
ഫുജൈറ: കാലിക്കറ്റ് സെന്ററിൽ നടന്ന സി.എ എൻട്രൻസ് പരീക്ഷയിൽ ആർ.എസ്.സി പ്രവർത്തകൻ റൈഹാൻ റഷീദിന് മൂന്നാം റാങ്ക് ലഭിച്ചു. ആർ.എസ്.സി ഫുജൈറ സോണലിലെ ഫുജൈറ സിറ്റി യൂനിറ്റ് എസ്.ബി.എസ് കൺവീനറും അൽ ഇസ്വാബ അംഗവുമാണ്. ഫുജൈറ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായിരുന്ന റൈഹാണ് ഇവിടുത്തെ പ്ലസ്ടു പരീക്ഷയിൽ 92.6 ശതമാനം മാർക്ക് ലഭിച്ചിരുന്നു. ഫുജൈറ എസ്.വൈ.എസ് സേൻട്രൽ കമ്മിറ്റി ട്രഷറർ പി.പി. അബ്ദുൽ റഷീദിന്റെ മകനാണ്. കണ്ണൂർ തലശ്ശേരി ചെമ്പാട് സ്വദേശിയാണ്. ഫുജൈറ എസ്.വൈ.എസ്, ആർ.എസ്.സി കമ്മിറ്റികൾ അഭിനന്ദിച്ചു.
26/07/2010
1 comment:
അഭിനന്ദനങ്ങൾ
Post a Comment