Sunday, June 13, 2010

കളികൾക്ക് പിന്നിലെ കഥ

നാട്ടിൽ സർവ്വ രംഗങ്ങളിലും അധാർമ്മികത തഴച്ചുവളരുന്നു. ജനം സാമ്പത്തികമായി, സാംസ്കാരികമായി സാമ്രാജ്യത്വ ശക്തികളാൽ കൊളളയടിക്കപ്പെടുന്നു. ഇതു തിരിച്ചറിയാതിരിക്കാനാണ്‌ കാൽ പന്തുകളിയും കൈപന്തുകളിയും വലിയ ഇഷ്യൂവായി ആഘോഷിക്ക പ്പെടുന്നത്‌. തിരിച്ചറിവ്‌ നേടുക. (SSF Bulletin )

6 comments:

prachaarakan said...

നാട്ടിൽ സർവ്വ രംഗങ്ങളിലും അധാർമ്മികത തഴച്ചുവളരുന്നു. ജനം സാമ്പത്തികമായി, സാംസ്കാരികമായി സാമ്രാജ്യത്വ ശക്തികളാൽ കൊളളയടിക്കപ്പെടുന്നു. ഇതു തിരിച്ചറിയാതിരിക്കാനാണ്‌ കാൽ പന്തുകളിയും കൈപന്തുകളിയും വലിയ ഇഷ്യൂവായി ആഘോഷിക്ക പ്പെടുന്നത്‌. തിരിച്ചറിവ്‌ നേടുക.

മഞ്ഞു തോട്ടക്കാരന്‍ said...

കളികള്‍ വേണ്ട, സിനിമ വേണ്ട, tv വേണ്ട ഇവ എല്ലാം സാംസ്കാരികമായി കൊളളയടിക്കാന്‍ സാമ്രാജ്യത്വ ശക്തികലുപയോഗിക്കുന്ന ഉപാധികളാണ്. അതിനാല്‍ നമുക്ക് താലിബാനിസം ഉപയോഗിക്കാം എന്താ?

prachaarakan said...

ഒന്നും വേണ്ട എന്ന സന്ദേശമോ ആഹ്വാനമോ ഇവിടെയില്ലല്ലോ സഹോദരാ.. അതിരു വിട്ട ആഘോഷങ്ങളെയാണല്ലോ വിമർശിച്ചിരിക്കുന്നത്.

പിന്നെ താലിബാനിസം എന്നത് കൊണ്ട് എന്താണുദ്ദേശിക്കുന്നത് സുഹൃത്തേ ?
തിരിച്ചറിവില്ലാത്ത നടപടികൾ എന്നാണെങ്കിൽ അതിനു (തിരിച്ചറിവ് നേടാൻ) ള്ള ആഹ്വാനമാണിവിടെ മുഴങ്ങുന്നത്.

തിരിച്ചറിവുണ്ടാകട്ടെ

മഞ്ഞു തോട്ടക്കാരന്‍ said...

സഹോദരാ... താങ്കളുടെ പോസ്റ്റ്‌ അതിരു വിട്ട ആഘോഷങ്ങള്‍ക്കെതിരെ ആണെങ്കില്‍ വളരെ പ്രസക്തമാണ്. തെറ്റിധാരനക്കും 'അതിരുവിട്ട' കമ്മന്റിനും ക്ഷമാപണം.

prachaarakan said...

ഒരു ക്ഷമാപണത്തിന്റെ ആവശ്യമില്ല സഹോദരാ,
ധാരണ തെറ്റാണെന്ന് മനസിലായാൽ അത് തുറന്ന് പറയുന്നത് ഏറ്റവും നല്ല കാര്യമാണ്. അത് തന്നെ ധാരാളം. വളരെ നന്ദി

prachaarakan said...

മലപ്പുറം: മലപ്പുറത്തുകാരുടെ അതിരുവിട്ട ഫുട്‌ബോള്‍ ഭ്രാന്ത് അപകടകരമാണെന്നും യുവതലമുറ കൂടുതല്‍ ഉണര്‍ന്നു ചിന്തിക്കണമെന്നും എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ജലീല്‍ സഖാഫി കടലുണ്ടി പ്രസ്താവിച്ചു. 'മലപ്പുറത്തുകാരുടെ കളിക്കമ്പം കാടു കയറുമ്പോള്‍' എന്ന വിഷയത്തില്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം കളിയേയും വിനോദത്തെയും അന്ധമായി എതിര്‍ക്കുന്നില്ല, മറിച്ച് സീമകള്‍ ലംഘിക്കരുതെന്നാണ് ഇസ്‌ലാമിന്റെ ആഹ്വാനം. കളി കാര്യമാകാനോ കാര്യം കളിയാകാനോ പാടില്ല. കൊള്ളക്കാരന്റെ വേഷത്തില്‍ ഇന്ത്യയിലെത്തി സര്‍വ്വതും കവര്‍ന്ന്‌കൊണ്ട് പോയവരാണ് ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും മറ്റു പാശ്ചാത്യന്‍ രാജ്യങ്ങളും. ഇവര്‍ക്കെതിരെ പടനയിച്ച ദേശാഭിമാനികളായ മമ്പുറം തങ്ങളുടെയും ആലി മുസ്‌ലിയാരുടെയും പിന്‍ഗാമികളായ മലപ്പുറത്തെ മാപ്പിളമാര്‍ ഇത്തരം പാശ്ചാത്യന്‍ രാജ്യങ്ങളുടെ പതാക നെഞ്ചിലേറ്റുന്ന കാഴ്ച വളരെ ഖേദകരമാണെന്നും ഇതിലേക്ക് വലിച്ചിഴക്കുന്നവരുടെ ഹിഡന്‍ അജണ്ട മലപ്പുറത്തുകാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു

www.ssfmalappuram.com

--