Saturday, October 1, 2011

SSF ജനകീയ സംഗമം ശ്രദ്ധേയമായി


മലപ്പുറം: ഒക്ടോബര്‍ 7,8 തിയ്യതികളില്സ്വലാത്ത് നഗര്മഅ്ദിന്ക്യാമ്പസില്നടക്കുന്ന എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ ഭാഗമായി നടത്തിയ ജനകീയ സംഗമം നാനാതുറകളിലുള്ള ജനപങ്കാളിത്തത്താല്ശ്രദ്ധേയമായി. കേരളത്തിലെ 14 ജില്ലകളില്നിന്നും തമിഴ്നാട്ടിലെ നീലഗിരിയില്നിന്നുമായി എത്തുന്ന രണ്ടായിരത്തോളം പ്രതിഭകളെ വരവേല്ക്കുന്നതിനാവശ്യമായ പദ്ധതികള്ക്ക് ജനകീയ സംഗമം രൂപം നല്കി. 18 വര്ഷമായി നടന്നു വരുന്ന എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് ജില്ലയില്മൂന്നാമത്തേയും സ്വലാത്ത്നഗര്മഅ്ദിന്ക്യാമ്പസില്രണ്ടാം തവണയുമാണ് വിരുന്നെത്തുന്നത്. സംസ്ഥാന സാഹിത്യോത്സവ് ജില്ലയില്അവസാനമായി നടന്നത് 1999 ലാണ്. ജൂനിയര്‍, സീനിയര്‍, ക്യാമ്പസ്, ഹയര്സെക്കന്ഡറി, ജനറല്എന്നീ അഞ്ചു വിഭാഗങ്ങളിലായി നടക്കുന്ന കലാപരിപാടികള്ആയിരങ്ങള്ക്ക് ആസ്വദിക്കാന്കഴിയും വിധം നാലു വേദികളാണ് പ്രധാനമായും മഅ്ദിന്ക്യാമ്പസില്ഒരുക്കുന്നത്. സംസ്ഥാന സാഹിത്യോത്സവിന്റെ ഭാഗമായി വിഭവ സമാഹരണം, വാഹന പ്രചാരണം, ലഘുലേഖ വിതരണം, പ്രധാന സ്ഥലങ്ങളില്കവാടങ്ങള്‍, കമാനങ്ങള്സ്ഥാപിക്കല്‍, അലങ്കാരപ്രവര്തനങ്ങള്‍, പാതയോരങ്ങളില്ശുചീകരണ പ്രവര്ത്തനം, ഏരിയാ സംഗമങ്ങള്‍, സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം, പ്രഭാതഭേരി, ബൈക്ക് റാലി എന്നിവക്കും ജനകീയ സംഗമം രൂപം കൊടുത്തു. ജനകീയ സംഗമം മഅ്ദിന്ചെയര്മാന്സയ്യിദ് ഇബ്റാഹീമുല്ഖലീലുല്ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ മുശാവറ അംഗം ഇബ്റാഹീം ബാഖവി മേല്മുറി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്അബ്ദുല്ജലീല്സഖാഫി കടലുണ്ടി വിഷയാവതരണം നടത്തി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റര്കോഡൂര്‍, എസ്.എസ്.എഫ് ദേശീയ കൗണ്സില്അംഗം പി.പി മുജീബ്റഹ്മാന്‍,എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ്സൈനുദ്ധീന്സഖാഫി, കരീം മാസ്റ്റര്‍, മമ്മി ഹാജി മച്ചിങ്ങല്‍, സി.കെ മാനു ഹാജി, .പി ഹംസഹാജി മേല്മുറി, രായീന്കുട്ടിഹാജി, പി.പി അബ്ദു ഹാജി എന്നിവര്സംബന്ധിച്ചു.



No comments: