Wednesday, November 24, 2010

എസ്എസ്എഫ്‌ മെമ്പർഷിപ്പ്‌ ക്യാമ്പയിൻ സംസ്ഥാന തല ഉദ്ഘാടനം

എസ്‌ എസ്‌ എഫ്‌ മെമ്പർഷിപ്പ്‌ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കൂത്തുപറമ്പിൽ സംസ്ഥാന സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും (നബിവചനം), ധർമപക്ഷത്ത്‌ സംഘം ചേരുക എന്ന പ്രമേയത്തിൽ എസ്‌ എസ്‌ എഫ്‌ 2010?11 വർഷക്കാലത്തെ മെമ്പർഷിപ്പ്‌ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കൂത്തുപറമ്പിൽ നടന്നു. പാറാട്‌ യൂനിറ്റിലെ ഷുഹൈബ്‌ സഖാഫിക്ക്‌ മെമ്പർഷിപ്പ്‌ നൽകി സംസ്ഥാനസെക്രട്ടറി ആർ പി ഹുസൈൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ലാവൈസ്‌ പ്രസിഡന്റ്‌ ഫൈളുറഹ്മാൻ ഇർഫാനി അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ഷാജഹാൻ മിസ്ബാഹി ഏളന്നൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂത്തുപറമ്പ്‌ യൂനിറ്റ്‌ പ്രസിഡന്റ്‌ അബ്ദു​‍ുല്ല സന്ദേശമവതരിപ്പിച്ചു. ജില്ലാട്രഷറർ അബാസ്‌ പെരളശേരി, ജലീൽ ബാഖവി പങ്കെടുത്തു.

23/11/2010
muhammed rushdi

Monday, November 22, 2010

കൊണ്ടോട്ടി ഡിവിഷൻ എസ്‌. എസ്‌. എഫ്‌ സമരയാത്ര

എസ്‌.എസ്‌.എഫ്‌ സമരയാത്രയോടനുബന്ധിച്ച്‌ പുളിക്കൽ നടന്ന പ്രകടനം


കൊണേ‍്ടാട്ടി: നഗരത്തിൽ വരാനിരിക്കുന്ന സ്വകാര്യ ബാർഹോട്ടലിനെതിരെ ഐക്കരപ്പടി മുതൽ മോങ്ങം വരെ ഹൈവേയിൽ സമ്മതിക്കില്ല ബാർ ഹോട്ടലുകൾ എന്ന പ്രമേയത്തിൽ കൊണ്ടോട്ടി ഡിവിഷൻ എസ്‌. എസ്‌. എഫ്‌ സമരയാത്ര സംഘടിപ്പിച്ചു. എസ്‌. വൈ. എസ്‌ സംസ്ഥാന സെക്രട്ടറി എ. മുഹമ്മദ്‌ പറവൂർ ഉദ്ഘാടനം ചെയ്തു. പ്രദേശ വാശികൾ കണ്ണി ചേർന്ന യാത്രക്ക്‌ വിവിധ കേന്ദ്രങ്ങളിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അഭിവാദ്യങ്ങളർപ്പിച്ചു. നൂറുകണക്കിന്‌ എസ്‌. എസ്‌. എഫ്‌ പ്രവർത്തകർ യാത്രയെ അനുഗമിച്ച്‌ ടൗണുകളിൽ പ്രകടനം നടത്തി. സ്വീകരണ കേന്ദ്രങ്ങളിൽ നടന്ന ഒപ്പു ശേഖരണത്തിൽ നാനാ ജാതിമതസ്ഥർ പങ്കു ചേർന്നു. സമാപന കേന്ദ്രമായ മോങ്ങത്തേക്ക്‌ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ ആനയിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി. കെ. എം ഫാറൂഖ്‌, കെ. പി ശമീർ, മുഹ്സിൻ കിഴിശേരി പ്രസംഗിച്ചു. സമാപന സംഗമത്തിൽ എസ്‌. എസ്‌. എഫ്‌ ജില്ലാ സെക്രട്ടറി സി. കെ ശക്കീർ മുഖ്യപ്രഭാഷണം നടത്തി. അൽ അമീൻ അഹ്സനി, സി. കെ. എം ഫാറൂഖ്‌ സംബന്ധിച്ചു.


www.ssfmalappuram.com

Saturday, November 13, 2010

എസ്‌എസ്‌എഫ്‌ മലപ്പുറം ജില്ലാ ഗ്രാജ്വാറ്റ്‌ മീറ്റ്

എസ്‌എസ്‌എഫ്‌ ജില്ലാ ഗ്രാജ്വാറ്റ്‌ മീറ്റിൽ സയ്യിദ്‌ സൈനുൽ ആബിദീൻ സംസാരിക്കുന്നു

മലപ്പുറം: ഉപരി പഠന മേഖലകളെ പരിചയപെടുത്തി എസ്‌എസ്‌എഫ്‌ ജില്ലാ ഗൈഡൻസ്‌ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗ്രാജ്വാറ്റ്‌ മീറ്റ്‌ സമാപിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ബിരുധദാരികൾ, ഹയർ സെക്കണ്ടറി പഠനം പൂർത്തീകരിച്ചവർ എന്നിവരാണ്‌ പരിപാടിയിൽ പങ്കെടുത്തത്‌. അലീഗഡ്‌ ഓഫ്‌ കാമ്പസ്‌; കോഴ്സുകളും സാധ്യതകളും എന്ന വിഷയത്തിൽ എസ്‌എസ്‌എഫ്‌ സംസ്ഥാന കാമ്പസ്‌ സമിതിഅംഗം അബ്ദുൽ ഖാദർ കരുവഞ്ചാലിൽ ക്ലസുത്തു. എസ്‌എസ്‌എഫ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. സംഗമം സംസ്ഥാന പ്രവർത്തക സമിതിഅംഗം പി.പി മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സി.കെ ശക്കീർ സ്വാഗതവും പി.കെ മുഹമ്മദ്‌ ശാഫി നന്ദിയും പറഞ്ഞു.


ഗ്രാമങ്ങളിൽ ധർമ്മഭേരിമുഴങ്ങി എസ്‌ എസ്‌ എഫ്‌ മെമ്പർഷിപ്പ്‌ ദിനം ആചരിച്ചുമലപ്പുറം: ഒറ്റപ്പെടുന്നവനെ ചെന്നായ പിടിക്കും ധർമ്മ പക്ഷത്ത്‌ സംഘം ചേരുക എന്ന സന്ദേശവുമായി എസ്‌എസ്‌എഫ്‌ സംഘടിപ്പിക്കുന്ന അംഗത്വകാമ്പയിന്റെ ഭാഗമായി ജില്ലയിലെ യൂണിറ്റുകളിൽ മെമ്പർഷിപ്പ്‌ ദിനമായി ആചരിച്ചു. മെമ്പർഷിപ്പ്‌ ദിനാചരണത്തിന്റെ ഭാഗമായി യൂണിറ്റുകളിൽ മുഴുവൻ പ്രവർത്തകരും പങ്കെടുത്ത കൺവൻഷനുകളും പ്രകടനവും നടന്നു. യൂണിറ്റ്‌ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവൻഷനിൽ സംസ്ഥാന കമ്മിറ്റി നൽകിയ സന്ദേശം വായിക്കുകയും തുടർന്ന്‌ പ്രതിജ്ഞയെടുക്കുകയും നിശ്ചിതഫോറത്തിൽ അംഗങ്ങൾ മെമ്പർഷിപ്പിനായി അപേക്ഷിക്കുകയുംചെയ്തു. യൂണിറ്റ്‌ ഭാരവാഹികളുടെ നേതൃത്വത്തിൽ ജില്ലയിലെ യൂണിറ്റ്‌ കേന്ദ്രങ്ങളിൽ നടന്ന പ്രകടനത്തിൽ മുഴുവൻ പ്രവർത്തകരും അണിനിരന്നു.സുന്നീ വിദ്യാർത്ഥി പ്രസ്ഥാനം വിഭാവനം ചെയ്യുന്ന ധാർമിക വീഥിയിൽ ഹരിത ധവള നീലിമ നെഞ്ചോട്‌ ചേർത്ത്‌ കർമ്മ ധന്യമായ നാളെയുടെ സൃഷ്ടിപ്പിനായ്‌ കർമ്മശേഷി ഉപയോഗപെടുത്തുന്ന പുതിയ തലമുറയെ വാർത്തെടുക്കുന്നതിനുളള ക്രിയാത്മക നീക്കങ്ങൾക്ക്‌ ശക്തിപകരാനാണ്‌ മെമ്പർഷിപ്പ്‌ ദിനത്തിന്റെ ലക്ഷ്യം. ഡിവിഷനുകളിൽ നടന്ന ശിൽപശാലകളിൽ യൂണിറ്റ്‌ പുന:സംഘടനാ സാമഗ്രികളുടെ വിശദീകരണവും വിതരണവും ഇതിനകം പൂർത്തിയായി കഴിഞ്ഞു. മെമ്പർഷിപ്പ്‌ പ്രവർത്തനങ്ങൾക്കായി യൂണിറ്റുകളിൽ നിലവിൽവന്ന അംഞ്ചംഗ സമിതികളുടെ നേതൃത്വത്തിലാണ്‌ മെമ്പർഷിപ്പ്‌ പ്രവർത്തനങ്ങൾ നടക്കുന്നത്‌.

12/11/2010

P K U Naeemi Vellila


Monday, November 1, 2010

സർഗാത്മകത ധാർമ്മികതയിലധിഷ്ഠിതമാക്കണം: യു.കെ. കുമാരൻ

സർഗാത്മകത ധാർമ്മികതയിലധിഷ്ഠിതമാക്കണം: യു.കെ. കുമാരൻവണ്ടൂർ: ദൈവം അനുഗ്രഹമായി സമ്മാനിച്ച സർഗാത്മക കഴിവുകൾ ധാർമ്മികതയിൽ അധിഷ്ഠിതമായി പ്രയോഗിക്കണമെന്ന്‌ പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ പറഞ്ഞു. more >>


സാഹിത്യോത്സവ്ധർമ്മ യോദ്ധാക്കളെ സൃഷ്ടിക്കുന്നു: പി.കെ.എം.

വണ്ടൂർ : കലയിലും സാഹിത്യത്തിലും പ്രസംഗം, എഴുത്ത്‌ തുടങ്ങിയ മറ്റു മേഖലകളിലും പ്രാവീണ്യം തെളിയിച്ച ഒട്ടനവധി ധർമ്മ യോദ്ധാക്കളെ കണെ​‍്ടത്താൻ സാഹിത്യോത്സവിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഈ സംരംഭം പരിപോഷിക്കട്ടെ എന്നും പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ പറഞ്ഞു. more >>
­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­
പുതിയ കാലത്തെ ധാർമ്മികതയിലേക്ക്‌ നയിക്കാനുള്ള ദൗത്യമാൺസാഹിത്യോത്സവ്‌: ആർ.പി. ഹുസൈൻ

വണ്ടൂർ: പുതിയ കാലത്തെ ധാർമ്മികതയിലേക്ക്‌ നയിക്കാനുള്ള ദൗത്യമാണ്‌ സാഹിത്യോത്സവ്‌ ഏറ്റെടുക്കുന്നത്‌. എസ്എസ്എഫ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ആർ. പി. ഹുസൈൻ മാസ്റ്റർ പറഞ്ഞു. more >>
­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­
www.ssfmlappuram.com

Wednesday, October 20, 2010

എസ്‌ എസ്‌ എഫ്‌ ജില്ലാ ഇലക്ഷൻ ശിൽപശാല ‌

മലപ്പുറം: എസ്‌എസ്‌എഫ്‌ മെമ്പർഷിപ്പ്‌ പ്രവർത്തന കാലയളവിലേക്കുളള പുന:സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഇലക്ഷൻ ശിൽപശാല വ്യാഴാഴ്ച്ച മലപ്പുറം വാദീസലാമിൽ നടക്കും. വൈകുന്നേരം ആറു മണിക്ക്‌ തുടങ്ങുന്ന പരിപാടിയിൽ ജില്ലാ ഇലക്ഷൻ ഡയറക്ടറേറ്റ്‌, ഡി.ഇ.ഒ, ഡിവിഷൻ ഇലക്ഷൻ ഡയറക്ടറേറ്റ്‌ അംഗങ്ങൾ പങ്കെടുക്കും. മെമ്പർഷിപ്പ്‌, പുന:സംഘടന പ്രവർത്തനങ്ങൾക്കായി ജില്ലയിൽ എ.പി ബശീർ ചെല്ലക്കൊടിയുടെ നേതൃത്വത്തിൽ സയ്യിദ്‌ സൈനുൽ ആബിദീൻ, എ.എ റഹീം, സി.കെ ശക്കീർ, കെ. സൈനുദ്ധീൻ സഖാഫി അംഗങ്ങളായ അംഞ്ചംഗസമിതിയും ഡിവിഷൻ തലങ്ങളിൽ അരീക്കോട്‌ പി.ടി നജീബ്‌, കൊണേ‍്ടാട്ടി സി.കെ ശക്കീർ, കോട്ടക്കൽ അബ്ദുല്ല അഹ്സനി, മലപ്പുറം ദുൽഫുഖാറലി സഖാഫി, മഞ്ചേരി സൈനുദ്ധീൻ സഖാഫി, നിലമ്പൂർ എം. അബ്ദുറഹ്മാൻ, പെരിന്തൽമണ്ണ പി.കെ മുഹമ്മദ്‌ ശാഫി, പൊന്നാനി ശിഹാബുദ്ധീൻ സഖാഫി, തിരൂർ അബ്ദുറഹ്മാൻ സഖാഫി, തിരൂരങ്ങാടി പി.എ കബീർ, യൂ:സിറ്റി ഉസ്മാൻ ബുഖാരി, വളാഞ്ചേരി ടി.എം ബശീർ, വണ്ടൂർ സി.കെ അബ്ദുറഹ്മാൻ സഖാഫി എന്നിവരെ ഡിവിഷൻചീഫായും തെരഞ്ഞെടുത്തു. പരിപാടിയുടെ ഭാഗമായി ഡിവിഷൻ കൗൺസിലേഴ്സ്‌, സെക്ടർ ഭാരവാഹികൾ, യൂണിറ്റ്‌ പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ പങ്കെടുക്കുന്ന ഡിവിഷൻ തലങ്ങളിൽ ശിൽപശാലകൾ നടക്കും. ശിൽപശാലക്ക്‌ സംസ്ഥാന, ജില്ലാ നേതാക്കൾ നേതൃത്വം നൽകും

www.ssfmalappuram.com

Friday, October 15, 2010

രാഷ്ട്രീയത്തിൽ അഴുക്കുപുരട്ടിയവരെ തിരിച്ചറിയുക

ചതിയും കുതികാൽവെട്ടും അധിക്ഷേപങ്ങളും കൊണ്ട്‌ മുഖരിതമാണ്‌ തിരഞ്ഞെടുപ്പ്‌ കാലം. 'സംശുദ്ധ രാഷ്ട്രീയം' എന്ന്‌ പറഞ്ഞ്‌ വന്നാൽ പോലും എതിരാളിയെ മാനം കെടുത്തിയാണ്‌ ജയിക്കാൻ നോക്കുന്നത്‌. രാഷ്ട്രീയത്തിൽ അഴുക്കുപുരട്ടിയവരെ തിരിച്ചറിയുക. നാടുണർത്തുക.

