Tuesday, August 2, 2011

വിദ്യാര്ത്ഥികളുടെ യാത്രാ ദുരിതത്തിനെതിരെ SSF മാർച്ച്

 കാസര്കോട്: ജില്ലയില് സ്വകാര്യ സര്ക്കാര് ബസ്സുകളുടെ കുറവ് മൂലം പൊതുജനവും വിദ്യാര്ത്ഥികളും അഭിമുഖീകരിക്കുന്ന രൂക്ഷമായ യാത്രാ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ജില്ലാ എസ്.എസ്.എഫ് കാസര്കോട് റിജ്യണല് ട്രാന്സ്പോര്ട്ട് ഓഫീസിലേക്ക് നടത്തിയ മാര്ച്ചില് പ്രതിഷേധമിരമ്പി. വിദ്യാനഗര് കോളേജ് പരിസരത്തു നിന്നാരംഭിച്ച മാര്ച്ചില് നൂറു കണക്കിനു വിദ്യാര്ത്ഥികള് അണിനിരന്നു.


എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അശ്റഫ് അശ്രഫി, സെക്രട്ടറി അബ്ദുല് റസാഖ് കോട്ടക്കുന്ന്, അബ്ദുല് കരീം ഡി.കെ കുമ്പള, അബ്ദുല് അസീസ് സൈനി, സിദ്ദീഖ് കോളിയൂര്, ജമാലുദ്ദീന് സഖാഫി ആദൂര്, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര് നേതൃത്വം നല്കി.


കളക്ടറേറ്റിനു മുന്നില് പോലീസ് മാര്ച്ച് തടഞ്ഞു. തുടര്ന്നു നടന്ന ധര്ണ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല് ഖാദിര് മദനി ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങളുന്നയിച്ച് നേതാക്കള് ആര്.ടി.ഒയ്ക്ക് നിവേദനം നല്കി. ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങള് നഗരത്തിലും പരിസരങ്ങളിലുമായതിനാല് ഉള്ഭാഗങ്ങളില് നിന്ന് ആയിരക്കണക്കിനു വിദ്യാര്ത്ഥികള്ക്ക് നഗരത്തിലേക്കുള്ള ബസ്സുകളെ ആശ്രയിക്കേണ്ടി വരുന്നന്നതായും പാവപ്പെട്ട വിദ്യാര്ത്ഥികള്ക്ക് പഠനത്തിനും അനുബന്ധ കാര്യങ്ങള്ക്കും ഉപയോഗിക്കേണ്ട വിലപ്പെട്ട സമയമാണ് ബസ്സു കാത്ത് മണിക്കൂറുകളോളം പെരുവഴിയിലാകുന്നതെന്നും നിവേദനത്തില് ചൂണ്ടിക്കാട്ടി.


ബസ്സുകളുടെ അപര്യാപ്തത നേരിടുന്ന എല്ലാ റൂട്ടുകളിലും സ്വകാര്യ/ സര്ക്കാര് ബസ്സുകള്ക്ക് അനുമതി നല്കണമെന്നും രാവിലെയും വൈകിട്ടും കൂടുതല് ട്രിപ്പുകള് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കൂടുതല് വിദ്യാര്ത്ഥികളുള്ള റൂട്ടില് സ്റ്റുഡന്റ്സ് ഓണ്ലി ബസ്സുകള് അനുവദിക്കുക. അനാവശ്യമായി ട്രിപ്പ് കട്ട് ചെയ്യുന്ന ബസ്സുകള്ക്കെതിരെ നടപടിയെടുക്കുക., ദേശ സാല്കൃതമല്ലാത്ത റൂട്ടുകളിലും കെ.എസ്.ആര്.ടി. സി ബസ്സുകളില് വിദ്യാര്ത്ഥികള്ക്ക് കണ്സെഷന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും എസ്.എസ്.എഫ് നിവേദനത്തില് ഉന്നയിച്ചു.

1 comment:

prachaarakan said...

ജില്ലയില് സ്വകാര്യ സര്ക്കാര് ബസ്സുകളുടെ കുറവ് മൂലം പൊതുജനവും വിദ്യാര്ത്ഥികളും അഭിമുഖീകരിക്കുന്ന രൂക്ഷമായ യാത്രാ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ജില്ലാ എസ്.എസ്.എഫ് കാസര്കോട് റിജ്യണല് ട്രാന്സ്പോര്ട്ട് ഓഫീസിലേക്ക് നടത്തിയ മാര്ച്ചില് പ്രതിഷേധമിരമ്പി.