Tuesday, January 13, 2009

അനാചാരങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണം: SSF

തിരൂര്‍: വെട്ടത്ത്‌ പുതിയങ്ങാടി യാഹു തങ്ങളുപ്പാപ്പയുടെ ആണ്ട്‌ നേര്‍ച്ചയുടെ പേരില്‍ നടക്കുന്ന അനാചാരങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും നേര്‍ച്ച പോലുള്ള മതപരമായ ചടങ്ങുകളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും എസ്‌എസ്‌എഫ്‌ തിരൂര്‍ ഡിവിഷന്‍ പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു. ബാന്റ്‌ മേളം, കരിമരുന്ന്‌ എന്നിവ ഉപയോഗിക്കുന്നത്‌ അനിസ്്ല‍ാമികമാണെന്നിരിക്കെ, ഇസ്്ല‍ാമിക രീതിയില്‍ നേര്‍ച്ച നടത്തണമെന്ന കോടതിവിധി നിലനില്‍ക്കുമ്പോഴും നേര്‍ച്ചയുടെ പേരില്‍ ഇത്തരം പേക്കൂത്തുകള്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇവ നിറുത്തല്‍ ചെയ്ത്‌ നേര്‍ച്ചയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ വിശ്വാസികളും അധികൃതരും ശ്രദ്ധിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 12കേന്ദ്രങ്ങളില്‍ മോഡല്‍ പരീക്ഷ -എക്സലന്‍സി ടെസ്റ്റ്‌- നടത്താന്‍ യോഗം തീരുമാനിച്ചു. മോട്ടിവേഷന്‍ ക്ലാസ്‌, ഗൈഡന്‍സ്‌ ക്ലാസ്‌ എന്നിവയും ഇതോടനുബന്ധിച്ച്‌ നടക്കും. യോഗം എം.പി.നൗഷാദ്‌ സഖാഫിയുടെ അധ്യക്ഷതയില്‍ എ.പി.ഇസ്്മാഈല്‍ ഉദ്ഘാടനം ചെയ്തു. പി.സമീര്‍ തലക്കടത്തൂര്‍ സ്വാഗതവും വി.അബൂബക്കര്‍ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു. പി.റസാഖ്‌ പൊന്‍മുണ്ടം, അബ്ദുല്‍ഹാദി അഹ്സനി, അബ്ദുറഹ്്മാന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.

report by Abdul samada thennala
11/01/2009

1 comment:

prachaarakan said...

വെട്ടത്ത്‌ പുതിയങ്ങാടി യാഹു തങ്ങളുപ്പാപ്പയുടെ ആണ്ട്‌ നേര്‍ച്ചയുടെ പേരില്‍ നടക്കുന്ന അനാചാരങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും നേര്‍ച്ച പോലുള്ള മതപരമായ ചടങ്ങുകളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും എസ്‌എസ്‌എഫ്‌ തിരൂര്‍ ഡിവിഷന്‍ പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു