽ മന്ത്രിക്ക്‌ നിവേദനം നൽകി. പി.പി മുജീബുറഹ്മാൻ, സി.കെ ശക്കീർ, പി.കെ മുഹമ്മദ്‌ ശാഫി എന്നിവർ സംബന്ധിച്ചു.

15/05/2010
pk naeemi


Tuesday, May 4, 2010

ലക്ഷദ്വീപ് എസ്.എസ്.എഫ്. നവ സാരഥികൾ


അഗത്തി: ലക്ഷദ്വീപ്‌ സ്റ്റേറ്റ്‌ സുന്നി സ്റ്റുഡൻസ്‌ ഫെഡറേഷൻ 2010-2012 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞടുത്തു. പി.സൈദ്‌ ശൈക്കോയ ബാഖവി അമിനി (പ്രസിഡന്റ്‌), സി.കാസ്മി ഹാജി കവരത്തി (ജനറൽ സെക്രട്ടറി), മുഹമ്മദ്‌ ശാഫി ചെത്ത്ലത്ത്‌ (ട്രഷറർ), എസ്‌.ഹിബത്തുള്ളാഹിൽ ബക്തിയാർ അഗത്തി (വൈസ്‌ പ്രസിഡന്റ്‌), മുഹമ്മദ്‌ സലീം സഖാഫി കൽപേനി (ഡെപ്യൂട്ടി പ്രസിഡന്റ്‌), സയ്യിദ്‌ മുഹമ്മദ്‌ മുഹ്സിൻ ആന്ത്രോത്ത്‌ (ജോയിന്റ്‌ സെക്രട്ടറി), മുഹമ്മദ്‌ ശിഹാബുദ്ധീൻ കിൽത്താൻ (ഡെപ്യൂട്ടി സെക്രട്ടറി), കെ.കെ.ഷമീം കൽപേനി (അസോസിയേറ്റ്‌ സെക്രട്ടറി). കെ.ടി.ത്വാഹിർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ അഗത്തിയിൽ നടന്ന സ്റ്റേറ്റ്‌ കൗൺസിലാണ്‌ ഭാരവാഹികളെ തിരഞ്ഞെടുത്തത്‌. സുപ്രീം കൗൺസിൽ ചെയർമാനായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെയും അംഗങ്ങളായി കെ.ടി.ത്വാഹിർ സഖാഫി, സി.എം.മുഹ്സിൻ എന്നിവരെയും തിരഞ്ഞെടുത്തു. >>>

കൂടുതൽ ദ്വീപ് വാർത്തകൾ

Thursday, April 29, 2010

എസ്.എസ്.എഫ് സ്ഥാപക ദിനം ഏപ്രിൽ 29

എസ് എസ് എഫിന് ഇന്ന് മുപ്പത്തിയെട്ടാം പിറന്നാള്‍
ഏവര്‍ക്കും ധാര്‍മിക വിപ്ലവ ആശംസകള്‍


  • എസ്‌എസ്‌എഫ്‌: ചരിത്രത്തിന്റെ നാൾവഴികൾ >>
  • നവോത്ഥാനത്തിന്‌ ശിലയിട്ട വിദ്യാർത്ഥി പ്രസ്ഥാനം (SSF) >>
  • എസ്‌എസ്‌എഫ്‌ എന്റെ പ്രചോദനം: Dr. Hussain Randathaani >>
  • ഏപ്രിൽ 29 എസ്‌ എസ്‌ എഫ്‌ സ്ഥാപക ദിനം >>
  • കരൾതുടിപ്പ്‌ >>
  • ധാർമിക വിപ്ലവം >>
  • SSF news‍ 01 SSF news 02


    click here

click here


SSF ധാർമ്മിക വിപ്ലവ ഗാനങ്ങൾ

SSF DHARMIKA VIPLVA GANAM 2.mp3
SSF DHARMIKA VIPLVA GANAM 1.mp3
SSFDARMIKAVIPLAVA.wmaSSF SONG.wma


കടപ്പാട്:
http://www.ssfmalappuram.com/
http://www.ourssf.ning.com/

Thursday, March 25, 2010

ധാർമ്മിക പ്രതിരോധം തിർത്ത് SSF ജൈത്രയാത്ര (അഭിമുഖം)

ധാർമിക പ്രതിരോധം തീർത്ത്‌ എസ്‌എസ്‌എഫിന്റെ ജൈത്രയാത്ര നഗര-ഗ്രാമാന്തരങ്ങൾ ഇളക്കി മറിച്ച്‌ എസ്‌എസ്‌എഫ്‌ സെക്ടർ സമ്മേളനങ്ങൾക്ക്‌ അരങ്ങുണർന്നു. കലുഷനിലങ്ങളിൽ ധാർമിക പ്രതിരോധം എന്ന തലക്കെട്ടോടെ സമ്മേളനങ്ങളുടെ ചരിത്രത്തിൽ പുതിയ അനുഭവങ്ങൾ സൃഷ്ടിക്കുന്ന സെക്ടർ സമ്മേളനങ്ങൾ അരങ്ങിലെത്തും മുമ്പെ ജനശ്രദ്ധ നേടി. നാടിന്റെ മന:സാക്ഷിയുണർത്തി ജൈത്രയാത്ര തുടരുന്ന എസ്‌എസ്‌എഫ്‌, സാമൂഹ്യ -സാംസ്കാരിക -വൈജ്ഞാനിക മണ്ഡലങ്ങളിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുകയാണിന്ന്‌. പുതിയ പശ്ചാത്തലത്തിൽ സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷൻ എൻ.വി. അബ്ദുറസാഖ്‌ സഖാഫി എസ്‌എസ്‌എഫ്‌ മലപ്പുറം ഡോട്കോമുമായി സംസാരിക്കുന്നു.


കേരളത്തിലെ മുസ്ലിം വിദ്യാർഥി യുവജനങ്ങൾക്കിടയിൽ എസ്‌എസ്‌എഫ്‌ നിർവഹിച്ചു കൊണ്ടിരിക്കുന്ന ദൗത്യം എന്താണ്‌?

1973ൽ സംഘടന രൂപീകരിച്ചതു മുതൽ ഇന്നു വരെ ഉയർത്തിപ്പിടിച്ച ധാർമിക വിപ്ലവം എന്ന ഉജ്വല മുദ്രാവാക്യം വിദ്യാർഥി യുവജനങ്ങൾക്കിടയിൽ പ്രത്യേകിച്ചും ശക്തമായ സ്വാധീനമാണ്‌ ചെലുത്തിയിട്ടുള്ളത്‌. ദ്വിധ്രുവങ്ങളിൽ സഞ്ചരിച്ചിരുന്ന മത ഭൗതിക വിദ്യാർഥികളിൽ പാരസ്പര്യം തീർത്തതോടൊപ്പം സമന്വയ വിദ്യാഭ്യാസം എന്ന ആശയംകൂടി സംഘടന സൃഷ്ടിച്ചതു വൈജ്ഞാനിക വിചാരത്തിന്റെ ഭാഗമായിരുന്നു.

കലാലയങ്ങളിൽ ധാർമികതക്കു വേണ്ടി ശബ്ദിക്കുന്ന സമരബോധമുള്ള സംഘത്തെ സൃഷ്ടിക്കുകയും അധിനിവേശ ശക്തികൾക്കിതിരെയും അവരുടെ ചതിക്കെണികൾക്കെതിരെയും അവബോധം സൃഷ്ടിക്കുകയും ചെറുത്തു നിൽപ്പിന്റെ ധീരമായ മുന്നേറ്റം സാധ്യമാക്കുകയും ചെയ്തു. പാരമ്പര്യവും പൈതൃകവും സമുദായത്തിന്റെ മൂല്യങ്ങളുടെ ശക്തി സ്രോതസ്സുകളാണ്‌. അവയെ മുസ്ലിം സമുദായത്തിൽ നിന്ന്‌ പറിച്ചെറിയാൻ ധൃതി കൂട്ടി രംഗത്തു വന്ന പുരോഗമന പ്രസ്ഥാനങ്ങൾക്കെതിരെ സംഘടന ആദർശ വിപ്ലവത്തിന്റെ ഒരു മഹാഗാഥ തന്നെ തീർത്തു. നവോത്ഥാനത്തിന്റെ കപടക്കുപ്പായമണിഞ്ഞ്‌ അര നൂറ്റാണ്ട്‌ കേരളീയ സമൂഹത്തിൽ വിഡ്ഢിത്തം വിളമ്പിയ കളവിന്റെ ക്രൂര രചനകളെ രിസാലയിലൂടെ നിശബ്ദമാക്കാൻ സാധിച്ചു. മതരാഷ്ട്രവാദത്തിന്റെയും മറ്റും വൈകാരിക പ്രക്ഷുബ്ധതകൾ തീർത്ത്‌ വർഗീയ തീവ്ര വൃത്തികേടുകൾ സമുദായത്തിൽ അടിച്ചേൽപ്പിക്കാനുള്ള ദുഷ്ട നീക്കങ്ങളെ സംഘടന ശക്തമായി പ്രതിരോധിച്ചു. അരാഷ്ട്രീയ വത്കരിക്കപ്പെടുന്ന വിദ്യാർഥി- യുവജനങ്ങൾക്കിടയിൽ രാഷ്ട്രീയബോധത്തിന്റെ ചിന്താമുദ്രകൾ തീർക്കുന്നതിൽ സംഘടന ഒട്ടേറെ മുന്നോട്ടു പോയി.

