'ഉപരിപഠനം; ജില്ലയോടുളള അവഗണന അവസാനിപ്പിക്കുക'എസ് എസ് എഫ് തെരുവു പഠനങ്ങൾക്ക് തുടക്കമായി

ജില്ലയോടുളള അവഗണന അവസാനിപ്പിക്കുക എന്ന തലക്കെട്ടിൽ മലപ്പുറം ഡിവിഷൻ കമ്മറ്റി നടത്തിയ പ്രതിഷേധ റാലി

കൊണേ്ടാട്ടിയിൽ നടന്ന തെരുവു പഠനത്തിൽ സി.കെ.എം ഫാറൂഖ് ക്ലസുക്കുന്നു
മലപ്പുറം: എസ്‌എസ്‌എൽസി പരീക്ഷയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ തുടർ പഠനത്തിന് അർഹത നേടിയ മലപ്പുറം ജില്ലയിൽ ഉപരിപഠന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാ വശ്യപ്പെട്ട് എസ്‌എസ്‌എഫ് മലപ്പുറം ജില്ലാനടത്തുന്ന തെരുവുപഠനങ്ങൾക്ക് ഡിവിഷനുകളിൽ തുടക്കമായി. ജില്ലയിൽ തുടർപഠനത്തിന് അർഹത നേടിയ 61804 വിദ്യർത്ഥികൾക്കായി 43790 ഹയർ സെക്കണ്ടറി സീറ്റുകൾ മാത്രമാണുളളത്.
എയ്ഡഡ്, അൺ എയ്ഡഡ്, ഹയർ സെക്കണ്ടറി, പോളി ടെക്നിക്, വൊക്കേഷണൽ ഹയർ സെക്കണ്ടരി, ഐ.ടി.സി, ഐ.ടി.ഐ തുടങ്ങിയ കോഴ്സുകളുടെ സീറ്റുകൾ കൂടി ചേർത്താലും പതിനായിരത്തോളം വിദ്യാർകൾക്ക് ഉപരിപഠനത്തിന് അവസരമില്ലാത്ത സാഹചര്യമാണുളളത്. അതേ സമയം എറണാംകുളം മുതൽ തിരുവനന്തപുരം വരെയുളള തെക്കൻ ജില്ലകളിൽ 44161 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. വിദ്യഭ്യാസ രംഗത്ത് അധികൃതരുടെ ഭാവനാശൂന്യമായ ഇടപെടലാണ് ഇത്തരമൊരു പൊരുത്തക്കേടിന് വഴിവെച്ചതു.
ആവശ്യമായ ഹയർ സെക്കണ്ടറി സീറ്റുകൾ അനുവധിക്കുക, തൊഴിലധിഷ്ഠിത കോഴ്സുകളുടെ സീറ്റുകൾ വർധിപ്പിക്കുക, സീറ്റുകൾ അനുവധിക്കപ്പെട്ട സ്കൂളുകൾക്ക് മെച്ചപെട്ട സൗകര്യം ഉറപ്പ്‌വരുത്തുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തെരുവുപഠനം നടന്നത്. കൊണേ്ടാട്ടി, മലപ്പുറം, നിലമ്പൂർ, വളാഞ്ചേരി തുടങ്ങിയ ഡിവിഷനുകളിൽ നടന്ന പരിപാടികളിൽ പി.പി മുജീബ് മാസ്റ്റർ, സി.കെഎം ഫാറൂഖ്, എം.അബ്ദുറഹ്മാൻ, ഫഖ്‌റുദ്ധീൻ സഖാഫി എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു. 13/05/2010
www.ssfmalappuram.com

No comments:
Post a Comment