
എസ്എസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാർച്ച് സംസ്ഥാന അധ്യക്ഷൻ എൻ.എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: പ്രാദേശിക മദ്യനിരോധന ജനാധികാര വകുപ്പുകൾ പുന:സ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് എസ്എസ്എഫ് മലപ്പുറം ജില്ലാ കമ്മി്ററി നടത്തിയ കൽകടറേററ് മാർച്ച് അധികാരികൾക്ക് ശക്തമായ താക്കീതായി. അബ്കാരി കുററങ്ങൾ കൈകാര്യം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ സ്റ്റാറ്റ്യൂട്ടറി സംവിധാനമൊരുക്കുക, മദ്യത്തിനെതിരെ വ്യാപക ബോധവത്കരണം നടത്തുക, സ്കൂൾ പാഠപുസ്തകത്തിൽ ലഹരിവിരുദ്ധ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുക, ഘട്ടം ഘട്ടമായി മദ്യനിരോധനമേർപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് വാദീസലാം പരിസരത്തു നിന്ന് ആരംഭിച്ച മാർച്ചിന് ജില്ലാ നേതാക്കൾ നേതൃത്വം നൽകി. മാർച്ച് എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് എൻഎം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു. പികെഎം സഖാഫി ഇരിങ്ങല്ലൂർ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, എഎ റഹീം, പിപി മുജീബുർറഹ്മാൻ പ്രസംഗിച്ചു.
29/05/2009