സാമൂഹികവത്കരണത്തിന്റെ പക്വവും മാതൃകാപരവുമായ കർമ നൈരന്തര്യങ്ങളുമായാണ്‌ സംഘടനയുടെ പ്രയാണം.

പുതിയ കാലത്തും പഴയ പരിപാടികളും മുദ്രാവാക്യവും പ്രസക്തമാകുന്നതെങ്ങനെ?

നേരത്തേ സൂചിപ്പിച്ചുവല്ലോ. ധാർമിക വിപ്ലം ഇന്ന്‌ കൂടുതൽ പ്രസക്തമാവുകയാണ്‌. സംഘടനയുടെ സ്ഥാപക നേതാക്കളുടെ ദീർഘദൃഷ്ടി നമുക്കിവിടെ വായിച്ചെടുക്കാം.

വിദ്യാർഥി യുവജനങ്ങൾക്കിടയിൽ എസ്‌എസ്‌എഫ്‌ ചെലുത്തുന്ന സ്വാധീനം? വരുത്തുന്ന മാറ്റങ്ങൾ?
സംഘടന നടത്തിപ്പോന്ന കാമ്പയിനുകൾ, സമ്മേളനങ്ങൾ എന്നിവ വിദ്യാർഥി യുവജനങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമാണ്‌ ചെലുത്തിയിട്ടുള്ളത്‌. പാൻ മസാലകൾക്കെതിരെയും പലിശക്കെതിരെയും നടത്തിയ സമരങ്ങൾ, മദീന മഖ്ദൂം സമ്മേളനങ്ങൾ എന്നിവ വലിയ ഫലങ്ങളാണ്‌ സൃഷ്ടിച്ചതു. കാമ്പസുകൾ എടുത്തു പറയേണ്ടതാണ്‌. പ്രോഫഷണൽ കാമ്പസുകളിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി സംഘടനകൾക്കു പോലും സാധ്യമാകാത്ത വിധത്തിലുള്ള ശക്തമായ സ്വാധീനം ഇന്ന്‌ സംഘടന കൈവരിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ തെക്കൻ ജില്ലകളിൽ.

വിദ്യാർഥി പ്രസ്ഥാനമെങ്കിലും സംഘടനയുടെ വേരുകൾ പ്രാദേശിക-ഗ്രാമീണ മേഖലയിലാണ്‌. വിദ്യാർഥി സമൂഹത്തെ മാറ്റിനിർത്തി ഉപരിവിഭാഗം സംഘടനക്കു നേതൃത്വം നൽകുന്നു?

വിദ്യാർഥിപ്രസ്ഥാനമെന്ന നിലയിൽ ഇന്ന്‌ സംഘടനയുടെ വേരുകൾ പ്രാദേശിക ഗ്രാമീണ മേഖലകളെപ്പോലെ തന്നെ കാമ്പസുകളുമാണ്‌. വിദ്യാർഥി സമൂഹതത്തെ മാറ്റി നിർത്താതെ തന്നെയുള്ള നേതൃസാന്നിധ്യമാണ്‌ ഇന്ന്‌ സംഘനാ രംഗത്തുള്ളത്‌.

സെക്ടർ സമ്മേളന സന്ദേശത്തിന്റെ സാഹചര്യം?

കലുഷനിലങ്ങളിൽ ധാർമിക പ്രതിരോധം ഇതാണല്ലോ സമ്മേളന പ്രമേയം. അധാർമികതയും അരാചകത്വവും അടക്കി ഭരിക്കാനൊരുമ്പെടുന്ന നവ സമൂഹത്തിൽ നേരിന്റെയും നീതിയുടെയും പക്ഷത്ത്‌ ഉറച്ചു നിന്ന്‌ പൊരുതുന്ന പോരാളി സംഘത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്‌ തീർച്ചയായും രംഗമണ്ഡലം തീർക്കേണ്ടിയിരിക്കുന്നു. വിദ്യാർഥിത്വവും യുവത്വവും ചാപല്യങ്ങൾക്കടിപ്പെടുന്ന ദുരന്ത രംഗങ്ങൾ, വിഭാഗീയതയുടെ പേരിലുള്ള രക്തക്കളികൾ, ധൂർത്തിന്റെയും ധിക്കാരത്തിന്റെയും രാക്ഷസീയതകൾ...ഇവിടെയാണ്‌ ധാർമിക പ്രതിരോധത്തിന്റെ അനിവാര്യത.

സമ്മേളന പരിപാടികൾ സമൂഹത്തോട്‌ എന്തു പറയുന്നു? എന്തു പ്രതീക്ഷിക്കുന്നു?

സമ്മേളനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിക്കപ്പെട്ട എട്ടിന പദ്ധതി സമൂഹത്തിൽ നല്ല സ്വാധീനമാണ്‌ ചെലുത്തിയത്‌. ലോകമിതവ്യയദിനം, ആശയ സമ്പർക്കം, വിചാരസഭ, സ്നേഹ സംഗമം തുടങ്ങിയ നാടിന്റെ ഭദ്രതയും സമൂഹത്തിന്റെ കെട്ടുറപ്പുമാണ്‌ ഈ പരിപാടികൾ ആഹ്വാനം ചെയ്തത്‌. ഇത്തരം നന്മയുടെ മുന്നേറ്റങ്ങളോട്‌ ഒട്ടിച്ചേർന്നു നിൽക്കുന്നതിൽ സമൂഹം ഇനിയും വളരെയധികം ശക്തി കാണിക്കുമെന്ന്‌ ന്യായമായും പ്രതീക്ഷിക്കാം.

സമ്മേളന പരിപാടികളിലൂടെ സംഘടന ആർജിക്കുന്നതെന്ത്‌? സംഘടനാ ശാക്തീകരണം തന്നെ. ഖാലിദിയ്യ സമ്മേളനത്തിലെ പ്രഖ്യാപിത അജണ്ടകളിൽ ഉറച്ച്‌ ചവിട്ടിയുള്ള മുന്നേറ്റത്തിലൂടെ. ആഭ്യന്തര സജ്ജീകരണത്തിൽ പ്രവർത്തകർ ഒരുപാട്‌ മുന്നോട്ടു പോയി. യൂണിറ്റ്‌ ശാക്തീകരണത്തിന്റെ വിളംബരപ്പെടുത്തലിനൊപ്പം സെക്ടർ ശാസ്ത്രീയ സംവിധാനത്തിന്റെ ഉദ്ഘോഷവും കൂടിയാണ്‌ നടന്നു വരുന്നത്‌.

എസ്‌എസ്‌എഫിൽ നിന്ന്‌ സമൂഹത്തിന്‌ ഇനിയെന്തൊക്കെ പ്രതീക്ഷിക്കാം?

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികം നിസ്വാർഥമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സാമൂഹിക രംഗത്ത്‌ സംഘടന നടത്തിയ മുന്നേറ്റം എന്നത്തെയും അഭിമാന മുദ്രകളാണ്‌. ഇനിയും ഏറ്റവും നവ്യമായ കാഴ്ചപ്പാടുകളോടെ ഈ സമൂഹത്തിന്റെ നൻമക്ക്‌ വേണ്ടി ജീവിക്കാൻ എസ്‌എസ്‌എഫ്‌ എന്നുമുണ്ടായിരിക്കും.

