

മലപ്പുറം: എസ്‌എസ്‌എഫ് ജില്ലാ കമിറ്റി എസ്‌എസ്‌എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വേക്കഷൻ ക്യാമ്പ് സക്സസ് പാത്ത് ദ സമ്മർ ഹയർ ക്യാമ്പ് അവസാനിച്ചു. ജില്ലയിൽ പതിമൂന്ന് ഡിവിഷൻ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വെക്കേഷൻ ക്യാമ്പുകളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികളായിരുന്നു പ്രതിനിധികൾ. സംസ്ഥാന പ്രസിഡന്റ് എൻ.എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. വിശുദ്ധം, സ്മൃതി, സർഗമുഗുളം, കർമവീഥി, വിദാഅ് എന്നീ ശേഷനുകൾക്ക് എൻവി അബ്ദുറസാഖ് സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, മണമ്പൂർ രാജൻ ബാബു, എപി ബഷീർ, സയ്യിദ് സൈനുൽ ആബിദീൻ എന്നിവർ നേതൃത്വം നൽകി. ട്രാക്കിംഗ്, പണിപ്പുര, ചങ്ങാത്തം, ജോക്കിംഗ്, നീരാട്ടം, കാഴ്ച എന്നീ ശേഷനുകൾക്ക് എ.എ റഹീം, എം.അബ്ദുറഹ്മാൻ, കെ.സൈനുദ്ദേീൻ സഖാഫി, പി.കെ മുഹമ്മദ് ശാഫി എന്നിവരും നേതൃത്വം നൽകി. രണ്ടു ദിവസം നീണ്ടു നിന്ന ക്യാമ്പ് സാമൂഹിക തിൻമക്കെതിരെ ശക്തമായ ചെറുത്തു നിൽപിന്റെ പക്ഷത്ത് നിലയുറപ്പിക്കുമെന്ന ഉദ്ഘേഷേത്താടെയുള്ള പ്രകടനത്തോടെയായിരുന്നു സമാപനം.
08/05/2009
1 comment:
സാമൂഹിക തിൻമക്കെതിരെ ശക്തമായ ചെറുത്തു നിൽപിന്റെ പക്ഷത്ത് നിലയുറപ്പിക്കുമെന്ന ഉദ്ഘേഷേത്താടെയുള്ള പ്രകടനത്തോടെയായിരുന്നു സമാപനം.
Post a Comment