
തിരുവനന്തപുരം: വേണ്ടത്ര ആസൂത്രണമില്ലാത്ത പരിഷ്ക്കാരങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പിറകോട്ട് നയിക്കുമെന്നും ഇത്തരം അവധാനതയില്ലാത്ത നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും എസ്‌എസ്‌എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ആർപി ഹുസൈൻ ആവശ്യപ്പെട്ടു. എസ്‌എസ്‌എഫ് സെക്രട്ടറിയേറ്റ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയകരാർ പിൻവലിക്കുക, സ്ക്കോളർഷിപ്പ് വ്യവസ്ഥകൾ ലളിതമാക്കുക, മലബാർ മേഖലയിലെ ഉപരിപഠനാവസരം വർധിപ്പിക്കുക, അലിഗഢ് ഓഫ് ക്യാമ്പസ് പ്രവർത്തനം ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എസ്‌എസ്‌എഫ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്.

സെക്രട്ടേറിയറ്റ് മാർച്ച് എസ്‌എസ്‌എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ആർപി ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

11/08/2009
www.ssfmalappuram.com
No comments:
Post a Comment