
കോഴിക്കോട്: എസ്എസ്എഫ് കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലാ സാഹിത്യോത്സവുകൾക്ക് ഇന്ന് തുടക്കം. കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് കൂരാച്ചുണ്ട് അൽ മുനവ്വിർ ക്യാമ്പസിൽ വൈകീട്ട് നാലിന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായിരിക്കും. ഞായറാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും മന്ത്രി ബിനോയ് വിശ്വം നിർവ്വഹിക്കും. 3:30 ന് സമസ്ത പെരിന്തൽമണ്ണ താലൂക്ക് പ്രസിഡന്റ് സയ്യിദ് ഹുസൈൻ അഹമ്മദ് ശിഹാബ് തിരൂർക്കാട് പതാക ഉയർത്തു ന്നതോടെ മലപ്പുറം ജില്ലാ സാഹിത്യോത്സവിന് കൊളത്തൂർ ഇർശാദിയ്യയിൽ തിരശ്ശീല ഉയരും. 4 മണിക്ക് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹബീബ് കോയതങ്ങൾ പ്രാർഥന നടത്തും. സയ്യിദ് സൈനുൽ ആബിദീൻ, എംഎൽഎമാരായ ശശികുമാർ, മഞ്ഞളാംകുഴി അലി, സലീം കുരുവമ്പലം, പികെ ഗോപി, പെന്മള മൊയ്തീൻ കുട്ടി ബാഖവി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എൻഎം സ്വാദിഖ് സഖാഫി, എം. മുഹമ്മദ് സ്വാദിഖ്, സുലൈമാൻ സഖാഫി മാളിയേക്കൽ, വിപിഎം ബഷീർ, ബാവ മുസ്ലിയാർ ക്ലാരി, അബ്ദു ഹാജി വേങ്ങര, വിപിഎം ഇഷാഖ്, എപി ബഷീർ, പി.അബ്ദു, വിപി മുഹമ്മദ് ഹനീഫ, എഎ റഹീം പ്രസംഗിക്കും. സബ്ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങ ളിലായി 46 ഇനങ്ങളിലുള്ള മത്സരങ്ങൾ നടക്കും. എണ്ണൂറ് പ്രതിഭകൾ മത്സരിക്കും. ജില്ലയിലെ 13 ഡിവിഷനുകളിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാ സാഹിത്യോത്സവിൽ പങ്കെടുക്കുന്നത്.
തൃശൂർ ജില്ലാ സാഹിത്യോത്സവ് വൈകീട്ട് 4:30ന് കൊക്കാലെയിലെ ഹിദായത്തുൽ ഇസ്ലാം സ്കൂൾ അങ്കണത്തിൽ മന്ത്രി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഞ്ഞൂറോളം പ്രതിഭകൾ മാറ്റുരക്കും. ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പി.സി ചാക്കോ എം.പി ഉദ്ഘാടനം ചെയ്യും. ഈമാസം 9,10 തിയ്യതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സാഹിത്യോത്സവിന് മുന്നോടിയായുള്ള പരിപാടി ചരിത്ര സംഭവമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
04/07/2009