Thursday, August 13, 2009

ദേശത്തെ ഉണർത്തുന്നു ;എസ്‌എസ്‌എഫ്‌ സ്വാതന്ത്ര്യദിന സമ്മേളനം

മലപ്പുറം: നെല്ലിക്കുത്ത്‌ ആലി മുസ്ലിയാരുടേയും വാരിയൻ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടേയും പോരാട്ട സ്മരണകളുണർത്തുന്ന വിശുദ്ധ ഭൂമിയിൽ ധർമപ്പോരാളി കളൊന്നിക്കുന്നു. കൊളോണിയൽ സാമ്രജ്യത്വത്തിനും ജന്മിത്ത ഭീകരതക്കുമെതിരെ ജീവൻ ബലിനൽകി നേടിയ സ്വാതന്ത്ര്യം തന്ത്ര പ്രധാന കരാറുകളിലൂടെ വീണ്ടും രാജ്യത്തെ അടിയറവെക്കുന്ന സാമ്രാജ്യത്വ ഏജന്റുമാർക്കും രാഷ്ട്രീയ ജൂതാസുകൾക്കും സമ്മേളനം ശക്തമായ താക്കീതാവും. ദേശത്തെ ഉണർത്തുന്നു എന്ന പ്രമേയത്തിൽ സംസ്ഥാന കമ്മിറ്റി പതിനാല്‌ ജില്ലകളിലും നടത്തുന്നതിന്റെ ഭാഗമായാണ്‌ എസ്‌എസ്‌എഫ്‌ ജില്ലാ കമ്മറ്റി മഞ്ചേരിയിൽ സ്വാതന്ത്ര്യദിന സമ്മേളനം സംഘടിപ്പിക്കുന്നത്‌. മുനിസിപ്പൽ ബസ്റ്റാന്റ്‌ പരിസരത്ത്‌ വൈകുന്നേരം4:30ന്‌ തുടങ്ങുന്ന സമ്മേളനം എസ്‌വൈഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർർ സംബന്ധിക്കും.

PKU Naeemi Vellila
12/08/2009

Wednesday, August 12, 2009

വിദ്യാഭ്യാസ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണം: എസ്‌.എസ്‌.എഫ്‌

എസ്‌എസ്‌എഫ്‌ സംസ്ഥാന ഭാരവാഹികൾ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‌ നിവേദനം നൽകുന്നു

തിരുവനന്തപുരം: വേണ്ടത്ര ആസൂത്രണമില്ലാത്ത പരിഷ്ക്കാരങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പിറകോട്ട്‌ നയിക്കുമെന്നും ഇത്തരം അവധാനതയില്ലാത്ത നീക്കങ്ങളിൽ നിന്ന്‌ സർക്കാർ പിന്മാറണമെന്നും എസ്‌എസ്‌എഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ആർപി ഹുസൈൻ ആവശ്യപ്പെട്ടു. എസ്‌എസ്‌എഫ്‌ സെക്രട്ടറിയേറ്റ്‌ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ്‌ മാർച്ച്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയകരാർ പിൻവലിക്കുക, സ്ക്കോളർഷിപ്പ്‌ വ്യവസ്ഥകൾ ലളിതമാക്കുക, മലബാർ മേഖലയിലെ ഉപരിപഠനാവസരം വർധിപ്പിക്കുക, അലിഗഢ്‌ ഓഫ്‌ ക്യാമ്പസ്‌ പ്രവർത്തനം ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ എസ്‌എസ്‌എഫ്‌ സെക്രട്ടറിയേറ്റിലേക്ക്‌ മാർച്ച്‌ നടത്തിയത്‌.


സെക്രട്ടേറിയറ്റ്‌ മാർച്ച്‌ എസ്‌എസ്‌എഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ആർപി ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

എസ്‌എസ്‌എഫ്‌ സംസ്ഥാന ഭാരവാഹികളായ എംഎ നാസർ സഖാഫി, അബ്ദുൾ ജലീൽ സഖാഫി, എൻഎൻ അബ്ദുറസാഖ്‌ സഖാഫി, വിപിഎം ഇഷാഖ്‌, ഉമർ ഓണ്ടലൂർ, മാഹീൻ ബീമാപള്ളി, മുഹമ്മദ്‌ ഫാറൂഖ്‌ നഈമി നേതൃത്വം നൽകി. കെ.അബ്ദുൾകലാം സ്വാഗതവും പിപി അഹമ്മദ്‌ കബീർ നന്ദിയും പറഞ്ഞു. മാർച്ചിന്‌ ശേഷം മന്ത്രിയെ കണ്ട്‌ നേതാക്കൾ നിവേദനം സമർപ്പിച്ചു.

11/08/2009
www.ssfmalappuram.com

Friday, August 7, 2009

എസ്.എസ്.എഫ്. കുമ്പള ഡിവിഷൻ പ്രതിഷേധ റാലി

പ്രീമെട്രിക്‌ സ്കോളർഷിപ്പ്‌ മുദ്രപത്ര കച്ചവടം അവസാനിപ്പിക്കുക, സ്വാശ്രയ വിദ്യാഭ്യാസം പകൽക്കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യമുന്നയിച്ച്‌ കുമ്പള ടൗണിൽ എസ്‌എസ്‌എഫ്‌ കുമ്പള ഡിവിഷൻ നടത്തിയ പ്രതിഷേധ പ്രകടനം

04/08/2009
www.ssfmalapuram.com