Wednesday, October 13, 2010

സാഹിത്യം സാമൂഹ്യ നന്മക്ക്‌ എസ്‌എസ്‌എഫ്‌ ജില്ലാ ക്യാമ്പസ്‌ കൺവൻഷൻ 14ന്‌

മലപ്പുറം: എസ്‌എസ്‌എഫ്‌ ജില്ലാ ക്യാമ്പസ്‌ കൺവൻഷൻ 14ന്‌ വൈകുന്നേരം നാല്‌ മണിക്ക്‌ മലപ്പുറം വദീസലാമിൽ നടക്കും. സാഹിത്യം സാമൂഹ്യ നന്മക്ക്‌ എന്ന ശീർഷകത്തിൽ നടക്കുന്ന ജില്ലാ ക്യാമ്പസ്‌ കലോത്സവ്‌, ദഅ​‍്‌വത്ത്‌ മീറ്റ്‌ തുടങ്ങിയ കാര്യങ്ങൾ കൺവൻഷനിൽ ചർച്ച ചെയ്യും. ജില്ലാ ക്യാമ്പസ്‌ കൗൺസിൽ അംഗങ്ങൾ, ഡിവിഷൻ ക്യാമ്പസ്‌ സെക്രട്ടറിമാർ, ജില്ലയിലെ പ്രോഫഷണൽ, ആർട്ട്സ്‌ ആന്റ്‌ ശയൻസ്‌ കോളേജുകളിൽ നിന്നും തെരഞ്ഞെടുത്ത മൂന്ന്‌ പേർ എന്നിവരാണ്‌ പരിപാടിയിൽ പങ്കെടുക്കുക. സയ്യിദ്‌ സൈനുൽ ആബിദീൻ, എം. അബ്ദുറഹ്മാൻ, പി.പി മുജീബുറഹ്മാൻ, സി.കെ ശക്കീർ, കെ. സൈനുദ്ധീൻ സഖാഫി, പി.കെ ശാഫി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

Friday, October 8, 2010

എസ്‌ എസ്‌ എഫ്‌ മുതഅല്ലിം സമ്മേളനം ശനിയാഴ്ച

കോഴിക്കോട്‌: ഒമ്പതിന്‌ കോഴിക്കോട്‌ നടക്കുന്ന എസ്‌ എസ്‌ എഫ്‌ സംസ്ഥാന മുതഅല്ലിം സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മദ്ഹബിന്റെ നാല്‌ ഇമാമുമാരുടെ പേരിൽ നഗരത്തിൽ പ്രത്യേകം സജ്ജമാക്കിയ നാല്‌ വേദികളിൽ ഒരേ സമയം പ്രതിനിധി സമ്മേളനങ്ങളും വൈകീട്ട്‌ 6.30ന്‌ അരയിടത്തുപാലം ജംഗ്ഷനു സമീപം പൊതുസമ്മേളനവും നടക്കുമെന്ന്‌ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ ശരീഅത്ത്‌, ദഅ​‍്‌വ കോളജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 6000 പേരാണ്‌ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌.

രാവിലെ 10ന്‌ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനങ്ങൾ സയ്യിദ്‌ ഹുസൈൻ ശിഹാബ്‌ ആറ്റക്കോയ തങ്ങൾ പാണക്കാട്‌, സയ്യിദ്‌ ഉമറുൽ ഫാറൂഖ്‌ അൽ ബുഖാരി പോസോട്ട്‌, സയ്യിദ്‌ ഇബ്‌റാഹീം ഖലീലുണ്ടൽ ബുഖാരി കടലുണ്ടി, സയ്യിദ്‌ ടി എസ്‌ കെ തങ്ങൾ ബുഖാരി എന്നിവർ ഉദ്ഘാടനം ചെയ്യും. പി പി മുഹ്‌യിദ്ദീൻ കുട്ടി മുസ്ലിയാർ പാറന്നൂർ, കെ കെ അഹ്മദ്കുട്ടി മുസ്ലിയാർ, വി പി എം ഫൈസി വില്ല്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്‌ എന്നിവർ വിവിധ വേദികളിൽ പതാക ഉയർത്തും. സയ്യിദ്‌ യൂസുഫ്‌ ബുഖാരി വൈലത്തൂർ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പി എ ഹൈദ്രോസ്‌ മുസ്ലിയാർ, പി ഹസൻ മുസ്ലിയാർ, എൻ അലി മുസ്ലിയാർ കുമരംപുത്തൂർ എന്നിവർ അധ്യക്ഷത വഹിക്കും. തുടർന്ന്‌ നടക്കുന്ന മതവിദ്യാഭ്യാസത്തിന്റെ വർത്തമാനം, മധബിന്റെ പ്രാമാണികത, ഇസ്ലാമിക ദഅ​‍്‌വത്ത്‌ എന്നീ വിഷയങ്ങളിലെ ക്ളാസുകൾക്ക്‌ നെല്ലിക്കുത്ത്‌ ഇസ്മാഈൽ മുസ്ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, കാന്തപുരം എ പി മുഹമ്മദ്‌ മുസ്ലിയാർ, പേരോട്‌ അബ്ദുറഹ്മാൻ സഖാഫി, സി മുഹമ്മദ്‌ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, കോടമ്പുഴ ബാവ മുസ്ലിയാർ, ഡോ. അബ്ദുൽ അസീസ്‌ ഫൈസി ചെറുവാടി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, മാളിയേക്കൽ സുലൈമാൻ സഖാഫി, പി എ മുഹമ്മദ്‌ കുഞ്ഞിസഖാഫി, എൻ എം സ്വാദിഖ്‌ സഖാഫി എന്നിവർ നേതൃത്വം നൽകും.

വൈകീട്ട്‌ നാലിന്‌ മുതലക്കുളത്ത്‌ നിന്നാരംഭിക്കുന്ന പ്രകടനം മാനാഞ്ചിറ, കെ എസ്‌ ആർ ടി സി, മാവൂർ റോഡ്‌ വഴി അരയിടത്തുപാലം സമാപിക്കും. 6.30ന്‌ അലയിടത്തുപാലത്തിന്‌ സമീപം നടക്കുന്ന പൊതുസമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ താജുൽ ഉലമ സയ്യിദ്‌ അബ്ദുറഹിമാൻ അൽ ബുഖാരി ഉള്ളാൾ അധ്യക്ഷത വഹിക്കും. സമസ്ത ട്രഷറർ സയ്യിദ്‌ അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തും. അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റ്‌ നൂറുൽ ഉലമ എം എ അബ്ദുൽഖാദിർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. ചിത്താരി കെ ഹംസ മുസ്ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട്‌ അബ്ദുറഹ്മാൻ സഖാഫി, സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫി, എൻ എം സ്വാദിഖ്‌ സഖാഫി, ആർ പി ഹുസൈൻ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 65 കേന്ദ്രങ്ങളിൽ നടന്ന വിജ്ഞാന പരീക്ഷയിലെ ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള ഉപഹാര സമർപ്പണവും സമ്മേളനത്തിൽ നടക്കും. സംസ്ഥാനത്തെ മുഴുവൻ മുതഅല്ലിമുകളും വൈകീട്ട്‌ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ എൻ എം സ്വാദിഖ്‌ സഖാഫി, സമ്മേളന സ്വാഗത സംഘം കൺവീനർ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫി, സംസ്ഥാന വൈസ്‌ പ്രസി. അബ്ദുൽ ജലീൽ സഖാഫി, കാമ്പസ്‌ സെക്ര. വി പി എം ഇഷാഖ്‌, പ്രസ്‌ സെക്ര. ടി പി ജമാൽ കരുളായി എന്നിവർ പങ്കെടുത്തു.

Sunday, September 26, 2010

ഇസ്‌‌ലാം ഭീതി

മുസ്ലിം ധൈഷണിക മുന്നേറ്റങ്ങളെയും സാമ്രാജ്യത്വ വിരുദ്ധ സമരസന്നാഹങ്ങളെയും സംശയത്തിന്റെ നിഴലിലാക്കാനും തീവ്രവാദപ്പട്ടികയിൽ ചേർക്കാനും ശ്രമം. സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും ‘ഇസ്‌ലാം ഭീതി’ സർവ മതേതര സംവിധാനങ്ങളെയും ബാധിച്ചിരിക്കുന്നു. തിരിച്ചറിയുക; ചെറുക്കുക. (SSF Bulletin)

Saturday, August 28, 2010

വൈവിധ്യങ്ങളുമായി റമളാൻ വില്ല


വേന്നിയൂർ യൂണിറ്റ്‌ എസ്‌എസ്‌എഫ്‌, എസ്‌വൈഎസ്‌ സംയുക്തമായി നടത്തുന്ന റമളാൻ വില്ലയുടെ കവാടം

വേന്നിയൂർ: വൈവിധ്യങ്ങളുടെപുത്തൻ കാഴ്ച്ചകളുമായി റമളാൻ വില്ല; എസ്‌എസ്‌എഫ്‌, എസ്‌വൈഎസ്‌ വേന്നിയൂർ യൂണിറ്റ്‌ കമ്മിറ്റിയാണ്‌ പരിപാടിയുടെ സംഘാടകർ. ആഗസ്റ്റ്‌ 15 മുതൽ ഈദുൽ ഫിത്ര് വരെ നീണ്ടു നിൽക്കുന്ന പരിപാടി ഒട്ടേറെ പേരുടെ ശ്രദ്ധയാകർഷിച്ചു. പരിപാടിയുടെ ഭാഗമായി ദേശീയോദ്ഗ്രഥന സമ്മേളനം, മൊഴിമുത്തുകൾ, റമളാൻ പ്രശ്നോത്തരി, വായനാമൂല, ഔഷധപ്പെട്ടി, സെയിൽസ്‌ സോൺ, സി.ഡി. ലൈബ്രറി, സ്കൂൾ ഓഫ്‌ ഖുർആൻ, രാഷ്ട്രീയക്കാരുടെ ഒത്തുകൂടൽ, സിയാറത്ത്‌ യാത്ര, മോട്ടിവേഷൻ ഫോർ ഫാസ്റ്റിംഗ്, റിലീഫ്‌ പ്രവർത്തനങ്ങൾ, സംശയ നിവാരണം, ബദർ സ്മരണ, ലഹരി വിരുദ്ധകൂട്ടായ്മ, കൊളാഷ്‌ പ്രദർശനം, ഈദ്‌ സംഗമം തുടങ്ങിയ പുതുമയാർന്ന പരിപാടികളാണ്‌ നടക്കുന്നത്‌. പരിപാടിയുടെ ഉദ്ഘാടനം അബ്ദുറഹ്മാൻ രണ്ടത്താണി ആഗസ്റ്റ്‌ 15ന്‌ നിർവ്വഹിച്ചു. എസ്‌.വൈ.എസ്‌ ജില്ലാ പ്രസിഡന്റ്‌ പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തി.

26/08/2010
P K U Naeemi Vellila

Sunday, August 15, 2010

മദ്യനിരോധന നിയമം എടുത്ത്‌ കളയാനുള്ള നീക്കത്തിനെതിരെ എസ്‌.എസ്‌.എഫ്‌ പ്രകടനം

ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേറ്ററുടെ തെറ്റായ നയങ്ങൾക്കെതിരെ എസ്‌ എസ്‌ എഫ്‌ അമിനി യൂനിറ്റ്‌ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്‌

കവരത്തി. ദ്വീപുകളിൽ ടൂറിസത്തിന്റെ മറവിൽ മദ്യനിരോധന നിയമം എടുത്ത്‌ കളയാനുള്ള ദ്വീപ്‌ ഭരണകൂടത്തിന്റെ നീക്കം വൻ വിവാദമാവുന്നു. ദ്വീപ്‌ തലസ്ഥാനത്ത്‌ എസ്‌.എസ്‌.എഫ്‌ നടത്തിയ പ്രതിഷേധ പ്രകടനം എസ്‌.എസ്‌.എഫ്‌ മുൻ സംസ്ഥാന ഉപാധ്യക്ഷൻ പി.വി.ഹംസക്കോയ സഖാഫി ഉൽഘാടനം ചെയ്തു. ടൂറിസം ഡവലപ്പ്‌മന്റിന്‌ വേണ്ടി ഡൽഹിയിൽ നടന്ന പ്ലാനിംഗ്‌ കമ്മീഷന്റെ യോഗത്തിലേക്ക്‌ തയ്യാറാക്കിയ പദ്ധതിയിലാണ്‌ ദ്വീപുകളിൽ ഗ്ലോബൽ ടെണ്ടർ വിളിക്കാനും മദ്യ നിരോധനനിയമം എടുത്ത്‌ കളയാനും ശുപാർശ ചെയ്തത്‌.

ഇതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. എസ്‌.എസ്‌.എഫ്‌ വിവിധ ദ്വീപുകളിലായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. എൽ.എസ്‌.എ കോൺഗ്രസ്‌ കമ്മിറ്റി എന്നിവയും പ്രതിശേധ പ്രകടനം നടത്തി.


എസ്‌.എസ്‌.എഫ്‌ ഓഫീസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച പ്രകടനം സയ്യിദ്‌ അബ്ദുൽ റഹീം തങ്ങൾ, യൂണിറ്റ്‌ എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ റഫീഖ്‌ അൻവരി, എൻ.തങ്ങൾകോയ, സി.എം.സലീം എന്നിവർ നേതൃത്വം നൽകി. തുടർന്ന്‌ കച്ചേരി ജെട്ടി പരിസരത്ത്‌ നടന്ന പൊതുയോഗം മുഹമ്മദ്‌ റഫീഖ്‌ അൻവരി ഉൽഘാടനം ചെയ്തു. സി.എം.മുഹമ്മദ്‌ ശഫീഖ്‌ മുസ്ലിയാർ, റാസിഖ്‌ മുസ്ലിയാർ, ആശിഖ്‌ എന്നിവർ പ്രസംഗിച്ചു. സി.നജീബ്‌ സ്വാഗതവും അഹ്കം മുസ്ലിയാർ നന്ദിയും പറഞ്ഞു.

അമിനി യൂണിറ്റ്‌ എസ്‌.എസ്‌.എഫ്‌ നടത്തിയ പ്രതിഷേധ പ്രഘനടവും സബ്ഡിവിഷണൽ ഓഫീസ്‌ മാർച്ചും ധർണ്ണയും എസ്‌.എസ്‌.എഫ്‌ ലക്ഷദ്വീപ്‌ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ ഷൈക്കോയ ബാഖവി ഉൽഘാടനം ചെയ്തു. സമസ്ത കേരളാ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ അമിനി യൂണിറ്റ്‌ സെക്രട്ടറി ഇസ്മായിൽ മദനി, നിളാമുദ്ധീൻ മുസ്ലിയാർ, ഇസ്മായിൽ സഅദി, മുഹമ്മദലി സുഹ്‌രി, എസ്‌.എസ്‌.എഫ്‌. യൂണിറ്റ്‌ പ്രസിഡന്റ്‌ ജാഫർ.എൻ.സി. സെക്രട്ടറി ഹംസത്ത്‌ എന്നിവർ പങ്കെടുത്തു.

12/08/2010
cm muhsin

Sunday, August 8, 2010

RSC വിസ്ഡം സ്കോളർഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്‌: രിസാല സ്റ്റഡി സർക്കിൾ ഗൾഫ്‌ ചാപ്റ്റർ എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റിക്ക്‌ കീഴിലായി നടത്തുന്ന വിസ്ഡം സ്കോളർഷിപ്പിന്‌ ഈ മാസം 30 വരെ അപേക്ഷിക്കാം. മെഡിക്കൽ, എൻഞ്ചിനീയറിംഗ്‌, അഗ്രികൾച്ചർ, നഴ്സിംഗ്,‌ വെറ്റിനറി സയൻസ്‌, ജേർണലിസം, ബയോ ടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ്‌, നിയമം, മാനേജ്‌മന്റ്‌ എന്നി വിഷയങ്ങളിൽ ബിരുദ കോഴുസുകൾക്ക്‌ പഠിക്കുന്ന സമർത്ഥരും നിർധനരുമായ മുസ്ലിം വിദ്യാർത്ഥികളാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 120000 രൂപയിൽ താഴെയായിരിക്കണം.

