Sunday, February 14, 2010

അല്‍ ഇസ്വാബ അംഗങ്ങള്‍ തൃശൂര്‍ നഗരത്തില്‍ ശുഭ്രസാഗരം തീര്‍ത്തു

തൃശൂര്‍: കര്‍മശേഷിയുടെ കരുത്തും അച്ചടക്കത്തിന്റെ മികവും പ്രകടിപ്പിച്ച് എസ് എസ് എഫ് അല്‍ ഇസ്വാബ അംഗങ്ങള്‍ തൃശൂര്‍ നഗരത്തില്‍ ശുഭ്രസാഗരം തീര്‍ത്തു. ആദര്‍ശത്തിന്റെ ചിട്ടയൊത്ത സംഘടനാ സംവിധാനങ്ങളുടെ മികവാണ് പതിനായിരത്തിധികം എസ് എസ് എഫ് കര്‍മഭടന്‍മാര്‍ അണി നിരന്ന പ്രകടനത്തിലൂടെ നഗരം ദര്‍ശിച്ചത്.

കലുഷനിലങ്ങളില്‍ ധാര്‍മിക പ്രതിരോധം എന്ന സന്ദേശത്തില്‍ നടന്ന അല്‍ ഇസ്വാബ സംസ്ഥാന സമ്മളനത്തോടനുബന്ധിച്ചുള്ള റാലി പടിഞ്ഞാറേ കോട്ട നേതാജി ഗ്രൌണ്ടില്‍ നിന്നാണ് ആരംഭിച്ചത്. യൂനിഫോം ധരിച്ച് പതാകയേന്തിയ സന്നദ്ധസേന അംഗങ്ങള്‍ സെക്ടര്‍ അടിസ്ഥാനത്തില്‍ പ്രത്യേക സന്ദേശങ്ങള്‍ വിളംബരം ചെയ്ത ബാനറിനു പിന്നിലാണ് അണി നിരന്നത്. ജില്ലാ ചീഫുമാരാണ് റാലി നയിച്ചത്.

'നാലണക്കാശിന് നാടിനെ വില്‍ക്കും നാട്ടില്‍, സ്വാസ്ഥ്യം ഇല്ലാതാക്കാന്‍ ബോംബുണ്ടാക്കി ഭീതി വിതക്കും ക്രിമിനലുകള്‍ക്ക് മതമില്ല, തടിയന്റവിടയെലുമ്പന്‍മാരെ സൂക്ഷിക നാം ജാഗ്രതയോടെ. ഒരു രാത്രിയുടെ സുഖശയനത്തിന് ലക്ഷം മുടക്കും ജനനായകരും, പട്ടിണി തിന്നു മരിച്ചു തീരും പട്ടിക്കോലം പരകോടികളും, നമ്മുടെ നാടിന്‍ ദുര്‍ഗതിയാണോ തിരുത്താനുണരൂ യുവാക്കളേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇസ്വാബ അംഗങ്ങള്‍ നടന്നു നീങ്ങിയത്.






ആദര്‍ശവും ആത്മീയതയും സാമൂഹിക പ്രതിബദ്ധതയും കനപ്പെട്ട കര്‍മഭൂമിയിലൂടെ പതാകയുമെടുത്ത് എസ് എസ് എഫില്‍ പ്രതീക്ഷയര്‍പ്പിച്ച പതിനായിരങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന ഏറ്റവും വലിയ ധാര്‍മിക സംഗമത്തിനാണ് തൃശൂര്‍നഗരം സാക്ഷ്യം വഹിച്ചത്. താളമേളക്കൊഴുപ്പുകളുടെ അകമ്പടിയോടെ ജാഥകളും പ്രകടനങ്ങളും കൊഴുപ്പുണ്ടാക്കുന്ന രീതികളില്‍നിന്നു വ്യത്യസ്തമായി സംഘാടനത്തിന്റെ മികവില്‍ ശ്രദ്ധേയമായിരുന്നു പ്രകടനവും സമ്മേളനവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പിതിനായിരങ്ങളും അല്‍ ഇസ്വാബ റാലിയും സമ്മേളനവും കാണാനെത്തിയിരുന്നു.

ശക്തന്‍ സ്റാന്‍ഡു പരിസരത്തെ സമ്മേളന നഗരത്തില്‍ സെക്ടര്‍ അടിസ്ഥാനത്തില്‍ പ്രത്യേക ബ്ളോക്കുകളായാണ് അല്‍ ഇസ്വാബ അംഗങ്ങള്‍ ഇരുന്നത്. കലുഷനിലങ്ങില്‍ ധാര്‍മിക പ്രതിരോധം എന്ന സന്ദേശത്തില്‍ നാലുമാസമായി കേരളത്തിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന സെക്ടര്‍ സമ്മേളനങ്ങളുടെ ഭാഗമായി എസ് എസ് എഫ് സമുഹത്തോടു സംവദിക്കുകയും ബോധവത്കരിക്കുകയും ചെയ്ത നേരിന്റെയും സമാധാനത്തിന്റെയും സന്ദേശവിളംബരങ്ങള്‍ ഏറ്റെടുത്ത കര്‍മസംഘാംഗങ്ങളാണ് തൃശൂരില്‍ ഒത്തുകൂടിയത്. വിദ്യാഭ്യാസ, കാരുണ്യ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി എസ് എസ് എസ് പരിശീലനം നല്‍കി വളര്‍ത്തിയെടുക്കുന്ന വിഭാഗമാണ് അല്‍ ഇസ്വാബ.


കടപ്പാട്

1 comment:

prachaarakan said...

കര്‍മശേഷിയുടെ കരുത്തും അച്ചടക്കത്തിന്റെ മികവും പ്രകടിപ്പിച്ച് എസ് എസ് എഫ് അല്‍ ഇസ്വാബ അംഗങ്ങള്‍ തൃശൂര്‍ നഗരത്തില്‍ ശുഭ്രസാഗരം തീര്‍ത്തു.