Sunday, August 15, 2010

മദ്യനിരോധന നിയമം എടുത്ത്‌ കളയാനുള്ള നീക്കത്തിനെതിരെ എസ്‌.എസ്‌.എഫ്‌ പ്രകടനം

ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേറ്ററുടെ തെറ്റായ നയങ്ങൾക്കെതിരെ എസ്‌ എസ്‌ എഫ്‌ അമിനി യൂനിറ്റ്‌ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്‌

കവരത്തി. ദ്വീപുകളിൽ ടൂറിസത്തിന്റെ മറവിൽ മദ്യനിരോധന നിയമം എടുത്ത്‌ കളയാനുള്ള ദ്വീപ്‌ ഭരണകൂടത്തിന്റെ നീക്കം വൻ വിവാദമാവുന്നു. ദ്വീപ്‌ തലസ്ഥാനത്ത്‌ എസ്‌.എസ്‌.എഫ്‌ നടത്തിയ പ്രതിഷേധ പ്രകടനം എസ്‌.എസ്‌.എഫ്‌ മുൻ സംസ്ഥാന ഉപാധ്യക്ഷൻ പി.വി.ഹംസക്കോയ സഖാഫി ഉൽഘാടനം ചെയ്തു. ടൂറിസം ഡവലപ്പ്‌മന്റിന്‌ വേണ്ടി ഡൽഹിയിൽ നടന്ന പ്ലാനിംഗ്‌ കമ്മീഷന്റെ യോഗത്തിലേക്ക്‌ തയ്യാറാക്കിയ പദ്ധതിയിലാണ്‌ ദ്വീപുകളിൽ ഗ്ലോബൽ ടെണ്ടർ വിളിക്കാനും മദ്യ നിരോധനനിയമം എടുത്ത്‌ കളയാനും ശുപാർശ ചെയ്തത്‌.

ഇതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. എസ്‌.എസ്‌.എഫ്‌ വിവിധ ദ്വീപുകളിലായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. എൽ.എസ്‌.എ കോൺഗ്രസ്‌ കമ്മിറ്റി എന്നിവയും പ്രതിശേധ പ്രകടനം നടത്തി.


എസ്‌.എസ്‌.എഫ്‌ ഓഫീസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച പ്രകടനം സയ്യിദ്‌ അബ്ദുൽ റഹീം തങ്ങൾ, യൂണിറ്റ്‌ എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ റഫീഖ്‌ അൻവരി, എൻ.തങ്ങൾകോയ, സി.എം.സലീം എന്നിവർ നേതൃത്വം നൽകി. തുടർന്ന്‌ കച്ചേരി ജെട്ടി പരിസരത്ത്‌ നടന്ന പൊതുയോഗം മുഹമ്മദ്‌ റഫീഖ്‌ അൻവരി ഉൽഘാടനം ചെയ്തു. സി.എം.മുഹമ്മദ്‌ ശഫീഖ്‌ മുസ്ലിയാർ, റാസിഖ്‌ മുസ്ലിയാർ, ആശിഖ്‌ എന്നിവർ പ്രസംഗിച്ചു. സി.നജീബ്‌ സ്വാഗതവും അഹ്കം മുസ്ലിയാർ നന്ദിയും പറഞ്ഞു.

അമിനി യൂണിറ്റ്‌ എസ്‌.എസ്‌.എഫ്‌ നടത്തിയ പ്രതിഷേധ പ്രഘനടവും സബ്ഡിവിഷണൽ ഓഫീസ്‌ മാർച്ചും ധർണ്ണയും എസ്‌.എസ്‌.എഫ്‌ ലക്ഷദ്വീപ്‌ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ ഷൈക്കോയ ബാഖവി ഉൽഘാടനം ചെയ്തു. സമസ്ത കേരളാ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ അമിനി യൂണിറ്റ്‌ സെക്രട്ടറി ഇസ്മായിൽ മദനി, നിളാമുദ്ധീൻ മുസ്ലിയാർ, ഇസ്മായിൽ സഅദി, മുഹമ്മദലി സുഹ്‌രി, എസ്‌.എസ്‌.എഫ്‌. യൂണിറ്റ്‌ പ്രസിഡന്റ്‌ ജാഫർ.എൻ.സി. സെക്രട്ടറി ഹംസത്ത്‌ എന്നിവർ പങ്കെടുത്തു.

12/08/2010
cm muhsin

2 comments:

ഭൂതത്താന്‍ said...

അപ്പോള്‍ ലക്ഷദീപില്‍ ഇപ്പോള്‍ കുടിയന്മാര്‍ ഇല്ലേ ...???

prachaarakan said...

@ഭൂതത്താൻ,

ഒരു കാര്യാം നിരോധിച്ചിട്ടുണ്ടെന്നതിനർത്ഥം അവിടെ ആ കാര്യം നടക്കുന്നില്ല എന്നല്ല.