
കൊണേ‍്ടാട്ടി: നഗരത്തിൽ വരാനിരിക്കുന്ന സ്വകാര്യ ബാർഹോട്ടലിനെതിരെ ഐക്കരപ്പടി മുതൽ മോങ്ങം വരെ ഹൈവേയിൽ സമ്മതിക്കില്ല ബാർ ഹോട്ടലുകൾ എന്ന പ്രമേയത്തിൽ കൊണ്ടോട്ടി ഡിവിഷൻ എസ്. എസ്. എഫ് സമരയാത്ര സംഘടിപ്പിച്ചു. എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി എ. മുഹമ്മദ് പറവൂർ ഉദ്ഘാടനം ചെയ്തു. പ്രദേശ വാശികൾ കണ്ണി ചേർന്ന യാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അഭിവാദ്യങ്ങളർപ്പിച്ചു. നൂറുകണക്കിന് എസ്. എസ്. എഫ് പ്രവർത്തകർ യാത്രയെ അനുഗമിച്ച് ടൗണുകളിൽ പ്രകടനം നടത്തി. സ്വീകരണ കേന്ദ്രങ്ങളിൽ നടന്ന ഒപ്പു ശേഖരണത്തിൽ നാനാ ജാതിമതസ്ഥർ പങ്കു ചേർന്നു. സമാപന കേന്ദ്രമായ മോങ്ങത്തേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ ആനയിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി. കെ. എം ഫാറൂഖ്, കെ. പി ശമീർ, മുഹ്സിൻ കിഴിശേരി പ്രസംഗിച്ചു. സമാപന സംഗമത്തിൽ എസ്. എസ്. എഫ് ജില്ലാ സെക്രട്ടറി സി. കെ ശക്കീർ മുഖ്യപ്രഭാഷണം നടത്തി. അൽ അമീൻ അഹ്സനി, സി. കെ. എം ഫാറൂഖ് സംബന്ധിച്ചു.
www.ssfmalappuram.com
www.ssfmalappuram.com
No comments:
Post a Comment