അപേക്ഷകരിൽ നിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്‌ കോഴ്സ്‌ കാലയളവിൽ വിവിധ ഘട്ടങ്ങളിലായി പരമാവധി ഒരു ലക്ഷം രൂപവരെ സ്കോളർഷിപ്പ്‌ നൽകും. കോഴ്സ്‌ പൂർത്തിയാക്കി തൊഴിൽ നേടിയ ശേഷം സൗകര്യപ്രദമായ തവണകളിൽ തിരിച്ചടക്കണം. അപേക്ഷഫോറം എസ്‌ എസ്‌ എഫ്‌ സംസ്ഥാന ഓഫിസിൽ നിന്ന്‌ നേരിട്ടും www.risalaonline.com , www.ssfkerala.net എന്ന വെബ്സൈറ്റിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്തും ലഭിക്കുന്നതാണ്‌.

Sunday, August 1, 2010

രാഷ്ട്രീയ ഭീകരത


എതിരാളികളെ ആയുധബലവും ഊരുവിലക്കും കൊണ്ട്‌ അടിച്ചമർത്തുന്ന രീതി കേരളത്തിൽ പരീക്ഷിച്ചുതുടങ്ങിയത്‌ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്‌. പ്രത്യേകിച്ചും 'താലിബാനിസം' എന്ന്‌ വിളിച്ച്‌ പ്രാദേശിക സംഭവങ്ങളെ ബുഷിന്റെ പ്രയോഗരീതിയിൽ വിശേഷിപ്പിച്ചവർ. ചില മാധ്യമങ്ങളും ഏതാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിചാരിച്ചാൽ മൂടിക്കളയാവുന്നതല്ല വെട്ടിതിളങ്ങുന്ന ചരിത്രസത്യങ്ങൾ. (SSF Bulletin )

Wednesday, July 28, 2010

റൈഹാൻ റഷീദിന്‌ മൂന്നാം റാങ്ക്‌

ഫുജൈറ: കാലിക്കറ്റ്‌ സെന്ററിൽ നടന്ന സി.എ എൻട്രൻസ്‌ പരീക്ഷയിൽ ആർ.എസ്‌.സി പ്രവർത്തകൻ റൈഹാൻ റഷീദിന്‌ മൂന്നാം റാങ്ക്‌ ലഭിച്ചു. ആർ.എസ്‌.സി ഫുജൈറ സോണലിലെ ഫുജൈറ സിറ്റി യൂനിറ്റ്‌ എസ്‌.ബി.എസ്‌ കൺവീനറും അൽ ഇസ്വാബ അംഗവുമാണ്‌. ഫുജൈറ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായിരുന്ന റൈഹാണ്‌ ഇവിടുത്തെ പ്ലസ്ടു പരീക്ഷയിൽ 92.6 ശതമാനം മാർക്ക്‌ ലഭിച്ചിരുന്നു. ഫുജൈറ എസ്‌.വൈ.എസ്‌ സേൻട്രൽ കമ്മിറ്റി ട്രഷറർ പി.പി. അബ്ദുൽ റഷീദിന്റെ മകനാണ്‌. കണ്ണൂർ തലശ്ശേരി ചെമ്പാട്‌ സ്വദേശിയാണ്‌. ഫുജൈറ എസ്‌.വൈ.എസ്‌, ആർ.എസ്‌.സി കമ്മിറ്റികൾ അഭിനന്ദിച്ചു.

26/07/2010

Tuesday, July 27, 2010

താലിബാനിസം

"താലിബാനിസം". ആദ്യം ബുഷ്‌ ഉപയോഗിച്ചു. പിന്നെ സംഘ്പരിവാറും. ഇപ്പോൾ കേരളത്തിലെ ഇടതു-വലതു വിപ്ലവ ദേശീയ പ്രസ്ഥാനങ്ങളും. കേരളത്തെ വർഗീയ ചേരിത്തിരിവിലേക്ക്‌ നയിക്കുന്നവരെ തിരിച്ചറിയുക ( SSF Bulletin )

Sunday, July 25, 2010

ക്യാമ്പസ്‌ മെമ്പർഷിപ്പ്‌ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി


മലപ്പുറം: 'നെറികേടുകൾക്കെതിരെ നിവർന്നു നിൽക്കാൻ നിങ്ങളും' എന്ന ശീർഷകത്തിൽ സംസ്ഥാന വ്യാപകമായി എസ്‌ എസ്‌ എഫ്‌ സംഘടിപ്പിക്കുന്ന ക്യാമ്പസ്‌ മെമ്പർഷിപ്പ്‌ പ്രവർത്തനങ്ങൾക്ക്‌ ജില്ലയിൽ തുടക്കമായി. കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി എൻജിനീയറിംഗ്‌ കോളജിൽ നടന്ന ജില്ലാതല ഉദ്ഘാടനം എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുൽ ആബിദീൻ നിർവഹിച്ചു. എം അബ്ദുർറഹ്മാൻ, പി കെ അബ്ദുസമദ്‌, ഉസ്മാൻ ബുഖാരി, സിറാജുദ്ദേ‍ീൻ, പി കെ സിയാദ്‌ നേതൃത്വം നൽകി.

പെരിന്തൽമണ്ണ എം ഇ എസ്‌, മലപ്പുറം ഗവണ്‍മന്റ്‌ കോളജ്‌, വാഴക്കാട്‌ ഐ എച്ച്‌ ആർ ഡി, തിരൂർ ടി എം ജി, മമ്പാട്‌ എം ഇ എസ്‌, നിലമ്പൂർ അമൽ കോളജ്‌, മഅ​‍്ദിൻ ആർട്ട്സ്‌ ആൻഡ്‌ ശയൻസ്‌ കോളജ്‌, കൊണേ​‍്ടാട്ടി ഇ എം ഇ എ, പാണ്ടിക്കാട്‌ മാസ്‌ കോളജുകളിൽ നടന്ന മെമ്പർഷിപ്പ്‌ പ്രവർത്തനങ്ങൾക്ക്‌ പി കെ മുഹമ്മദ്‌ ശാഫി, പി പി മുജീബുർറഹ്മാൻ, പി ടി നജീബ്‌, അബൂബക്കർ സിദ്ദേ‍ീഖ്‌, അബ്ദുനാസർ, ടി പി നാസർ, സുൽഫിക്കർ സഖാഫി, സി കെ എം ഫാറൂഖ്‌, ഫിറോസ്ഖാൻ നേതൃത്വം നൽകി. 24/07/2010

www.ssfmalappuram.com


Thursday, July 22, 2010

തിരിച്ചറിയുക, ഒറ്റപ്പെടുത്തുക

ശത്രുക്കൾക്ക്‌ മാപ്പുകൊടുത്ത പ്രവാചകന്റെ പേരിൽ തീവ്രവാദികളുടെ പ്രതിക്രിയ! അധികാര രാഷ്ട്രീയത്തിലേക്ക്‌ ഇസ്ലാമിനെ ചവിട്ടുപടിയാക്കുന്നവരെ തിരിച്ചറിയുക; ഒറ്റപ്പെടുത്തുക (SSF Bulletin )

Sunday, July 11, 2010

ഇന്ത്യ മരിക്കരുത് ;നമുക്ക് ജീവിക്കണം

എണ്ണവില കുത്തകകൾക്ക്‌ തോന്നിയ പോലെ നിശ്ചയിക്കാമത്രെ. ജനാധിപത്യം മുതലാളിത്തത്തിന്റെ കശാപ്പുശാലയിലേക്ക്‌. പ്രതിപക്ഷ പ്രതിഷേധം ഭാരത ബന്ദിൽ തീർന്നു. യുവത്വം ഗോൾ വലയിൽ. പ്രതികരിക്കുക. ഇന്ത്യമരിക്കരുത്‌; നമുക്ക്‌ ജീവിക്കണം (SSF Bulletin )

Thursday, July 1, 2010

രാഷ്ട്രീയ വന്ധ്യത തിരിച്ചറിയുക ( SSF Bulletin )

സവർണ പൊതു ബോധത്തിനെതിരെ ഒച്ചയെടുത്താൽ ഒരു ഫോൺവിളി പോലും ജാമ്യമില്ലാ വാറണ്ടിന്‌ നിമിത്തമാകും. പൗരാവകാശങ്ങൾക്കുമേൽ വ്യവസ്ഥിതിയുടെ കൈയ്യേറ്റം നടക്കുമ്പേൾ ഇടതു-വലത്‌ മുന്നണികൾ കുറ്റകരമായ മൗനത്തിൽ. സാമ്രാജ്യത്വ കാലത്തെ രാഷ്ട്രീയ വന്ധ്യത തിരിച്ചറിയുക.

(SSF Bulletin )

Sunday, June 13, 2010

കളികൾക്ക് പിന്നിലെ കഥ

നാട്ടിൽ സർവ്വ രംഗങ്ങളിലും അധാർമ്മികത തഴച്ചുവളരുന്നു. ജനം സാമ്പത്തികമായി, സാംസ്കാരികമായി സാമ്രാജ്യത്വ ശക്തികളാൽ കൊളളയടിക്കപ്പെടുന്നു. ഇതു തിരിച്ചറിയാതിരിക്കാനാണ്‌ കാൽ പന്തുകളിയും കൈപന്തുകളിയും വലിയ ഇഷ്യൂവായി ആഘോഷിക്ക പ്പെടുന്നത്‌. തിരിച്ചറിവ്‌ നേടുക. (SSF Bulletin )

Tuesday, June 8, 2010

മണ്ണും മനസ്സും ഒന്നായി; എസ്‌എസ്‌എഫ്‌ മരം നടൽ ക്യാമ്പയിനിൽ ആയിരങ്ങൾ കണ്ണി ചേർന്നു

കോഴിക്കോട്‌ : എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ 'നാളേയ്ക്കൊരു തണൽ' രണ്ട്‌ ലക്ഷം വൃക്ഷത്തൈ നടൽ പദ്ധതിയിൽ സംസ്ഥാനത്തൊന്നാകെ ആയിരങ്ങൾ അണി ചേർന്നു. വർധിച്ചുവരുന്ന പരിസ്ഥിതിപ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും ആഗോള താപനത്തിന്റെ ദുരിതത്തിൽ നിന്ന്‌ ഭൂമിയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമാക്കി എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത പുതിയ ദൗത്യത്തിൽ മണ്ണും മനസ്സും ഒന്നായി. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്‌ സംസ്ഥാന വനംവകുപ്പിന്റെ സഹകരണത്തോടെ എസ്‌.എസ്‌.എഫ്‌ പ്രവർത്തകർ നാടെങ്ങും ഹരിതമയമാക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. 2010 അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷമായി ആചരിക്കുന്ന സവിശേഷ സാഹചര്യം കൂടി പരിഗണിച്ച്‌ പരിസ്ഥിതി ബോധവത്കരണം, പ്ലാസ്റ്റിക്‌ നിർമാർജനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു. സംസഥാനതല ഉദ്ഘാടനം തൊടുപുഴ ദാറുൽ ഫതഹ്‌ പബ്ലിക്‌ സ്കൂളിൽ വനം മന്ത്രി ബിനോയ്‌ വിശ്വം കഴിഞ്ഞ ദിവസം നിർവ്വഹിച്ചിരുന്നു. കുണ്ടമംഗലം ഡിവിഷൻ തല ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവ്വഹിച്ചു.

മലപ്പുറം ജില്ലാതല ഉദ്ഘാടനം പ്രമുഖ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ നിർവ്വഹിച്ചു. മണ്ണും മനവും ഊഷരതകൊണ്ട്‌ നിറയുന്നത്‌ നവയുഗത്തിൽ മാനവസമൂഹം നേരിടുന്ന ശാപവും വെല്ലുവിളിയുമെന്ന്‌ അദ്ദേഹം പ്രസ്താവിച്ചു. ചെമ്രവട്ടത്ത്‌ നടന്ന ചടങ്ങിൽ എസ്‌എസ്‌എഫ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. എ.എ റഹീം, പി.പി മുജീബുറഹ്മാൻ, സൈതലവി മാസ്റ്റർ ചെമ്രവട്ടം, നൗശാദ്‌ സഖാഫി എന്നിവർ സംബന്ധിച്ചു. കാസർകോട്‌ ജില്ലാതല ഉദ്ഘാടനം സിവിൽ സ്റ്റേഷൻ പരിസരത്ത്‌ ജില്ലാ അസിസ്റ്റ്ന്റ്‌ ഫോറസ്റ്റ്‌ കൺസർവേറ്റർ പി ബിജു നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി, അബ്ദു റസാഖ്‌ കോട്ടക്കുന്ന്‌ തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന വ്യാപകമായി പ്രഥമ ദിനം തന്നെ ഒരു ലക്ഷത്തിലേറെ തൈകൾ നട്ട്‌ പിടിപ്പിച്ചു. നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിന്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംവിധാനം ഒരുക്കിയിരുന്നു
basheer pulikkur


ചില ചടങ്ങുകളിൽ നിന്ന്

Sunday, May 16, 2010

ഉപരി പഠന സൗകര്യം വർദ്ധിപ്പിക്കും; മന്ത്രി എം.എ. ബേബി

ജില്ലയിലെ വിദ്യഭ്യാസ പ്രതിസന്ധിക്ക്‌ പരിഹാരം കാണണമെന്നാവശ്യപെട്ട്‌ എസ്‌എസ്‌എഫ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുൽ ആബിദീന്റെ നേതൃത്വത്തിൽ മന്ത്രി എം.എ ബേബിക്ക്‌ നിവേദനം സമർപ്പിക്കുന്നു.

