Saturday, April 10, 2010

അധാർമ്മികക്കെതിരെയുള്ള SSF‌ പോരാട്ടം മാതൃകാപരം: കെപിഎസ്‌ പയ്യനേടം

മണ്ണാർക്കാട്‌: അധാർമ്മികതക്കും അനാചാരങ്ങൾക്കുമെതിരെയുള്ള എസ്‌എസ്‌എഫിന്റെ പോരാട്ടം മാതൃകാപരമാണെന്ന്‌ പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ കെപിഎസ്‌ പയ്യനേടം പ്രസ്താവിച്ചു. എസ്‌എസ്‌എഫ്‌ ഉണർത്ത്‌ ജാഥക്ക്‌ മണ്ണാർക്കാട്‌ നൽകിയ സ്വീകരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തന്നെത്തന്നെ തിരിച്ചറിയാനുള്ള വിദ്യാഭ്യാസം ഇല്ലായ്മയാണ്‌ ഇന്ന്‌ സമൂഹത്തിൽ അധാർമ്മിക പ്രവർത്തനങ്ങൾ വർധിക്കാനുള്ള കാരണം. അതിനെതിരെ ആത്മീയമായ വിദ്യാഭ്യാസം അനിവാര്യമാണ്‌. വിദ്യാഭാസം എന്നത്‌ കേവലമായ അറിവല്ല. അതിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ എന്തിനാണ്‌ വിദ്യാഭ്യാസം എന്ന്‌ മനസ്സിലാക്കണം. അനുഭവങ്ങളിലൂടെയാണ്‌ അറിവ്‌ ഉണ്ടാവുന്നത്‌. ഇൻഫർമേഷൻ ടെകനോളജിയിലൂടെ കേവലമായ അറിവ്‌ മാത്രമേ ഉണ്ടാകുന്നുള്ളൂ. അനുഭവങ്ങൾ ഉണ്ടാകുന്നില്ല എന്നും കെ.പിഎസ്‌ പയ്യനേടം പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട്‌ എൻ.എൻ സ്വാദിഖ്‌ സഖാഫി സ്വീകരണത്തിന്‌ നന്ദി പറഞ്ഞു. സ്വീകരണ സമ്മേളനത്തിൽ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ പിസി അഷ്‌റഫ്‌ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ.പി ഹുസൈൻ ഇരിക്കൂർ ഉദ്ഘാടാനം ചെയ്തു. അൽഇസാബ സംഘത്തിന്റെ സംസ്ഥാന സമ്മേളന സിഡി പ്രകാശനം കെപിഎസ്‌ പയ്യനേടം എസ്‌എംഎ ജില്ലാ ജോയന്റ്‌ സെക്രട്ടറി ഹംസ കാവുണ്ടക്ക്‌ നൽകി നിർവ്വഹിച്ചു. ഉണർത്ത്‌ ജാഥയുടെ ആൽബം എംസി മുഹമ്മദലി സഖാഫിക്ക്‌ നൽകിയും പ്രകാശനം ചെയ്തു.

09/04/2010
www.ssfmalappuram.com
ഉണർത്തു ജാ‍ഥ ചിത്രങ്ങൾ -വാർത്തകൾ here

1 comment:

prachaarakan said...

അധാർമ്മികതക്കും അനാചാരങ്ങൾക്കുമെതിരെയുള്ള എസ്‌എസ്‌എഫിന്റെ പോരാട്ടം മാതൃകാപരമാണെന്ന്‌ പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ കെപിഎസ്‌ പയ്യനേടം