Sunday, November 23, 2008

SSF‌ ജില്ലാ പ്രതിനിധി സമ്മേളനം തുടങ്ങി; അരലക്ഷം പേരുടെ റാലി ഇന്ന്‌


മലപ്പുറം: അനീതികളോടും അധാര്‍മികതയോടും രാജിയാകാന്‍ ഒരുക്കമല്ലെന്ന്‌ ഉച്ചൈസ്തരം പ്രഖ്യാപിച്ച്‌ പോരാട്ടങ്ങളുടെ വീരചരിതമുറങ്ങുന്ന മലപ്പുറത്തിന്റെ മണ്ണില്‍ ധര്‍മ വിപ്ലവ പോരാളികള്‍ ഒത്തുചേര്‍ന്നതോടെ രണ്ടു നാളത്തെ കേരളം കണ്ട കരുത്തുറ്റ ധര്‍മ വിപ്ലവ വിദ്യാര്‍ഥി സംഘടനയുടെ ജില്ലാ പ്രതിനിധി സമ്മേളനത്തിന്‌ തുടക്കമായി. മതധ്യാപനങ്ങളെ ദുരുപയോഗം ചെയ്ത്‌ തീവ്രവാദവും വര്‍ഗീയതയും മതത്തിന്റെ ലേബലില്‍ ചിലവഴിക്കുന്ന ശിഥില ശക്തികളുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും നവോഥാനത്തിന്റെ മറവില്‍ മത പാരമ്പര്യത്തെ അവമതിക്കാന്‍ സമ്മതിക്കില്ലെന്നും പ്രഖ്യാപിച്ച ജില്ലാ കൗണ്‍സില്‍ എസ്‌വൈഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ യൂണിറ്റ്‌, സെക്ടര്‍, ഡിവിഷന്‍ തലങ്ങളിലെ മെമ്പര്‍ഷിപ്പ്‌ പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ്‌ ആധികാരിക മത വിദ്യാര്‍ഥി സംഘടനയുടെ ജില്ലാ ഘടകത്തിന്റെ പുതിയ ചുവടു വെപ്പിന്‌ കാതോര്‍ക്കുന്ന സംഘമത്തിനരങ്ങൊരുങ്ങിയത്‌. ജില്ലയുടെ മതകീയ പ്രവര്‍ത്തനങ്ങളുടെ ഭാവി ഭാഗഥേയം നിര്‍ണയിക്കുന്ന സമ്മേളനത്തിന്‌ പോരാട്ടങ്ങളുടെ ചരിത്ര ഭൂമി അത്യുത്സാഹത്തോടെയാണ്‌ ആതിഥ്യമരുളുന്നത്‌. സംഘടനയുടെ സംഘ ശക്തി വിളിച്ചോതുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളോടെയാണ്‌ ജില്ലാ ആസ്ഥാനത്ത്‌ സമ്മേളനത്തിന്‌ കൊടിയുയര്‍ന്നത്‌. നഗരം നിറഞ്ഞു നില്‍ക്കുന്ന ത്രിവര്‍ണ പതാകകളും തോരണങ്ങളും പ്രവര്‍ത്തകരുടെ ആവേശം വിളിച്ചോതുന്നതാണ്‌. ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന കൗണ്‍സില്‍ ജില്ലയിലെ വരുന്ന രണ്ടു വര്‍ഷത്തെ മത പ്രബോധന ദൗത്യത്തിന്‌ നേതൃത്വം നല്‍കുന്ന അമരക്കാരെ തിരഞ്ഞെടുക്കും. സമ്മേളനത്തിലെ പ്രധാന ഇനമായ പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെയും ജില്ലയിലെ പ്രവര്‍ത്തകരുടെ സംഗമം ഉച്ചക്കും കുന്നുമ്മലിലെ വാരിയംകുന്നന്‍ സ്മാരക ടൗണ്‍ഹാളില്‍ നടക്കും. പ്രതിനിധി സമ്മേളനം സംഘടനാ സംസ്ഥാന കാര്യദര്‍ശി വിപിഎം ബഷീര്‍ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ പഴയകാല നേതാക്കളായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എം.അബൂബക്കര്‍ മാസ്റ്റര്‍, കീലത്ത്‌ മുഹമ്മദ്‌ മാസ്റ്റര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ അരലക്ഷം പേര്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി റാലിയോടെ സമ്മേളനം സമാപിക്കും. ധര്‍മ ചേതനയുടെ മഹാ പ്രവാഹം ഫാസിസ്റ്റ്‌ തീവ്രവാദ സാമ്രാജ്യത്വ ശക്തികള്‍ക്ക്‌ താക്കീതാകുന്നതോടൊപ്പം സുന്നി കൈരളിയുടെ കുതിപ്പിനുള്ള ആവേശവും ഇന്ധനവുമാകും.

സമാപന സമ്മേളനം കോട്ടപ്പടിയില്‍ എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്‌വൈഎസ്‌ സംസ്ഥാന സെക്രട്ടറി എന്‍.അലി അബ്ദുള്ള, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സിപി സൈതലവി മാസ്റ്റര്‍, പ്രൊഫ. കെഎംഎ റഹീം സാഹിബ്‌, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍ പ്രഭാഷണം നടത്തും

1 comment:

prachaarakan said...

അനീതികളോടും അധാര്‍മികതയോടും രാജിയാകാന്‍ ഒരുക്കമല്ലെന്ന്‌ ഉച്ചൈസ്തരം പ്രഖ്യാപിച്ച്‌ പോരാട്ടങ്ങളുടെ വീരചരിതമുറങ്ങുന്ന മലപ്പുറത്തിന്റെ മണ്ണില്‍ ധര്‍മ വിപ്ലവ പോരാളികള്‍ ഒത്തുചേര്‍ന്നതോടെ രണ്ടു നാളത്തെ കേരളം കണ്ട കരുത്തുറ്റ ധര്‍മ വിപ്ലവ വിദ്യാര്‍ഥി സംഘടനയുടെ ജില്ലാ പ്രതിനിധി സമ്മേളനത്തിന്‌ തുടക്കമായി.