
അഗത്തി: ലക്ഷദ്വീപ് സ്റ്റേറ്റ് സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ 2010-2012 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞടുത്തു. പി.സൈദ് ശൈക്കോയ ബാഖവി അമിനി (പ്രസിഡന്റ്), സി.കാസ്മി ഹാജി കവരത്തി (ജനറൽ സെക്രട്ടറി), മുഹമ്മദ് ശാഫി ചെത്ത്ലത്ത് (ട്രഷറർ), എസ്.ഹിബത്തുള്ളാഹിൽ ബക്തിയാർ അഗത്തി (വൈസ് പ്രസിഡന്റ്), മുഹമ്മദ് സലീം സഖാഫി കൽപേനി (ഡെപ്യൂട്ടി പ്രസിഡന്റ്), സയ്യിദ് മുഹമ്മദ് മുഹ്സിൻ ആന്ത്രോത്ത് (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് ശിഹാബുദ്ധീൻ കിൽത്താൻ (ഡെപ്യൂട്ടി സെക്രട്ടറി), കെ.കെ.ഷമീം കൽപേനി (അസോസിയേറ്റ് സെക്രട്ടറി). കെ.ടി.ത്വാഹിർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ അഗത്തിയിൽ നടന്ന സ്റ്റേറ്റ് കൗൺസിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സുപ്രീം കൗൺസിൽ ചെയർമാനായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെയും അംഗങ്ങളായി കെ.ടി.ത്വാഹിർ സഖാഫി, സി.എം.മുഹ്സിൻ എന്നിവരെയും തിരഞ്ഞെടുത്തു. >>>
കൂടുതൽ ദ്വീപ് വാർത്തകൾ
കൂടുതൽ ദ്വീപ് വാർത്തകൾ
No comments:
Post a Comment