പ്രോഫഷണൽ വിദ്യാഭ്യാസ പദ്ധതിയുമായി യുഎഇ സന്ദർശിച്ചുവല്ലോ; വിസ്ഡം സമൂഹത്തിൽ സ്വാധീനം ചെലുത്തുമോ?

തീർച്ചയായും. ക്രമബദ്ധമായി ആവിഷ്കരിക്കപ്പെട്ട വിസ്ഡം സ്കോളർഷിപ്പ്‌ പദ്ധതിക്ക്‌ സമൂഹത്തിൽ നിന്ന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്‌. യുഎഇ സന്ദർശനത്തിൽ ഒരുപാട്‌ നല്ല മനുഷ്യരുടെ സഹകരണവും സന്തോഷ പ്രകടനവും അറിഞ്ഞപ്പോൾ ഈ രംഗത്ത്‌ കൂടുതൽ കരുത്തു കൈവരിക്കാനാകുന്നു. വിസ്ഡം പദ്ധതിയിലൂടെ പ്രബോധന ബോധമുള്ള സാമൂഹിക ചിന്തയുള്ള സമർപ്പിതരായ ഒരുകൂട്ടം അഭ്യസ്ഥവിദ്യരെ ഈ സമൂഹത്തിന്‌ സമർപ്പിക്കാൻ സാധിക്കും തീർച്ച. അല്ലാഹു അനുഗ്രഹിക്കട്ടെ.


SSF ചരിത്രവഴികൾ ഇവിടെ ക്ലിക് ചെയ്ത് വായിക്കുക

എസ്.എസ്.എഫ്. മലപ്പുറം.കോം

Thursday, August 13, 2009

ദേശത്തെ ഉണർത്തുന്നു ;എസ്‌എസ്‌എഫ്‌ സ്വാതന്ത്ര്യദിന സമ്മേളനം

മലപ്പുറം: നെല്ലിക്കുത്ത്‌ ആലി മുസ്ലിയാരുടേയും വാരിയൻ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടേയും പോരാട്ട സ്മരണകളുണർത്തുന്ന വിശുദ്ധ ഭൂമിയിൽ ധർമപ്പോരാളി കളൊന്നിക്കുന്നു. കൊളോണിയൽ സാമ്രജ്യത്വത്തിനും ജന്മിത്ത ഭീകരതക്കുമെതിരെ ജീവൻ ബലിനൽകി നേടിയ സ്വാതന്ത്ര്യം തന്ത്ര പ്രധാന കരാറുകളിലൂടെ വീണ്ടും രാജ്യത്തെ അടിയറവെക്കുന്ന സാമ്രാജ്യത്വ ഏജന്റുമാർക്കും രാഷ്ട്രീയ ജൂതാസുകൾക്കും സമ്മേളനം ശക്തമായ താക്കീതാവും. ദേശത്തെ ഉണർത്തുന്നു എന്ന പ്രമേയത്തിൽ സംസ്ഥാന കമ്മിറ്റി പതിനാല്‌ ജില്ലകളിലും നടത്തുന്നതിന്റെ ഭാഗമായാണ്‌ എസ്‌എസ്‌എഫ്‌ ജില്ലാ കമ്മറ്റി മഞ്ചേരിയിൽ സ്വാതന്ത്ര്യദിന സമ്മേളനം സംഘടിപ്പിക്കുന്നത്‌. മുനിസിപ്പൽ ബസ്റ്റാന്റ്‌ പരിസരത്ത്‌ വൈകുന്നേരം4:30ന്‌ തുടങ്ങുന്ന സമ്മേളനം എസ്‌വൈഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർർ സംബന്ധിക്കും.

PKU Naeemi Vellila
12/08/2009

Friday, August 7, 2009

എസ്.എസ്.എഫ്. കുമ്പള ഡിവിഷൻ പ്രതിഷേധ റാലി

പ്രീമെട്രിക്‌ സ്കോളർഷിപ്പ്‌ മുദ്രപത്ര കച്ചവടം അവസാനിപ്പിക്കുക, സ്വാശ്രയ വിദ്യാഭ്യാസം പകൽക്കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യമുന്നയിച്ച്‌ കുമ്പള ടൗണിൽ എസ്‌എസ്‌എഫ്‌ കുമ്പള ഡിവിഷൻ നടത്തിയ പ്രതിഷേധ പ്രകടനം