മലപ്പുറം: എസ്‌.എസ്‌എൽ.സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ആശങ്കപരിഹരിക്കുന്നതിന്ന്‌ ജില്ലയിലെ ഉപരിപഠന സൗകര്യം വർദ്ധിപ്പിക്കുമെന്ന്‌ വിദ്യഭ്യാസ മന്ത്രി എം.എ ബേബി എസ്‌എസ്‌എഫ്‌ നേതാക്കൾക്ക്‌ ഉറപ്പ്‌ നൽകി. ജില്ലയിലെ ഉപരിപഠന രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന്‌ കഴിഞ്ഞവർഷങ്ങളിൽ 25000 സീറ്റുകൾ സർക്കാർ വർദ്ധിപ്പിച്ചിട്ടുണെ​‍്ടന്നും ഈ വർഷം 10000 സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന്‌ നടപടികൾ കൈകൊളളുമെന്നും മന്ത്രി പറഞ്ഞു. സി.ബി.എസ്‌.ഇ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്‌ പ്ലസ്‌ വൺ പ്രവേശനത്തിന്‌ സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾകൊപ്പം അവസര മൊരുക്കുമെന്നും മന്ത്രി പറഞ്ഞു. തുടർപഠനത്തിന്‌ അർഹത നേടിയ 61804 വിദ്യാർത്ഥി കൾക്കായി 43790 ഹയർസെക്കണ്ടറി സീറ്റുകൾ മാത്രമാണ്‌ ജില്ലയിലുളളത്‌. എയ്ഡഡ്‌, അൺഎയ്ഡഡ്‌ ഹയർ സെക്കണ്ടറി, പോളിടെക്നിക്ക്‌, വൊക്കേഷണൽ ഹയർ സെക്കണ്ടറി,ഐ.ടി.സി, ഐ.ടി.ഐ തുടങ്ങിയ കോഴ്സുകളുടെ സീറ്റുകൾ കൂടി ചേർത്താലും പതിനായിരത്തോളം വിദ്യാർത്ഥികൾക്ക്‌ ഉപരിപഠനത്തിന്‌ അവസരമില്ലാത്ത സാഹചര്യ മാണുളളത്‌. അതേ സമയം എറണാകുളം മുതൽ തിരുവനന്തപുരം വരെയുളള തെക്കൻ ജില്ലകളിൽ 44161 സീറ്റുകൾ ഒഴിഞ്ഞ്‌ കിടക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഉപരിപഠന യോഗ്യത നേടിയ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ ഇരുപതിനായിരത്തോളം പേർ തുടർ പഠനത്തിന്‌ അവസരമില്ലാതെ പുറത്ത്‌ നിൽക്കുന്ന സാഹചര്യമാണ്‌ ജില്ലയിലുളളത്‌. നിലവിൽ ജില്ലയിലെ വിദ്യഭ്യാസ രംഗത്ത്‌ നിലനിൽക്കുന്ന പ്രതിസന്ധി നേതാക്കൾ മന്ത്രിയെ ബോധ്യപെടുത്തി. ഉപരി പഠന രംഗത്തെ പ്രഗിസന്ധികൾ പരിഹരിക്കുന്നതിന്‌ ആവശ്യമായ ഹയർസെക്കണ്ടരി, ഡിഗ്രി സീറ്റുകൾ അനുവദിക്കുക. തൊഴിലധിഷ്ടിത കോഴ്സുകളുടെ സീറ്റുകൾ വർദ്ധിപ്പിക്കുക, സീറ്റുകൾ അനുവദിക്കപെട്ട സ്കൂളുകൾക്ക്‌ മെച്ചപെട്ട സൗകര്യം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കൊണ്ട്‌ എസ്‌എസ്‌എഫ്‌ മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റ്‌ സയ്യിദ്‌ സൈനുൽ ആബിദീന്റെ നേതൃത്വത്തിൽ മന്ത്രിക്ക്‌ നിവേദനം നൽകി. പി.പി മുജീബുറഹ്മാൻ, സി.കെ ശക്കീർ, പി.കെ മുഹമ്മദ്‌ ശാഫി എന്നിവർ സംബന്ധിച്ചു.

15/05/2010
pk naeemi


Saturday, May 15, 2010

എസ്‌ എസ്‌ എഫ്‌ തെരുവു പഠനങ്ങൾക്ക്‌ തുടക്കമായി

'ഉപരിപഠനം; ജില്ലയോടുളള അവഗണന അവസാനിപ്പിക്കുക'എസ്‌ എസ്‌ എഫ്‌ തെരുവു പഠനങ്ങൾക്ക്‌ തുടക്കമായി
വേങ്ങരയിൽ നടന്ന തിരൂരങ്ങാടി ഡിവിഷൻ തെരുവ്പഠനം ഉമർ അബ്ദുൽ ഗഫൂർ സഖാഫി ഉദ്ഘാടനം ചെയ്യുന്നു 15/05/2010
എസ്‌എസ്‌എഫ്‌ തെരുവു പഠനത്തോടനുബന്ധിച്ച്‌ നിലമ്പൂരിൽ നടന്ന റാലി

എസ്‌എസ്‌ എഫ്‌ മലപ്പുറം ഡിവിഷൻ ഡി.ഡി.ഇ ഓഫീസ്‌ ധർണ്ണ സ്റ്റേറ്റ്‌ എക്സിക്യൂട്ടീവ്‌ മെമ്പർ പി.പി മുജീബുർറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നുജില്ലയോടുളള അവഗണന അവസാനിപ്പിക്കുക എന്ന തലക്കെട്ടിൽ മലപ്പുറം ഡിവിഷൻ കമ്മറ്റി നടത്തിയ പ്രതിഷേധ റാലികൊണേ​‍്ടാട്ടിയിൽ നടന്ന തെരുവു പഠനത്തിൽ സി.കെ.എം ഫാറൂഖ്‌ ക്ലസുക്കുന്നു

മലപ്പുറം: എസ്‌എസ്‌എൽസി പരീക്ഷയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ തുടർ പഠനത്തിന്‌ അർഹത നേടിയ മലപ്പുറം ജില്ലയിൽ ഉപരിപഠന പ്രതിസന്ധിക്ക്‌ പരിഹാരം കാണണമെന്നാ വശ്യപ്പെട്ട്‌ എസ്‌എസ്‌എഫ്‌ മലപ്പുറം ജില്ലാനടത്തുന്ന തെരുവുപഠനങ്ങൾക്ക്‌ ഡിവിഷനുകളിൽ തുടക്കമായി. ജില്ലയിൽ തുടർപഠനത്തിന്‌ അർഹത നേടിയ 61804 വിദ്യർത്ഥികൾക്കായി 43790 ഹയർ സെക്കണ്ടറി സീറ്റുകൾ മാത്രമാണുളളത്‌.


എയ്ഡഡ്‌, അൺ എയ്ഡഡ്‌, ഹയർ സെക്കണ്ടറി, പോളി ടെക്നിക്‌, വൊക്കേഷണൽ ഹയർ സെക്കണ്ടരി, ഐ.ടി.സി, ഐ.ടി.ഐ തുടങ്ങിയ കോഴ്സുകളുടെ സീറ്റുകൾ കൂടി ചേർത്താലും പതിനായിരത്തോളം വിദ്യാർകൾക്ക്‌ ഉപരിപഠനത്തിന്‌ അവസരമില്ലാത്ത സാഹചര്യമാണുളളത്‌. അതേ സമയം എറണാംകുളം മുതൽ തിരുവനന്തപുരം വരെയുളള തെക്കൻ ജില്ലകളിൽ 44161 സീറ്റുകൾ ഒഴിഞ്ഞ്‌ കിടക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. വിദ്യഭ്യാസ രംഗത്ത്‌ അധികൃതരുടെ ഭാവനാശൂന്യമായ ഇടപെടലാണ്‌ ഇത്തരമൊരു പൊരുത്തക്കേടിന്‌ വഴിവെച്ചതു.

ആവശ്യമായ ഹയർ സെക്കണ്ടറി സീറ്റുകൾ അനുവധിക്കുക, തൊഴിലധിഷ്ഠിത കോഴ്സുകളുടെ സീറ്റുകൾ വർധിപ്പിക്കുക, സീറ്റുകൾ അനുവധിക്കപ്പെട്ട സ്കൂളുകൾക്ക്‌ മെച്ചപെട്ട സൗകര്യം ഉറപ്പ്‌വരുത്തുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ തെരുവുപഠനം നടന്നത്‌. കൊണേ​‍്ടാട്ടി, മലപ്പുറം, നിലമ്പൂർ, വളാഞ്ചേരി തുടങ്ങിയ ഡിവിഷനുകളിൽ നടന്ന പരിപാടികളിൽ പി.പി മുജീബ്‌ മാസ്റ്റർ, സി.കെഎം ഫാറൂഖ്‌, എം.അബ്ദുറഹ്മാൻ, ഫഖ്‌റുദ്ധീൻ സഖാഫി എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു. 13/05/2010

www.ssfmalappuram.com


Thursday, May 13, 2010

ഉപരിപഠനം: ജില്ലയോടുളള അവഗണനക്കെതിരെ SSF‌ തെരുവു പഠനം നടത്തും


മലപ്പുറം: എസ്‌എസ്‌എൽസി പരീക്ഷയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ തുടർ പഠനത്തിന്‌ അർഹത നേടിയ മലപ്പുറം ജില്ലയിൽ ഉപരിപഠന പ്രതിസന്ധിക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ എസ്‌എസ്‌എഫ്‌ ജില്ലയിലെ 13 ഡിവിഷൻ കേന്ദ്രങ്ങളിൽ പ്രകടനവും തെരുവുപഠനവും നടത്തും. 13 കേന്ദ്രങ്ങളിലും പരിപാടികൾക്കുളള ഒരുക്കങ്ങൾ പൂർത്തിയായി. തുടർ പഠനത്തിന്‌ അർഹത നേടിയ 61804 വിദ്യർത്ഥികൾക്കായി 43790 ഹയർ സെക്കണ്ടറി സീറ്റുകൾ മാത്രമാണുളളത്‌. എയ്ഡഡ്‌, അൺ എയ്ഡഡ്‌, ഹയർ സെക്കണ്ടറി, പോളിടെക്നിക്‌, വൊക്കേഷണൽ ഹയർ സെക്കണ്ടരി, ഐ.ടി.സി, ഐ.ടി.ഐ തുടങ്ങിയ കോഴ്സുകളുടെ സീറ്റുകൾ കൂടി ചേർത്താലും പതിനായിരത്തോളം വിദ്യാർകൾക്ക്‌ ഉപരിപഠനത്തിന്‌ അവസരമില്ലാത്ത സാഹചര്യമാണുളളത്‌. അതേ സമയം എറണാംകുളം മുതൽ തിരുവനന്തപുരം വരെയുളള തെക്കൻ ജില്ലകളിൽ 44161 സീറ്റുകൾ ഒഴിഞ്ഞ്‌ കിടക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. വിദ്യഭ്യാസ രംഗത്ത്‌ അധികൃതരുടെ ഭാവനാശൂന്യമായ ഇടപെടലാണ്‌ ഇത്തരമൊരു പൊരുത്തക്കേടിന്‌ വഴിവെച്ചതു.

ആവശ്യമായ ഹയർ സെക്കണ്ടറി സീറ്റുകൾ അനുവധിക്കുക, തൊഴിലധിഷ്ഠിത കോഴ്സുകളുടെ സീറ്റുകൾ വർധിപ്പിക്കുക, സീറ്റുകൾ അനുവധിക്കപ്പെട്ട സ്കൂളുകൾക്ക്‌ മെച്ചപെട്ട സൗകര്യം ഉറപ്പ്‌ വരുത്തുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ തെരുവുപഠനം നടക്കുന്നത്‌. അരീക്കോട്‌ എ.ഇ.ഒ ഓഫീസ്‌, കൊണേ​‍്ടാട്ടി ടൗൺ, കോട്ടക്കൽ ബസ്റ്റാന്റ്‌, മലപ്പുറം ഡി.ഡി.ഇ ഓഫീസ്‌, മഞ്ചേരി കച്ചേരിപ്പടി, നിലമ്പൂർ ഡി.ഡി.ഇ ഓഫീസ്‌ ചന്തക്കുന്ന്‌, പെരിന്തൽമണ്ണ എ.ഇ.ഒ ഓഫീസ്‌, പൊന്നാനി എ.ഇ.ഒ ഓഫീസ്‌, തിരൂർ ഡി.ഇ.ഒ ഓഫീസ്‌, തിരൂരങ്ങാടി എ.ഇ.ഒ ഓഫീസ്‌, യൂണിവേഴ്സിറ്റി ക്യാമ്പസ്‌, വളാഞ്ചേരി എ.ഇ.ഒ ഓഫീസ്‌, വണ്ടൂർ എ.ഇ.ഒ ഓഫീസ്‌ എന്നിവിടങ്ങളിൽ കാലത്ത്‌ പത്ത്‌ മണിക്ക്‌ പ്രകടനവും പ്രതീകാത്മക തെരുവുപഠനവും നിവേദന സമർപ്പണവും നടക്കും. ജില്ലയുടെ ഉപരിപഠന പ്രതിസന്ധിക്ക്‌ പരിഹാരം കാണുന്നത്‌ വരെ ധാർമിക സമരവുമായി മുന്നോട്ടുപോവുമെന്നും നേതാക്കൾ അറിയിച്ചു.

12/05/2010
www.ssfmalappuram.com

Tuesday, May 4, 2010

ലക്ഷദ്വീപ് എസ്.എസ്.എഫ്. നവ സാരഥികൾ


അഗത്തി: ലക്ഷദ്വീപ്‌ സ്റ്റേറ്റ്‌ സുന്നി സ്റ്റുഡൻസ്‌ ഫെഡറേഷൻ 2010-2012 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞടുത്തു. പി.സൈദ്‌ ശൈക്കോയ ബാഖവി അമിനി (പ്രസിഡന്റ്‌), സി.കാസ്മി ഹാജി കവരത്തി (ജനറൽ സെക്രട്ടറി), മുഹമ്മദ്‌ ശാഫി ചെത്ത്ലത്ത്‌ (ട്രഷറർ), എസ്‌.ഹിബത്തുള്ളാഹിൽ ബക്തിയാർ അഗത്തി (വൈസ്‌ പ്രസിഡന്റ്‌), മുഹമ്മദ്‌ സലീം സഖാഫി കൽപേനി (ഡെപ്യൂട്ടി പ്രസിഡന്റ്‌), സയ്യിദ്‌ മുഹമ്മദ്‌ മുഹ്സിൻ ആന്ത്രോത്ത്‌ (ജോയിന്റ്‌ സെക്രട്ടറി), മുഹമ്മദ്‌ ശിഹാബുദ്ധീൻ കിൽത്താൻ (ഡെപ്യൂട്ടി സെക്രട്ടറി), കെ.കെ.ഷമീം കൽപേനി (അസോസിയേറ്റ്‌ സെക്രട്ടറി). കെ.ടി.ത്വാഹിർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ അഗത്തിയിൽ നടന്ന സ്റ്റേറ്റ്‌ കൗൺസിലാണ്‌ ഭാരവാഹികളെ തിരഞ്ഞെടുത്തത്‌. സുപ്രീം കൗൺസിൽ ചെയർമാനായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെയും അംഗങ്ങളായി കെ.ടി.ത്വാഹിർ സഖാഫി, സി.എം.മുഹ്സിൻ എന്നിവരെയും തിരഞ്ഞെടുത്തു. >>>

കൂടുതൽ ദ്വീപ് വാർത്തകൾ

Thursday, April 29, 2010

SBS വർണജാലകം 125 കേന്ദ്രങ്ങളിൽ ഇന്ന്

എസ്‌എസ്‌എഫ്‌ സ്ഥാപകദിനം ;സുന്നി ബാലസംഘം വർണജാലകം 125 കേന്ദ്രങ്ങളിൽ

മലപ്പുറം: കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡൻസ്‌ ഫെഡറേഷൻ (എസ്‌എസ്‌എഫ്‌) 38​‍ാം സ്ഥാപക ദിനത്തോടനുബന്ധിച്ച്‌ 29ന്‌ ജില്ലയിലെ 125 കേന്ദ്രങ്ങളിൽ എസ്ബിഎസ്‌ വർണജാലകം സംഘടിപ്പിക്കും. സെക്ടറുകളിലെ ഓരോ യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുത്ത വിബ്ജിയോർ അംഗങ്ങളാണ്‌ വർണജാലകങ്ങളിൽ പങ്കെടുക്കുക. വൈകുന്നേരം മൂന്ന്‌ മണിക്ക്‌ ആരംഭിക്കുന്ന പരിപാടികൾക്ക്‌ ഡിവിഷൻ നേതാക്കൾ നേതൃത്വം നൽകും. പഠന സംഗമം, സർഗവേദി, പ്രകടനം തുടങ്ങിയ വിവിധ ശേഷനുകളിലായാണ്‌ വർണ്ണ ജാലകംനടക്കുന്നത്‌.

സമാപന സംഗമത്തിൽ വ്യാപകമാവുന്ന സാമൂഹ്യ തിന്മകൾക്കെതിരെ ധാർമിക സന്ദേശം നൽകി സുന്നി ബാല സംഘം പ്രവർത്തകരുടെ പ്രസംഗവും പ്രതിജ്ഞയും നടക്കും. മെയ്‌ അഞ്ച്‌ മുതൽ ഡിവിഷനുകളിൽ നടക്കുന്ന വേനൽകാല സമ്മേളനത്തിന്റെ പ്രഖ്യാപനം സംഗമത്തിൽ നടക്കും. വർണജാലകത്തിന്റെ ജില്ലാതല ഉദ്ഘാടനം പരപ്പനങ്ങാടിയിൽ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുൽ ആബിദീൻ നിർവ്വഹിക്കും. ജില്ലാ കൾച്ചറൽ സെക്രട്ടറി സി.കെ ശക്കീർ, എം.എ നാസർ സഖാഫി എലമ്പ്ര തുടങ്ങിയവർ സംബന്ധിക്കും.

28/04/2010

എസ്.എസ്.എഫ് സ്ഥാപക ദിനം ഏപ്രിൽ 29

എസ് എസ് എഫിന് ഇന്ന് മുപ്പത്തിയെട്ടാം പിറന്നാള്‍
ഏവര്‍ക്കും ധാര്‍മിക വിപ്ലവ ആശംസകള്‍


  • എസ്‌എസ്‌എഫ്‌: ചരിത്രത്തിന്റെ നാൾവഴികൾ >>
  • നവോത്ഥാനത്തിന്‌ ശിലയിട്ട വിദ്യാർത്ഥി പ്രസ്ഥാനം (SSF) >>
  • എസ്‌എസ്‌എഫ്‌ എന്റെ പ്രചോദനം: Dr. Hussain Randathaani >>
  • ഏപ്രിൽ 29 എസ്‌ എസ്‌ എഫ്‌ സ്ഥാപക ദിനം >>
  • കരൾതുടിപ്പ്‌ >>
  • ധാർമിക വിപ്ലവം >>
  • SSF news‍ 01 SSF news 02


    click here

click here


SSF ധാർമ്മിക വിപ്ലവ ഗാനങ്ങൾ

SSF DHARMIKA VIPLVA GANAM 2.mp3
SSF DHARMIKA VIPLVA GANAM 1.mp3
SSFDARMIKAVIPLAVA.wmaSSF SONG.wma


കടപ്പാട്:
http://www.ssfmalappuram.com/
http://www.ourssf.ning.com/

Saturday, April 17, 2010

ഉണര്‍ത്തു ജാഥക്ക് കാസര്‍കോട്ട് പ്രോജ്ജ്വല സമാപനം

എസ്.എസ്.എഫ് ചരിത്രമെഴുതി ഉണര്‍ത്തു ജാഥക്ക് കാസര്‍കോട്ട് പ്രോജ്ജ്വല സമാപനം

മഞ്ചേശ്വരം: സംഘബലത്തിന്റെ പ്രൗഢിയും ആദര്‍ശത്തിന്റെ അജയ്യ വിളംബരവുമായി എസ്.എസ്.എഫ് ഉണര്‍ത്തു ജാഥക്ക് മഞ്ചേശ്വരത്തിന്റെ ചരിത്ര മണ്ണില്‍ പ്രോജ്ജ്വല സമാപം. ഉണര്‍ത്തു ജാഥയിലെ 100 അല്‍ ഇസ്വാബ പടനായകര്‍ക്കൊപ്പം കാസര്‍കോട്ടെ സുന്നി വിദ്യാര്‍ത്ഥി മുന്നണി അടിവെച്ച് നീങ്ങിയപ്പോള്‍ സപ്ത ഭാഷകളുടെ സംഗമ ഭൂമിക്ക് ധന്യ മുഹൂര്‍ത്തം. നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് നായകത്വം നല്‍കിയ എസ്.എസ്.എഫിന്റെ ചരിത്രത്താളുകളില്‍ എന്നും ഉയര്‍ന്നു നില്‍ക്കും. കഴിഞ്ഞ ഒന്ന മുതല്‍ 15 വരെ നടത്തിയ ഉണര്‍ത്തു ജാഥ. അവധി ദിവസത്തിനന്റെ ആലസ്യം പോലും മറന്ന് നഗര ഗ്രാമ വീഥികളൊന്നായി എസ്.എസ്.എഫിന്റെ ഉണ്‍ത്തു ജാഥക്ക് വരവേല്‍പ്പ് നല്‍കുന്നതാണ് കണ്ടത്. എസ്.എസ്.എഫിന്റെ ഉണര്‍ത്തു ജാഥയുടെ സ്വീകരണം നടക്കരുതെന്ന ലക്ഷ്യത്തോടെ പ്രധാന ടൗണുകളിലെല്ലാം പോലീസ് പെര്‍മിഷന്‍ വാങ്ങിയ വിഘടിത സംഘടനക്ക് ആദര്‍ശ വീര്യവുമായി ആര്‍ത്തലച്ചു വന്ന എസ്.എസ്.എഫിന്റെ സുന്നി പടയണിക്ക് മുമ്പില്‍ സമാന്തര പരിപാടികള്‍ ഉപേക്ഷിച്ച് ഉള്‍വലിയേണ്ടി വന്ന ദയനീയതക്കും ജില്ല സാക്ഷിയായി.

ഉപ്പള കൈക്കമ്പയില്‍ നിന്നും ആയിരങ്ങള്‍ അണി നിരന്ന പ്രകടനത്തോടെയാണ് വ്യാഴാഴ്ച വൈകിട്ട് ഉണര്‍ത്തു ജാഥയുടെ സമാപന പരിപാടികള്‍ തുടങ്ങിയത്. ഉപ്പളയെ അക്ഷരാര്‍ത്ഥത്തില്‍ തൂവെള്ളയണയിച്ച് അടിവെച്ച് നീങ്ങിയ പ്രകടനം വീക്ഷിക്കാന്‍ റോഡിനിരുവശവും തിങ്ങിക്കൂടിയത് വന്‍ജന സഞ്ചയം. മഗ്‌രിബിന് മുമ്പും ശേഷവും ഹൊസങ്കടി ടൗണില്‍ പ്രകടനം നടന്നു. സമാപന മഹാ സമ്മേളനം സമസ്ത കേന്ദ്ര മുശാവറാംഗം എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദു റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം. സ്വാദിഖ് സഖാഫി, സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, മുഹമ്മദ് ഫാറൂഖ് നഈമി, ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പ്രസംഗിച്ചു. സി.ഡി പ്രകാശനം ഹമീദ് ഈശ്വര മഗലത്തിന് നല്‍കി സി. അബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. പുസതകം സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മുഹമ്മദ് സഖാഫി റാസല്‍ ഖൈമക്ക് നല്‍കി പ്രകാശനം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി സ്വാഗതം പറഞ്ഞു.

രാവിലെ നീലേശ്വരത്ത് നടന്ന പ്രപഥമ സ്വീകരണ പരിപാടി എസ്‌വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും കാസര്‍കോട് അണങ്കൂറില്‍ നടന്ന രണ്ടാമത് സ്വീകരണം എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയും ഉദ്ഞാടനം ചെയ്തു. സംസ്ഥാന ആസ്ഥാന കാര്യാലയത്തിനുള്ള ലവോത്ഥാന നിധി നേതാക്കള്‍ ഏറ്റ് വാങ്ങി. സമ്മേളന മുന്നോടിയായി മൂന്ന് കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥി കണ്‍വെന്‍ഷനും നടന്നു


www.ssfmalappuram.com

more news and picture here

Wednesday, April 14, 2010

ഉദാര ലൈംഗികതയും മാധ്യമങ്ങളും

ഉദാര ലൈംഗികതക്ക്‌ കുഴലൂതുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്‌ മാധ്യമങ്ങൾ. മാധ്യമങ്ങൾ ഒന്ന്‌ പിഴച്ചാൽ അനുവാചകൻ പത്ത്‌ പിഴക്കുന്ന സ്ഥിതിയാണിപ്പോൾ. അന്ധമായ മാധ്യമ വിധേയത്വം തിരിച്ചറിയുക

എസ്‌എസ്‌എഫ്‌ ഉണർത്തു ജാഥ 15ന്‌ കാസർകോട്‌ സമാപിക്കുംകാസർകോട്‌ : വിദ്യാർഥിത്വം; സാമൂഹ്യ വിചാരത്തിന്റെ സാക്ഷ്യം എന്ന പ്രമേയമുണർത്തി കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റസ്‌ ഫെഡറേഷൻ (എസ്‌.എസ്‌.എഫ്‌) കഴിഞ്ഞ ഒന്നിന്‌ തിരവനന്തപുരത്ത്‌ നിന്ന്‌ ആരംഭിച്ച ഉണർത്തു ജാഥ ഈ മാസം 15 ന്‌ കാസർകോട്‌ ജില്ലയിലെ ഹോസങ്കടിയിൽ സമാപിക്കും.

സമൂഹത്തിൽ വളർന്ന്‌ വരുന്ന സൈബർ കുറ്റകൃത്യങ്ങൾ ക്കെതിരെ ബോധവത്കരണവും കാമ്പസുകളിൽ വ്യാപകമായ ഇന്റർനെറ്റ്‌, മൊബെയിൽ ദുരുപയോഗത്തിന്റെ ദൂഷ്യ ഫലങ്ങൾ തുറന്ന്‌ കാട്ടിയും എസ്‌.എസ്‌.എഫ്‌ നടത്തുന്ന ഉണർത്തു ജാഥ സംസ്ഥാനത്തെ 13 ജില്ലകളിലേയും നീലഗിരിയിലേയും 43 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷമാണ്‌ വ്യാഴാഴ്ച കാസർകോട്ടെത്തുന്നത്‌.

ക്യാമ്പസുകളിൽ പുസ്തകങ്ങൾ മരിക്കുകയും തൽസ്ഥാനത്ത്‌ മൊബെയിലും ഇന്റർനെറ്റും മാന്യതയുടെ സകല സീമകളും ലംഘിച്ച്‌ കടന്നു വരികയും ചെയ്യുന്നു. ഒളിക്യാമറകൾ സഹോദരിമാരുടെ മാന്യത നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നു. 2005 ൽ തന്നെ സർക്കാർ കലാലയങ്ങളിൽ മൊബെയിൽ ഉപയോഗം നിരോധിച്ച്‌ ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും ദുരുപയോഗം വ്യാപകമാണ്‌. അരുതായ്മകൾക്കെതിരെ ഉണരാനും ഉണർത്താനും വിദ്യാർഥിത്വം മുന്നോട്ട്‌ വരണമെന്ന സന്ദേശവുമായാണ്‌ എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ എൻ.എം സ്വാദിഖ്‌ സഖാഫിയുടെ നേതൃത്വത്തിൽ 100 അംഗ അൽ ഇസ്വാബ കർമ സംഘത്തിന്റെ അകമ്പടിയോടെ തിരുവനന്തപുരത്ത്‌ നിന്ന്‌ ഉണർത്തുജാഥ തുടങ്ങിയത്‌.

14ന്‌ വൈകിട്ട്‌ കണ്ണൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി രാത്രി ജില്ലാ അതിർത്തിയിലെ തൃക്കിരപ്പൂർ അൽ മുജമ്മഇൽ ജാഥാ അംഗങ്ങൾ ക്യാമ്പ്‌ ചെയ്യും. 15ന്‌ രാവിലെ 10 മണിക്ക്‌ കാലിക്കടവ്‌ ജംഗ്ഷനിൽ ജില്ലാ ഡിവിഷൻ നേതാക്കൾ ജാഥയെ വരവേൽക്കും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രഥമ സ്വീകരണ കേന്ദ്രമായ നീലേശ്വരത്തേക്ക്‌ ആനയിക്കും. നീലേശ്വരം മാർക്കറ്റിൽ 11 മണിക്ക്‌ നടക്കുന്ന സ്വീകരണ സമ്മേളനം എസ്‌.വൈ.എസ്‌ ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്യും. എസ്‌ എസ്‌ എഫ്‌ ജില്ലാ ഉപാധ്യക്ഷൻ അശ്‌റഫ്‌ അശ്‌റഫി അധ്യക്ഷത വഹിക്കും. എസ്‌.എസ്‌.എഫ്‌ സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ്‌ ഫാറൂഖ്‌ നഈമി പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ്‌ ത്വയിബുൽ ബുഖാരി മാട്ടൂൽ പ്രാർഥന നടത്തും.
എ.ബി അബ്ദുല്ല മാസ്റ്റർ, ചിത്താരി അബ്ദുല്ല ഹാജി, എംടി.പി. അബ്ദുൽ റഹ്മാൻ ഹാജി, അബ്ദുറഹീം ഹാജി എന്നിവർ പ്രകാശനം നിർവ്വഹിക്കും. മുഹമദ്‌ രിസ്‌വി, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, ബശീർ മങ്കയം, സി.എച്ച്‌ ആലിക്കുട്ടി ഹാജി, നൗഷാദ്‌ മാസ്റ്റർ , എം.ടി.പി ഇസ്മാഈൽ സഅദി, വി. സി. സുലൈമാൻ ലത്വീഫ്‌, ജാബിർ സഖാഫി, അബ്ദുൽ റഹ്മാൻ അശ്‌റഫി, ബശീർ സഅദി തൈക്കടപ്പുറം തുടങ്ങിയവർ പ്രസംഗിക്കും.

ഉച്ചയ്ക്ക്‌ മൂന്നിന്‌ മേൽപ്പറമ്പിൽ നിന്ന്‌ ജാഥയെ സ്വീകരിച്ച്‌ വിദ്യാനഗർ കളക്ട്രേറ്റ്‌ ജംഗ്ഷനിലെ സ്വീകരണ സ്ഥലത്തേക്ക്‌ ആനയിക്കും. സമ്മേളനം എസ്‌.വൈ.എസ്‌ സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ്‌ ഉമറുൽ ഫാറൂഖ്‌ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ്‌ ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ പ്രാർഥന നടത്തും. എസ്‌ എസ്‌ എഫ്‌ ജില്ലാ ഉപാധ്യക്ഷൻ അബദുൽ റസാഖ്‌ സഖാഫി കോട്ടക്കുന്ന്‌ അധ്യക്ഷത വഹിക്കും. മുതിർന്ന പത്ര പ്രവർത്തകൻ കെ.എം അഹ്മദ്‌ മുഖ്യാതിഥി ആയിരിക്കും. എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.പി ഹുസൈൻ പ്രമേയ പ്രഭാഷണം നടത്തും.

ബി.എസ്‌ അബ്ദല്ല കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അബ്ദുല്ല ഹാജി ഫ്രീ കുവൈത്ത്‌, സുൽത്താൻ മെഹമൂട്‌ പട്ല, എന്നിവർ പ്രകാശനം നിർവ്വഹിക്കും. അബ്ദുൽ ഹമീദ്‌ മൗലവി ആലമ്പാടി, ഹമീദ്‌ പരപ്പ, അശ്‌റഫ്‌ കരിപ്പൊടി, മുനീർ ബാഖവി തുരുത്തി, അബ്ദുൽഖാദർ സഖാഫി കാട്ടിപ്പാറ, ബി. കെ. അബ്ദുല്ലഹാജി ബേർക്ക അബ്ദുൽ അസീസ്‌ സൈനി, ഹസ്ബുല്ല തളങ്കര, ഹാരിസ്‌ സഖാഫി, റഫീഖ്‌ സഖാഫി, അൻവർ മൗവ്വൽ, അബ്ദുൽ കരീ സഅദി ഏണിയാടി തുടങ്ങിയവർ പ്രസംഗിക്കും.
വൈകിട്ട്‌ 4.30 ന്‌ കുമ്പള ജുമാ മസ്ജിദ്‌ പരിസരത്ത്‌ നിന്ന്‌ ജാഥയെ ഡിവിഷൻ അൽ ഇസ്വാബ അംഗങ്ങൾ സ്വീകരിക്കും. ഹോസങ്കടിയിൽ നടക്കുന്ന സമാപന സമ്മേളനം അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റ്‌ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനെ ചെയ്യും. എസ്‌.എസ്‌.എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ്‌ എൻ.എം സാദിഖ്‌ സഖാഫി പ്രമേയ പ്രഭാഷണം നടത്തും. ജില്ല ഇൻഫർമേഷൻ ഓഫീസർ കെ. അബ്ദുറഹ്മാൻ മുഖ്യാതിഥി ആയിരിക്കും. സി. അബ്ദുല്ലമുസ്ലിയാർ, സുലൈമാൻ കരിവെള്ളൂർ ലണ്ടൻ മുഹമ്മദ്‌ ഹാജി, ലത്വീഫ്‌ സഅദി ഉർറൂമി വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നടത്തും.

ബായാർ അബ്ദുല്ല മുസ്ലിയാർ, ബശീർ പുളിക്കൂർ, മുഹമ്മദ്‌ സഖാഫി പാത്തൂർ, മുഹമ്മദ്‌ സഖാഫി തോക്കെ, അബ്ദുൽ ഖാദിർ സഖാഫി മോഗ്രാൽ, അബ്ദുൽ റഹ്മാൻ അഹ്സനി, അശ്‌റഫ്‌ സഅദി ആരിക്കാടി, സിദ്ധീഖ്‌ സഖാഫി ആവളം, നാസർ മാസ്റ്റർ മുട്ടം തുടങ്ങിയവർ പ്രസംഗിക്കും.

കോഴിക്കോട്ട്‌ വിവിധോദ്ദ്യേശങ്ങളോടെ നിർമിക്കുന്ന എസ്‌.എസ്‌.എഫ്‌ സംസ്ഥാന ആസ്ഥാന മന്ദിര നിർമാണത്തിലേക്ക്‌ യൂണിറ്റുകൾ സമാഹരിച്ച നവോഥാന നിധി സ്വീകരണ കേന്ദ്രങ്ങളിൽ സംസ്ഥാന നേതാക്കൾക്ക്‌ കൈമാറും. സംസ്ഥാന പ്രസിഡന്റ്‌ എൻ.എം സ്വാദിഖ്‌ സഖാഫി, ജനറൽ സെക്രട്ടറി ആർ.പി ഹുസൈൻ, എം.എ നാസർ സഖാഫി, പി.എ മുഹമ്മദ്‌ ഫാറൂഖ്‌ നഈമി, എൻ.വി അബ്ദുൽ റസാഖ്‌ സഖാഫി, അബ്ദുൽ ജലീൽ സഖാഫി, കെ. അബ്ദുൽ കലാം, ഉമർ ഓങ്ങല്ലൂർ, കെ. അബ്ദുൽ മജീദ്‌ എന്നിവർ ജാഥയിൽ സ്ഥിരാംഗങ്ങളാണ്‌. ഇവർക്ക്‌ പുറമേ നൂറിലധികം അൽ ഇസ്വാബ കേഡറുകളും സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളും ജാഥയെ അനുഗമിക്കുന്നുണ്ട്‌.
ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ബ്യുറോയുടെ സഞ്ചരിക്കുന്ന പുസ്തക ശാലയും ജാഥയിലുണ്ട്‌. കാന്തപുരം എ.പി അബൂബകർ മുസ്ലിയാരാണ്‌ പതാക കൈമാറി ഉദ്ഘാടനം ചെയ്തത്‌.

മാർച്ച്‌ 15 മുതൽ എസ്‌.എസ്‌.എഫ്‌ ഉണർത്തുകാല കാമ്പയിൻ ഭാഗമായി വിവിധ ഘടകങ്ങളിൽ വിവിധ പരിപാടികൾ നടന്നു വരുന്നു.

ജാഥ സ്വീകരണങ്ങൾക്കു മുന്നോടിയായി 15 ന്‌ രാവിലെ 9 മണിക്ക്‌ നിലേശ്വരം ഹാപ്പി ടൂറിസ്റ്റ്‌ ഹോമിലും ഉച്ചയ്ക്ക്‌ 1 മണിക്ക്‌ വിദ്യാനഗർ സഅദിയ്യ സെന്ററിലും വൈകിട്ട്‌ മൂന്നിന്‌ കൈകമ്പ പഞ്ചമി ഹാളിലും വിദ്യാർഥി കൺവേൺഷൻ നടക്കും.


പത്രസമ്മേളനത്തിൽ സംബന്ധിച്ചവർ

പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി (എസ്‌.വൈ.എസ്‌ ജില്ലാ പ്രസിഡന്റ്‌)
ഹമീദ്‌ പരപ്പ ( കൺവീനർ, നവോഥാന സമിതി)
മൂസ സഖാഫി കളത്തൂർ( എസ്‌.എസ്‌.എഫ്‌ ജില്ലാ പ്രസിഡന്റ്‌)
അബ്ദുൽ അസീസ്‌ സൈനി ( ജനറൽ സെക്രട്ടറി ജില്ലാ എസ്‌.എസ്‌.എഫ്‌)
മുഹമ്മദ്കുഞ്ഞി ഉളുവാർ ( ട്രഷറർ ജില്ലാ എസ്‌.എസ്‌.എഫ്‌)
അബദുൽ റസാഖ്‌ സഖാഫി കോട്ടക്കുന്ന്‌


ഉണർത്തുജാഥ കൂടുതൽ ചിത്രങ്ങൾ ,വാർത്തകൾ

http://www.ssfmalappuram.com/


Saturday, April 10, 2010

അധാർമ്മികക്കെതിരെയുള്ള SSF‌ പോരാട്ടം മാതൃകാപരം: കെപിഎസ്‌ പയ്യനേടം

മണ്ണാർക്കാട്‌: അധാർമ്മികതക്കും അനാചാരങ്ങൾക്കുമെതിരെയുള്ള എസ്‌എസ്‌എഫിന്റെ പോരാട്ടം മാതൃകാപരമാണെന്ന്‌ പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ കെപിഎസ്‌ പയ്യനേടം പ്രസ്താവിച്ചു. എസ്‌എസ്‌എഫ്‌ ഉണർത്ത്‌ ജാഥക്ക്‌ മണ്ണാർക്കാട്‌ നൽകിയ സ്വീകരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തന്നെത്തന്നെ തിരിച്ചറിയാനുള്ള വിദ്യാഭ്യാസം ഇല്ലായ്മയാണ്‌ ഇന്ന്‌ സമൂഹത്തിൽ അധാർമ്മിക പ്രവർത്തനങ്ങൾ വർധിക്കാനുള്ള കാരണം. അതിനെതിരെ ആത്മീയമായ വിദ്യാഭ്യാസം അനിവാര്യമാണ്‌. വിദ്യാഭാസം എന്നത്‌ കേവലമായ അറിവല്ല. അതിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ എന്തിനാണ്‌ വിദ്യാഭ്യാസം എന്ന്‌ മനസ്സിലാക്കണം. അനുഭവങ്ങളിലൂടെയാണ്‌ അറിവ്‌ ഉണ്ടാവുന്നത്‌. ഇൻഫർമേഷൻ ടെകനോളജിയിലൂടെ കേവലമായ അറിവ്‌ മാത്രമേ ഉണ്ടാകുന്നുള്ളൂ. അനുഭവങ്ങൾ ഉണ്ടാകുന്നില്ല എന്നും കെ.പിഎസ്‌ പയ്യനേടം പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട്‌ എൻ.എൻ സ്വാദിഖ്‌ സഖാഫി സ്വീകരണത്തിന്‌ നന്ദി പറഞ്ഞു. സ്വീകരണ സമ്മേളനത്തിൽ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ പിസി അഷ്‌റഫ്‌ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ.പി ഹുസൈൻ ഇരിക്കൂർ ഉദ്ഘാടാനം ചെയ്തു. അൽഇസാബ സംഘത്തിന്റെ സംസ്ഥാന സമ്മേളന സിഡി പ്രകാശനം കെപിഎസ്‌ പയ്യനേടം എസ്‌എംഎ ജില്ലാ ജോയന്റ്‌ സെക്രട്ടറി ഹംസ കാവുണ്ടക്ക്‌ നൽകി നിർവ്വഹിച്ചു. ഉണർത്ത്‌ ജാഥയുടെ ആൽബം എംസി മുഹമ്മദലി സഖാഫിക്ക്‌ നൽകിയും പ്രകാശനം ചെയ്തു.

09/04/2010
www.ssfmalappuram.com
ഉണർത്തു ജാ‍ഥ ചിത്രങ്ങൾ -വാർത്തകൾ here

എസ്.എസ്.എഫ്. ഉണർത്തു ജാഥയ്ക്ക് സ്വീകരണം

മണ്ണാർക്കാട് ഉണർത്തു ജാഥയ്ക്ക് പ്രൌഡോജ്വല സ്വീകരണം


മണ്ണാർക്കാട്‌: വിദ്യാർത്ഥിത്വം സാമൂഹ്യവിചാരത്തിന്റെ സാക്ഷ്യം എന്ന മുദ്രാവാക്യമുയർത്തിയ എസ്‌എസ്‌എഫ്‌ ഉണർത്ത്‌ ജാഥക്ക്‌ മണ്ണാർക്കാട്‌ പൗരാവലി പ്രോഢോജ്ജ്വല സ്വീകരണം നൽകി . സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ ഉണർത്ത്‌ ജാഥയുടെ സ്വീകരണ സമ്മേളനത്തിൽ പങ്കാളിയായി.

നെല്ലിപ്പുഴയിൽ നിന്നാരംഭിച്ച സ്വീകരണ റാലിയിൽ നൂറ്‌ കണക്കിന്‌ എസ്‌എസ്‌എഫ്‌ പ്രവർത്തകരും അൽഇസാബ സംഘവും അണിനിരന്നു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ സമൂഹ മന:സ്സാക്ഷിക്ക്‌ ഉണർത്ത്‌ പാട്ടായി മാറി റാലിയിലെ മുദ്രാവാക്യങ്ങൾ. റാലിക്ക്‌ ഡിവിഷൻ നേതാക്കളായ അൻവർ പൊമ്പ്ര, അമാനുള്ള കിളിരാനി, ഷഫീഖ്‌ അൽഅഹ്സനി, അബ്ദുറഹീം സെയ്നി, നൗഷാദ്‌ കൊടക്കാട്‌, ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
എസ്‌എസ്‌എഫ്‌ ഉണർത്തുജാഥക്ക്‌ തൃശൂർ ജില്ലയിൽ ഉജ്വല സ്വീകരണം

തൃശൂർ: എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ സ്വാദിഖ്‌ സഖാഫിയുടെ നേതൃത്വത്തിൽ ഒന്നിന്‌ തിരുവനന്തപുരത്തുനിന്ന്‌ ആരംഭിച്ച ഉണർത്തുജാഥക്ക്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം നൽകി. സമൂഹത്തിൽ വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ വ്യക്തിയുടെ സ്വകാര്യതക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ഇതിനെതിരെ പൊതുബോധം ഉണർത്തുന്നതിന്‌ വേണ്ടിയാണ്‌ 'വിദ്യാർഥിത്വം സാമൂഹ്യ വിചാരത്തിന്റെ സാക്ഷ്യം' എന്ന പ്രമേയവുമായാണ്‌ തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്ടേയ്ക്ക്‌ ജാഥ നടത്തുന്നത്‌

കൂടുതൽ വാർത്തകളും ചിത്രങ്ങളും

Tuesday, April 6, 2010

എസ്.എസ്.എഫ് ഉണർത്തു ജാഥയിൽ നിന്ന്


ഏപ്രിൽ ഒന്നിന്‌ തലസ്ഥാനത്ത്‌ നിന്നാരംഭിച്ച ഉണർത്തു ജാഥയ്ക്ക്‌ വൻ സ്വീകരണമാണ്‌ പൊതു സമൂഹത്തിൽ നിന്ന്‌ ലഭിക്കുന്നത് . കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം.

Saturday, March 27, 2010

എൻട്രൻസ് പരീക്ഷാർത്ഥികൾക്ക് താമസ സൌകര്യം

എറണാകുളം: ഓൾ ഇന്ത്യ എൻ‌ട്രൻസ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് എസ്.എസ്.എഫ്. സ്റ്റേറ്റ് കമ്മിറ്റി എറണാകുളത്ത് താമസ സൌകര്യം ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആവശ്യമുള്ളവർ 30-03-2010 നു മുമ്പായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് ബുക്ക് ചെയ്യേണ്ടതാണ്.


ഷമീർ രണ്ടത്താണി + 91 96330 44500
ഇസ്മാ‍ഈൽ കൂട്ടായി + 91 99953 13329
ഷബീൽ പരപ്പനങ്ങാടി +91 96330 44622


HusnulMubarak.P

Thursday, March 25, 2010

ധാർമ്മിക പ്രതിരോധം തിർത്ത് SSF ജൈത്രയാത്ര (അഭിമുഖം)

ധാർമിക പ്രതിരോധം തീർത്ത്‌ എസ്‌എസ്‌എഫിന്റെ ജൈത്രയാത്ര നഗര-ഗ്രാമാന്തരങ്ങൾ ഇളക്കി മറിച്ച്‌ എസ്‌എസ്‌എഫ്‌ സെക്ടർ സമ്മേളനങ്ങൾക്ക്‌ അരങ്ങുണർന്നു. കലുഷനിലങ്ങളിൽ ധാർമിക പ്രതിരോധം എന്ന തലക്കെട്ടോടെ സമ്മേളനങ്ങളുടെ ചരിത്രത്തിൽ പുതിയ അനുഭവങ്ങൾ സൃഷ്ടിക്കുന്ന സെക്ടർ സമ്മേളനങ്ങൾ അരങ്ങിലെത്തും മുമ്പെ ജനശ്രദ്ധ നേടി. നാടിന്റെ മന:സാക്ഷിയുണർത്തി ജൈത്രയാത്ര തുടരുന്ന എസ്‌എസ്‌എഫ്‌, സാമൂഹ്യ -സാംസ്കാരിക -വൈജ്ഞാനിക മണ്ഡലങ്ങളിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുകയാണിന്ന്‌. പുതിയ പശ്ചാത്തലത്തിൽ സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷൻ എൻ.വി. അബ്ദുറസാഖ്‌ സഖാഫി എസ്‌എസ്‌എഫ്‌ മലപ്പുറം ഡോട്കോമുമായി സംസാരിക്കുന്നു.


കേരളത്തിലെ മുസ്ലിം വിദ്യാർഥി യുവജനങ്ങൾക്കിടയിൽ എസ്‌എസ്‌എഫ്‌ നിർവഹിച്ചു കൊണ്ടിരിക്കുന്ന ദൗത്യം എന്താണ്‌?

1973ൽ സംഘടന രൂപീകരിച്ചതു മുതൽ ഇന്നു വരെ ഉയർത്തിപ്പിടിച്ച ധാർമിക വിപ്ലവം എന്ന ഉജ്വല മുദ്രാവാക്യം വിദ്യാർഥി യുവജനങ്ങൾക്കിടയിൽ പ്രത്യേകിച്ചും ശക്തമായ സ്വാധീനമാണ്‌ ചെലുത്തിയിട്ടുള്ളത്‌. ദ്വിധ്രുവങ്ങളിൽ സഞ്ചരിച്ചിരുന്ന മത ഭൗതിക വിദ്യാർഥികളിൽ പാരസ്പര്യം തീർത്തതോടൊപ്പം സമന്വയ വിദ്യാഭ്യാസം എന്ന ആശയംകൂടി സംഘടന സൃഷ്ടിച്ചതു വൈജ്ഞാനിക വിചാരത്തിന്റെ ഭാഗമായിരുന്നു.

