Thursday, August 13, 2009

ദേശത്തെ ഉണർത്തുന്നു ;എസ്‌എസ്‌എഫ്‌ സ്വാതന്ത്ര്യദിന സമ്മേളനം

മലപ്പുറം: നെല്ലിക്കുത്ത്‌ ആലി മുസ്ലിയാരുടേയും വാരിയൻ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടേയും പോരാട്ട സ്മരണകളുണർത്തുന്ന വിശുദ്ധ ഭൂമിയിൽ ധർമപ്പോരാളി കളൊന്നിക്കുന്നു. കൊളോണിയൽ സാമ്രജ്യത്വത്തിനും ജന്മിത്ത ഭീകരതക്കുമെതിരെ ജീവൻ ബലിനൽകി നേടിയ സ്വാതന്ത്ര്യം തന്ത്ര പ്രധാന കരാറുകളിലൂടെ വീണ്ടും രാജ്യത്തെ അടിയറവെക്കുന്ന സാമ്രാജ്യത്വ ഏജന്റുമാർക്കും രാഷ്ട്രീയ ജൂതാസുകൾക്കും സമ്മേളനം ശക്തമായ താക്കീതാവും. ദേശത്തെ ഉണർത്തുന്നു എന്ന പ്രമേയത്തിൽ സംസ്ഥാന കമ്മിറ്റി പതിനാല്‌ ജില്ലകളിലും നടത്തുന്നതിന്റെ ഭാഗമായാണ്‌ എസ്‌എസ്‌എഫ്‌ ജില്ലാ കമ്മറ്റി മഞ്ചേരിയിൽ സ്വാതന്ത്ര്യദിന സമ്മേളനം സംഘടിപ്പിക്കുന്നത്‌. മുനിസിപ്പൽ ബസ്റ്റാന്റ്‌ പരിസരത്ത്‌ വൈകുന്നേരം4:30ന്‌ തുടങ്ങുന്ന സമ്മേളനം എസ്‌വൈഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർർ സംബന്ധിക്കും.

PKU Naeemi Vellila
12/08/2009

Wednesday, August 12, 2009

വിദ്യാഭ്യാസ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണം: എസ്‌.എസ്‌.എഫ്‌

എസ്‌എസ്‌എഫ്‌ സംസ്ഥാന ഭാരവാഹികൾ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‌ നിവേദനം നൽകുന്നു

തിരുവനന്തപുരം: വേണ്ടത്ര ആസൂത്രണമില്ലാത്ത പരിഷ്ക്കാരങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പിറകോട്ട്‌ നയിക്കുമെന്നും ഇത്തരം അവധാനതയില്ലാത്ത നീക്കങ്ങളിൽ നിന്ന്‌ സർക്കാർ പിന്മാറണമെന്നും എസ്‌എസ്‌എഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ആർപി ഹുസൈൻ ആവശ്യപ്പെട്ടു. എസ്‌എസ്‌എഫ്‌ സെക്രട്ടറിയേറ്റ്‌ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ്‌ മാർച്ച്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയകരാർ പിൻവലിക്കുക, സ്ക്കോളർഷിപ്പ്‌ വ്യവസ്ഥകൾ ലളിതമാക്കുക, മലബാർ മേഖലയിലെ ഉപരിപഠനാവസരം വർധിപ്പിക്കുക, അലിഗഢ്‌ ഓഫ്‌ ക്യാമ്പസ്‌ പ്രവർത്തനം ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ എസ്‌എസ്‌എഫ്‌ സെക്രട്ടറിയേറ്റിലേക്ക്‌ മാർച്ച്‌ നടത്തിയത്‌.


സെക്രട്ടേറിയറ്റ്‌ മാർച്ച്‌ എസ്‌എസ്‌എഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ആർപി ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

എസ്‌എസ്‌എഫ്‌ സംസ്ഥാന ഭാരവാഹികളായ എംഎ നാസർ സഖാഫി, അബ്ദുൾ ജലീൽ സഖാഫി, എൻഎൻ അബ്ദുറസാഖ്‌ സഖാഫി, വിപിഎം ഇഷാഖ്‌, ഉമർ ഓണ്ടലൂർ, മാഹീൻ ബീമാപള്ളി, മുഹമ്മദ്‌ ഫാറൂഖ്‌ നഈമി നേതൃത്വം നൽകി. കെ.അബ്ദുൾകലാം സ്വാഗതവും പിപി അഹമ്മദ്‌ കബീർ നന്ദിയും പറഞ്ഞു. മാർച്ചിന്‌ ശേഷം മന്ത്രിയെ കണ്ട്‌ നേതാക്കൾ നിവേദനം സമർപ്പിച്ചു.

11/08/2009
www.ssfmalappuram.com

Friday, August 7, 2009

എസ്.എസ്.എഫ്. കുമ്പള ഡിവിഷൻ പ്രതിഷേധ റാലി

പ്രീമെട്രിക്‌ സ്കോളർഷിപ്പ്‌ മുദ്രപത്ര കച്ചവടം അവസാനിപ്പിക്കുക, സ്വാശ്രയ വിദ്യാഭ്യാസം പകൽക്കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യമുന്നയിച്ച്‌ കുമ്പള ടൗണിൽ എസ്‌എസ്‌എഫ്‌ കുമ്പള ഡിവിഷൻ നടത്തിയ പ്രതിഷേധ പ്രകടനം

04/08/2009
www.ssfmalapuram.com

Saturday, July 4, 2009

കോഴിക്കോട്‌, മലപ്പുറം, തൃശൂർ ജില്ലാ സാഹിത്യോത്സവുകൾക്ക്‌ ഇന്ന്‌ തിരിതെളിയും


കോഴിക്കോട്‌: എസ്‌എസ്‌എഫ്‌ കോഴിക്കോട്‌, മലപ്പുറം, തൃശൂർ ജില്ലാ സാഹിത്യോത്സവുകൾക്ക്‌ ഇന്ന്‌ തുടക്കം. കോഴിക്കോട്‌ ജില്ലാ സാഹിത്യോത്സവ്‌ കൂരാച്ചുണ്ട്‌ അൽ മുനവ്വിർ ക്യാമ്പസിൽ വൈകീട്ട്‌ നാലിന്‌ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായിരിക്കും. ഞായറാഴ്ച വൈകീട്ട്‌ മൂന്നിന്‌ നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും മന്ത്രി ബിനോയ്‌ വിശ്വം നിർവ്വഹിക്കും. 3:30 ന്‌ സമസ്ത പെരിന്തൽമണ്ണ താലൂക്ക്‌ പ്രസിഡന്റ്‌ സയ്യിദ്‌ ഹുസൈൻ അഹമ്മദ്‌ ശിഹാബ്‌ തിരൂർക്കാട്‌ പതാക ഉയർത്തു ന്നതോടെ മലപ്പുറം ജില്ലാ സാഹിത്യോത്സവിന്‌ കൊളത്തൂർ ഇർശാദിയ്യയിൽ തിരശ്ശീല ഉയരും. 4 മണിക്ക്‌ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ജോസ്‌ ബേബി ഉദ്ഘാടനം ചെയ്യും. സയ്യിദ്‌ ഹബീബ്‌ കോയതങ്ങൾ പ്രാർഥന നടത്തും. സയ്യിദ്‌ സൈനുൽ ആബിദീൻ, എംഎൽഎമാരായ ശശികുമാർ, മഞ്ഞളാംകുഴി അലി, സലീം കുരുവമ്പലം, പികെ ഗോപി, പെന്മള മൊയ്തീൻ കുട്ടി ബാഖവി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എൻഎം സ്വാദിഖ്‌ സഖാഫി, എം. മുഹമ്മദ്‌ സ്വാദിഖ്‌, സുലൈമാൻ സഖാഫി മാളിയേക്കൽ, വിപിഎം ബഷീർ, ബാവ മുസ്ലിയാർ ക്ലാരി, അബ്ദു ഹാജി വേങ്ങര, വിപിഎം ഇഷാഖ്‌, എപി ബഷീർ, പി.അബ്ദു, വിപി മുഹമ്മദ്‌ ഹനീഫ, എഎ റഹീം പ്രസംഗിക്കും. സബ്ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങ ളിലായി 46 ഇനങ്ങളിലുള്ള മത്സരങ്ങൾ നടക്കും. എണ്ണൂറ്‌ പ്രതിഭകൾ മത്സരിക്കും. ജില്ലയിലെ 13 ഡിവിഷനുകളിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ്‌ ജില്ലാ സാഹിത്യോത്സവിൽ പങ്കെടുക്കുന്നത്‌.

