Saturday, October 8, 2011

സാഹിത്യോത്സവ് 2011 ; കലാ കീരീടം മലപ്പുത്തിന്‌

എസ്.എസ്.എഫ്. സംസ്ഥാന സാഹിത്യോത്സവ് 2011 സമാപിക്കുമ്പോള്‍ പതിനൊന്നാമതും കലാ കീരീടം മലപ്പുറത്തിന്‌  കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും ഇവിടെ

മലപ്പുറം: 346, കോഴിക്കോട്‌: 285, കാസർകോട്‌: 250

സ്വലാത്ത്‌ നഗർ(മലപ്പുറം): സ്വര രാഗ മധ്‌ ഗീതങ്ങളുടെ പേമാരി പെയ്തൊഴിഞ്ഞപ്പോൾ കലാ കീരീടത്തിൽ തുടർച്ചയായി പതിനൊന്നാമതും മലപ്പുറം മുത്തമിട്ടു. ഇസ്ലാമിക സാഹിത്യത്തെ അവയുടെ സാംസ്കാരിക പൈതൃകത്തിലേക്ക്‌ തിരിച്ചു കൊണ്ടു വന്ന എസ്‌ എസ്‌ എഫ്‌ സാഹിത്യോത്സവിന്റെ പതിനെട്ടാം പതിപ്പ്‌ ധർമാധിഷ്ഠിത സാഹിത്യത്തിന്റെ വിളംബരം മുഴക്കിയാണ്‌ കൊടിയിറങ്ങിയത്‌. ഗൗരവമുളള കലാസ്വാദനത്തിനപ്പുറം കേരളീയ കലകളിൽ ഇസ്ലാമിക മാനം കണെ​‍്ടത്തിയ മൽസരത്തിൽ 346 പോയിന്റ്‌ നേടിയാണ്‌ ആഥിധേയരായ മലപ്പുറം കീരീട നേട്ടം ആവർത്തിച്ചത്‌. 285 പോയിന്റ്‌ നേടിയ കോഴിക്കോടും 250 പോയിന്റ്‌ നേടിയ കാസർകോടും ജില്ലകളുമാണ്‌ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത


http://www.ssfmalappuram.com/


Saturday, October 1, 2011

SSF ജനകീയ സംഗമം ശ്രദ്ധേയമായി


മലപ്പുറം: ഒക്ടോബര്‍ 7,8 തിയ്യതികളില്സ്വലാത്ത് നഗര്മഅ്ദിന്ക്യാമ്പസില്നടക്കുന്ന എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ ഭാഗമായി നടത്തിയ ജനകീയ സംഗമം നാനാതുറകളിലുള്ള ജനപങ്കാളിത്തത്താല്ശ്രദ്ധേയമായി. കേരളത്തിലെ 14 ജില്ലകളില്നിന്നും തമിഴ്നാട്ടിലെ നീലഗിരിയില്നിന്നുമായി എത്തുന്ന രണ്ടായിരത്തോളം പ്രതിഭകളെ വരവേല്ക്കുന്നതിനാവശ്യമായ പദ്ധതികള്ക്ക് ജനകീയ സംഗമം രൂപം നല്കി. 18 വര്ഷമായി നടന്നു വരുന്ന എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് ജില്ലയില്മൂന്നാമത്തേയും സ്വലാത്ത്നഗര്മഅ്ദിന്ക്യാമ്പസില്രണ്ടാം തവണയുമാണ് വിരുന്നെത്തുന്നത്. സംസ്ഥാന സാഹിത്യോത്സവ് ജില്ലയില്അവസാനമായി നടന്നത് 1999 ലാണ്. ജൂനിയര്‍, സീനിയര്‍, ക്യാമ്പസ്, ഹയര്സെക്കന്ഡറി, ജനറല്എന്നീ അഞ്ചു വിഭാഗങ്ങളിലായി നടക്കുന്ന കലാപരിപാടികള്ആയിരങ്ങള്ക്ക് ആസ്വദിക്കാന്കഴിയും വിധം നാലു വേദികളാണ് പ്രധാനമായും മഅ്ദിന്ക്യാമ്പസില്ഒരുക്കുന്നത്. സംസ്ഥാന സാഹിത്യോത്സവിന്റെ ഭാഗമായി വിഭവ സമാഹരണം, വാഹന പ്രചാരണം, ലഘുലേഖ വിതരണം, പ്രധാന സ്ഥലങ്ങളില്കവാടങ്ങള്‍, കമാനങ്ങള്സ്ഥാപിക്കല്‍, അലങ്കാരപ്രവര്തനങ്ങള്‍, പാതയോരങ്ങളില്ശുചീകരണ പ്രവര്ത്തനം, ഏരിയാ സംഗമങ്ങള്‍, സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം, പ്രഭാതഭേരി, ബൈക്ക് റാലി എന്നിവക്കും ജനകീയ സംഗമം രൂപം കൊടുത്തു. ജനകീയ സംഗമം മഅ്ദിന്ചെയര്മാന്സയ്യിദ് ഇബ്റാഹീമുല്ഖലീലുല്ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ മുശാവറ അംഗം ഇബ്റാഹീം ബാഖവി മേല്മുറി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്അബ്ദുല്ജലീല്സഖാഫി കടലുണ്ടി വിഷയാവതരണം നടത്തി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റര്കോഡൂര്‍, എസ്.എസ്.എഫ് ദേശീയ കൗണ്സില്അംഗം പി.പി മുജീബ്റഹ്മാന്‍,എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ്സൈനുദ്ധീന്സഖാഫി, കരീം മാസ്റ്റര്‍, മമ്മി ഹാജി മച്ചിങ്ങല്‍, സി.കെ മാനു ഹാജി, .പി ഹംസഹാജി മേല്മുറി, രായീന്കുട്ടിഹാജി, പി.പി അബ്ദു ഹാജി എന്നിവര്സംബന്ധിച്ചു.Tuesday, August 23, 2011