കലാലയങ്ങളിൽ ധാർമികതക്കു വേണ്ടി ശബ്ദിക്കുന്ന സമരബോധമുള്ള സംഘത്തെ സൃഷ്ടിക്കുകയും അധിനിവേശ ശക്തികൾക്കിതിരെയും അവരുടെ ചതിക്കെണികൾക്കെതിരെയും അവബോധം സൃഷ്ടിക്കുകയും ചെറുത്തു നിൽപ്പിന്റെ ധീരമായ മുന്നേറ്റം സാധ്യമാക്കുകയും ചെയ്തു. പാരമ്പര്യവും പൈതൃകവും സമുദായത്തിന്റെ മൂല്യങ്ങളുടെ ശക്തി സ്രോതസ്സുകളാണ്‌. അവയെ മുസ്ലിം സമുദായത്തിൽ നിന്ന്‌ പറിച്ചെറിയാൻ ധൃതി കൂട്ടി രംഗത്തു വന്ന പുരോഗമന പ്രസ്ഥാനങ്ങൾക്കെതിരെ സംഘടന ആദർശ വിപ്ലവത്തിന്റെ ഒരു മഹാഗാഥ തന്നെ തീർത്തു. നവോത്ഥാനത്തിന്റെ കപടക്കുപ്പായമണിഞ്ഞ്‌ അര നൂറ്റാണ്ട്‌ കേരളീയ സമൂഹത്തിൽ വിഡ്ഢിത്തം വിളമ്പിയ കളവിന്റെ ക്രൂര രചനകളെ രിസാലയിലൂടെ നിശബ്ദമാക്കാൻ സാധിച്ചു. മതരാഷ്ട്രവാദത്തിന്റെയും മറ്റും വൈകാരിക പ്രക്ഷുബ്ധതകൾ തീർത്ത്‌ വർഗീയ തീവ്ര വൃത്തികേടുകൾ സമുദായത്തിൽ അടിച്ചേൽപ്പിക്കാനുള്ള ദുഷ്ട നീക്കങ്ങളെ സംഘടന ശക്തമായി പ്രതിരോധിച്ചു. അരാഷ്ട്രീയ വത്കരിക്കപ്പെടുന്ന വിദ്യാർഥി- യുവജനങ്ങൾക്കിടയിൽ രാഷ്ട്രീയബോധത്തിന്റെ ചിന്താമുദ്രകൾ തീർക്കുന്നതിൽ സംഘടന ഒട്ടേറെ മുന്നോട്ടു പോയി.

സാമൂഹികവത്കരണത്തിന്റെ പക്വവും മാതൃകാപരവുമായ കർമ നൈരന്തര്യങ്ങളുമായാണ്‌ സംഘടനയുടെ പ്രയാണം.

പുതിയ കാലത്തും പഴയ പരിപാടികളും മുദ്രാവാക്യവും പ്രസക്തമാകുന്നതെങ്ങനെ?

നേരത്തേ സൂചിപ്പിച്ചുവല്ലോ. ധാർമിക വിപ്ലം ഇന്ന്‌ കൂടുതൽ പ്രസക്തമാവുകയാണ്‌. സംഘടനയുടെ സ്ഥാപക നേതാക്കളുടെ ദീർഘദൃഷ്ടി നമുക്കിവിടെ വായിച്ചെടുക്കാം.

വിദ്യാർഥി യുവജനങ്ങൾക്കിടയിൽ എസ്‌എസ്‌എഫ്‌ ചെലുത്തുന്ന സ്വാധീനം? വരുത്തുന്ന മാറ്റങ്ങൾ?
സംഘടന നടത്തിപ്പോന്ന കാമ്പയിനുകൾ, സമ്മേളനങ്ങൾ എന്നിവ വിദ്യാർഥി യുവജനങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമാണ്‌ ചെലുത്തിയിട്ടുള്ളത്‌. പാൻ മസാലകൾക്കെതിരെയും പലിശക്കെതിരെയും നടത്തിയ സമരങ്ങൾ, മദീന മഖ്ദൂം സമ്മേളനങ്ങൾ എന്നിവ വലിയ ഫലങ്ങളാണ്‌ സൃഷ്ടിച്ചതു. കാമ്പസുകൾ എടുത്തു പറയേണ്ടതാണ്‌. പ്രോഫഷണൽ കാമ്പസുകളിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി സംഘടനകൾക്കു പോലും സാധ്യമാകാത്ത വിധത്തിലുള്ള ശക്തമായ സ്വാധീനം ഇന്ന്‌ സംഘടന കൈവരിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ തെക്കൻ ജില്ലകളിൽ.

വിദ്യാർഥി പ്രസ്ഥാനമെങ്കിലും സംഘടനയുടെ വേരുകൾ പ്രാദേശിക-ഗ്രാമീണ മേഖലയിലാണ്‌. വിദ്യാർഥി സമൂഹത്തെ മാറ്റിനിർത്തി ഉപരിവിഭാഗം സംഘടനക്കു നേതൃത്വം നൽകുന്നു?

വിദ്യാർഥിപ്രസ്ഥാനമെന്ന നിലയിൽ ഇന്ന്‌ സംഘടനയുടെ വേരുകൾ പ്രാദേശിക ഗ്രാമീണ മേഖലകളെപ്പോലെ തന്നെ കാമ്പസുകളുമാണ്‌. വിദ്യാർഥി സമൂഹതത്തെ മാറ്റി നിർത്താതെ തന്നെയുള്ള നേതൃസാന്നിധ്യമാണ്‌ ഇന്ന്‌ സംഘനാ രംഗത്തുള്ളത്‌.

സെക്ടർ സമ്മേളന സന്ദേശത്തിന്റെ സാഹചര്യം?

കലുഷനിലങ്ങളിൽ ധാർമിക പ്രതിരോധം ഇതാണല്ലോ സമ്മേളന പ്രമേയം. അധാർമികതയും അരാചകത്വവും അടക്കി ഭരിക്കാനൊരുമ്പെടുന്ന നവ സമൂഹത്തിൽ നേരിന്റെയും നീതിയുടെയും പക്ഷത്ത്‌ ഉറച്ചു നിന്ന്‌ പൊരുതുന്ന പോരാളി സംഘത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്‌ തീർച്ചയായും രംഗമണ്ഡലം തീർക്കേണ്ടിയിരിക്കുന്നു. വിദ്യാർഥിത്വവും യുവത്വവും ചാപല്യങ്ങൾക്കടിപ്പെടുന്ന ദുരന്ത രംഗങ്ങൾ, വിഭാഗീയതയുടെ പേരിലുള്ള രക്തക്കളികൾ, ധൂർത്തിന്റെയും ധിക്കാരത്തിന്റെയും രാക്ഷസീയതകൾ...ഇവിടെയാണ്‌ ധാർമിക പ്രതിരോധത്തിന്റെ അനിവാര്യത.

സമ്മേളന പരിപാടികൾ സമൂഹത്തോട്‌ എന്തു പറയുന്നു? എന്തു പ്രതീക്ഷിക്കുന്നു?

സമ്മേളനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിക്കപ്പെട്ട എട്ടിന പദ്ധതി സമൂഹത്തിൽ നല്ല സ്വാധീനമാണ്‌ ചെലുത്തിയത്‌. ലോകമിതവ്യയദിനം, ആശയ സമ്പർക്കം, വിചാരസഭ, സ്നേഹ സംഗമം തുടങ്ങിയ നാടിന്റെ ഭദ്രതയും സമൂഹത്തിന്റെ കെട്ടുറപ്പുമാണ്‌ ഈ പരിപാടികൾ ആഹ്വാനം ചെയ്തത്‌. ഇത്തരം നന്മയുടെ മുന്നേറ്റങ്ങളോട്‌ ഒട്ടിച്ചേർന്നു നിൽക്കുന്നതിൽ സമൂഹം ഇനിയും വളരെയധികം ശക്തി കാണിക്കുമെന്ന്‌ ന്യായമായും പ്രതീക്ഷിക്കാം.

സമ്മേളന പരിപാടികളിലൂടെ സംഘടന ആർജിക്കുന്നതെന്ത്‌? സംഘടനാ ശാക്തീകരണം തന്നെ. ഖാലിദിയ്യ സമ്മേളനത്തിലെ പ്രഖ്യാപിത അജണ്ടകളിൽ ഉറച്ച്‌ ചവിട്ടിയുള്ള മുന്നേറ്റത്തിലൂടെ. ആഭ്യന്തര സജ്ജീകരണത്തിൽ പ്രവർത്തകർ ഒരുപാട്‌ മുന്നോട്ടു പോയി. യൂണിറ്റ്‌ ശാക്തീകരണത്തിന്റെ വിളംബരപ്പെടുത്തലിനൊപ്പം സെക്ടർ ശാസ്ത്രീയ സംവിധാനത്തിന്റെ ഉദ്ഘോഷവും കൂടിയാണ്‌ നടന്നു വരുന്നത്‌.

എസ്‌എസ്‌എഫിൽ നിന്ന്‌ സമൂഹത്തിന്‌ ഇനിയെന്തൊക്കെ പ്രതീക്ഷിക്കാം?

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികം നിസ്വാർഥമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സാമൂഹിക രംഗത്ത്‌ സംഘടന നടത്തിയ മുന്നേറ്റം എന്നത്തെയും അഭിമാന മുദ്രകളാണ്‌. ഇനിയും ഏറ്റവും നവ്യമായ കാഴ്ചപ്പാടുകളോടെ ഈ സമൂഹത്തിന്റെ നൻമക്ക്‌ വേണ്ടി ജീവിക്കാൻ എസ്‌എസ്‌എഫ്‌ എന്നുമുണ്ടായിരിക്കും.

പ്രോഫഷണൽ വിദ്യാഭ്യാസ പദ്ധതിയുമായി യുഎഇ സന്ദർശിച്ചുവല്ലോ; വിസ്ഡം സമൂഹത്തിൽ സ്വാധീനം ചെലുത്തുമോ?

തീർച്ചയായും. ക്രമബദ്ധമായി ആവിഷ്കരിക്കപ്പെട്ട വിസ്ഡം സ്കോളർഷിപ്പ്‌ പദ്ധതിക്ക്‌ സമൂഹത്തിൽ നിന്ന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്‌. യുഎഇ സന്ദർശനത്തിൽ ഒരുപാട്‌ നല്ല മനുഷ്യരുടെ സഹകരണവും സന്തോഷ പ്രകടനവും അറിഞ്ഞപ്പോൾ ഈ രംഗത്ത്‌ കൂടുതൽ കരുത്തു കൈവരിക്കാനാകുന്നു. വിസ്ഡം പദ്ധതിയിലൂടെ പ്രബോധന ബോധമുള്ള സാമൂഹിക ചിന്തയുള്ള സമർപ്പിതരായ ഒരുകൂട്ടം അഭ്യസ്ഥവിദ്യരെ ഈ സമൂഹത്തിന്‌ സമർപ്പിക്കാൻ സാധിക്കും തീർച്ച. അല്ലാഹു അനുഗ്രഹിക്കട്ടെ.


SSF ചരിത്രവഴികൾ ഇവിടെ ക്ലിക് ചെയ്ത് വായിക്കുക

എസ്.എസ്.എഫ്. മലപ്പുറം.കോം

Monday, March 15, 2010

മദ്യക്കോള അനുവദിക്കില്ല;പ്രതിഷേധ റാലി

മദ്യക്കോളക്കെതിരെ കിഴിശ്ശേരിയിൽ എസ്‌എസ്‌എഫ്‌ പ്രവർത്തകർ നടത്തിയ പ്രതിഷേധ റാലി


മലപ്പുറം: മദ്യക്കോള അനുവദിക്കില്ല എന്ന പ്രമേയത്തിൽ എസ്‌എസ്‌എഫ്‌ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഡിവിഷൻ സായാഹ്ന ധർണ്ണകൾക്ക്‌ ജില്ലയിൽ തുടക്കമായി. വീര്യം കുറഞ്ഞ മദ്യം പൊതുവിപണിയിൽ എത്തിക്കുക വഴി വളർന്നു വരുന്ന തലമുറയെ മദ്യത്തിന്റെ അടിമകളാക്കുകയാണെന്നും ഇത്തരം തെറ്റായ നീക്കത്തിൽ നിന്നും സർക്കാർ പൈന്തിരിയണമെന്നും ധർണ്ണകൾ ആവശ്യപെട്ടു. ഇതിന്റെ ഭാഗമായി കൊണേ​‍്ടാട്ടി ഡിവിഷൻ കമ്മറ്റിക്കുകീഴിൽ കിഴിശ്ശേരിയിൽ സാഹ്‌യാന ധർണ്ണ നടത്തി. അൽ അമീൻ അഹ്സനി, അബ്ദുറഊഫ്‌ ജൗഹരി, ബഷീർ സഖാഫി നേതൃത്വം നൽകി. കെ.പി ശമീർ, ഇബ്രാഹീം മുണ്ടക്കൽ പ്രസംഗിച്ചു.

14/03/2010

Wednesday, February 24, 2010

ജനങ്ങളുടെ ചുമലിൽ ഭാരം ചുമത്തൽ

ജനങ്ങളുടെ ചുമലിൽ ഭാരം ചുമത്താൻ ആരോടും ചോദിക്കേണ്ടതില്ല എന്ന സ്ഥിതി ഉടച്ചു വാർക്കണം. ജനഹിതമറിയാതെ ജനങ്ങൾക്കു മേൽ നടത്തുന്ന കളികൾ കോടതി നിയന്ത്രിക്കണം. ആരോരുമില്ലാത്തവർക്ക്‌ അത്താണിയാവണം.

Wednesday, February 17, 2010

എക്സലൻസി ടെസ്റ്റ്‌ ഫലം ഓൺലൈനിൽ

കോഴികോട്‌: എസ്‌എസ്‌ എൽ സി വിദ്യാർഥികൾക്ക്‌ എസ്‌എസ്‌ എഫ്‌ സംസ്ഥാന കമ്മറ്റി ഈ മാസം 7ന്‌ നടത്തിയ എക്സലൻസി ടെസ്റ്റിന്റെ ഫലം ഓൺലൈൻ വഴി
ഇന്ന് രാവിലെ 11 മുതൽ

www.ssfkerala.net ൽ ഫലം ലഭ്യമാകും.

17/02/2010

Tuesday, February 16, 2010

സമര വീര്യം പകർന്ന്‌ എസ്‌എസ്‌ എഫ്‌ പ്രതിജ്ഞഎസ്‌എസ്‌ എഫ്‌ അൽ ഇസ്വാബ സംസ്ഥാന സമ്മേളനത്തിൽ (തൃസൂർ) സംസ്ഥാന പ്രസിഡന്റ്‌ എൻഎം സ്വാദിഖ്‌ സഖാഫി അൽ ഇസ്വാബ അംഗങ്ങൾക്ക്‌ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ

ഞങ്ങൾ എസ്‌ എസ്‌ എഫുകാർ.
ഞങ്ങൾ അൽ ഇസ്വാബ.

നേരിന്റെ വിപ്ലവസാക്ഷ്യങ്ങളാകുന്നു ഞങ്ങൾ.
ധാർമികതയുടെ ശക്തരായ പക്ഷപാതികളാകുന്നു ഞങ്ങൾ.
അറിവിന്റെ ഉപാസകരാകുന്നു ഞങ്ങൾ.

സേവനമാണ്‌ ഞങ്ങളുടെ മുഖമുദ്ര.
അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസമാണ്‌ ഞങ്ങളുടെ ശക്തി.

ഈ രാജ്യത്തേയും ജനങ്ങളേയും ഞങ്ങൾ സ്നേഹിക്കുന്നു.
ഈ രാജ്യത്തിന്റേയും ജനങ്ങളുടേയും നന്മയാണ്‌ ഞങ്ങളുടെ ലക്ഷ്യം.

സമൂഹത്തിലെ വേദനിക്കുന്നവരുടെയും പ്രയാസം സഹിക്കുന്നവരുടെയും
കണ്ണീരൊപ്പുന്നതിന്ന്‌ ഞങ്ങൾ എന്നും കർമബദ്ധരാണ്‌.

