Sunday, August 8, 2010

RSC വിസ്ഡം സ്കോളർഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്‌: രിസാല സ്റ്റഡി സർക്കിൾ ഗൾഫ്‌ ചാപ്റ്റർ എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റിക്ക്‌ കീഴിലായി നടത്തുന്ന വിസ്ഡം സ്കോളർഷിപ്പിന്‌ ഈ മാസം 30 വരെ അപേക്ഷിക്കാം. മെഡിക്കൽ, എൻഞ്ചിനീയറിംഗ്‌, അഗ്രികൾച്ചർ, നഴ്സിംഗ്,‌ വെറ്റിനറി സയൻസ്‌, ജേർണലിസം, ബയോ ടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ്‌, നിയമം, മാനേജ്‌മന്റ്‌ എന്നി വിഷയങ്ങളിൽ ബിരുദ കോഴുസുകൾക്ക്‌ പഠിക്കുന്ന സമർത്ഥരും നിർധനരുമായ മുസ്ലിം വിദ്യാർത്ഥികളാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 120000 രൂപയിൽ താഴെയായിരിക്കണം.

അപേക്ഷകരിൽ നിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്‌ കോഴ്സ്‌ കാലയളവിൽ വിവിധ ഘട്ടങ്ങളിലായി പരമാവധി ഒരു ലക്ഷം രൂപവരെ സ്കോളർഷിപ്പ്‌ നൽകും. കോഴ്സ്‌ പൂർത്തിയാക്കി തൊഴിൽ നേടിയ ശേഷം സൗകര്യപ്രദമായ തവണകളിൽ തിരിച്ചടക്കണം. അപേക്ഷഫോറം എസ്‌ എസ്‌ എഫ്‌ സംസ്ഥാന ഓഫിസിൽ നിന്ന്‌ നേരിട്ടും www.risalaonline.com , www.ssfkerala.net എന്ന വെബ്സൈറ്റിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്തും ലഭിക്കുന്നതാണ്‌.

1 comments:

പ്രചാരകന്‍ said...

രിസാല സ്റ്റഡി സർക്കിൾ ഗൾഫ്‌ ചാപ്റ്റർ എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റിക്ക്‌ കീഴിലായി നടത്തുന്ന വിസ്ഡം സ്കോളർഷിപ്പിന്‌ ഈ മാസം 30 വരെ അപേക്ഷിക്കാം