RSC കൂട്ടുകുടുംബം

കൂട്ടുകുടുംബം,കോഴിക്കോട്

Saturday, August 20, 2011

പെരുന്നാള് അവധി പുനഃക്രമീകരണം: SSF നിവേദനത്തില് ആയിരങ്ങള് ഒപ്പുചാര്ത്തി

പെരുന്നാള്അവധി പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് കാസര്കോട് നഗരത്തില്നടത്തിയ ഒപ്പുശേഖരണം
കാസര്കോട്: കേരളത്തിലെ സ്കൂള് വിദ്യാര്ഥികള്ക്കും സര്ക്കാര് ജീവനക്കാര്ക്കും അധ്യാപകര്ക്കും ഇരുപെരുന്നാളുകള്ക്കും മൂന്നുദിവസം വീതം അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് സമര്പ്പിക്കാന് വേണ്ടിയുള്ള നിവേദനത്തില് ജില്ലയില് ആയിരങ്ങള് ഒപ്പുചാര്ത്തി.http://www.muhimmath.com/

പള്ളികള്, വിദ്യാഭ്യാസ കേന്ദ്രങ്ങള്, സര്ക്കാര് സ്ഥാപനങ്ങള് എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാനവ്യാപകമായി നടക്കുന്ന ഒപ്പുശേഖരണത്തിനു നേതാക്കള് നേതൃത്വം നല്കി. ഇന്ന് കാഞ്ഞങ്ങാട്ട് നടക്കുന്ന പ്രാര്ഥനാ സമ്മേളനത്തില് ശേഖരിച്ച ഒപ്പുകള് ശേഖരിച്ച് സംസ്ഥാന നേതാക്കള്ക്ക് കൈമാറുകയും മുഴുവന് ജില്ലകളിലെയും ഒപ്പുകള് മുഖ്യമന്ത്രിക്ക് സമര്പ്പിക്കും.

വിവിധ കേന്ദ്രങ്ങളില് നടന്ന ഒപ്പുശേഖരണത്തിന് ജില്ലാ പ്രസിഡന്റ് അശ്റഫ് അശ്റഫി ആറങ്ങാടി, ജനറല് സെക്രട്ടറി അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ട്രഷറര് അബ്ദുല് അസീസ് സൈനി, ജമാലുദ്ദീന് സഖാഫി ആദൂര്, സിദ്ദീഖ് പൂത്തപ്പലം, ഉമര് അന്നടുക്ക,സൈനുല് ആബിദ് സഖാഫി മവ്വല്, നജീബ് പടന്ന, ജാബിര് കോട്ടപ്പുറം, ശഫീഖ് തട്ടാര്മൂല, ബശീര് വെണ്ണക്കോട് തുടങ്ങിയവര് നേതൃത്വം നല്കി.


Sunday, August 14, 2011

ജനജീവിതം നക്കിതുടക്കുന്നവര്‍

വിലക്കയറ്റം , ബസ്ചാര്‍ജ്ജ് ഭാരങ്ങള്‍ സാധാരണ ജനങ്ങളുടെ തലക്ക് നേരേ. ജനജീവിതം നക്കിതുടക്കാതെ മറ്റു വഴികളില്ലേ ? ജനപ്രതിനിധികളുടെ വിവരമില്ലായ്മയും കുത്തകവിധേയത്വവുമാണ്‌ നാശം വിതക്കുന്നത്. ജനങ്ങള്‍ക്കാരുണ്ട് ?SSF Bulletin  Tuesday, August 2, 2011

വിദ്യാര്ത്ഥികളുടെ യാത്രാ ദുരിതത്തിനെതിരെ SSF മാർച്ച്

 കാസര്കോട്: ജില്ലയില് സ്വകാര്യ സര്ക്കാര് ബസ്സുകളുടെ കുറവ് മൂലം പൊതുജനവും വിദ്യാര്ത്ഥികളും അഭിമുഖീകരിക്കുന്ന രൂക്ഷമായ യാത്രാ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ജില്ലാ എസ്.എസ്.എഫ് കാസര്കോട് റിജ്യണല് ട്രാന്സ്പോര്ട്ട് ഓഫീസിലേക്ക് നടത്തിയ മാര്ച്ചില് പ്രതിഷേധമിരമ്പി. വിദ്യാനഗര് കോളേജ് പരിസരത്തു നിന്നാരംഭിച്ച മാര്ച്ചില് നൂറു കണക്കിനു വിദ്യാര്ത്ഥികള് അണിനിരന്നു.


എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അശ്റഫ് അശ്രഫി, സെക്രട്ടറി അബ്ദുല് റസാഖ് കോട്ടക്കുന്ന്, അബ്ദുല് കരീം ഡി.കെ കുമ്പള, അബ്ദുല് അസീസ് സൈനി, സിദ്ദീഖ് കോളിയൂര്, ജമാലുദ്ദീന് സഖാഫി ആദൂര്, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര് നേതൃത്വം നല്കി.


കളക്ടറേറ്റിനു മുന്നില് പോലീസ് മാര്ച്ച് തടഞ്ഞു. തുടര്ന്നു നടന്ന ധര്ണ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല് ഖാദിര് മദനി ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങളുന്നയിച്ച് നേതാക്കള് ആര്.ടി.ഒയ്ക്ക് നിവേദനം നല്കി. ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങള് നഗരത്തിലും പരിസരങ്ങളിലുമായതിനാല് ഉള്ഭാഗങ്ങളില് നിന്ന് ആയിരക്കണക്കിനു വിദ്യാര്ത്ഥികള്ക്ക് നഗരത്തിലേക്കുള്ള ബസ്സുകളെ ആശ്രയിക്കേണ്ടി വരുന്നന്നതായും പാവപ്പെട്ട വിദ്യാര്ത്ഥികള്ക്ക് പഠനത്തിനും അനുബന്ധ കാര്യങ്ങള്ക്കും ഉപയോഗിക്കേണ്ട വിലപ്പെട്ട സമയമാണ് ബസ്സു കാത്ത് മണിക്കൂറുകളോളം പെരുവഴിയിലാകുന്നതെന്നും നിവേദനത്തില് ചൂണ്ടിക്കാട്ടി.


ബസ്സുകളുടെ അപര്യാപ്തത നേരിടുന്ന എല്ലാ റൂട്ടുകളിലും സ്വകാര്യ/ സര്ക്കാര് ബസ്സുകള്ക്ക് അനുമതി നല്കണമെന്നും രാവിലെയും വൈകിട്ടും കൂടുതല് ട്രിപ്പുകള് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കൂടുതല് വിദ്യാര്ത്ഥികളുള്ള റൂട്ടില് സ്റ്റുഡന്റ്സ് ഓണ്ലി ബസ്സുകള് അനുവദിക്കുക. അനാവശ്യമായി ട്രിപ്പ് കട്ട് ചെയ്യുന്ന ബസ്സുകള്ക്കെതിരെ നടപടിയെടുക്കുക., ദേശ സാല്കൃതമല്ലാത്ത റൂട്ടുകളിലും കെ.എസ്.ആര്.ടി. സി ബസ്സുകളില് വിദ്യാര്ത്ഥികള്ക്ക് കണ്സെഷന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും എസ്.എസ്.എഫ് നിവേദനത്തില് ഉന്നയിച്ചു.

