കാസർകോട്: എസ്‌എസ്‌എൽസി പരീക്ഷയെഴുതി ഫലം കാത്തുനിൽക്കുന്ന വിദ്യാർഥികൾക്കായി ജില്ലാ എസ്‌എസ്‌എഫ് സംഘടിപ്പിക്കുന്ന സക്സസ്പാത്തിന് തളങ്കര മാലിക്ദീനാർ മഖാം സിയാറത്തോടെ ആത്മീയാന്തരീക്ഷത്തിൽ പ്രൗഢമായ തുടക്കം. അവധിക്കാലം അറിയാനും ആസ്വദിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നതോടൊപ്പം ഉപരിപഠനമേഖലകളിൽ അവരെ കൈപ്പിടിച്ചുയർത്തുന്നതിനുമായി സംഘടിപ്പിച്ച ക്യാമ്പിൽ നൂറോളം വിദ്യാർഥികൾ പങ്കെടുക്കുന്നു. സുന്നി സെന്ററിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചശേഷം എസ്‌എസ്‌എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂർ പ്രാരംഭ നിർദേശങ്ങൾ നൽകി. രാത്രി സഅദിയ്യയിൽ ക്യാമ്പ് ചെയ്ത അംഗങ്ങൾ ധാർമിക വിപ്ലവം, മുന്നേറ്റപാത, ഹദ്ദാദ്, ആത്മീയ കൂട്ടായ്മ തുടങ്ങിയ പരിപാടികളിൽ പങ്കാളികളായി. ഹസ്ബുള്ള തളങ്കര നേതൃത്വം നൽകി. ശനിയാഴ്ച സുഭി നിസ്കാരശേഷം മാതൃകാ പ്രവർത്തകൻ ശേഷൻ തുടങ്ങും. ഗുരുസന്നിധിയിൽ പ്രോഗ്രാമിൽ നൂറുൽ ഉലമ എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ പുതുതലമുറയുമായി അനുഭവങ്ങൾ പങ്കുവെക്കും.
10 മണിക്ക് ബേക്കൽ ബീച്ചിൽ നടക്കുന്ന കരിയർ ഗൈഡൻസിന് സലാഹുദ്ദേീൻ അയ്യൂബി നേതൃത്വം നൽകും. ചിത്താരി സുന്നി സെന്ററിൽ ക്യാമ്പ് ചെയ്തശേഷം വൈകിട്ടോടെ പുത്തിഗെ മുഹിമ്മാത്തിലെത്തും. ത്വാഹിർ തങ്ങളുടെ പാഥേയം, മത്സരപരീക്ഷകൾ കീഴടക്കാം എന്നീ വിഷയങ്ങളിൽ നടക്കുന്ന ക്ലാസുകൾക്കു ശേഷം രാത്രി രിഫാഇ നഗറിൽ ജൽസത്തുൽ ഖാദിരിയ്യയിൽ സംഘമിക്കും. ഞായറാഴ്ച രാവിലെ കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ, ആലംപാടി എഎം കുഞ്ഞബ്ദുല്ല മുസ്ലിയാർ, സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽബുഖാരി എന്നിവരിൽ നിന്ന് ആത്മീയോപദേശം സ്വീകരിക്കും. ഇസ്ലാമിക് പേഴ്സണാലിറ്റി ഡവലപ്‌മന്റ് സംസ്ഥാന സെക്രട്ടറി കലാം മാവൂർ അവതരിപ്പിക്കും. തബാറക്കയുടെ തീരങ്ങളിൽ, അഹ്ലുസുന്ന, ഗുരുമുഖം തുടങ്ങിയ പരിപാടികൾക്കു ശേഷം ഞായറാഴ്ച വൈകിട്ടോടെ മഞ്ചേശ്വരം മൾഹറിൽ സമാപിക്കും. ഹസ്ബുല്ല തളങ്കരയാണ് അമീർ.
24/04/2009

1 comment:
എസ്‌എസ്‌എൽസി പരീക്ഷയെഴുതി ഫലം കാത്തുനിൽക്കുന്ന വിദ്യാർഥികൾക്കായി ജില്ലാ എസ്‌എസ്‌എഫ് സംഘടിപ്പിക്കുന്ന സക്സസ്പാത്തിന് തളങ്കര മാലിക്ദീനാർ മഖാം സിയാറത്തോടെ ആത്മീയാന്തരീക്ഷത്തിൽ പ്രൗഢമായ തുടക്കം.
Post a Comment