Thursday, May 13, 2010

ഉപരിപഠനം: ജില്ലയോടുളള അവഗണനക്കെതിരെ SSF‌ തെരുവു പഠനം നടത്തും


മലപ്പുറം: എസ്‌എസ്‌എൽസി പരീക്ഷയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ തുടർ പഠനത്തിന്‌ അർഹത നേടിയ മലപ്പുറം ജില്ലയിൽ ഉപരിപഠന പ്രതിസന്ധിക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ എസ്‌എസ്‌എഫ്‌ ജില്ലയിലെ 13 ഡിവിഷൻ കേന്ദ്രങ്ങളിൽ പ്രകടനവും തെരുവുപഠനവും നടത്തും. 13 കേന്ദ്രങ്ങളിലും പരിപാടികൾക്കുളള ഒരുക്കങ്ങൾ പൂർത്തിയായി. തുടർ പഠനത്തിന്‌ അർഹത നേടിയ 61804 വിദ്യർത്ഥികൾക്കായി 43790 ഹയർ സെക്കണ്ടറി സീറ്റുകൾ മാത്രമാണുളളത്‌. എയ്ഡഡ്‌, അൺ എയ്ഡഡ്‌, ഹയർ സെക്കണ്ടറി, പോളിടെക്നിക്‌, വൊക്കേഷണൽ ഹയർ സെക്കണ്ടരി, ഐ.ടി.സി, ഐ.ടി.ഐ തുടങ്ങിയ കോഴ്സുകളുടെ സീറ്റുകൾ കൂടി ചേർത്താലും പതിനായിരത്തോളം വിദ്യാർകൾക്ക്‌ ഉപരിപഠനത്തിന്‌ അവസരമില്ലാത്ത സാഹചര്യമാണുളളത്‌. അതേ സമയം എറണാംകുളം മുതൽ തിരുവനന്തപുരം വരെയുളള തെക്കൻ ജില്ലകളിൽ 44161 സീറ്റുകൾ ഒഴിഞ്ഞ്‌ കിടക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. വിദ്യഭ്യാസ രംഗത്ത്‌ അധികൃതരുടെ ഭാവനാശൂന്യമായ ഇടപെടലാണ്‌ ഇത്തരമൊരു പൊരുത്തക്കേടിന്‌ വഴിവെച്ചതു.

ആവശ്യമായ ഹയർ സെക്കണ്ടറി സീറ്റുകൾ അനുവധിക്കുക, തൊഴിലധിഷ്ഠിത കോഴ്സുകളുടെ സീറ്റുകൾ വർധിപ്പിക്കുക, സീറ്റുകൾ അനുവധിക്കപ്പെട്ട സ്കൂളുകൾക്ക്‌ മെച്ചപെട്ട സൗകര്യം ഉറപ്പ്‌ വരുത്തുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ തെരുവുപഠനം നടക്കുന്നത്‌. അരീക്കോട്‌ എ.ഇ.ഒ ഓഫീസ്‌, കൊണേ​‍്ടാട്ടി ടൗൺ, കോട്ടക്കൽ ബസ്റ്റാന്റ്‌, മലപ്പുറം ഡി.ഡി.ഇ ഓഫീസ്‌, മഞ്ചേരി കച്ചേരിപ്പടി, നിലമ്പൂർ ഡി.ഡി.ഇ ഓഫീസ്‌ ചന്തക്കുന്ന്‌, പെരിന്തൽമണ്ണ എ.ഇ.ഒ ഓഫീസ്‌, പൊന്നാനി എ.ഇ.ഒ ഓഫീസ്‌, തിരൂർ ഡി.ഇ.ഒ ഓഫീസ്‌, തിരൂരങ്ങാടി എ.ഇ.ഒ ഓഫീസ്‌, യൂണിവേഴ്സിറ്റി ക്യാമ്പസ്‌, വളാഞ്ചേരി എ.ഇ.ഒ ഓഫീസ്‌, വണ്ടൂർ എ.ഇ.ഒ ഓഫീസ്‌ എന്നിവിടങ്ങളിൽ കാലത്ത്‌ പത്ത്‌ മണിക്ക്‌ പ്രകടനവും പ്രതീകാത്മക തെരുവുപഠനവും നിവേദന സമർപ്പണവും നടക്കും. ജില്ലയുടെ ഉപരിപഠന പ്രതിസന്ധിക്ക്‌ പരിഹാരം കാണുന്നത്‌ വരെ ധാർമിക സമരവുമായി മുന്നോട്ടുപോവുമെന്നും നേതാക്കൾ അറിയിച്ചു.

12/05/2010
www.ssfmalappuram.com

1 comment:

prachaarakan said...

എസ്‌എസ്‌എൽസി പരീക്ഷയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ തുടർ പഠനത്തിന്‌ അർഹത നേടിയ മലപ്പുറം ജില്ലയിൽ ഉപരിപഠന പ്രതിസന്ധിക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ എസ്‌എസ്‌എഫ്‌ ജില്ലയിലെ 13 ഡിവിഷൻ കേന്ദ്രങ്ങളിൽ പ്രകടനവും തെരുവുപഠനവും നടത്തും.