തൃശൂർ ജില്ലാ സാഹിത്യോത്സവ്‌ വൈകീട്ട്‌ 4:30ന്‌ കൊക്കാലെയിലെ ഹിദായത്തുൽ ഇസ്ലാം സ്കൂൾ അങ്കണത്തിൽ മന്ത്രി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഞ്ഞൂറോളം പ്രതിഭകൾ മാറ്റുരക്കും. ഞായറാഴ്ച വൈകീട്ട്‌ നാലിന്‌ നടക്കുന്ന സമാപന സമ്മേളനം പി.സി ചാക്കോ എം.പി ഉദ്ഘാടനം ചെയ്യും. ഈമാസം 9,10 തിയ്യതികളിൽ തിരുവനന്തപുരത്ത്‌ നടക്കുന്ന സംസ്ഥാന സാഹിത്യോത്സവിന്‌ മുന്നോടിയായുള്ള പരിപാടി ചരിത്ര സംഭവമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്‌.

04/07/2009

Saturday, June 27, 2009

ഇറാനും സാമ്രാജ്യത്വവും

ഇറാനിൽ രാഷ്ട്രീയ അസ്ഥിരത വിതയ്ക്കാൻ സാമ്രാജ്യത്വ ശ്രമം.
ചതി തിരിച്ചറിയാൻ കഴിയാതെ പോയാൽ ഇറാൻ കൂടി സാമ്രാജ്യത്വം ചവച്ചു തുപ്പും. എതിർ ശബ്ദങ്ങളെ തുടച്ച് നീക്കാനുള്ള ശ്രമം തിരിച്ചറിയുക

Saturday, May 30, 2009

എസ്‌എസ്‌എഫ്‌ കലക്ട്രേറ്റ് മാർച്ച്


എസ്‌എസ്‌എഫ്‌ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ്‌ മാർച്ച്‌ സംസ്ഥാന അധ്യക്ഷൻ എൻ.എം സ്വാദിഖ്‌ സഖാഫി ഉദ്ഘാടനം ചെയ്യുന്നു


മലപ്പുറം: പ്രാദേശിക മദ്യനിരോധന ജനാധികാര വകുപ്പുകൾ പുന:സ്ഥാപിക്കണ മെന്നാവശ്യപ്പെട്ട്‌ എസ്‌എസ്‌എഫ്‌ മലപ്പുറം ജില്ലാ കമ്മി​‍്‌ററി നടത്തിയ കൽകടറേററ്‌ മാർച്ച്‌ അധികാരികൾക്ക്‌ ശക്തമായ താക്കീതായി. അബ്കാരി കുററങ്ങൾ കൈകാര്യം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ കീഴിൽ സ്റ്റാറ്റ്യൂട്ടറി സംവിധാനമൊരുക്കുക, മദ്യത്തിനെതിരെ വ്യാപക ബോധവത്കരണം നടത്തുക, സ്കൂൾ പാഠപുസ്തകത്തിൽ ലഹരിവിരുദ്ധ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുക, ഘട്ടം ഘട്ടമായി മദ്യനിരോധനമേർപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ വാദീസലാം പരിസരത്തു നിന്ന്‌ ആരംഭിച്ച മാർച്ചിന്‌ ജില്ലാ നേതാക്കൾ നേതൃത്വം നൽകി. മാർച്ച്‌ എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ എൻഎം സ്വാദിഖ്‌ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ സൈനുൽ ആബിദ്‌ അധ്യക്ഷത വഹിച്ചു. പികെഎം സഖാഫി ഇരിങ്ങല്ലൂർ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, എഎ റഹീം, പിപി മുജീബുർറഹ്മാൻ പ്രസംഗിച്ചു.

29/05/2009


Wednesday, May 13, 2009

ജില്ലയിൽ ഉപരിപഠനം ആശങ്കയിൽ ;സർക്കാർ അടിയന്തിരമായി ഇടപെടുക: SSF

മലപ്പുറം: ജില്ലയിൽ എസ്‌ എസ്‌ എൽ സി പരീക്ഷയിൽ വിജയിച്ച 61,906 വിദ്യാർത്ഥികളിൽ പകുതിയോളം പേർക്കും ഉപരിപഠനത്തിന്‌ സൗകര്യമില്ലാത്തതിൽ എസ്‌എസ്‌എഫ്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ കടുത്ത ആശങ്കരേഖപ്പെടുത്തി. അടിയന്തിരമായി ഈ പ്രശ്നത്തിന്‌ പരിഹാരം കാണണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.

ഹയർ സെക്കന്ററി, പോളി ടെക്നിക്‌, ഐടിഐ സീറ്റുകളെല്ലാം കൂട്ടിയാൽ തന്നെ 33,000ത്തോളം സീറ്റുകളാണ്‌ ജില്ലയിൽ നിലവിലുളളത്‌. മൊത്തം മലബാറിൽ 48,730 കുട്ടികൾക്ക്‌ ഉപരിപഠനം നിഷേധിക്കപ്പെട്ടിരിക്കുന്നു. അതേസമയം ജില്ലക്ക്‌ പുറത്ത്‌ 38,000 സീറ്റുകൾ ഒഴിഞ്ഞ്‌ കിടക്കുന്നത്‌ വിചിത്രമാണ്‌-യോഗം ആരോപിച്ചു. കഴിഞ്ഞ കാലങ്ങളിലൊക്കെയും ഇക്കാര്യത്തിൽ സർക്കാറുകളിനിന്ന്‌ ജില്ലക്ക്‌ അവഗണന ത്രമാണുണ്ടായിട്ടുളളത്‌. ജില്ലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക്‌ പരിഹാരം കാണാൻ ഉചിതമായ നടപടി സ്വീകരിക്കുന്നതിന്‌ ബന്ധപ്പെട്ടവരെകണ്ട്‌ കാര്യങ്ങൾ ബോധിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. സയ്യിദ്‌ സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു.
13/05/2009

Saturday, May 9, 2009

എസ്‌.എസ്‌.എഫ്‌ വെക്കേഷൻ ക്യാമ്പ്‌

മലപ്പുറം ജില്ലാ ഹയർ സെക്കന്ററി ക്യാമ്പ് എൻ.എം.സാദിഖ സഖാഫി ഉത്ഘാടനം ചെയ്യുന്നു 5/5/09

മലപ്പുറം: എസ്‌എസ്‌എഫ്‌ ജില്ലാ കമിറ്റി എസ്‌എസ്‌എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വേക്കഷൻ ക്യാമ്പ്‌ സക്സസ്‌ പാത്ത്‌ ദ സമ്മർ ഹയർ ക്യാമ്പ്‌ അവസാനിച്ചു. ജില്ലയിൽ പതിമൂന്ന്‌ ഡിവിഷൻ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വെക്കേഷൻ ക്യാമ്പുകളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികളായിരുന്നു പ്രതിനിധികൾ. സംസ്ഥാന പ്രസിഡന്റ്‌ എൻ.എം സ്വാദിഖ്‌ സഖാഫി ഉദ്ഘാടനം ചെയ്തു. വിശുദ്ധം, സ്മൃതി, സർഗമുഗുളം, കർമവീഥി, വിദാഅ​‍്‌ എന്നീ ശേഷനുകൾക്ക്‌ എൻവി അബ്ദുറസാഖ്‌ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, മണമ്പൂർ രാജൻ ബാബു, എപി ബഷീർ, സയ്യിദ്‌ സൈനുൽ ആബിദീൻ എന്നിവർ നേതൃത്വം നൽകി. ട്രാക്കിംഗ്‌, പണിപ്പുര, ചങ്ങാത്തം, ജോക്കിംഗ്‌, നീരാട്ടം, കാഴ്ച എന്നീ ശേഷനുകൾക്ക്‌ എ.എ റഹീം, എം.അബ്ദുറഹ്മാൻ, കെ.സൈനുദ്ദേ‍ീൻ സഖാഫി, പി.കെ മുഹമ്മദ്‌ ശാഫി എന്നിവരും നേതൃത്വം നൽകി. രണ്ടു ദിവസം നീണ്ടു നിന്ന ക്യാമ്പ്‌ സാമൂഹിക തിൻമക്കെതിരെ ശക്തമായ ചെറുത്തു നിൽപിന്റെ പക്ഷത്ത്‌ നിലയുറപ്പിക്കുമെന്ന ഉദ്ഘേഷേത്താടെയുള്ള പ്രകടനത്തോടെയായിരുന്നു സമാപനം.
08/05/2009


Thursday, April 30, 2009

നിങ്ങൾ തനിച്ചല്ല, നമ്മളൊരുമിച്ച്‌'

താജുദ്ദേ‍ീൻ വെളിമുക്ക്‌
29-04-2009

നാം ജീവിതത്തെ വിരഹത്തിനു വിട്ടു കൊടുത്ത്‌ നാണ്യം തേടിയെത്തിയവർ. ലോകം വൈരുധ്യങ്ങളുടേതാണ്‌. വിതച്ചേതെല്ലാം പൊന്നാകുന്ന മഴനാട്ടിൽ നിന്ന്‌ നട്ടാൽ മുളക്കാത്ത ഈ മരുഭൂമിയിലാണ്‌ നാം ജീവിത ധാന്യം തേടിയെത്തിയത്‌. ഇന്ന്‌ ജീവിതത്തിന്റെ സിംഹഭാഗം നാം ചിലവഴിക്കുന്നത്‌ ഈ ജീവിതപ്പൊരിവെയിലത്തും. ഇതു വെറും മരുഭൂമിയല്ല ഏതു വലിയ ഊഷരതയിലും ജീവിതത്തിന്റെ മധുനുകർന്ന്‌, ആടിക്കുഴഞ്ഞു വഴിവിട്ടവരല്ല വഴികളേ മറന്നു ജീവിക്കുന്ന അതിസമ്പന്നരായ ഒരു കൂട്ടം മനുഷ്യരു(?)ടെ പ്രകടനപരതക്കിടക്കാണ്‌ നാം ജീവിക്കുന്നത്‌. ഇത്‌ പലപ്പോഴും നമ്മെ നമ്മിലേക്ക്‌ നോക്കാനുള്ള നോട്ടത്തെ മങ്ങിയതാക്കുന്നു. ഒരു തരം ഉള്ളു പൊള്ളച്ച സാംസ്കാരിക ജാഢകൾ അറിഞ്ഞോ അറിയാതെയോ നാം കൊണ്ടു നടക്കുന്നു. ഇതു മൂല്യങ്ങൾക്കു പകരം നെറികേടും ജീവിതത്തിനു പകരം ദുരഭിമാന ഭാരവും നമ്മിൽ കെട്ടിവെക്കുന്നു. ഈ കെടുകാഴ്ചകളിലുടക്കി മനസും ജീവിതവും നഷ്ടപ്പെട്ടവരുടേതു കൂടിയാണ്‌ പ്രവാസ ചരിത്രം. ഇത്തരം മനുഷ്യരാണ്‌ ചില ആത്മീയ വേഷങ്ങൾക്കു മുന്നിൽ അന്നു വരെ നേടിയ ജീവിത സമ്പാദ്യം അന്തമായി നൽകി വഞ്ചിക്കപ്പെടുന്നത്‌. സെറാഫിൻ വെളിച്ചത്തു വന്ന ഒരു ഇര മാത്രമാണ്‌.

ഇത്തരം മനുഷ്യരാണ്‌ വലിയ വരവിൽ കവിഞ്ഞ കോൺഗ്രീറ്റ്‌ സ്വർഗങ്ങളുടെ പേരിൽ ജന്മം മുഴുവൻ കടക്കാരായി ഈ പ്രവാസം തന്നെ ജീവിതമാക്കി മാറ്റുന്നവർ. അവരാണ്‌ മൂല്യ ബോധങ്ങൾ മറന്ന്‌ സ്റ്റേജ്‌ ഷോകൾക്കു മുമ്പിൽ അനുകരണ വാനരന്മാരായി അസഭ്യമായി ആടിത്തിമർക്കുന്നത്‌.
അവരാണ്‌ മാംസം തേടി തെരുവുരൂപങ്ങളുടെ ഫ്ലാറ്റുവാതിലുകൾക്കു മുമ്പിൽ ആർത്തിരൂപമായി കാത്തു നിൽക്കുന്നത്‌.

അവരാണ്‌ കുഴഞ്ഞനാവും പേച്ചിയ കാലടികളുമായി പ്രാഞ്ചി പ്രാഞ്ചി തെരുവിൽ ഉരുണ്ടു നീങ്ങുന്നത്‌. അവരാണ്‌ മാർഗശുദ്ധി നോക്കാതെ ദിർഹമിന്റെ ഇരട്ടപ്പിൽ സൗഖ്യം തിരയുന്നത്‌.

അവരാണ്‌ ഒഴുകുന്ന കാറിലും ഉയർന്ന സൗധങ്ങളിലും ദേശാന്തരത്തിന്റെ രതിരുചിയറിയുന്നത്‌. അവരെയാണ്‌ ഉയർന്ന ക്രയമോഹ വാസനയിൽ ദാരിദ്ര്യം കടപ്പത്രങ്ങളായി കീശയിൽ നിറഞ്ഞ്‌ ക്രീക്കിലും ബെഡ്‌ർറൂം ഫാനിലും നിർജീവങ്ങളായി നിറയുന്നത്‌.

നടേ പറഞ്ഞവ ഭൗതിക പ്രലോപനങ്ങളാണെങ്കിൽ ആത്മീയ രംഗത്തും ഇത്തരം ദുർബലരെ നാം കാണുന്നു.

പാരമ്പര്യ മൂല്യങ്ങളിൽ ജീവിച്ചു പോന്നവർ പെട്രോ ഡോളറിന്റെ ലഭ്യതയിൽ വിവരദോഷികളുടെ നാട്യങ്ങളിലും അർദ്ധ ജ്ഞാനത്തിലും വീണ്‌, സ്വയം ആധുനികനാകാനുള്ള വെമ്പൽ, ആത്മീയ പാപ്പരത്തമാണെന്ന്‌ പിന്നീടൊരിക്കലും അൽപ ജ്ഞാനി തിരിച്ചറിയുകയുമില്ല.

യത്നശാലികളായ പണ്ഡിതരെയും മഹത്തുക്കളെയും പരസ്യമായി വിമർഷിച്ച്‌ കാലം തീർക്കലാവും ഫലം. ചിലരോ ആരാധനയുടെ സ്പിരിറ്റ്‌ മൂത്ത്‌ ആത്മീയവ്യാപാരികളായ സിദ്ധി വേഷക്കാരിൽ അഭയം തേടി. അവന്റെ ഇന്നും നാളെയും തുലക്കുന്നു.

ഇവിടെ നിങ്ങളും ഞാനും കുബൂസും തിന്ന്‌ കടും കട്ടനും കുടിച്ച്‌, ടിവിയിലെ വഷൾ പരിപാടിയിലെ അറുബോറൻ അവതാരകരുടെ വധം സഹിച്ച്‌ കുംഭകർണ്ണാസനം ചൈതാൽ മതിയോ?. നമുക്കൊരു ബാധ്യതയുമില്ലെന്നാണോ?

നാളെ നിങ്ങളുടെയും എന്റെയും പൊന്നനുജൻ ഈ കെടുകാഴ്ചയിൽ കണ്ണുടക്കി അന്ധനാകില്ലെന്ന്‌ നിങ്ങൾക്കുറപ്പുണേ​‍്ടാ?

നിങ്ങളുടെ അലംഭാവം നശിപ്പിക്കുന്നത്‌ തലമുറകളെയാണെന്ന്‌ നിങ്ങൾ ചിന്തിച്ചിട്ടുണേ​‍്ടാ. അതോ നിങ്ങൾക്കു ശേഷം പ്രളയമായിരിക്കുമെന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്‌?

അതോ നമ്മൾ നീണാൾ വാഴികളും നമുക്ക്‌ ശേഷം കാലമില്ലെന്നുമാണോ?

വരുമ്പോൾ കറുത്തിരുണ്ട സമൃദ്ധമായിരുന്ന നിങ്ങളുടെ മുടിയുടെ സ്ഥാനത്ത്‌ ഇപ്പോൾ തലയോടിന്റെ വെളുപ്പാണല്ലോ. വയറൊരു കുടം പോലെ നമുക്ക്‌ പിടി തരാതെ വലുതായിക്കൊണേ​‍്ടയിരുക്കുന്നല്ലോ.
എന്താ ഈ ചർമത്തിന്‌ വരുമ്പോഴുള്ള ആർദ്രത ഏതു ക്രീം തേച്ചിട്ടും കിട്ടുന്നില്ലല്ലോ.

ചൂയിംഗം ദിവസവും തിന്നിട്ടും ഈ മുഖചർമത്തിനെന്താ ഒരു കൂസലുമില്ലാത്തത്‌. അത്‌ ചുളിവിനെ സ്നേഹിക്കുന്നുവോ.

ഓ ഇതേതാ വർഷം?? 30,40, അല്ല!, സമയമായി, ഇതൊക്കെ വരാനുള്ളതു തന്നെ. ഓരോഅവയവങ്ങൾ എക്സ്പയറായിക്കൊണ്ടിരിക്കുന്നു.

കാലത്തോടൊപ്പം ഞാനും എവിടേക്കോ ഒഴുകിക്കൊണ്ടിരിക്കുന്നു.

ജീവിതത്തിന്റെ ആരോഗ്യഭാഗം ഇവിടെചിലവഴിക്കുന്ന നമുക്ക്‌ തീർച്ചയായും ചില ബാധ്യകളുണ്ട്‌. നന്മയുടെ കെടുകാഴ്ചകളിൽ കണ്ണുടക്കാതെ നാം നന്മയുടെ ബദൽ തീർക്കേണ്ടതുണ്ട്‌.

ആരവത്തോടെ, ആഘോഷത്തോടെ നെഞ്ചേറ്റുന്ന നന്മയുടെ ബദൽ.

നമ്മുടെ ഉറക്കത്തിനും വിനോദത്തിനും ജോലിത്തിരക്കിനുമിടയിൽ നാം പുതിയ സമയ സാധ്യതകൾ കണെ​‍്ടത്തണം. നമ്മുടെ വ്യക്തിപരമായ നൂറു നൂറു കാര്യങ്ങൾക്ക്‌ നമുക്കു സമയമുണ്ട്‌. വിനോദത്തിനു നമുക്കു സമയമുണ്ട്‌. കാലവും കടലും ആളെ കാക്കില്ല. നാം ജീവിക്കുന്ന ഒരിസ്ലാമിക രാജ്യമാണെന്ന്‌ നാം അഭിമാനത്തോടെ ഓർക്കാറുണേ​‍്ടാ? ഇസ്ലാമിക സംകാരവും ഈ നാടിന്റെ സംസ്കാരവും റയിൽപ്പാളം പോലെ കടന്നു പോകുന്നു. പൗരന്‌ ധാർമിക ബോധം മദ്രസയിലെ ക്രമീകൃത സിലബസിലോതുങ്ങുന്നു. ആധുനിക വിദ്യാഭ്യാസത്തിന്റെ കൊട്ടിപ്പെരുക്കങ്ങളിൽ സനാതന സംസ്കാരബിംബങ്ങൾ തമസ്കരിക്കപ്പെടുകയും പടിഞ്ഞാറിന്റെ ഉള്ളു പൊള്ളച്ച സംസ്കാരങ്ങളെ പൂജ്യസ്ഥാനത്ത്‌ പ്രധിഷ്ഠിക്കപ്പെട്ട ദു:ഖസത്യം നാം കാണാതിരുന്നു കൂടാ. നിശബ്ദമായ ഒരു ധാർമിക വിപ്ലവത്തിന്റെ ആരവങ്ങൾക്ക്‌ ഇന്നാട്ടിലെ അറിവുള്ളവർ പോലും കാതോർക്കുന്നു എന്നു നാം തിരിച്ചറിയാതെ പോകരുത്‌.

നാട്ടിലെ മൂല്യബോധങ്ങളിൽ നിന്നു സ്വതന്ത്രരായവർ, പ്രവാസത്തിന്റെ പേടിപ്പിക്കുന്ന സ്വകാര്യ തുരുത്തുകളിൽ അഭയം തേടിയവർ, പൊങ്ങു തടികൾ പോലെ തെമ്മാടിക്കൂട്ടങ്ങളിൽ ഒഴുകുന്നവർ, നടേ പറഞ്ഞവരെക്കാൾ ഭീതിതമായ നമ്മുടെ നാട്ടു കാഴ്ചകളാണിവ. ഇവിടെ കൃത്യതയോടെ, അവധാനതയോടെ ബോധപൂർവ്വം നിർവ്വഹിക്കപ്പെടേണ്ട ഒന്നാണ്‌ ധാർമിക സംഘാടനം.

പ്രവാസം ഒരു പറിച്ചു നടലാണ്‌. സ്നേഹച്ചൂടിൽ നിന്ന്‌, ഓമന വലയത്തിൽ നിന്ന്‌, നാട്ടുകൂട്ടത്തിൽ നിന്ന്‌. പുതിയ നാട്‌ പുതിയ രീതികൾ, ചുറ്റുപാടുകൾ, സൗഹൃദങ്ങൾ, അനുഭവങ്ങൾ... അന്ധാളിപ്പിന്റെ മാനസിക ഭൂമികയിലേക്കാണ്‌ മേൽചൊന്ന ഏതെങ്കിലും ഒരു സാഹചര്യങ്ങളിലേക്ക്‌ നാം എടുത്തെറിയപ്പെടുന്നത്‌. അത്തരം മനസുകളെ സ്നേഹം കൊണ്ടും ധാർമിക പൈന്തുണ കൊണ്ടും കൂടെ നിർത്തണം . മഹിതമായ ഒരാശയത്തിന്റെ നന്മ അവരിലേക്ക്‌ പകരാൻ നമ്മെളെന്തിനാണ്‌ അമാന്തം കാണിക്കുന്നത്‌. തീർച്ചയായും നന്മയുടെ വിളി കേൾക്കാൻ പര്യാപ്തമായ ഒരു പ്രാർത്ഥനാ നിർഭരമായ വേദന നിറഞ്ഞ ഒരു മനസുണ്ടാകും ഓരോ പുതിയ പ്രവാസിക്കും. ഭയപ്പാടുള്ള ദൈവസ്മരണയുള്ള മനസിൽ പിശാചിനേക്കാൾ സ്വാധീനം നന്മയുടെ നാവിനു കിട്ടും. നമ്മുടെ അലംഭാവം ഒരാൾക്ക്‌ നന്മയുടെ പക്ഷം നഷ്ടപ്പെടാൻ ഇടയാക്കുന്നത്‌ എത്ര അക്ഷന്തവ്യമാണ്‌.
പ്രവാസ ജീവിതത്തിൽ സംഘാടനമെന്നാൽ മഴവിൽ വലയമാണ്‌. നന്മയുടെയും പരമ്പര്യത്തിന്റെയും വഴിയിൽ സ്വയം കവചിത വലയം. അതോടൊപ്പം ബോധ നിർമിതിയും. സ്വന്തത്തിന്റെയും ചുറ്റുപാടിന്റെയും നേരുകളെയും നെറികളെയും, അവയോടുള്ള സമീപന രീതികളെയും സംബന്ധിച്ച ബോധനിർമിതി, രാഷ്ര്ട്ടീയ നിലപാടുകളെ സംബന്ധിച്ച ബോധനിർമിതി, ചിട്ടയോടെയും അനുസരണയോടെയുമുള്ള പ്രവർത്തനത്തിന്റെ ബോധനിർമിതി, കുടുംബവും സമൂഹവുമായുള്ള സാമൂഹ്യബന്ധത്തിന്റെ ബോധനിർമിതി, ഇങ്ങിനെ പുതിയ നിലപാടുകളിലേക്കും, സാമ്രാജ്യത്വവും തജ്ജന്യമായ സാംസ്കാരിവും രാഷ്ര്ട്ടീയവുമായ അധിനിവേശത്തിനെതിരെയുള്ള നിലപാടുകളിലേക്കും എത്തിക്കുന്ന ശ്രമകരമായ ഒരു ജോലിയാണ്‌. പ്രവാസ സംഘാടനം.

ഈ ജോലിയാണ്‌ ഒരു വ്യാഴവട്ടക്കാലത്തെ ചിട്ടയായ പ്രവർത്തനത്തിലൂടെ പ്രവാസ സംഘാടന ചരിത്രത്തിലെ അസൂയാവഹമായ വളർച്ചനേടിയ ആർ.എസ്‌.സി നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്‌. എട്ടോളം ഗൾഫ്‌ രാജ്യങ്ങളിൽ നാഷണൽ കമ്മിറ്റികൾക്ക്‌ കീഴിൽ സോണുകളും യൂനിറ്റുകളുമായി വ്യവസ്ഥാപിതമായി പ്രവർത്തിച്ചു വരുന്നു. ഓരോ രാജ്യത്തിന്റെയും സംസ്കാരത്തിനും സ്വാതന്ത്ര്യനും അനുസൃതമായി സാധ്യമായ എല്ലാതരം പ്രവർത്തനങ്ങളിലും ഇന്ന്‌ ആർഎസ്സി അതിന്റെ ഇടപെടൽ നടത്തുന്നു. ആത്മാഭിമാനമുള്ള ഒരു മുസ്മിന്റെ അസ്ഥിത്വ വീണെ​‍്ടടുപ്പിന്‌ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ പുതിയ അടയാളപ്പെടുത്തലാകുന്നു ആർഎസ്സി. അതു തന്നെയാണ്‌ അചിന്ത്യമായ പലതും നേടാൻ സംഘടനക്കു കഴിഞ്ഞതും. കൃത്യമായ അംഗത്വ ക്രമീകരണം, കുറ്റമറ്റ ഘടനാ സംവിധാനം, നൂതന സാങ്കേതിക മാർഗങ്ങളുപയോഗിച്ചുള്ള പ്രബോധന ദഅവാ പ്രവർത്തനം, ഗൗരവമുള്ളതും കനപ്പെട്ടതുമായ ഭൗതിക-സാംസ്കാരിക-മത വിഷയങ്ങളിലുള്ള സംഘടനാ ക്ലാസുകൾ, വായനാനുഭവങ്ങൾ, അനുരണനമായി ബുക്ക്‌ ടെസ്റ്റുകൾ, സർഗോൽസവങ്ങൾ-സർഗകളരികൾ, സംഘടനാ ക്യാമ്പുകൾ... അനുദിനം വളരുന്ന ചലന സരണി?!

കേരളത്തിലെ ഏറ്റവും വലിയ ധർമ വിദ്യാർത്ഥി സംഘടനായായ എസ്‌എസ്‌എഫിന്റെ പ്രവാസ ഘടകം വലിയ സ്വാധീന ശക്തിയായി മാറുമ്പോൾ എന്റെ പ്രിയ സന്ദർശകാ താങ്കളും ഈ നന്മയിൽ താങ്കളാലാകുന്ന സേവനം ചെയ്യുക. സാങ്കേതികമോ, ബുദ്ധിപരമോ, സർഗാത്മകമോ ആയ സേവനങ്ങൾ വിനയപൂർവം ആവശ്യപ്പെട്ട്‌ കൊണ്ട്‌ നന്മയുടെ ലോകത്തിനായി 'നിങ്ങൾ തനിച്ചല്ല നമ്മളൊരുമിച്ചാ'ണെന്ന്‌ എസ്‌എസ്‌എഫിന്റെ ഈ ആഗതമായ സ്ഥാപക ദിനത്തിൽ ഓർമിപ്പിച്ച്‌ ധർമ വിപ്ലവ വിജയാശംസകൾ നേരുന്നു.

Wednesday, April 29, 2009

ഏപ്രിൽ 29 എസ്.എസ്.എഫ് സ്ഥാപക ദിനം

ധാർമ്മിക വിപ്ലവത്തിന്റെ പടഹധ്വനി
സുന്നീ വിദ്യാർത്ഥി പ്രസ്ഥാനം 37 ന്റെ നിറവിൽ
ഇന്ന് 5000 ത്തിലധികം യൂനിറ്റുകളിൽ വിപുലമായ പരിപാടികൾ


പ്രസ്ഥാനത്തെ പറ്റി അറിയുവാൻ ഇവിടെ ക്ലിക് ചെയ്ത് വായിക്കുക

Sunday, April 26, 2009

തിരിച്ചറിവ് വീണ്ടെടുക്കുക

ജനവിധി അട്ടിമറിക്കാൻ ഇരകൾ തന്നെ സവർണ ഭാഷ്യങ്ങൾ എടുത്തുപയോഗിച്ച്‌. താടിയും തൊപ്പിയും ഹിജാബും ഭീകരതയാണെന്ന്‌ സമ്മതിച്ചു. അങ്ങനെ തോറ്റ ജനതയാണ്‌ നമ്മളെന്ന്‌ സ്വയം തെളിയിച്ചു! തിരിച്ചറിവ്‌ വീണ്ടെടുക്കുക.

Saturday, April 25, 2009

SSF‌ സക്സസ്പാത്ത്‌ മാലിക്ദീനാറിൽ നിന്നും പ്രയാണം തുടങ്ങി


കാസർകോട്‌: എസ്‌എസ്‌എൽസി പരീക്ഷയെഴുതി ഫലം കാത്തുനിൽക്കുന്ന വിദ്യാർഥികൾക്കായി ജില്ലാ എസ്‌എസ്‌എഫ്‌ സംഘടിപ്പിക്കുന്ന സക്സസ്പാത്തിന്‌ തളങ്കര മാലിക്ദീനാർ മഖാം സിയാറത്തോടെ ആത്മീയാന്തരീക്ഷത്തിൽ പ്രൗഢമായ തുടക്കം. അവധിക്കാലം അറിയാനും ആസ്വദിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നതോടൊപ്പം ഉപരിപഠനമേഖലകളിൽ അവരെ കൈപ്പിടിച്ചുയർത്തുന്നതിനുമായി സംഘടിപ്പിച്ച ക്യാമ്പിൽ നൂറോളം വിദ്യാർഥികൾ പങ്കെടുക്കുന്നു. സുന്നി സെന്ററിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചശേഷം എസ്‌എസ്‌എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ പ്രാരംഭ നിർദേശങ്ങൾ നൽകി. രാത്രി സഅദിയ്യയിൽ ക്യാമ്പ്‌ ചെയ്ത അംഗങ്ങൾ ധാർമിക വിപ്ലവം, മുന്നേറ്റപാത, ഹദ്ദാദ്‌, ആത്മീയ കൂട്ടായ്മ തുടങ്ങിയ പരിപാടികളിൽ പങ്കാളികളായി. ഹസ്ബുള്ള തളങ്കര നേതൃത്വം നൽകി. ശനിയാഴ്ച സുഭി നിസ്കാരശേഷം മാതൃകാ പ്രവർത്തകൻ ശേഷൻ തുടങ്ങും. ഗുരുസന്നിധിയിൽ പ്രോഗ്രാമിൽ നൂറുൽ ഉലമ എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ പുതുതലമുറയുമായി അനുഭവങ്ങൾ പങ്കുവെക്കും.

