
ഒന്നിനു പിറകെ ഒന്നായി എത്തുകയാണ് അഴിമതിയുടെ അറക്കുന്ന വാർത്തകൾ. ജനസംഖ്യയുടെ വലിയൊരു ശതമാനം വിശന്ന് പൊരിയുന്ന ഇന്നാട്ടിലെ ഭരണം കയ്യാളുന്നവർക്ക് അറബ് നാട്ടിൽ വീശുന്ന മുല്ലപ്പൂമണം ഒരു മുന്നറിയിപ്പാണ്.
(from SSF Bulletin )
(from SSF Bulletin )
ധാര്‍മ്മിക വിപ്ലവത്തിന്റെ പടഹധ്വനി.. സുന്നീ സ്റ്റുഡന്റ്സ് ഫെഡറേഷന്..കര്‍മ്മ പാതയിലൂടെ .. ബുള്ളറ്റിനുകളിലൂടെ..

മലപ്പുറം: പഠിക്കുക നിവർന്നു നിന്നുപൊരുതാൻ എന്ന ശീർഷകത്തിൽ നടന്ന എസ്എസ്എഫ് മലപ്പുറം ജില്ലാ കാമ്പസ് സമ്മേളനം പ്രൗഢമായി. സമ്മേളനം മലപ്പുറം കോട്ടക്കുന്നിൽ കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലർ കെ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാമ്പസുകൾ നീതിക്കുവേണ്ടിയുളള സർഗാത്മകമായ പോരിടങ്ങളാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം പറഞ്ഞു. നീതിബോധത്തോടെ ജീവിക്കുന്നവർക്ക് മാത്രമെ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടി നിവർന്നു നിന്നു പൊരുതാനാവുകയുളളു. സമ്മേളനത്തിൽ കെ സൈനുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു.