Sunday, May 16, 2010

ഉപരി പഠന സൗകര്യം വർദ്ധിപ്പിക്കും; മന്ത്രി എം.എ. ബേബി

ജില്ലയിലെ വിദ്യഭ്യാസ പ്രതിസന്ധിക്ക്‌ പരിഹാരം കാണണമെന്നാവശ്യപെട്ട്‌ എസ്‌എസ്‌എഫ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുൽ ആബിദീന്റെ നേതൃത്വത്തിൽ മന്ത്രി എം.എ ബേബിക്ക്‌ നിവേദനം സമർപ്പിക്കുന്നു.

മലപ്പുറം: എസ്‌.എസ്‌എൽ.സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ആശങ്കപരിഹരിക്കുന്നതിന്ന്‌ ജില്ലയിലെ ഉപരിപഠന സൗകര്യം വർദ്ധിപ്പിക്കുമെന്ന്‌ വിദ്യഭ്യാസ മന്ത്രി എം.എ ബേബി എസ്‌എസ്‌എഫ്‌ നേതാക്കൾക്ക്‌ ഉറപ്പ്‌ നൽകി. ജില്ലയിലെ ഉപരിപഠന രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന്‌ കഴിഞ്ഞവർഷങ്ങളിൽ 25000 സീറ്റുകൾ സർക്കാർ വർദ്ധിപ്പിച്ചിട്ടുണെ​‍്ടന്നും ഈ വർഷം 10000 സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന്‌ നടപടികൾ കൈകൊളളുമെന്നും മന്ത്രി പറഞ്ഞു. സി.ബി.എസ്‌.ഇ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്‌ പ്ലസ്‌ വൺ പ്രവേശനത്തിന്‌ സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾകൊപ്പം അവസര മൊരുക്കുമെന്നും മന്ത്രി പറഞ്ഞു. തുടർപഠനത്തിന്‌ അർഹത നേടിയ 61804 വിദ്യാർത്ഥി കൾക്കായി 43790 ഹയർസെക്കണ്ടറി സീറ്റുകൾ മാത്രമാണ്‌ ജില്ലയിലുളളത്‌. എയ്ഡഡ്‌, അൺഎയ്ഡഡ്‌ ഹയർ സെക്കണ്ടറി, പോളിടെക്നിക്ക്‌, വൊക്കേഷണൽ ഹയർ സെക്കണ്ടറി,ഐ.ടി.സി, ഐ.ടി.ഐ തുടങ്ങിയ കോഴ്സുകളുടെ സീറ്റുകൾ കൂടി ചേർത്താലും പതിനായിരത്തോളം വിദ്യാർത്ഥികൾക്ക്‌ ഉപരിപഠനത്തിന്‌ അവസരമില്ലാത്ത സാഹചര്യ മാണുളളത്‌. അതേ സമയം എറണാകുളം മുതൽ തിരുവനന്തപുരം വരെയുളള തെക്കൻ ജില്ലകളിൽ 44161 സീറ്റുകൾ ഒഴിഞ്ഞ്‌ കിടക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഉപരിപഠന യോഗ്യത നേടിയ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ ഇരുപതിനായിരത്തോളം പേർ തുടർ പഠനത്തിന്‌ അവസരമില്ലാതെ പുറത്ത്‌ നിൽക്കുന്ന സാഹചര്യമാണ്‌ ജില്ലയിലുളളത്‌. നിലവിൽ ജില്ലയിലെ വിദ്യഭ്യാസ രംഗത്ത്‌ നിലനിൽക്കുന്ന പ്രതിസന്ധി നേതാക്കൾ മന്ത്രിയെ ബോധ്യപെടുത്തി. ഉപരി പഠന രംഗത്തെ പ്രഗിസന്ധികൾ പരിഹരിക്കുന്നതിന്‌ ആവശ്യമായ ഹയർസെക്കണ്ടരി, ഡിഗ്രി സീറ്റുകൾ അനുവദിക്കുക. തൊഴിലധിഷ്ടിത കോഴ്സുകളുടെ സീറ്റുകൾ വർദ്ധിപ്പിക്കുക, സീറ്റുകൾ അനുവദിക്കപെട്ട സ്കൂളുകൾക്ക്‌ മെച്ചപെട്ട സൗകര്യം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കൊണ്ട്‌ എസ്‌എസ്‌എഫ്‌ മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റ്‌ സയ്യിദ്‌ സൈനുൽ ആബിദീന്റെ നേതൃത്വത്തിൽ മന്ത്രിക്ക്‌ നിവേദനം നൽകി. പി.പി മുജീബുറഹ്മാൻ, സി.കെ ശക്കീർ, പി.കെ മുഹമ്മദ്‌ ശാഫി എന്നിവർ സംബന്ധിച്ചു.

15/05/2010
pk naeemi


No comments: