
മലപ്പുറം: ഒറ്റപ്പെടുന്നവനെ ചെന്നായ പിടിക്കും ധർമ്മ പക്ഷത്ത് സംഘം ചേരുക എന്ന സന്ദേശവുമായി എസ്‌എസ്‌എഫ് സംഘടിപ്പിക്കുന്ന അംഗത്വകാമ്പയിന്റെ ഭാഗമായി ജില്ലയിലെ യൂണിറ്റുകളിൽ മെമ്പർഷിപ്പ് ദിനമായി ആചരിച്ചു. മെമ്പർഷിപ്പ് ദിനാചരണത്തിന്റെ ഭാഗമായി യൂണിറ്റുകളിൽ മുഴുവൻ പ്രവർത്തകരും പങ്കെടുത്ത കൺവൻഷനുകളും പ്രകടനവും നടന്നു. യൂണിറ്റ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവൻഷനിൽ സംസ്ഥാന കമ്മിറ്റി നൽകിയ സന്ദേശം വായിക്കുകയും തുടർന്ന് പ്രതിജ്ഞയെടുക്കുകയും നിശ്ചിതഫോറത്തിൽ അംഗങ്ങൾ മെമ്പർഷിപ്പിനായി അപേക്ഷിക്കുകയുംചെയ്തു. യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ജില്ലയിലെ യൂണിറ്റ് കേന്ദ്രങ്ങളിൽ നടന്ന പ്രകടനത്തിൽ മുഴുവൻ പ്രവർത്തകരും അണിനിരന്നു.

സുന്നീ വിദ്യാർത്ഥി പ്രസ്ഥാനം വിഭാവനം ചെയ്യുന്ന ധാർമിക വീഥിയിൽ ഹരിത ധവള നീലിമ നെഞ്ചോട് ചേർത്ത് കർമ്മ ധന്യമായ നാളെയുടെ സൃഷ്ടിപ്പിനായ് കർമ്മശേഷി ഉപയോഗപെടുത്തുന്ന പുതിയ തലമുറയെ വാർത്തെടുക്കുന്നതിനുളള ക്രിയാത്മക നീക്കങ്ങൾക്ക് ശക്തിപകരാനാണ് മെമ്പർഷിപ്പ് ദിനത്തിന്റെ ലക്ഷ്യം. ഡിവിഷനുകളിൽ നടന്ന ശിൽപശാലകളിൽ യൂണിറ്റ് പുന:സംഘടനാ സാമഗ്രികളുടെ വിശദീകരണവും വിതരണവും ഇതിനകം പൂർത്തിയായി കഴിഞ്ഞു. മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്കായി യൂണിറ്റുകളിൽ നിലവിൽവന്ന അംഞ്ചംഗ സമിതികളുടെ നേതൃത്വത്തിലാണ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നടക്കുന്നത്.
12/11/2010
No comments:
Post a Comment