
കണ്ണൂർ: ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും (നബിവചനം), ധർമപക്ഷത്ത് സംഘം ചേരുക എന്ന പ്രമേയത്തിൽ എസ് എസ് എഫ് 2010?11 വർഷക്കാലത്തെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കൂത്തുപറമ്പിൽ നടന്നു. പാറാട് യൂനിറ്റിലെ ഷുഹൈബ് സഖാഫിക്ക് മെമ്പർഷിപ്പ് നൽകി സംസ്ഥാനസെക്രട്ടറി ആർ പി ഹുസൈൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ലാവൈസ് പ്രസിഡന്റ് ഫൈളുറഹ്മാൻ ഇർഫാനി അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ഷാജഹാൻ മിസ്ബാഹി ഏളന്നൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂത്തുപറമ്പ് യൂനിറ്റ് പ്രസിഡന്റ് അബ്ദുുല്ല സന്ദേശമവതരിപ്പിച്ചു. ജില്ലാട്രഷറർ അബാസ് പെരളശേരി, ജലീൽ ബാഖവി പങ്കെടുത്തു.
23/11/2010
muhammed rushdi