ജനങ്ങളെ കബളിപ്പിക്കുകയും നന്മയിൽനിന്ന്‌ വഴി തെറ്റിക്കാൻ ശ്രമിക്കുകയും
ചെയ്യുന്ന ദുഷ്ട ശക്തികൾക്കെതിരെ ഞങ്ങൾ എന്നുംസമരത്തിലായിരിക്കും.

മദ്യം, ലഹരി, അശ്ലീലം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ
ഞങ്ങൾ എന്നും വിശ്രമമില്ലാതെ പൊരുതും

തീവ്രവാദം, വർഗീയത, ഫാസിസം തുടങ്ങിയ സാമൂഹിക
വിപത്തുകളോട്‌ ഞങ്ങൾ എന്നും ശത്രുക്കളായിരിക്കും.

ഞങ്ങളുടെ ഗ്രാമങ്ങളിൽ വിദ്യാർത്ഥികൾക്ക്‌
വഴികാട്ടികളായി, സമൂഹത്തിന്‌ മാതൃകയായി ഞങ്ങൾ മുൻ നിരയിലുണ്ടാകും.

പ്രലോഭനങ്ങൾക്കും പ്രകോപനങ്ങൾക്കും ഞങ്ങൾ വശംവദരാകില്ല.

അല്ലാഹു സാക്ഷി, അല്ലാഹു സാക്ഷി, അല്ലാഹു സാക്ഷി.

Sunday, February 14, 2010

അല്‍ ഇസ്വാബ അംഗങ്ങള്‍ തൃശൂര്‍ നഗരത്തില്‍ ശുഭ്രസാഗരം തീര്‍ത്തു

തൃശൂര്‍: കര്‍മശേഷിയുടെ കരുത്തും അച്ചടക്കത്തിന്റെ മികവും പ്രകടിപ്പിച്ച് എസ് എസ് എഫ് അല്‍ ഇസ്വാബ അംഗങ്ങള്‍ തൃശൂര്‍ നഗരത്തില്‍ ശുഭ്രസാഗരം തീര്‍ത്തു. ആദര്‍ശത്തിന്റെ ചിട്ടയൊത്ത സംഘടനാ സംവിധാനങ്ങളുടെ മികവാണ് പതിനായിരത്തിധികം എസ് എസ് എഫ് കര്‍മഭടന്‍മാര്‍ അണി നിരന്ന പ്രകടനത്തിലൂടെ നഗരം ദര്‍ശിച്ചത്.

കലുഷനിലങ്ങളില്‍ ധാര്‍മിക പ്രതിരോധം എന്ന സന്ദേശത്തില്‍ നടന്ന അല്‍ ഇസ്വാബ സംസ്ഥാന സമ്മളനത്തോടനുബന്ധിച്ചുള്ള റാലി പടിഞ്ഞാറേ കോട്ട നേതാജി ഗ്രൌണ്ടില്‍ നിന്നാണ് ആരംഭിച്ചത്. യൂനിഫോം ധരിച്ച് പതാകയേന്തിയ സന്നദ്ധസേന അംഗങ്ങള്‍ സെക്ടര്‍ അടിസ്ഥാനത്തില്‍ പ്രത്യേക സന്ദേശങ്ങള്‍ വിളംബരം ചെയ്ത ബാനറിനു പിന്നിലാണ് അണി നിരന്നത്. ജില്ലാ ചീഫുമാരാണ് റാലി നയിച്ചത്.

'നാലണക്കാശിന് നാടിനെ വില്‍ക്കും നാട്ടില്‍, സ്വാസ്ഥ്യം ഇല്ലാതാക്കാന്‍ ബോംബുണ്ടാക്കി ഭീതി വിതക്കും ക്രിമിനലുകള്‍ക്ക് മതമില്ല, തടിയന്റവിടയെലുമ്പന്‍മാരെ സൂക്ഷിക നാം ജാഗ്രതയോടെ. ഒരു രാത്രിയുടെ സുഖശയനത്തിന് ലക്ഷം മുടക്കും ജനനായകരും, പട്ടിണി തിന്നു മരിച്ചു തീരും പട്ടിക്കോലം പരകോടികളും, നമ്മുടെ നാടിന്‍ ദുര്‍ഗതിയാണോ തിരുത്താനുണരൂ യുവാക്കളേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇസ്വാബ അംഗങ്ങള്‍ നടന്നു നീങ്ങിയത്.


ആദര്‍ശവും ആത്മീയതയും സാമൂഹിക പ്രതിബദ്ധതയും കനപ്പെട്ട കര്‍മഭൂമിയിലൂടെ പതാകയുമെടുത്ത് എസ് എസ് എഫില്‍ പ്രതീക്ഷയര്‍പ്പിച്ച പതിനായിരങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന ഏറ്റവും വലിയ ധാര്‍മിക സംഗമത്തിനാണ് തൃശൂര്‍നഗരം സാക്ഷ്യം വഹിച്ചത്. താളമേളക്കൊഴുപ്പുകളുടെ അകമ്പടിയോടെ ജാഥകളും പ്രകടനങ്ങളും കൊഴുപ്പുണ്ടാക്കുന്ന രീതികളില്‍നിന്നു വ്യത്യസ്തമായി സംഘാടനത്തിന്റെ മികവില്‍ ശ്രദ്ധേയമായിരുന്നു പ്രകടനവും സമ്മേളനവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പിതിനായിരങ്ങളും അല്‍ ഇസ്വാബ റാലിയും സമ്മേളനവും കാണാനെത്തിയിരുന്നു.

ശക്തന്‍ സ്റാന്‍ഡു പരിസരത്തെ സമ്മേളന നഗരത്തില്‍ സെക്ടര്‍ അടിസ്ഥാനത്തില്‍ പ്രത്യേക ബ്ളോക്കുകളായാണ് അല്‍ ഇസ്വാബ അംഗങ്ങള്‍ ഇരുന്നത്. കലുഷനിലങ്ങില്‍ ധാര്‍മിക പ്രതിരോധം എന്ന സന്ദേശത്തില്‍ നാലുമാസമായി കേരളത്തിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന സെക്ടര്‍ സമ്മേളനങ്ങളുടെ ഭാഗമായി എസ് എസ് എഫ് സമുഹത്തോടു സംവദിക്കുകയും ബോധവത്കരിക്കുകയും ചെയ്ത നേരിന്റെയും സമാധാനത്തിന്റെയും സന്ദേശവിളംബരങ്ങള്‍ ഏറ്റെടുത്ത കര്‍മസംഘാംഗങ്ങളാണ് തൃശൂരില്‍ ഒത്തുകൂടിയത്. വിദ്യാഭ്യാസ, കാരുണ്യ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി എസ് എസ് എസ് പരിശീലനം നല്‍കി വളര്‍ത്തിയെടുക്കുന്ന വിഭാഗമാണ് അല്‍ ഇസ്വാബ.


കടപ്പാട്

Saturday, February 13, 2010

ധർമ്മപ്പടയുടെ ചരിത്ര സംഗമം ഇന്ന്‌തൃശൂർ: കാലുഷ്യങ്ങൾക്കെതിരെ പ്രതിരോധത്തിന്റെ ധർമ പ്രതിജ്ഞയുമായി എസ്‌എസ്‌ എഫ്‌ സമുഹത്തിൽ സമർപ്പിക്കുന്ന അൽ ഇസ്വാബ സന്നദ്ധ സേന ഇന്ന്‌ സാംസ്കാരിക തലസ്ഥാനത്തെ നഗരിയിൽ ശുഭ്രസാഗരം തീർക്കും.

സംസ്ഥാനത്തെ 486 സെക്ടറുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 16038 അൽ ഇസ്വാബ അംഗങ്ങൾ സെക്ടർ അടിസ്ഥാനണ്ടത്തിൽ അണിനിരക്കുന്ന റാലിണ്ടയും സമ്മേളനവും എസ്‌എസ്‌ എണ്ടഫിണ്ടന്റെ കർമ്മ ചരിത്രങ്ങളിൽ പുണ്ടതിയ അധ്യായം എഴുതും. പതിണ്ടനായിരത്തിലധികം സന്നദ്ധ സേനാംഗങ്ങളെ അണിനിരത്തി നടക്കുന്ന പ്രകടനം സാംസ്കാരിക കേരളത്തിന്‌ നവ്യാനുഭവം തീർക്കുമെന്ന്‌ ഭാരവാഹികൾ പറയുന്നു. അധർമ്മത്തിന്റെ പരിസരങ്ങളിൽ നന്മയുടെ ശബ്ദങ്ങളും ചലനങ്ങളും സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളുടെ ഏറ്റെടുക്കലിനാണ്ടണ്‌ അൽ ഇസ്വാബ അംഗങ്ങണ്ടൾ തൃശൂരിൽ സമ്മേളിക്കുന്നത്‌.

ഗ്രാമങ്ങളിൽ സെക്ടർ സമ്മേളനങ്ങളിലൂടെ വീണെ​‍്ടടുപ്പിന്റെ ആദർശ വിശ്വാസ വാക്യങ്ങൾ വിളിച്ചു പറഞ്ഞ എണ്ടസ്‌എസ്‌ എഫിന്റെ കർമ മേഖലക്ക്‌ നൂറു കരുത്തുകൾ അറിയിക്കുണ്ടന്ന സംഗമ സാക്ഷ്യത്തിനാണ്‌ തൃശൂരിൽ വേദിയൊരുക്കിയിരിക്കുന്നത്‌. സംഘടനയുടെ 35 വർഷത്തെ പ്രവർത്തനങ്ങളിൽ സമർപ്പണത്തിന്റെ പുതിയ യുഗമാണ്‌ അൽ ഇസ്വാബ അംഗങ്ങളുടെ സംഗമത്തിലൂടെ തൃശൂരിൽ പിറവി കൊള്ളുക. നേതൃ, സേവന രംഗങ്ങളിൽ പരിശീലനം നേടിയ സേവന സംഘത്തെയാണ്‌ അൽ ഇസ്വാബയിലൂടെ എസ്‌എസ്‌ എഫ്‌ നാടിന്റെ നാലു ദിക്കുകളിൽ നിയോഗിക്കുന്നത്‌. വിദ്യാഭ്യാസം, സംസ്കാരം, ആരോഗ്യം, സേവണ്ടനം എന്നീ മേഖലകളിൽ പ്രതിബദ്ധതയോടെ കർമശേഷി ബലപ്പെടുത്തുന്നതിനുള്ള ഊർജ്ജം പകരുകയാണ്‌ സംസ്ഥാനത്തെ മുഴുവൻ അൽഇസ്വാബ അംഗങ്ങളുടെയും ഒത്തുചേരലിലൂടെ എസ്‌എസ്‌ എഫ്‌ ലക്ഷ്യമിടുന്നത്‌. നവകേരളത്തിന്റെ ഉയിർപ്പിൽ ഈ സേനയും നവോത്ഥാന, സാംസ്കാരിക, മതേതര ശബ്ദമുയർത്തി സമൂഹത്തോടൊപ്പമുണ്ടാകും. ഈ വിളംബരത്തിനാണ്‌ ഇന്ന്‌ തൃശൂർ സാക്ഷ്യംവഹിക്കുണ്ടക.


പതിനാറായിരം അംഗങ്ങൾ റാലിയിൽ അണിനിരക്കും

തൃശൂർ: എസ്‌എസ്‌ എഫ്‌ അൽ ഇസ്വാബ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാനത്തെ 16,038 അൽ ഇസ്വാബ അംഗങ്ങൾ ഇന്ന്‌ ശാസ്കാരിക തലസ്ഥാനത്ത്‌ സംഗമിക്കും. ജുബ, പാന്റ്സ്‌, തൊപ്പി യൂനിഫോം ധരിച്ച്‌ എസ്‌എസ്‌ എഫ്‌ ത്രിവർണ പതാകയേന്തിയ അൽ ഇസ്വാബ അംഗങ്ങളുടെ പ്രകടനം വൈകീട്ട്‌ നാലിന്‌ നേതാജി ഗ്രൗണ്ടിൽനിന്നും ആരംഭിച്ച്‌ എംജി റോഡ്‌, പൂത്തോൾ റോഡ്‌, പോസ്റ്റോഫീസ്‌ റോഡ്‌, പട്ടാളം റോഡു വഴി ശക്തൻ നഗറിൽ സമാപിക്കും. ജില്ലാ, ഡിവിഷൻ തലത്തിലെ അൽ ഇസ്വാബ ചീഫുമാരാണ്‌ റാലിക്ക്‌ നേതൃത്വം നൽകുക. സമ്മേളത്തിന്‌ എത്തുന്ന പ്രവർത്തകരും അനുഭാവികളും റാലിക്ക്‌ അഭിവാദ്യമർപ്പിച്ച്‌ പ്രത്യേക ബാനറിന്‌ കീഴിൽ അനുഗമിക്കും.


സമ്മേളനം ഓൺലൈനിൽ

തൃശൂർ: എസ്‌എസ്‌ എഫ്‌ അൽ ഇസ്വാബ സംസ്ഥാന സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ www.ssfkerala.net ൽ ലഭ്യമാകും. വൈകീട്ട്‌ നാലിന്‌ തൃശൂർ നേതാജി ഗ്രൗണ്ടിൽ നിന്ന്‌ ആരംഭിക്കുന്ന പ്രകടനത്തിന്റെയും വൈകീട്ട്‌ ആറിന്‌ ശക്തൻ നഗറിൽ നടക്കുന്ന സമ്മേളനത്തിന്റെയും ശബ്ദ, ദൃശ്യ വിതരണത്തിനാണ്‌ ഓൺലൈനിൽ സൗകര്യമൊരുക്കിയിരിക്കുന്നത്‌. ​‍sunnionlineclass.com, muhimmath.com, ssfmalappuram.com, beyluxemessenger.indianroom എന്നിവയിലും സമ്മേളനത്തിന്റെ തത്സമയ വാർത്തകളും ദൃശ്യങ്ങളും ലഭിക്കും.
news :

Saturday, January 30, 2010

കോടതിയും മാധ്യമങ്ങളും

തീവ്രവാദി വേട്ടയിൽ മാധ്യമങ്ങളുടെ പങ്കാളിത്തത്തിന് കോടതിയുടെ സ്തുതികീ‍ർത്തനം ! കോടതി വിധികളെ മാധ്യമ നിലപാടുകൾ സ്വാധീനികുന്നത് നീതി വ്യവസ്ഥയെ അട്ടിമറിക്കും; ഇന്ത്യൻ ലോകമ്മിഷൻ ഈ ദുരന്തം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജാഗ്രതെ !

അൽ ഇസ്വാബ സംസ്ഥാന സമ്മേളനം ഫെബ്രുവരി 13 ന്


എസ്.എസ്.എഫ്. അൽ ഇസ്വാബ സംസ്ഥാന സമ്മേളനം ഫെബ്രുവരി 13 ശനി തൃശൂരിൽ

Thursday, January 14, 2010

കുത്തഴിയുന്ന ലോകം

ലോകം കുത്തഴിഞ്ഞു പോകന്നുവേന്ന്‌ സമ്മതിക്കാത്തവരില്ല. പക്ഷേ, എന്താണ്‌ മറുമരുന്ന്‌ ? ഉള്ളിൽ നിന്ന്‌ മുളപൊട്ടുന്ന ആത്മീയ വിശ്വാസങ്ങൾക്ക്‌ മാത്രമേ മനുഷ്യനെ നേരെയാക്കാനാവൂ. ഇതാണ്‌ എസ്‌എസ്‌എഫ്‌ സെക്ടർ സമ്മേളനങ്ങളുടെ സന്ദേശം