04/08/2009
www.ssfmalapuram.com

Saturday, July 4, 2009

കോഴിക്കോട്‌, മലപ്പുറം, തൃശൂർ ജില്ലാ സാഹിത്യോത്സവുകൾക്ക്‌ ഇന്ന്‌ തിരിതെളിയും


കോഴിക്കോട്‌: എസ്‌എസ്‌എഫ്‌ കോഴിക്കോട്‌, മലപ്പുറം, തൃശൂർ ജില്ലാ സാഹിത്യോത്സവുകൾക്ക്‌ ഇന്ന്‌ തുടക്കം. കോഴിക്കോട്‌ ജില്ലാ സാഹിത്യോത്സവ്‌ കൂരാച്ചുണ്ട്‌ അൽ മുനവ്വിർ ക്യാമ്പസിൽ വൈകീട്ട്‌ നാലിന്‌ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായിരിക്കും. ഞായറാഴ്ച വൈകീട്ട്‌ മൂന്നിന്‌ നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും മന്ത്രി ബിനോയ്‌ വിശ്വം നിർവ്വഹിക്കും. 3:30 ന്‌ സമസ്ത പെരിന്തൽമണ്ണ താലൂക്ക്‌ പ്രസിഡന്റ്‌ സയ്യിദ്‌ ഹുസൈൻ അഹമ്മദ്‌ ശിഹാബ്‌ തിരൂർക്കാട്‌ പതാക ഉയർത്തു ന്നതോടെ മലപ്പുറം ജില്ലാ സാഹിത്യോത്സവിന്‌ കൊളത്തൂർ ഇർശാദിയ്യയിൽ തിരശ്ശീല ഉയരും. 4 മണിക്ക്‌ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ജോസ്‌ ബേബി ഉദ്ഘാടനം ചെയ്യും. സയ്യിദ്‌ ഹബീബ്‌ കോയതങ്ങൾ പ്രാർഥന നടത്തും. സയ്യിദ്‌ സൈനുൽ ആബിദീൻ, എംഎൽഎമാരായ ശശികുമാർ, മഞ്ഞളാംകുഴി അലി, സലീം കുരുവമ്പലം, പികെ ഗോപി, പെന്മള മൊയ്തീൻ കുട്ടി ബാഖവി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എൻഎം സ്വാദിഖ്‌ സഖാഫി, എം. മുഹമ്മദ്‌ സ്വാദിഖ്‌, സുലൈമാൻ സഖാഫി മാളിയേക്കൽ, വിപിഎം ബഷീർ, ബാവ മുസ്ലിയാർ ക്ലാരി, അബ്ദു ഹാജി വേങ്ങര, വിപിഎം ഇഷാഖ്‌, എപി ബഷീർ, പി.അബ്ദു, വിപി മുഹമ്മദ്‌ ഹനീഫ, എഎ റഹീം പ്രസംഗിക്കും. സബ്ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങ ളിലായി 46 ഇനങ്ങളിലുള്ള മത്സരങ്ങൾ നടക്കും. എണ്ണൂറ്‌ പ്രതിഭകൾ മത്സരിക്കും. ജില്ലയിലെ 13 ഡിവിഷനുകളിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ്‌ ജില്ലാ സാഹിത്യോത്സവിൽ പങ്കെടുക്കുന്നത്‌.

തൃശൂർ ജില്ലാ സാഹിത്യോത്സവ്‌ വൈകീട്ട്‌ 4:30ന്‌ കൊക്കാലെയിലെ ഹിദായത്തുൽ ഇസ്ലാം സ്കൂൾ അങ്കണത്തിൽ മന്ത്രി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഞ്ഞൂറോളം പ്രതിഭകൾ മാറ്റുരക്കും. ഞായറാഴ്ച വൈകീട്ട്‌ നാലിന്‌ നടക്കുന്ന സമാപന സമ്മേളനം പി.സി ചാക്കോ എം.പി ഉദ്ഘാടനം ചെയ്യും. ഈമാസം 9,10 തിയ്യതികളിൽ തിരുവനന്തപുരത്ത്‌ നടക്കുന്ന സംസ്ഥാന സാഹിത്യോത്സവിന്‌ മുന്നോടിയായുള്ള പരിപാടി ചരിത്ര സംഭവമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്‌.

04/07/2009