Wednesday, July 27, 2011

SSF അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍


ദുബായ് സോണ്‍ അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍ ഐ സി എഫ് ദുബായ് സെന്‍ട്രല്‍ കമ്മിറ്റി സിക്രടറി അബ്ദുല്‍ അസീസ്‌  സഖാഫി മമ്പാട് ഉല്‍ ഘാടനം ചെയ്യുന്നു
 ആര്‍ എസ് സി അല്‍ ഐന്‍ സോണ്‍ അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍ നാഷണല്‍ കമ്മിറ്റി കണ്‍ വീനര്‍ ഷമീം തിരൂര്‍ വിഷയം അവതരിപ്പിക്കുന്നു 
 കുവൈത്ത് നാഷണല്‍ കമ്മിറ്റി അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍ എസ് എസ് എഫ് തൃശൂര്‍ ജില്ലാ പ്രസിഡണ്ട്‌  തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ്‌  സഖാഫി ഉല്‍ ഘാടനം ചെയ്യുന്നു
 ആര്‍ എസ് സി മക്ക  സോണ്‍ അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍ എസ് വൈ എസ്  സംസ്ഥാന ജനറല്‍  സിക്രടറി   പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി  ഉല്‍ ഘാടനം ചെയ്യുന്നു
 ആര്‍ എസ് സി ഖത്തര്‍ ദോഹ സോണ്‍   അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍ അബ്ദു സമദ് പുലിക്കാട് മുഖ്യ പ്രഭാഷണം നടത്തുന്നു
 എസ് എസ് എഫ്  മലപ്പുറം ജില്ലാ അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍  എസ് വൈ എസ്  സംസ്ഥാന സിക്രടറി അബ്ദുല്‍ മുഹമ്മദ്‌  പറവൂര്‍  ഉല്‍ ഘാടനം ചെയ്യുന്നു
 എസ് എസ് എഫ്  കണ്ണൂര്‍ ജില്ലാ അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍ സംസ്ഥാന ജനറല്‍ സിക്രടറി അബ്ദുല്‍ കലാം മാവൂര്‍ ഉല്‍ ഘാടനം ചെയ്യുന്നു
എസ് എസ് എഫ്  പത്തനം തിട്ട ജില്ലാ അര്‍ദ്ധ വാര്‍ഷിക കൌണ്‍സില്‍ അഹമ്മദ് സഖാഫി വര്‍ക്കല വിഷയം അവതരിപ്പിക്കുന്നു

Sunday, June 26, 2011

മലയാളിയുടെ മനോഭാവം

ടൈകൂണ്‍, ആപ്പിള്‍ ഏ ഡേ, ബിസയറ്,.... മെയ്യനങ്ങുന്ന പണിയൊക്കെ അന്യസംസ്ഥാനക്കാര്‍ക്ക് വിട്ട് മലയാളി പണം വെറുതെ പൂത്തുലയുന്നതും കാത്തിരിപ്പാണിപ്പോഴും ! അതിനിടയിലാണ്‌ ഒരു പതമ്മൂന്നുകാരന്‍..! നമ്മുടെ സാക്ഷരതയില്‍ അഭിമാനിക്കുക

Sunday, March 6, 2011

അഴിമതി ഭരണക്കാർക്കുള്ള മുന്നറിയിപ്പ്ഒന്നിനു പിറകെ ഒന്നായി എത്തുകയാണ് അഴിമതിയുടെ അറക്കുന്ന വാർത്തകൾ. ജനസംഖ്യയുടെ വലിയൊരു ശതമാനം വിശന്ന് പൊരിയുന്ന ഇന്നാട്ടിലെ ഭരണം കയ്യാളുന്നവർക്ക് അറബ് നാട്ടിൽ വീശുന്ന മുല്ലപ്പൂമണം ഒരു മുന്നറിയിപ്പാണ്.

