Saturday, April 17, 2010

ഉണര്‍ത്തു ജാഥക്ക് കാസര്‍കോട്ട് പ്രോജ്ജ്വല സമാപനം

എസ്.എസ്.എഫ് ചരിത്രമെഴുതി ഉണര്‍ത്തു ജാഥക്ക് കാസര്‍കോട്ട് പ്രോജ്ജ്വല സമാപനം

മഞ്ചേശ്വരം: സംഘബലത്തിന്റെ പ്രൗഢിയും ആദര്‍ശത്തിന്റെ അജയ്യ വിളംബരവുമായി എസ്.എസ്.എഫ് ഉണര്‍ത്തു ജാഥക്ക് മഞ്ചേശ്വരത്തിന്റെ ചരിത്ര മണ്ണില്‍ പ്രോജ്ജ്വല സമാപം. ഉണര്‍ത്തു ജാഥയിലെ 100 അല്‍ ഇസ്വാബ പടനായകര്‍ക്കൊപ്പം കാസര്‍കോട്ടെ സുന്നി വിദ്യാര്‍ത്ഥി മുന്നണി അടിവെച്ച് നീങ്ങിയപ്പോള്‍ സപ്ത ഭാഷകളുടെ സംഗമ ഭൂമിക്ക് ധന്യ മുഹൂര്‍ത്തം. നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് നായകത്വം നല്‍കിയ എസ്.എസ്.എഫിന്റെ ചരിത്രത്താളുകളില്‍ എന്നും ഉയര്‍ന്നു നില്‍ക്കും. കഴിഞ്ഞ ഒന്ന മുതല്‍ 15 വരെ നടത്തിയ ഉണര്‍ത്തു ജാഥ. അവധി ദിവസത്തിനന്റെ ആലസ്യം പോലും മറന്ന് നഗര ഗ്രാമ വീഥികളൊന്നായി എസ്.എസ്.എഫിന്റെ ഉണ്‍ത്തു ജാഥക്ക് വരവേല്‍പ്പ് നല്‍കുന്നതാണ് കണ്ടത്. എസ്.എസ്.എഫിന്റെ ഉണര്‍ത്തു ജാഥയുടെ സ്വീകരണം നടക്കരുതെന്ന ലക്ഷ്യത്തോടെ പ്രധാന ടൗണുകളിലെല്ലാം പോലീസ് പെര്‍മിഷന്‍ വാങ്ങിയ വിഘടിത സംഘടനക്ക് ആദര്‍ശ വീര്യവുമായി ആര്‍ത്തലച്ചു വന്ന എസ്.എസ്.എഫിന്റെ സുന്നി പടയണിക്ക് മുമ്പില്‍ സമാന്തര പരിപാടികള്‍ ഉപേക്ഷിച്ച് ഉള്‍വലിയേണ്ടി വന്ന ദയനീയതക്കും ജില്ല സാക്ഷിയായി.

ഉപ്പള കൈക്കമ്പയില്‍ നിന്നും ആയിരങ്ങള്‍ അണി നിരന്ന പ്രകടനത്തോടെയാണ് വ്യാഴാഴ്ച വൈകിട്ട് ഉണര്‍ത്തു ജാഥയുടെ സമാപന പരിപാടികള്‍ തുടങ്ങിയത്. ഉപ്പളയെ അക്ഷരാര്‍ത്ഥത്തില്‍ തൂവെള്ളയണയിച്ച് അടിവെച്ച് നീങ്ങിയ പ്രകടനം വീക്ഷിക്കാന്‍ റോഡിനിരുവശവും തിങ്ങിക്കൂടിയത് വന്‍ജന സഞ്ചയം. മഗ്‌രിബിന് മുമ്പും ശേഷവും ഹൊസങ്കടി ടൗണില്‍ പ്രകടനം നടന്നു. സമാപന മഹാ സമ്മേളനം സമസ്ത കേന്ദ്ര മുശാവറാംഗം എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദു റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം. സ്വാദിഖ് സഖാഫി, സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, മുഹമ്മദ് ഫാറൂഖ് നഈമി, ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പ്രസംഗിച്ചു. സി.ഡി പ്രകാശനം ഹമീദ് ഈശ്വര മഗലത്തിന് നല്‍കി സി. അബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. പുസതകം സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മുഹമ്മദ് സഖാഫി റാസല്‍ ഖൈമക്ക് നല്‍കി പ്രകാശനം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി സ്വാഗതം പറഞ്ഞു.

രാവിലെ നീലേശ്വരത്ത് നടന്ന പ്രപഥമ സ്വീകരണ പരിപാടി എസ്‌വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും കാസര്‍കോട് അണങ്കൂറില്‍ നടന്ന രണ്ടാമത് സ്വീകരണം എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയും ഉദ്ഞാടനം ചെയ്തു. സംസ്ഥാന ആസ്ഥാന കാര്യാലയത്തിനുള്ള ലവോത്ഥാന നിധി നേതാക്കള്‍ ഏറ്റ് വാങ്ങി. സമ്മേളന മുന്നോടിയായി മൂന്ന് കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥി കണ്‍വെന്‍ഷനും നടന്നു


www.ssfmalappuram.com

more news and picture here

No comments: