Tuesday, June 8, 2010

മണ്ണും മനസ്സും ഒന്നായി; എസ്‌എസ്‌എഫ്‌ മരം നടൽ ക്യാമ്പയിനിൽ ആയിരങ്ങൾ കണ്ണി ചേർന്നു

കോഴിക്കോട്‌ : എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ 'നാളേയ്ക്കൊരു തണൽ' രണ്ട്‌ ലക്ഷം വൃക്ഷത്തൈ നടൽ പദ്ധതിയിൽ സംസ്ഥാനത്തൊന്നാകെ ആയിരങ്ങൾ അണി ചേർന്നു. വർധിച്ചുവരുന്ന പരിസ്ഥിതിപ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും ആഗോള താപനത്തിന്റെ ദുരിതത്തിൽ നിന്ന്‌ ഭൂമിയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമാക്കി എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത പുതിയ ദൗത്യത്തിൽ മണ്ണും മനസ്സും ഒന്നായി. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്‌ സംസ്ഥാന വനംവകുപ്പിന്റെ സഹകരണത്തോടെ എസ്‌.എസ്‌.എഫ്‌ പ്രവർത്തകർ നാടെങ്ങും ഹരിതമയമാക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. 2010 അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷമായി ആചരിക്കുന്ന സവിശേഷ സാഹചര്യം കൂടി പരിഗണിച്ച്‌ പരിസ്ഥിതി ബോധവത്കരണം, പ്ലാസ്റ്റിക്‌ നിർമാർജനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു. സംസഥാനതല ഉദ്ഘാടനം തൊടുപുഴ ദാറുൽ ഫതഹ്‌ പബ്ലിക്‌ സ്കൂളിൽ വനം മന്ത്രി ബിനോയ്‌ വിശ്വം കഴിഞ്ഞ ദിവസം നിർവ്വഹിച്ചിരുന്നു. കുണ്ടമംഗലം ഡിവിഷൻ തല ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവ്വഹിച്ചു.

മലപ്പുറം ജില്ലാതല ഉദ്ഘാടനം പ്രമുഖ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ നിർവ്വഹിച്ചു. മണ്ണും മനവും ഊഷരതകൊണ്ട്‌ നിറയുന്നത്‌ നവയുഗത്തിൽ മാനവസമൂഹം നേരിടുന്ന ശാപവും വെല്ലുവിളിയുമെന്ന്‌ അദ്ദേഹം പ്രസ്താവിച്ചു. ചെമ്രവട്ടത്ത്‌ നടന്ന ചടങ്ങിൽ എസ്‌എസ്‌എഫ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. എ.എ റഹീം, പി.പി മുജീബുറഹ്മാൻ, സൈതലവി മാസ്റ്റർ ചെമ്രവട്ടം, നൗശാദ്‌ സഖാഫി എന്നിവർ സംബന്ധിച്ചു. കാസർകോട്‌ ജില്ലാതല ഉദ്ഘാടനം സിവിൽ സ്റ്റേഷൻ പരിസരത്ത്‌ ജില്ലാ അസിസ്റ്റ്ന്റ്‌ ഫോറസ്റ്റ്‌ കൺസർവേറ്റർ പി ബിജു നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി, അബ്ദു റസാഖ്‌ കോട്ടക്കുന്ന്‌ തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന വ്യാപകമായി പ്രഥമ ദിനം തന്നെ ഒരു ലക്ഷത്തിലേറെ തൈകൾ നട്ട്‌ പിടിപ്പിച്ചു. നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിന്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംവിധാനം ഒരുക്കിയിരുന്നു
basheer pulikkur


ചില ചടങ്ങുകളിൽ നിന്ന്

2 comments:

prachaarakan said...

എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ 'നാളേയ്ക്കൊരു തണൽ' രണ്ട്‌ ലക്ഷം വൃക്ഷത്തൈ നടൽ പദ്ധതിയിൽ സംസ്ഥാനത്തൊന്നാകെ ആയിരങ്ങൾ അണി ചേർന്നു.

Jishad Cronic said...

aashamsakal.......