Saturday, January 3, 2009

ധര്‍മ്മ വിപ്ലവ പടയ്ക്ക്‌ പുതിയ പോരാളികള്‍

ധര്‍മ്മപുരിയില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ പ്രസിഡന്റ്‌
ഖാലിദിയ്യ:എസ്‌എസ്‌എഫിന്റെ പുതിയ പ്രസിഡന്റായി ചുമതലയേററ എന്‍ എം സ്വാദിഖ്‌ സഖാഫി സംസ്ഥാന സാരഥ്യത്തിലെത്തുന്നത്‌ കീഴ്ഘടകങ്ങളില്‍ നിന്ന്‌ പ്രസ്ഥാനത്തിന്‌ കരുത്തുററ നായകത്വം നല്‍കിയ ശേഷം. 1988 ല്‍ ചരിത്രം തീര്‍ത്ത ധര്‍മപുരി സമ്മേളനത്തില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ തൊട്ടടുത്ത വര്‍ഷം മുതല്‍ പ്രസ്ഥാനത്തിന്റെ പതാക നെഞ്ചിലേററി. മലപ്പുറം ജില്ലയിലെ പെരുന്താററിരി യൂനിററ്‌ എസ്ബി എസിന്റെ പ്രസിഡന്റായി എളിയ തുടക്കം. യൂനിററ്‌ എസ്‌എസ്‌എഫ്‌ വൈസ്‌ പ്രസിഡന്റ്‌, കൂട്ടിലങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌, മലപ്പുറം ഡിവിഷന്‍ വൈസ്‌ പ്രസിഡന്റും പിന്നീട്‌ പ്രസിഡന്റും. ജില്ലയില്‍ വൈസ്‌ പ്രസിഡന്റ്‌, പ്രസിഡന്റ്‌ സ്ഥാനങ്ങള്‍ വഹിച്ചു. എട്ടുവര്‍ഷമായി സംസ്ഥാന സമിതിയംഗമായ സഖാഫി സംസ്ഥാന ഡപ്യൂട്ടി പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. നല്ലൊരു പ്രഭാഷകനും എഴുത്തുകാരനുമാണ്‌. സി കെ മുഹമ്മദ്‌ ബാഖവിയാണ്‌ ഉസ്താദ്‌. സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ്‌ മുസ്ലിയാര്‍ കൊമ്പം ഭാര്യാപിതാവാണ്‌.


ഒ ഖാലിദില്‍ നിന്ന്‌ ആവേശവുമായി സംസ്ഥാന കാര്യദര്‍ശി
ഖാലിദിയ്യ: ഒ ഖാലിദിന്‌ ജന്മം നല്‍കിയ കണ്ണൂരിന്റെ മണ്ണില്‍ നിന്നും ആ മഹാനായ നേതാവിന്റെ പ്രചോദനമുള്‍ക്കൊണ്ടാണ്‌ എസ്‌എസ്‌എഫിന്റെ പുതിയ സംസ്ഥാന കാര്യദര്‍ശി ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍ സംഘടനാ രംഗത്തേക്ക്‌ കാലെടുത്തുവെക്കുന്നത്‌. ഇരിക്കൂര്‍ സെക്ടറിലെ സിദ്ദീഖ്‌ നഗര്‍ യൂനിററിലൂടെ സംഘടനാ രംഗത്തേക്ക്‌. 1990 മുതല്‍ ഇരിക്കൂര്‍ മേഖലാ പ്രസിഡന്റ്‌, പിന്നീട്‌ ഇരിട്ടി ഡിവിഷന്‍ സെക്രട്ടറി. കണ്ണൂര്‍ ജില്ലാ ജോയിന്റ്‌ സെക്രട്ടറി, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍. എട്ടുവര്‍ഷമായി സംസ്ഥാന സമിതിയിലുള്ള ആര്‍ പി അസോസിയേററ്‌ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചു. പ്രഭാഷകനും എഴുത്തുകാരനുമായ ആര്‍ പി ഇപ്പോള്‍ സര്‍വശിക്ഷാ അഭിയാന്‍ അധ്യാപക പരിശീലകനായി സേവനം ചെയ്യുന്നു.

ധര്‍മവിപ്ലവം നെഞ്ചിലേററി സംസ്ഥാന ട്രഷറര്‍

ഖാലിദിയ്യ: നാട്ടില്‍ സജീവമായിരുന്ന എസ്‌എസ്‌എഫിന്റെ ധാര്‍മിക വിപ്ലവമെന്ന ആശയത്തില്‍ പ്രചോദിതനായി പാലക്കാട്‌ ജില്ലയിലെ കുമരംപുത്തൂര്‍ പള്ളിക്കുന്ന്‌ യൂനിററിലൂടെയാണ്‌ പുതിയ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുന്നാസര്‍ സഖാഫി 1988ല്‍ സംഘടനാ രംഗത്തേക്ക്‌ കടന്നുവരുന്നത്‌. യൂനിററ്‌ സെക്രട്ടറി, പഞ്ചായത്ത്‌ സെക്രട്ടറി, മണ്ണാര്‍ക്കാട്‌ ഡിവിഷന്‍ പ്രസിഡന്റ്‌, ജില്ലാ പ്രസിഡന്റ്‌ സ്ഥാനങ്ങളും വഹിച്ചു. എട്ടുവര്‍ഷമായി സംസ്ഥാന സമിതിയിലുള്ള സഖാഫി കഴിഞ്ഞ കമ്മിററിയില്‍ ഡപ്യൂട്ടി പ്രസിഡന്റായിരുന്നു. അട്ടപ്പാടിയില്‍ വളര്‍ന്നുവരുന്ന മര്‍കസ്സുറഹ്മ പ്രിന്‍സിപ്പലായി സേവനം ചെയ്യുന്നു.

news and picture : www.ssfmalappuram.com