10 മണിക്ക്‌ ബേക്കൽ ബീച്ചിൽ നടക്കുന്ന കരിയർ ഗൈഡൻസിന്‌ സലാഹുദ്ദേ‍ീൻ അയ്യൂബി നേതൃത്വം നൽകും. ചിത്താരി സുന്നി സെന്ററിൽ ക്യാമ്പ്‌ ചെയ്തശേഷം വൈകിട്ടോടെ പുത്തിഗെ മുഹിമ്മാത്തിലെത്തും. ത്വാഹിർ തങ്ങളുടെ പാഥേയം, മത്സരപരീക്ഷകൾ കീഴടക്കാം എന്നീ വിഷയങ്ങളിൽ നടക്കുന്ന ക്ലാസുകൾക്കു ശേഷം രാത്രി രിഫാഇ നഗറിൽ ജൽസത്തുൽ ഖാദിരിയ്യയിൽ സംഘമിക്കും. ഞായറാഴ്ച രാവിലെ കുമ്പോൽ സയ്യിദ്‌ കുഞ്ഞിക്കോയ തങ്ങൾ, ആലംപാടി എഎം കുഞ്ഞബ്ദുല്ല മുസ്ലിയാർ, സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി എന്നിവരിൽ നിന്ന്‌ ആത്മീയോപദേശം സ്വീകരിക്കും. ഇസ്ലാമിക്‌ പേഴ്സണാലിറ്റി ഡവലപ്‌മന്റ്‌ സംസ്ഥാന സെക്രട്ടറി കലാം മാവൂർ അവതരിപ്പിക്കും. തബാറക്കയുടെ തീരങ്ങളിൽ, അഹ്ലുസുന്ന, ഗുരുമുഖം തുടങ്ങിയ പരിപാടികൾക്കു ശേഷം ഞായറാഴ്ച വൈകിട്ടോടെ മഞ്ചേശ്വരം മൾഹറിൽ സമാപിക്കും. ഹസ്ബുല്ല തളങ്കരയാണ്‌ അമീർ.

24/04/2009

Wednesday, April 15, 2009

രാഷ്ട്രീയ അടവു നയങ്ങൾ തിരിച്ചറിയുക

രാഷ്ട്രിയ അടവു നയങ്ങൾ തിരിച്ചറിയുക (എസ്.എസ്.എഫ്. ബുള്ളറ്റിൻ )

Monday, March 30, 2009

'വായന സംസ്കാരത്തിന്റെ കണ്ണാടി' SSF സെക്ടർ ക്യാമ്പുകൾ തുടങ്ങി

മലപ്പുറം: 'വായന സംസ്കാരത്തിന്റെ കണ്ണാടി' എന്ന ശീർഷകത്തിൽ എസ്‌എസ്‌എഫ്‌ സെക്ടർ ക്യാമ്പുകൾ ആരംഭിച്ചു. രിസാല ക്യാമ്പയിനുള്ള ജില്ലയിലെ ഒരുക്കത്തിന്റെ ഭാഗമായാണ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. ജില്ല, ഡിവിഷൻ നേതൃക്യാമ്പിന്റെ തുടർച്ചയായാണ്‌ സെക്ടർ ക്യാമ്പുകളും സംഘടിപ്പിക്കുന്നത്‌. പ്രമേയ പഠനം, പദ്ധതി അവതരണം, നിർവഹണ ചർച്ച എന്നിവയാണ്‌ ക്യാമ്പിൽ നടക്കുക. ഈ മാസം 31ന്നോടെ ജില്ലയിലെ 125 സെക്ടർ ക്യാമ്പുകളും അവസാനിക്കുകയും ഏപ്രിൽ ഒന്നിന്‌ മുമ്പായി രിസാല വരിക്കാരെ ചേർക്കൽ ആരംഭിക്കുകയും ചെയ്യും.

Sunday, March 8, 2009

പൊതുപ്രവർത്തനം

ശുദ്ധവും നിഷ്കളങ്കവുമായ പൊതുപ്രവർത്തനം അപ്രായോഗികമായ കാഴ്ചപ്പാടായി മാത്രം കാണുന്ന പൊതുബോധത്തിൽ അഴിമതി സാർവ്വത്രികമായിരിക്കും. ഈ കാഴ്ചപ്പാട്‌ മാറിയില്ലെങ്കിൽ അഴിമതി കൂടുതൽ വിപുലാകും. തിരിച്ചറിയുക.


SSF BULLETIN

Sunday, February 8, 2009

S.S.F എക്സലന്‍സി ടെസ്റ്റ്‌ ;46,731പേര്‍ പരീക്ഷയെഴുതി

കോഴിക്കോട്‌: ഇക്കൊല്ലം എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടി എസ്‌എസ്‌എഫ്‌ സംസ്ഥാന കമ്മിറ്റി നടത്തിയ എക്സലന്‍സി മോഡല്‍ എക്സാമില്‍ സംസ്ഥാനത്തു 500 കേന്ദ്രങ്ങളിലായി 46,731 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

പൗരന്റെ വിദ്യാഭ്യാസ ഭാവിയില്‍ നിര്‍ണായക ഘട്ടമായ എസ്‌എസ്‌എല്‍സി പരീക്ഷക്കു ഒരുങ്ങുന്ന വിദ്യാര്‍ഥിക്കള്‍ക്കു ആശയും പ്രതീക്ഷയും നല്‍കുന്ന തരത്തിലായിരുന്നു എസ്‌എസ്‌എഫ്‌ സംഘടിപ്പിച്ച എക്സലന്‍സി ടെസ്റ്റ്‌ സംവിധാനിച്ചിരുന്നത്‌. ഗണിതം, ഇംഗ്ലീഷ്‌ വിഷയങ്ങളിലാണ്‌ പരീക്ഷ നടന്നത്‌. വിദഗ്ധരായ അധ്യാപകരടങ്ങുന്ന പ്രത്യേക സമിതിയാണ്‌ ചോദ്യങ്ങള്‍ തയ്യാറാക്കിയത്‌. ശാസ്ത്രീയമായ സംവിധാനങ്ങളും കേന്ദ്രീകൃത മൂല്യനിര്‍ണയങ്ങളും ഒരുക്കിയ എക്സലന്‍സി ടെസ്റ്റിന്‌ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെ പ്രശംസ ലഭിച്ചിരുന്നു. പരീക്ഷക്കൊപ്പം പരീക്ഷ നേരിടുന്ന വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനു വേണ്ടിയുള്ള ഗൈഡന്‍സ്‌ ക്ലാസും സംവിധാനിച്ചിരുന്നു. സംസ്ഥാനത്തെ പരിശീലനം നേടിയ 1168 സെന്റര്‍ ചീഫുമാരും ട്രെയിനര്‍മാരും പരീക്ഷ നടത്തിപ്പിനും ക്ലാസിനും നേതൃത്വം നല്‍കി. എക്സലന്‍സിയുടെ സംസ്ഥാനതല ഉദ്ഘാടനം ശാസ്താംകോട്ട മീലാദെ ശരീഫ്‌ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ആര്‍പി ഹുസൈന്‍ നിര്‍വഹിച്ചു. കാര്യക്ഷമമായ വിദ്യാഭ്യാസം നേടുന്നതിലൂടെ മാത്രമേ വിദ്യാര്‍ഥികളെ നേരായ വഴിയിലേക്കു തിരിക്കാന്‍ കഴിയുകയുള്ളൂ എന്നും നാടിന്റെ യശസ്സുയര്‍ത്തിപ്പിടിക്കാന്‍ പ്രാപ്തമായ തലമുറയുടെ സൃഷ്ടിപ്പിനു ധാര്‍മികതയിലൂന്നിയ വിദ്യാഭ്യാസം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന അസി. പ്രസിഡന്റ്‌ മുഹമ്മദ്‌ ഫാറൂഖ്‌ നഈമി അധ്യക്ഷത വഹിച്ചു. സിറാജ്‌ കൊട്ടുക്കാട്‌, ഹംസ സഖാഫി പ്രസംഗിച്ചു. സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ വിവിധ ജില്ലകളില്‍ ടെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ മാസം ഏഴ്‌,എട്ട്‌ തീയതികളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ വെച്ചാണ്‌ മൂല്യനിര്‍ണയം നടത്തുക. ഫെബ്രുവരി പത്തിന്‌ സംസ്ഥാനത്തു മാര്‍ക്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കും. രണ്ടു വിഷയങ്ങളിലും എ പ്ലസ്‌ നേടിയ വിദ്യാര്‍ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റു നല്‍കും. 06/02/2009

ദൂര്‍ത്തും ദുരാചാരവും

സാമ്പത്തിക സ്ഥിതി ഏറെ ശോചനീയമാക്കുന്നതില്‍ വലിയ പങ്ക്‌ ധൂര്‍ത്തിനും ദുരാചാരത്തിനുമുണ്ട്‌.
 ജീവിതത്തില്‍ നമ്മളറിയാതെ കടന്നു കൂടുന്ന സംസ്കാരികാധിനിവേശത്തെ ചെറുക്കുക.

Tuesday, February 3, 2009

ഇസ്രായേലുമായി ഇനിയും നയതന്ത്രബന്ധമോ ?

