Saturday, August 20, 2011

പെരുന്നാള് അവധി പുനഃക്രമീകരണം: SSF നിവേദനത്തില് ആയിരങ്ങള് ഒപ്പുചാര്ത്തി

പെരുന്നാള്അവധി പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് കാസര്കോട് നഗരത്തില്നടത്തിയ ഒപ്പുശേഖരണം
കാസര്കോട്: കേരളത്തിലെ സ്കൂള് വിദ്യാര്ഥികള്ക്കും സര്ക്കാര് ജീവനക്കാര്ക്കും അധ്യാപകര്ക്കും ഇരുപെരുന്നാളുകള്ക്കും മൂന്നുദിവസം വീതം അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് സമര്പ്പിക്കാന് വേണ്ടിയുള്ള നിവേദനത്തില് ജില്ലയില് ആയിരങ്ങള് ഒപ്പുചാര്ത്തി.http://www.muhimmath.com/

പള്ളികള്, വിദ്യാഭ്യാസ കേന്ദ്രങ്ങള്, സര്ക്കാര് സ്ഥാപനങ്ങള് എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാനവ്യാപകമായി നടക്കുന്ന ഒപ്പുശേഖരണത്തിനു നേതാക്കള് നേതൃത്വം നല്കി. ഇന്ന് കാഞ്ഞങ്ങാട്ട് നടക്കുന്ന പ്രാര്ഥനാ സമ്മേളനത്തില് ശേഖരിച്ച ഒപ്പുകള് ശേഖരിച്ച് സംസ്ഥാന നേതാക്കള്ക്ക് കൈമാറുകയും മുഴുവന് ജില്ലകളിലെയും ഒപ്പുകള് മുഖ്യമന്ത്രിക്ക് സമര്പ്പിക്കും.

വിവിധ കേന്ദ്രങ്ങളില് നടന്ന ഒപ്പുശേഖരണത്തിന് ജില്ലാ പ്രസിഡന്റ് അശ്റഫ് അശ്റഫി ആറങ്ങാടി, ജനറല് സെക്രട്ടറി അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ട്രഷറര് അബ്ദുല് അസീസ് സൈനി, ജമാലുദ്ദീന് സഖാഫി ആദൂര്, സിദ്ദീഖ് പൂത്തപ്പലം, ഉമര് അന്നടുക്ക,സൈനുല് ആബിദ് സഖാഫി മവ്വല്, നജീബ് പടന്ന, ജാബിര് കോട്ടപ്പുറം, ശഫീഖ് തട്ടാര്മൂല, ബശീര് വെണ്ണക്കോട് തുടങ്ങിയവര് നേതൃത്വം നല്കി.


1 comment:

prachaarakan said...

പെരുന്നാള്‍ അവധി പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് കാസര്‍കോട് നഗരത്തില്‍ നടത്തിയ ഒപ്പുശേഖരണംകാസര്കോട്: കേരളത്തിലെ സ്കൂള് വിദ്യാര്ഥികള്ക്കും സര്ക്കാര് ജീവനക്കാര്ക്കും അധ്യാപകര്ക്കും ഇരുപെരുന്നാളുകള്ക്കും മൂന്നുദിവസം വീതം അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് സമര്പ്പിക്കാന് വേണ്ടിയുള്ള നിവേദനത്തില് ജില്ലയില് ആയിരങ്ങള് ഒപ്പുചാര്ത്തി