Wednesday, May 13, 2009

ജില്ലയിൽ ഉപരിപഠനം ആശങ്കയിൽ ;സർക്കാർ അടിയന്തിരമായി ഇടപെടുക: SSF

മലപ്പുറം: ജില്ലയിൽ എസ്‌ എസ്‌ എൽ സി പരീക്ഷയിൽ വിജയിച്ച 61,906 വിദ്യാർത്ഥികളിൽ പകുതിയോളം പേർക്കും ഉപരിപഠനത്തിന്‌ സൗകര്യമില്ലാത്തതിൽ എസ്‌എസ്‌എഫ്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ കടുത്ത ആശങ്കരേഖപ്പെടുത്തി. അടിയന്തിരമായി ഈ പ്രശ്നത്തിന്‌ പരിഹാരം കാണണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.

ഹയർ സെക്കന്ററി, പോളി ടെക്നിക്‌, ഐടിഐ സീറ്റുകളെല്ലാം കൂട്ടിയാൽ തന്നെ 33,000ത്തോളം സീറ്റുകളാണ്‌ ജില്ലയിൽ നിലവിലുളളത്‌. മൊത്തം മലബാറിൽ 48,730 കുട്ടികൾക്ക്‌ ഉപരിപഠനം നിഷേധിക്കപ്പെട്ടിരിക്കുന്നു. അതേസമയം ജില്ലക്ക്‌ പുറത്ത്‌ 38,000 സീറ്റുകൾ ഒഴിഞ്ഞ്‌ കിടക്കുന്നത്‌ വിചിത്രമാണ്‌-യോഗം ആരോപിച്ചു. കഴിഞ്ഞ കാലങ്ങളിലൊക്കെയും ഇക്കാര്യത്തിൽ സർക്കാറുകളിനിന്ന്‌ ജില്ലക്ക്‌ അവഗണന ത്രമാണുണ്ടായിട്ടുളളത്‌. ജില്ലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക്‌ പരിഹാരം കാണാൻ ഉചിതമായ നടപടി സ്വീകരിക്കുന്നതിന്‌ ബന്ധപ്പെട്ടവരെകണ്ട്‌ കാര്യങ്ങൾ ബോധിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. സയ്യിദ്‌ സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു.
13/05/2009

1 comment:

prachaarakan said...

ജില്ലയിൽ എസ്‌ എസ്‌ എൽ സി പരീക്ഷയിൽ വിജയിച്ച 61,906 വിദ്യാർത്ഥികളിൽ പകുതിയോളം പേർക്കും ഉപരിപഠനത്തിന്‌ സൗകര്യമില്ലാത്തതിൽ എസ്‌എസ്‌എഫ്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ കടുത്ത ആശങ്കരേഖപ്പെടുത്തി. അടിയന്തിരമായി ഈ പ്രശ്നത്തിന്‌ പരിഹാരം കാണണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.