Saturday, February 13, 2010

ധർമ്മപ്പടയുടെ ചരിത്ര സംഗമം ഇന്ന്‌



തൃശൂർ: കാലുഷ്യങ്ങൾക്കെതിരെ പ്രതിരോധത്തിന്റെ ധർമ പ്രതിജ്ഞയുമായി എസ്‌എസ്‌ എഫ്‌ സമുഹത്തിൽ സമർപ്പിക്കുന്ന അൽ ഇസ്വാബ സന്നദ്ധ സേന ഇന്ന്‌ സാംസ്കാരിക തലസ്ഥാനത്തെ നഗരിയിൽ ശുഭ്രസാഗരം തീർക്കും.

സംസ്ഥാനത്തെ 486 സെക്ടറുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 16038 അൽ ഇസ്വാബ അംഗങ്ങൾ സെക്ടർ അടിസ്ഥാനണ്ടത്തിൽ അണിനിരക്കുന്ന റാലിണ്ടയും സമ്മേളനവും എസ്‌എസ്‌ എണ്ടഫിണ്ടന്റെ കർമ്മ ചരിത്രങ്ങളിൽ പുണ്ടതിയ അധ്യായം എഴുതും. പതിണ്ടനായിരത്തിലധികം സന്നദ്ധ സേനാംഗങ്ങളെ അണിനിരത്തി നടക്കുന്ന പ്രകടനം സാംസ്കാരിക കേരളത്തിന്‌ നവ്യാനുഭവം തീർക്കുമെന്ന്‌ ഭാരവാഹികൾ പറയുന്നു. അധർമ്മത്തിന്റെ പരിസരങ്ങളിൽ നന്മയുടെ ശബ്ദങ്ങളും ചലനങ്ങളും സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളുടെ ഏറ്റെടുക്കലിനാണ്ടണ്‌ അൽ ഇസ്വാബ അംഗങ്ങണ്ടൾ തൃശൂരിൽ സമ്മേളിക്കുന്നത്‌.

ഗ്രാമങ്ങളിൽ സെക്ടർ സമ്മേളനങ്ങളിലൂടെ വീണെ​‍്ടടുപ്പിന്റെ ആദർശ വിശ്വാസ വാക്യങ്ങൾ വിളിച്ചു പറഞ്ഞ എണ്ടസ്‌എസ്‌ എഫിന്റെ കർമ മേഖലക്ക്‌ നൂറു കരുത്തുകൾ അറിയിക്കുണ്ടന്ന സംഗമ സാക്ഷ്യത്തിനാണ്‌ തൃശൂരിൽ വേദിയൊരുക്കിയിരിക്കുന്നത്‌. സംഘടനയുടെ 35 വർഷത്തെ പ്രവർത്തനങ്ങളിൽ സമർപ്പണത്തിന്റെ പുതിയ യുഗമാണ്‌ അൽ ഇസ്വാബ അംഗങ്ങളുടെ സംഗമത്തിലൂടെ തൃശൂരിൽ പിറവി കൊള്ളുക. നേതൃ, സേവന രംഗങ്ങളിൽ പരിശീലനം നേടിയ സേവന സംഘത്തെയാണ്‌ അൽ ഇസ്വാബയിലൂടെ എസ്‌എസ്‌ എഫ്‌ നാടിന്റെ നാലു ദിക്കുകളിൽ നിയോഗിക്കുന്നത്‌. വിദ്യാഭ്യാസം, സംസ്കാരം, ആരോഗ്യം, സേവണ്ടനം എന്നീ മേഖലകളിൽ പ്രതിബദ്ധതയോടെ കർമശേഷി ബലപ്പെടുത്തുന്നതിനുള്ള ഊർജ്ജം പകരുകയാണ്‌ സംസ്ഥാനത്തെ മുഴുവൻ അൽഇസ്വാബ അംഗങ്ങളുടെയും ഒത്തുചേരലിലൂടെ എസ്‌എസ്‌ എഫ്‌ ലക്ഷ്യമിടുന്നത്‌. നവകേരളത്തിന്റെ ഉയിർപ്പിൽ ഈ സേനയും നവോത്ഥാന, സാംസ്കാരിക, മതേതര ശബ്ദമുയർത്തി സമൂഹത്തോടൊപ്പമുണ്ടാകും. ഈ വിളംബരത്തിനാണ്‌ ഇന്ന്‌ തൃശൂർ സാക്ഷ്യംവഹിക്കുണ്ടക.


പതിനാറായിരം അംഗങ്ങൾ റാലിയിൽ അണിനിരക്കും

തൃശൂർ: എസ്‌എസ്‌ എഫ്‌ അൽ ഇസ്വാബ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാനത്തെ 16,038 അൽ ഇസ്വാബ അംഗങ്ങൾ ഇന്ന്‌ ശാസ്കാരിക തലസ്ഥാനത്ത്‌ സംഗമിക്കും. ജുബ, പാന്റ്സ്‌, തൊപ്പി യൂനിഫോം ധരിച്ച്‌ എസ്‌എസ്‌ എഫ്‌ ത്രിവർണ പതാകയേന്തിയ അൽ ഇസ്വാബ അംഗങ്ങളുടെ പ്രകടനം വൈകീട്ട്‌ നാലിന്‌ നേതാജി ഗ്രൗണ്ടിൽനിന്നും ആരംഭിച്ച്‌ എംജി റോഡ്‌, പൂത്തോൾ റോഡ്‌, പോസ്റ്റോഫീസ്‌ റോഡ്‌, പട്ടാളം റോഡു വഴി ശക്തൻ നഗറിൽ സമാപിക്കും. ജില്ലാ, ഡിവിഷൻ തലത്തിലെ അൽ ഇസ്വാബ ചീഫുമാരാണ്‌ റാലിക്ക്‌ നേതൃത്വം നൽകുക. സമ്മേളത്തിന്‌ എത്തുന്ന പ്രവർത്തകരും അനുഭാവികളും റാലിക്ക്‌ അഭിവാദ്യമർപ്പിച്ച്‌ പ്രത്യേക ബാനറിന്‌ കീഴിൽ അനുഗമിക്കും.


സമ്മേളനം ഓൺലൈനിൽ

തൃശൂർ: എസ്‌എസ്‌ എഫ്‌ അൽ ഇസ്വാബ സംസ്ഥാന സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ www.ssfkerala.net ൽ ലഭ്യമാകും. വൈകീട്ട്‌ നാലിന്‌ തൃശൂർ നേതാജി ഗ്രൗണ്ടിൽ നിന്ന്‌ ആരംഭിക്കുന്ന പ്രകടനത്തിന്റെയും വൈകീട്ട്‌ ആറിന്‌ ശക്തൻ നഗറിൽ നടക്കുന്ന സമ്മേളനത്തിന്റെയും ശബ്ദ, ദൃശ്യ വിതരണത്തിനാണ്‌ ഓൺലൈനിൽ സൗകര്യമൊരുക്കിയിരിക്കുന്നത്‌. ​‍sunnionlineclass.com, muhimmath.com, ssfmalappuram.com, beyluxemessenger.indianroom എന്നിവയിലും സമ്മേളനത്തിന്റെ തത്സമയ വാർത്തകളും ദൃശ്യങ്ങളും ലഭിക്കും.
news :

1 comment:

prachaarakan said...

സമ്മേളനം ഓൺലൈനിൽ

തൃശൂർ: എസ്‌എസ്‌ എഫ്‌ അൽ ഇസ്വാബ സംസ്ഥാന സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ www.ssfkerala.net ൽ ലഭ്യമാകും.