(from SSF Bulletin )

SSF Medical Students Conference 2011


Friday, March 4, 2011

എസ്എസ്എഫ്‌ മലപ്പുറം ജില്ലാ കാമ്പസ്‌ സമ്മേളനം പ്രൗഢമായി

മലപ്പുറം: പഠിക്കുക നിവർന്നു നിന്നുപൊരുതാൻ എന്ന ശീർഷകത്തിൽ നടന്ന എസ്എസ്എഫ്‌ മലപ്പുറം ജില്ലാ കാമ്പസ്‌ സമ്മേളനം പ്രൗഢമായി. സമ്മേളനം മലപ്പുറം കോട്ടക്കുന്നിൽ കാലടി സർവ്വകലാശാല മുൻ വൈസ്‌ ചാൻസലർ കെ എസ്‌ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാമ്പസുകൾ നീതിക്കുവേണ്ടിയുളള സർഗാത്മകമായ പോരിടങ്ങളാണെന്ന്‌ ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം പറഞ്ഞു. നീതിബോധത്തോടെ ജീവിക്കുന്നവർക്ക്‌ മാത്രമെ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടി നിവർന്നു നിന്നു പൊരുതാനാവുകയുളളു. സമ്മേളനത്തിൽ കെ സൈനുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു.
കെ എസ്‌ രാധാകൃഷ്ണൻ പ്രസംഗിക്കുന്നു

വിശ്വാസം, വിപ്ളവം എന്നീ വിഷയങ്ങളിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, കെ എ കലാം ക്ളാസെടുത്തു. കാമ്പസ്‌ ചർച്ചക്ക്‌ സി കെ ശക്കീർ, പി പി മുജീബുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. എൻ എം സ്വാദിഖ്‌ സഖാഫി, സയ്യിദ്‌ സൈനുൽ ആബിദീൻ, എ എ റഹീം, ഡോ. അബൂബക്കർ പത്തംകുളം, എം അബ്ദുറഹ്മാൻ എന്നിവർസംസാരിച്ചു. സി കെ എം ഫാറൂഖ്‌ സ്വാഗതവും അബ്ദുറഹ്മാൻ സഖാഫി നന്ദിയും പറഞ്ഞു. സമ്മേളന സമാപനമായി കോട്ടക്കുന്നിൽ നിന്നും തുടങ്ങിയ പ്രകടനം കോട്ടപ്പടി സുന്നി മസ്ജിദ്‌ പരിസരത്ത്‌ സമാപിച്ചു. പ്രകടനത്തിന്‌ കെ ഫഖ്‌റുദ്ധീൻ, കെ പി യൂസുഫ്‌, സുഹൈൽ എടക്കര, ബി കെ മുഹ്സിൻ എന്നിവർ നേതൃതം നൽകി.
02/03/2011

Friday, February 4, 2011

മുൻവിധിയിൽ തകർന്ന ജീവിതങ്ങൾ

ദേശഭക്തിയുടെ മറവിൽ ദേശദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ പൊയ്മുഖം വെളിപ്പെട്ടു. ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും മുൻവിധിയിൽ തകർന്നത്‌ നൂറുക്കണക്കിന്‌ നിരപരാധരുടെ ജീവിതം. ആര്‌ തിരിച്ചുകൊടുക്കും അവർക്ക്‌ ജീവിതം?. ( SSF Bulletin )

Sunday, January 23, 2011

ഒറ്റക്കണ്ണൻ പരിഷ്കാരങ്ങൾ

1995 നു ശേഷം കാൽകോടി കർഷകരാണ് രാജ്യത്ത് ജീവനൊടുക്കിയത്. ദരിദ്ര ജനകോടികളുടെ എണ്ണം 26 ശതമാനത്തിൽ 48 ലേക്ക് !. സാമ്പത്തിക വളർച്ച നിരന്തരം മുന്നോട്ടും; അപ്പോൾ ആരാണ് വളരുന്നത് ? ധരികർ കൂടുതൽ ധരികരാവുന്നു. ദരിദ്രത്തിന്റെ സ്ഥിതി അതിശോചനീയമാവുന്നു. പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ഒറ്റക്കണ്ണാണുള്ളത് ; ഒന്നു മാത്രം !

from SSF Bulletin