Wednesday, April 14, 2010

എസ്‌എസ്‌എഫ്‌ ഉണർത്തു ജാഥ 15ന്‌ കാസർകോട്‌ സമാപിക്കും



കാസർകോട്‌ : വിദ്യാർഥിത്വം; സാമൂഹ്യ വിചാരത്തിന്റെ സാക്ഷ്യം എന്ന പ്രമേയമുണർത്തി കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റസ്‌ ഫെഡറേഷൻ (എസ്‌.എസ്‌.എഫ്‌) കഴിഞ്ഞ ഒന്നിന്‌ തിരവനന്തപുരത്ത്‌ നിന്ന്‌ ആരംഭിച്ച ഉണർത്തു ജാഥ ഈ മാസം 15 ന്‌ കാസർകോട്‌ ജില്ലയിലെ ഹോസങ്കടിയിൽ സമാപിക്കും.

സമൂഹത്തിൽ വളർന്ന്‌ വരുന്ന സൈബർ കുറ്റകൃത്യങ്ങൾ ക്കെതിരെ ബോധവത്കരണവും കാമ്പസുകളിൽ വ്യാപകമായ ഇന്റർനെറ്റ്‌, മൊബെയിൽ ദുരുപയോഗത്തിന്റെ ദൂഷ്യ ഫലങ്ങൾ തുറന്ന്‌ കാട്ടിയും എസ്‌.എസ്‌.എഫ്‌ നടത്തുന്ന ഉണർത്തു ജാഥ സംസ്ഥാനത്തെ 13 ജില്ലകളിലേയും നീലഗിരിയിലേയും 43 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷമാണ്‌ വ്യാഴാഴ്ച കാസർകോട്ടെത്തുന്നത്‌.

ക്യാമ്പസുകളിൽ പുസ്തകങ്ങൾ മരിക്കുകയും തൽസ്ഥാനത്ത്‌ മൊബെയിലും ഇന്റർനെറ്റും മാന്യതയുടെ സകല സീമകളും ലംഘിച്ച്‌ കടന്നു വരികയും ചെയ്യുന്നു. ഒളിക്യാമറകൾ സഹോദരിമാരുടെ മാന്യത നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നു. 2005 ൽ തന്നെ സർക്കാർ കലാലയങ്ങളിൽ മൊബെയിൽ ഉപയോഗം നിരോധിച്ച്‌ ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും ദുരുപയോഗം വ്യാപകമാണ്‌. അരുതായ്മകൾക്കെതിരെ ഉണരാനും ഉണർത്താനും വിദ്യാർഥിത്വം മുന്നോട്ട്‌ വരണമെന്ന സന്ദേശവുമായാണ്‌ എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ എൻ.എം സ്വാദിഖ്‌ സഖാഫിയുടെ നേതൃത്വത്തിൽ 100 അംഗ അൽ ഇസ്വാബ കർമ സംഘത്തിന്റെ അകമ്പടിയോടെ തിരുവനന്തപുരത്ത്‌ നിന്ന്‌ ഉണർത്തുജാഥ തുടങ്ങിയത്‌.

14ന്‌ വൈകിട്ട്‌ കണ്ണൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി രാത്രി ജില്ലാ അതിർത്തിയിലെ തൃക്കിരപ്പൂർ അൽ മുജമ്മഇൽ ജാഥാ അംഗങ്ങൾ ക്യാമ്പ്‌ ചെയ്യും. 15ന്‌ രാവിലെ 10 മണിക്ക്‌ കാലിക്കടവ്‌ ജംഗ്ഷനിൽ ജില്ലാ ഡിവിഷൻ നേതാക്കൾ ജാഥയെ വരവേൽക്കും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രഥമ സ്വീകരണ കേന്ദ്രമായ നീലേശ്വരത്തേക്ക്‌ ആനയിക്കും. നീലേശ്വരം മാർക്കറ്റിൽ 11 മണിക്ക്‌ നടക്കുന്ന സ്വീകരണ സമ്മേളനം എസ്‌.വൈ.എസ്‌ ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്യും. എസ്‌ എസ്‌ എഫ്‌ ജില്ലാ ഉപാധ്യക്ഷൻ അശ്‌റഫ്‌ അശ്‌റഫി അധ്യക്ഷത വഹിക്കും. എസ്‌.എസ്‌.എഫ്‌ സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ്‌ ഫാറൂഖ്‌ നഈമി പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ്‌ ത്വയിബുൽ ബുഖാരി മാട്ടൂൽ പ്രാർഥന നടത്തും.
എ.ബി അബ്ദുല്ല മാസ്റ്റർ, ചിത്താരി അബ്ദുല്ല ഹാജി, എംടി.പി. അബ്ദുൽ റഹ്മാൻ ഹാജി, അബ്ദുറഹീം ഹാജി എന്നിവർ പ്രകാശനം നിർവ്വഹിക്കും. മുഹമദ്‌ രിസ്‌വി, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, ബശീർ മങ്കയം, സി.എച്ച്‌ ആലിക്കുട്ടി ഹാജി, നൗഷാദ്‌ മാസ്റ്റർ , എം.ടി.പി ഇസ്മാഈൽ സഅദി, വി. സി. സുലൈമാൻ ലത്വീഫ്‌, ജാബിർ സഖാഫി, അബ്ദുൽ റഹ്മാൻ അശ്‌റഫി, ബശീർ സഅദി തൈക്കടപ്പുറം തുടങ്ങിയവർ പ്രസംഗിക്കും.

ഉച്ചയ്ക്ക്‌ മൂന്നിന്‌ മേൽപ്പറമ്പിൽ നിന്ന്‌ ജാഥയെ സ്വീകരിച്ച്‌ വിദ്യാനഗർ കളക്ട്രേറ്റ്‌ ജംഗ്ഷനിലെ സ്വീകരണ സ്ഥലത്തേക്ക്‌ ആനയിക്കും. സമ്മേളനം എസ്‌.വൈ.എസ്‌ സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ്‌ ഉമറുൽ ഫാറൂഖ്‌ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ്‌ ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ പ്രാർഥന നടത്തും. എസ്‌ എസ്‌ എഫ്‌ ജില്ലാ ഉപാധ്യക്ഷൻ അബദുൽ റസാഖ്‌ സഖാഫി കോട്ടക്കുന്ന്‌ അധ്യക്ഷത വഹിക്കും. മുതിർന്ന പത്ര പ്രവർത്തകൻ കെ.എം അഹ്മദ്‌ മുഖ്യാതിഥി ആയിരിക്കും. എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.പി ഹുസൈൻ പ്രമേയ പ്രഭാഷണം നടത്തും.

ബി.എസ്‌ അബ്ദല്ല കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അബ്ദുല്ല ഹാജി ഫ്രീ കുവൈത്ത്‌, സുൽത്താൻ മെഹമൂട്‌ പട്ല, എന്നിവർ പ്രകാശനം നിർവ്വഹിക്കും. അബ്ദുൽ ഹമീദ്‌ മൗലവി ആലമ്പാടി, ഹമീദ്‌ പരപ്പ, അശ്‌റഫ്‌ കരിപ്പൊടി, മുനീർ ബാഖവി തുരുത്തി, അബ്ദുൽഖാദർ സഖാഫി കാട്ടിപ്പാറ, ബി. കെ. അബ്ദുല്ലഹാജി ബേർക്ക അബ്ദുൽ അസീസ്‌ സൈനി, ഹസ്ബുല്ല തളങ്കര, ഹാരിസ്‌ സഖാഫി, റഫീഖ്‌ സഖാഫി, അൻവർ മൗവ്വൽ, അബ്ദുൽ കരീ സഅദി ഏണിയാടി തുടങ്ങിയവർ പ്രസംഗിക്കും.




വൈകിട്ട്‌ 4.30 ന്‌ കുമ്പള ജുമാ മസ്ജിദ്‌ പരിസരത്ത്‌ നിന്ന്‌ ജാഥയെ ഡിവിഷൻ അൽ ഇസ്വാബ അംഗങ്ങൾ സ്വീകരിക്കും. ഹോസങ്കടിയിൽ നടക്കുന്ന സമാപന സമ്മേളനം അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റ്‌ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനെ ചെയ്യും. എസ്‌.എസ്‌.എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ്‌ എൻ.എം സാദിഖ്‌ സഖാഫി പ്രമേയ പ്രഭാഷണം നടത്തും. ജില്ല ഇൻഫർമേഷൻ ഓഫീസർ കെ. അബ്ദുറഹ്മാൻ മുഖ്യാതിഥി ആയിരിക്കും. സി. അബ്ദുല്ലമുസ്ലിയാർ, സുലൈമാൻ കരിവെള്ളൂർ ലണ്ടൻ മുഹമ്മദ്‌ ഹാജി, ലത്വീഫ്‌ സഅദി ഉർറൂമി വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നടത്തും.

ബായാർ അബ്ദുല്ല മുസ്ലിയാർ, ബശീർ പുളിക്കൂർ, മുഹമ്മദ്‌ സഖാഫി പാത്തൂർ, മുഹമ്മദ്‌ സഖാഫി തോക്കെ, അബ്ദുൽ ഖാദിർ സഖാഫി മോഗ്രാൽ, അബ്ദുൽ റഹ്മാൻ അഹ്സനി, അശ്‌റഫ്‌ സഅദി ആരിക്കാടി, സിദ്ധീഖ്‌ സഖാഫി ആവളം, നാസർ മാസ്റ്റർ മുട്ടം തുടങ്ങിയവർ പ്രസംഗിക്കും.

കോഴിക്കോട്ട്‌ വിവിധോദ്ദ്യേശങ്ങളോടെ നിർമിക്കുന്ന എസ്‌.എസ്‌.എഫ്‌ സംസ്ഥാന ആസ്ഥാന മന്ദിര നിർമാണത്തിലേക്ക്‌ യൂണിറ്റുകൾ സമാഹരിച്ച നവോഥാന നിധി സ്വീകരണ കേന്ദ്രങ്ങളിൽ സംസ്ഥാന നേതാക്കൾക്ക്‌ കൈമാറും. സംസ്ഥാന പ്രസിഡന്റ്‌ എൻ.എം സ്വാദിഖ്‌ സഖാഫി, ജനറൽ സെക്രട്ടറി ആർ.പി ഹുസൈൻ, എം.എ നാസർ സഖാഫി, പി.എ മുഹമ്മദ്‌ ഫാറൂഖ്‌ നഈമി, എൻ.വി അബ്ദുൽ റസാഖ്‌ സഖാഫി, അബ്ദുൽ ജലീൽ സഖാഫി, കെ. അബ്ദുൽ കലാം, ഉമർ ഓങ്ങല്ലൂർ, കെ. അബ്ദുൽ മജീദ്‌ എന്നിവർ ജാഥയിൽ സ്ഥിരാംഗങ്ങളാണ്‌. ഇവർക്ക്‌ പുറമേ നൂറിലധികം അൽ ഇസ്വാബ കേഡറുകളും സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളും ജാഥയെ അനുഗമിക്കുന്നുണ്ട്‌.
ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ബ്യുറോയുടെ സഞ്ചരിക്കുന്ന പുസ്തക ശാലയും ജാഥയിലുണ്ട്‌. കാന്തപുരം എ.പി അബൂബകർ മുസ്ലിയാരാണ്‌ പതാക കൈമാറി ഉദ്ഘാടനം ചെയ്തത്‌.

മാർച്ച്‌ 15 മുതൽ എസ്‌.എസ്‌.എഫ്‌ ഉണർത്തുകാല കാമ്പയിൻ ഭാഗമായി വിവിധ ഘടകങ്ങളിൽ വിവിധ പരിപാടികൾ നടന്നു വരുന്നു.

ജാഥ സ്വീകരണങ്ങൾക്കു മുന്നോടിയായി 15 ന്‌ രാവിലെ 9 മണിക്ക്‌ നിലേശ്വരം ഹാപ്പി ടൂറിസ്റ്റ്‌ ഹോമിലും ഉച്ചയ്ക്ക്‌ 1 മണിക്ക്‌ വിദ്യാനഗർ സഅദിയ്യ സെന്ററിലും വൈകിട്ട്‌ മൂന്നിന്‌ കൈകമ്പ പഞ്ചമി ഹാളിലും വിദ്യാർഥി കൺവേൺഷൻ നടക്കും.


പത്രസമ്മേളനത്തിൽ സംബന്ധിച്ചവർ

പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി (എസ്‌.വൈ.എസ്‌ ജില്ലാ പ്രസിഡന്റ്‌)
ഹമീദ്‌ പരപ്പ ( കൺവീനർ, നവോഥാന സമിതി)
മൂസ സഖാഫി കളത്തൂർ( എസ്‌.എസ്‌.എഫ്‌ ജില്ലാ പ്രസിഡന്റ്‌)
അബ്ദുൽ അസീസ്‌ സൈനി ( ജനറൽ സെക്രട്ടറി ജില്ലാ എസ്‌.എസ്‌.എഫ്‌)
മുഹമ്മദ്കുഞ്ഞി ഉളുവാർ ( ട്രഷറർ ജില്ലാ എസ്‌.എസ്‌.എഫ്‌)
അബദുൽ റസാഖ്‌ സഖാഫി കോട്ടക്കുന്ന്‌


ഉണർത്തുജാഥ കൂടുതൽ ചിത്രങ്ങൾ ,വാർത്തകൾ

http://www.ssfmalappuram.com/


1 comment:

prachaarakan said...

വിദ്യാർഥിത്വം; സാമൂഹ്യ വിചാരത്തിന്റെ സാക്ഷ്യം എന്ന പ്രമേയമുണർത്തി കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റസ്‌ ഫെഡറേഷൻ (എസ്‌.എസ്‌.എഫ്‌) കഴിഞ്ഞ ഒന്നിന്‌ തിരവനന്തപുരത്ത്‌ നിന്ന്‌ ആരംഭിച്ച ഉണർത്തു ജാഥ ഈ മാസം 15 ന്‌ കാസർകോട്‌ ജില്ലയിലെ ഹോസങ്കടിയിൽ സമാപിക്കും.

സമൂഹത്തിൽ വളർന്ന്‌ വരുന്ന സൈബർ കുറ്റകൃത്യങ്ങൾ ക്കെതിരെ ബോധവത്കരണവും കാമ്പസുകളിൽ വ്യാപകമായ ഇന്റർനെറ്റ്‌, മൊബെയിൽ ദുരുപയോഗത്തിന്റെ ദൂഷ്യ ഫലങ്ങൾ തുറന്ന്‌ കാട്ടിയും എസ്‌.എസ്‌.എഫ്‌ നടത്തുന്ന ഉണർത്തു ജാഥ സംസ്ഥാനത്തെ 13 ജില്ലകളിലേയും നീലഗിരിയിലേയും 43 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷമാണ്‌ വ്യാഴാഴ്ച കാസർകോട്ടെത്തുന്നത്‌.