Monday, March 5, 2012

സ്വവര്ഗരതി : കേന്ദ്ര സര്ക്കാര്‍ ധര്മ്മ ബോധത്തെ അപഹസിക്കരുത്. എസ്.എസ്.എഫ്

കാസര്കോകട് : സ്വവര്ഗരതി  നിയമ വിധേയമാക്കുവാന്‍ കേന്ദ്ര സര്ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ രാജ്യത്തിന്റെ പൈതൃകത്തെയും ധര്മ്മ ബോധത്തെയും അപഹസിക്കുന്നതാണെന്ന് എസ്.എസ്.എഫ് സംസ്ഥാന കൗണ്സിംല്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് ലൈഗീക അരാജകത്വം സൃഷ്ടിക്കുകയും ധാര്മികവും ആരോഗ്യകരവുമായ പ്രശ്‌നങ്ങ ളുണ്ടാക്കുകയും ചെയ്യുന്ന പ്രസതുത തീരുമാനം കേന്ദ്രസര്ക്കാ്ര്‍ പുന പരിശോധിക്കണം എന്ന് പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന വാര്ഷിക കൗണ്സില്‍ ആവശ്യപ്പെട്ടു.

സമസ്ത കേന്ദ്ര മുശാവറ അംഗം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എന്‍.എം സ്വാദിഖ് സഖാഫി അധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബശീര്‍ പറവണ്ണൂര്‍ ആശംസാ പ്രസംഗം നടത്തി. കെ. അബ്ദുല്‍ കലാം സ്വാഗതവും വി.പി.എം ഇസ്ഹാഖ് നന്ദിയും പറഞ്ഞു


3 comments:

Pheonix said...

ഈ വൃത്തികേടിനെതിരെ എല്ലാവരും ആവും വിധം പ്രതികരിക്കുക. ജനങ്ങളെ ബോധവല്‍ക്കരിക്കുക.

പാര്‍ത്ഥന്‍ said...

ഇന്ത്യയിൽ എത്ര സ്വവർഗ്ഗരതിക്കാരുണ്ട്, അവരിൽ എത്ര എയ്ഡ്സ് രോഗികളുണ്ട് എന്നും ബോധിപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇപ്പോൾ സ്വവർഗ്ഗരതി ഇഷ്ടപ്പെടുന്നവർ ഏതു സമുദായത്തിൽ പെട്ടവരാണെന്നുകൂടി വെളിപ്പെടുത്തിയാൽ ഈ ധർമ്മ ബോധം ചിലപ്പോൾ ബോധക്കേടുണ്ടാക്കും.

ജലു said...

പാര്‍ഥന്‍ പറഞ്ഞത് നൂറു ശതമാനവും ശെരിയാണ്‌!! ചില എമ്പോക്കികള്‍ ഈയുള്ളവന്റെ അടുത്തും ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് ,.. ഇതു സമുദായക്കരനെന്നു ഞാന്‍ പറയണ്ടല്ലോ !!