Friday, March 4, 2011

എസ്എസ്എഫ്‌ മലപ്പുറം ജില്ലാ കാമ്പസ്‌ സമ്മേളനം പ്രൗഢമായി

മലപ്പുറം: പഠിക്കുക നിവർന്നു നിന്നുപൊരുതാൻ എന്ന ശീർഷകത്തിൽ നടന്ന എസ്എസ്എഫ്‌ മലപ്പുറം ജില്ലാ കാമ്പസ്‌ സമ്മേളനം പ്രൗഢമായി. സമ്മേളനം മലപ്പുറം കോട്ടക്കുന്നിൽ കാലടി സർവ്വകലാശാല മുൻ വൈസ്‌ ചാൻസലർ കെ എസ്‌ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാമ്പസുകൾ നീതിക്കുവേണ്ടിയുളള സർഗാത്മകമായ പോരിടങ്ങളാണെന്ന്‌ ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം പറഞ്ഞു. നീതിബോധത്തോടെ ജീവിക്കുന്നവർക്ക്‌ മാത്രമെ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടി നിവർന്നു നിന്നു പൊരുതാനാവുകയുളളു. സമ്മേളനത്തിൽ കെ സൈനുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു.
കെ എസ്‌ രാധാകൃഷ്ണൻ പ്രസംഗിക്കുന്നു

വിശ്വാസം, വിപ്ളവം എന്നീ വിഷയങ്ങളിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, കെ എ കലാം ക്ളാസെടുത്തു. കാമ്പസ്‌ ചർച്ചക്ക്‌ സി കെ ശക്കീർ, പി പി മുജീബുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. എൻ എം സ്വാദിഖ്‌ സഖാഫി, സയ്യിദ്‌ സൈനുൽ ആബിദീൻ, എ എ റഹീം, ഡോ. അബൂബക്കർ പത്തംകുളം, എം അബ്ദുറഹ്മാൻ എന്നിവർസംസാരിച്ചു. സി കെ എം ഫാറൂഖ്‌ സ്വാഗതവും അബ്ദുറഹ്മാൻ സഖാഫി നന്ദിയും പറഞ്ഞു. സമ്മേളന സമാപനമായി കോട്ടക്കുന്നിൽ നിന്നും തുടങ്ങിയ പ്രകടനം കോട്ടപ്പടി സുന്നി മസ്ജിദ്‌ പരിസരത്ത്‌ സമാപിച്ചു. പ്രകടനത്തിന്‌ കെ ഫഖ്‌റുദ്ധീൻ, കെ പി യൂസുഫ്‌, സുഹൈൽ എടക്കര, ബി കെ മുഹ്സിൻ എന്നിവർ നേതൃതം നൽകി.
02/03/2011

No comments: