
എസ്എസ് എഫ് അൽ ഇസ്വാബ സംസ്ഥാന സമ്മേളനത്തിൽ (തൃസൂർ) സംസ്ഥാന പ്രസിഡന്റ് എൻഎം സ്വാദിഖ് സഖാഫി അൽ ഇസ്വാബ അംഗങ്ങൾക്ക് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ
ഞങ്ങൾ എസ് എസ് എഫുകാർ.
ഞങ്ങൾ അൽ ഇസ്വാബ.
നേരിന്റെ വിപ്ലവസാക്ഷ്യങ്ങളാകുന്നു ഞങ്ങൾ.
ധാർമികതയുടെ ശക്തരായ പക്ഷപാതികളാകുന്നു ഞങ്ങൾ.
അറിവിന്റെ ഉപാസകരാകുന്നു ഞങ്ങൾ.
സേവനമാണ് ഞങ്ങളുടെ മുഖമുദ്ര.
അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസമാണ് ഞങ്ങളുടെ ശക്തി.
ഈ രാജ്യത്തേയും ജനങ്ങളേയും ഞങ്ങൾ സ്നേഹിക്കുന്നു.
ഈ രാജ്യത്തിന്റേയും ജനങ്ങളുടേയും നന്മയാണ് ഞങ്ങളുടെ ലക്ഷ്യം.
സമൂഹത്തിലെ വേദനിക്കുന്നവരുടെയും പ്രയാസം സഹിക്കുന്നവരുടെയും
കണ്ണീരൊപ്പുന്നതിന്ന് ഞങ്ങൾ എന്നും കർമബദ്ധരാണ്.
ജനങ്ങളെ കബളിപ്പിക്കുകയും നന്മയിൽനിന്ന് വഴി തെറ്റിക്കാൻ ശ്രമിക്കുകയും
ചെയ്യുന്ന ദുഷ്ട ശക്തികൾക്കെതിരെ ഞങ്ങൾ എന്നുംസമരത്തിലായിരിക്കും.
മദ്യം, ലഹരി, അശ്ലീലം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ
ഞങ്ങൾ എന്നും വിശ്രമമില്ലാതെ പൊരുതും
തീവ്രവാദം, വർഗീയത, ഫാസിസം തുടങ്ങിയ സാമൂഹിക
വിപത്തുകളോട് ഞങ്ങൾ എന്നും ശത്രുക്കളായിരിക്കും.
ഞങ്ങളുടെ ഗ്രാമങ്ങളിൽ വിദ്യാർത്ഥികൾക്ക്
വഴികാട്ടികളായി, സമൂഹത്തിന് മാതൃകയായി ഞങ്ങൾ മുൻ നിരയിലുണ്ടാകും.
പ്രലോഭനങ്ങൾക്കും പ്രകോപനങ്ങൾക്കും ഞങ്ങൾ വശംവദരാകില്ല.
അല്ലാഹു സാക്ഷി, അല്ലാഹു സാക്ഷി, അല്ലാഹു സാക്ഷി.
1 comment:
എസ്എസ് എഫ് അൽ ഇസ്വാബ സംസ്ഥാന സമ്മേളനത്തിൽ (തൃസൂർ) സംസ്ഥാന പ്രസിഡന്റ് എൻഎം സ്വാദിഖ് സഖാഫി അൽ ഇസ്വാബ അംഗങ്ങൾക്ക് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ
Post a Comment