നിരപരാധിയുടെ രക്തത്തിൽ പടുത്തുയർത്തപ്പെടുകയും അതിൽ നീന്തിത്തുടിക്കുകയും ഇന്നും രക്തക്കൊതി തീരാതിരിക്കുകയും ചെയ്യുന്ന ഇസ്രായേലുമായി ഇനിയും നയതന്ത്രബന്ധമോ ? ഇരയെയും വേട്ടക്കാരനെയും തിരിച്ചറിയാൻ പറ്റാത്തവിധം അന്ധമായോ നമ്മുടെ കണ്ണുകൾ ?നിരപരാധിയുടെ രക്തത്തിൽ പടുത്തുയർത്തപ്പെടുകയും അതിൽ നീന്തിത്തുടിക്കുകയും ഇന്നും രക്തക്കൊതി തീരാതിരിക്കുകയും ചെയ്യുന്ന ഇസ്രായേലുമായി ഇനിയും നയതന്ത്രബന്ധമോ ? ഇരയെയും വേട്ടക്കാരനെയും തിരിച്ചറിയാൻ പറ്റാത്തവിധം അന്ധമായോ നമ്മുടെ കണ്ണുകൾ ?



Saturday, January 31, 2009

SSF സമര്‍പ്പണം ‍കാസര്‍കോട്‌

‍കാസര്‍കോട്‌: ഇന്ത്യാ മഹാരാജ്യം പരമാധികാര റിപ്പബ്ലിക്കായതിന്റെ അറുപതാം വാര്‍ഷികാഘോഷ ഭാഗമായി ജില്ലാ എസ്‌എസ്‌എഫ്‌ ആഭിമുഖ്യത്തില്‍ കാസര്‍കോട്‌ നഗരത്തില്‍ നടന്ന സമര്‍പ്പണം അവേശം വിതറി. ഭാരത രാഷ്ട്രം കെട്ടിപ്പടുക്കാന്‍ വീരനേതൃത്വം നല്‍കിയ ധീരദേശാഭിമാനികളുടെ ഓര്‍മകള്‍ക്ക്‌ മുമ്പില്‍ ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ടും രാജ്യത്തിന്റെ അഖണ്ഠതയക്കുനേരെ വാളോങ്ങുന്ന ഭീകര തീവ്രവാദ ശക്തികള്‍ക്കെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തു കൊണ്ടും നാടിന്റെ അസ്തിത്വ വീണെ്ടടുപ്പിനും ധര്‍മാധിഷ്ടിത സമൂഹത്തിന്റെ പുന:സൃഷ്ടിക്കുമായി സമര്‍പ്പണ പ്രതിജ്ഞയുമായി സുന്നി വിദ്യാര്‍ത്ഥി ശക്തി അടിവെച്ച്‌ നീങ്ങിയപ്പോള്‍ ദേശസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി. പുലിക്കുന്നില്‍ നിന്നാണ്‌ പ്രകടനം തുടങ്ങിയത്‌. നഗരം ചുറ്റി പുതിയ ബസ്റ്റാന്‍ പരിസരത്ത്‌ സമാപിച്ചു.
www.ssfmalappuram.com
29/01/2009

Thursday, January 15, 2009

SSF‌ എക്സലന്‍സി ടെസ്‌ററ്‌ :‍ മലപ്പുറം ജില്ലയില്‍ 5000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും



മലപ്പുറം: എസ്‌എസ്‌എഫ്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന എസ്‌എസ്‌എല്‍സി എക്സലന്‍സി ടെസ്‌ററിന്‌ മലപ്പുറം ജില്ലയില്‍ നിന്ന്‌ 130 സെക്ടറുകളിലായി 5000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. അടുത്തമാസം ഒന്നിന്‌ രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം നാലുമണിവരെയാണ്‌ പരീക്ഷ നടക്കുക. സംസ്ഥാന കമ്മററി നല്‍കിയ നിശ്ചിത ഫോമില്‍ അപേക്ഷിച്ചവര്‍ക്കാണ്‌ പരീക്ഷക്കരിക്കാന്‍ അവസരം ലഭിക്കുക. പരീക്ഷയോടനുബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഗൈഡന്‍സ്‌ ക്ലാസിന്‌ നേതൃത്വം നല്‍കുന്നവര്‍ക്കും സെന്റര്‍ ചീഫുമാര്‍ക്കുമുള്ള പരിശീലനം ഈ മാസം 26ന്‌ രണ്ടു മണിമുതല്‍ 6മണി വരെ വാദീസലാമില്‍ നടത്താനും എക്സലന്‍സി ടെസ്‌ററ്‌ ജില്ലാ ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനമായി. യോഗത്തില്‍ ജില്ലാ സെക്രട്ടറി എ എ റഹീം, ജില്ലാ സുപ്രണ്ട്‌ സൈത്‌ മുഹമ്മദ്‌ അഷരി, എം സി എ ജബാര്‍, പി എ കബീര്‍ സംബന്ധിച്ചു.

15/01/2009
Abdul samad thennala

ജനാധിപത്യം

പണക്കാര്‍ക്ക്‌ വേണ്ടി പണക്കാരാല്‍ നിയന്ത്രിക്കപ്പെടുന്ന അധാര്‍മിക വ്യവസ്ഥിതിയായിരിക്കുന്നു ജനാധിപത്യം. പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളില്‍ നിന്ന്‌ പരിപൂര്‍ണായും അകന്ന പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം, പണപൂജയുടെ അളവില്‍ മാത്രം.

SSF ബുള്ളറ്റിന്‍

Tuesday, January 13, 2009

അനാചാരങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണം: SSF

തിരൂര്‍: വെട്ടത്ത്‌ പുതിയങ്ങാടി യാഹു തങ്ങളുപ്പാപ്പയുടെ ആണ്ട്‌ നേര്‍ച്ചയുടെ പേരില്‍ നടക്കുന്ന അനാചാരങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും നേര്‍ച്ച പോലുള്ള മതപരമായ ചടങ്ങുകളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും എസ്‌എസ്‌എഫ്‌ തിരൂര്‍ ഡിവിഷന്‍ പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു. ബാന്റ്‌ മേളം, കരിമരുന്ന്‌ എന്നിവ ഉപയോഗിക്കുന്നത്‌ അനിസ്്ല‍ാമികമാണെന്നിരിക്കെ, ഇസ്്ല‍ാമിക രീതിയില്‍ നേര്‍ച്ച നടത്തണമെന്ന കോടതിവിധി നിലനില്‍ക്കുമ്പോഴും നേര്‍ച്ചയുടെ പേരില്‍ ഇത്തരം പേക്കൂത്തുകള്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇവ നിറുത്തല്‍ ചെയ്ത്‌ നേര്‍ച്ചയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ വിശ്വാസികളും അധികൃതരും ശ്രദ്ധിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 12കേന്ദ്രങ്ങളില്‍ മോഡല്‍ പരീക്ഷ -എക്സലന്‍സി ടെസ്റ്റ്‌- നടത്താന്‍ യോഗം തീരുമാനിച്ചു. മോട്ടിവേഷന്‍ ക്ലാസ്‌, ഗൈഡന്‍സ്‌ ക്ലാസ്‌ എന്നിവയും ഇതോടനുബന്ധിച്ച്‌ നടക്കും. യോഗം എം.പി.നൗഷാദ്‌ സഖാഫിയുടെ അധ്യക്ഷതയില്‍ എ.പി.ഇസ്്മാഈല്‍ ഉദ്ഘാടനം ചെയ്തു. പി.സമീര്‍ തലക്കടത്തൂര്‍ സ്വാഗതവും വി.അബൂബക്കര്‍ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു. പി.റസാഖ്‌ പൊന്‍മുണ്ടം, അബ്ദുല്‍ഹാദി അഹ്സനി, അബ്ദുറഹ്്മാന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.

report by Abdul samada thennala
11/01/2009

Wednesday, January 7, 2009

ഇസ്രാഈല്‍ നരവേട്ടക്കെതിരെ SSF


ആഗോള മനുഷ്യസമൂഹത്തിന്റെ പ്രതിഷേധങ്ങളും അന്താരാഷ്ട്ര മര്യാദകളും അവഗണിച്ച്‌ ഗാസയിലെ നിരപരാധികള്‍ക്കെതിരെ ഇസ്രാഈല്‍ തുടരുന്ന നരനായാട്ടില്‍ പ്രതിഷേധിച്ച്‌ വിവിധ കേന്ദ്രങ്ങളില്‍‍ എസ്‌എസ്‌എഫ്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. നിരായുധരായ മനുഷ്യരെ ബോംബിട്ട്‌ കൊല്ലാന്‍ ഒത്താശ ചെയ്തുകൊടുക്കുന്ന ഐക്യരാഷ്ട്ര സഭക്കെതിരെ മാര്‍ച്ചില്‍ പ്രതിഷേധമുയര്‍ന്നു. മനുഷ്യരക്തം കുടിച്ച്‌ ഉറഞ്ഞുതുള്ളുന്ന ജൂതരാഷ്ട്രം മാനവപക്ഷ പോരാട്ടത്തില്‍ തകര്‍ന്നടിയുമെന്ന്‌ പ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞു. ഇസ്രാഈല്‍ ഭീകരതക്കെതിരെ ചെറുവിരലനക്കാന്‍ കൂട്ടാക്കാത്ത ലോകരാഷ്ട്രങ്ങളുടെ നടപടിയെ പ്രതിഷേധം തുറന്നുകാട്ടി. ഇസ്രാഈലുമായി ചങ്ങാത്തം കൂടാനുള്ള ഇന്ത്യയുടെ നീക്കം ആപത്കരമാണെന്നും മാര്‍ച്ചില്‍ അണിനിരന്നവര്‍ മുന്നറിയിപ്പ്‌ നല്‍കി




Saturday, January 3, 2009

ധര്‍മ്മ വിപ്ലവ പടയ്ക്ക്‌ പുതിയ പോരാളികള്‍

ധര്‍മ്മപുരിയില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ പ്രസിഡന്റ്‌
ഖാലിദിയ്യ:എസ്‌എസ്‌എഫിന്റെ പുതിയ പ്രസിഡന്റായി ചുമതലയേററ എന്‍ എം സ്വാദിഖ്‌ സഖാഫി സംസ്ഥാന സാരഥ്യത്തിലെത്തുന്നത്‌ കീഴ്ഘടകങ്ങളില്‍ നിന്ന്‌ പ്രസ്ഥാനത്തിന്‌ കരുത്തുററ നായകത്വം നല്‍കിയ ശേഷം. 1988 ല്‍ ചരിത്രം തീര്‍ത്ത ധര്‍മപുരി സമ്മേളനത്തില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ തൊട്ടടുത്ത വര്‍ഷം മുതല്‍ പ്രസ്ഥാനത്തിന്റെ പതാക നെഞ്ചിലേററി. മലപ്പുറം ജില്ലയിലെ പെരുന്താററിരി യൂനിററ്‌ എസ്ബി എസിന്റെ പ്രസിഡന്റായി എളിയ തുടക്കം. യൂനിററ്‌ എസ്‌എസ്‌എഫ്‌ വൈസ്‌ പ്രസിഡന്റ്‌, കൂട്ടിലങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌, മലപ്പുറം ഡിവിഷന്‍ വൈസ്‌ പ്രസിഡന്റും പിന്നീട്‌ പ്രസിഡന്റും. ജില്ലയില്‍ വൈസ്‌ പ്രസിഡന്റ്‌, പ്രസിഡന്റ്‌ സ്ഥാനങ്ങള്‍ വഹിച്ചു. എട്ടുവര്‍ഷമായി സംസ്ഥാന സമിതിയംഗമായ സഖാഫി സംസ്ഥാന ഡപ്യൂട്ടി പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. നല്ലൊരു പ്രഭാഷകനും എഴുത്തുകാരനുമാണ്‌. സി കെ മുഹമ്മദ്‌ ബാഖവിയാണ്‌ ഉസ്താദ്‌. സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ്‌ മുസ്ലിയാര്‍ കൊമ്പം ഭാര്യാപിതാവാണ്‌.


ഒ ഖാലിദില്‍ നിന്ന്‌ ആവേശവുമായി സംസ്ഥാന കാര്യദര്‍ശി
ഖാലിദിയ്യ: ഒ ഖാലിദിന്‌ ജന്മം നല്‍കിയ കണ്ണൂരിന്റെ മണ്ണില്‍ നിന്നും ആ മഹാനായ നേതാവിന്റെ പ്രചോദനമുള്‍ക്കൊണ്ടാണ്‌ എസ്‌എസ്‌എഫിന്റെ പുതിയ സംസ്ഥാന കാര്യദര്‍ശി ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍ സംഘടനാ രംഗത്തേക്ക്‌ കാലെടുത്തുവെക്കുന്നത്‌. ഇരിക്കൂര്‍ സെക്ടറിലെ സിദ്ദീഖ്‌ നഗര്‍ യൂനിററിലൂടെ സംഘടനാ രംഗത്തേക്ക്‌. 1990 മുതല്‍ ഇരിക്കൂര്‍ മേഖലാ പ്രസിഡന്റ്‌, പിന്നീട്‌ ഇരിട്ടി ഡിവിഷന്‍ സെക്രട്ടറി. കണ്ണൂര്‍ ജില്ലാ ജോയിന്റ്‌ സെക്രട്ടറി, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍. എട്ടുവര്‍ഷമായി സംസ്ഥാന സമിതിയിലുള്ള ആര്‍ പി അസോസിയേററ്‌ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചു. പ്രഭാഷകനും എഴുത്തുകാരനുമായ ആര്‍ പി ഇപ്പോള്‍ സര്‍വശിക്ഷാ അഭിയാന്‍ അധ്യാപക പരിശീലകനായി സേവനം ചെയ്യുന്നു.

ധര്‍മവിപ്ലവം നെഞ്ചിലേററി സംസ്ഥാന ട്രഷറര്‍

ഖാലിദിയ്യ: നാട്ടില്‍ സജീവമായിരുന്ന എസ്‌എസ്‌എഫിന്റെ ധാര്‍മിക വിപ്ലവമെന്ന ആശയത്തില്‍ പ്രചോദിതനായി പാലക്കാട്‌ ജില്ലയിലെ കുമരംപുത്തൂര്‍ പള്ളിക്കുന്ന്‌ യൂനിററിലൂടെയാണ്‌ പുതിയ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുന്നാസര്‍ സഖാഫി 1988ല്‍ സംഘടനാ രംഗത്തേക്ക്‌ കടന്നുവരുന്നത്‌. യൂനിററ്‌ സെക്രട്ടറി, പഞ്ചായത്ത്‌ സെക്രട്ടറി, മണ്ണാര്‍ക്കാട്‌ ഡിവിഷന്‍ പ്രസിഡന്റ്‌, ജില്ലാ പ്രസിഡന്റ്‌ സ്ഥാനങ്ങളും വഹിച്ചു. എട്ടുവര്‍ഷമായി സംസ്ഥാന സമിതിയിലുള്ള സഖാഫി കഴിഞ്ഞ കമ്മിററിയില്‍ ഡപ്യൂട്ടി പ്രസിഡന്റായിരുന്നു. അട്ടപ്പാടിയില്‍ വളര്‍ന്നുവരുന്ന മര്‍കസ്സുറഹ്മ പ്രിന്‍സിപ്പലായി സേവനം ചെയ്യുന്നു.

news and picture : www.ssfmalappuram.com

സാമ്രാജ്വത്വം അര്‍ഹിക്കുന്ന അന്ത്യചുംബനം!!

ബുഷിന്‌ കിട്ടിയത്‌ വച്ച്‌ നോക്കുമ്പോള്‍ സദ്ദാമിന്‌ കിട്ടിയ കൊലക്കയര്‍ ഒന്നുമല്ല. സദ്ദാം ആര്‍ക്കുമുന്നിലും വണങ്ങിയിട്ടില്ല. എന്നാല്‍ ബുഷ്‌ ആ ചെരിപ്പുകള്‍ക്ക്‌ മുന്നില്‍ തലകുനിച്ചു. സംസ്കാരങ്ങളുടെ അന്തരം!

സാമ്രാജ്വത്വം അര്‍ഹിക്കുന്ന അന്ത്യചുംബനം!!