

മലപ്പുറം: ധര്‍മ വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ രണ്ടു നാളത്തെ ജില്ലാ പ്രതിനിധി സമ്മേളനത്തിന് ആസ്ഥാന നഗരിയെ കാല്‍ക്കീഴിലൊതുക്കിയ ഉജ്ജ്വല റാലിയോടെ സമാപനം. വാരിയംകുന്നന്‍ ഓഡിറ്റോറിയത്തിലെ വെള്ളില ഉസ്താദ് നഗറില്‍ രാവിലെ നടന്ന പ്രതിനിധി സമ്മേളനം എസ്‌എസ്‌എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപിഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഡിവിഷന്‍, സെക്ടര്‍ ഘടകങ്ങളില്‍ നിന്നുള്ള 1260 കര്‍മ ഭടന്‍മാര്‍ പ്രതനിധികളായെത്തി. ഉച്ചക്ക് നടന്ന പ്രവര്‍ത്തകരുടെ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എന്‍വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, പ്രൊഫ. കെഎം റഹീം, സിപി സൈതലവി മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ പ്രഭാഷണം നടത്തി. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള സംഘടനാ നേതാക്കളെ ഐപിബി ഡയറക്ടര്‍ എം.മുഹമ്മദ് സ്വാദിഖ് പ്രഖ്യാപിച്ചു. വൈകുന്നേരം മുന്നു മണിക്ക് മൂന്നാംപടിയില്‍ നിന്നാരംഭിച്ച റാലിയില്‍ അരലക്ഷം പേര്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യ മക്കളെ കൊല ചെയ്യുന്ന നരാധമന്‍മാര്‍ക്കും രാജ്യം കാക്കേണ്ട സേനയില്‍ പോലും കയറിപ്പറ്റി കങ്കാണിപ്പണി ചെയ്യുന്ന ഫാസിസ്റ്റുകള്‍ക്കും റാലി താക്കീതു നല്‍കി. റാലിക്ക് ജില്ലാ നേതാക്കന്‍മാര്‍ നേതൃത്വം നല്‍കി. ശേഷം കോട്ടപ്പടിയില്‍ നടന്ന സമാപന പൊതുസമ്മേളനം എസ്‌എസ്‌എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. എന്‍എം സ്വാദിഖ് സഖാഫി, വിപിഎം ബഷീര്‍, എം.മുഹമ്മദ് സ്വാദിഖ്, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, എം.അബൂബക്കര്‍ മാസ്റ്റര്‍, ബാവ മുസ്ലിയാര്‍ ക്ലാരി, വിപിഎം ഇഷാഖ്, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എന്‍വി അബ്ദുര്‍റസാഖ് സഖാഫി, എഎ റഹീം, ബഷീര്‍ രണ്ടത്താണി പ്രസംഗിച്ചു.


news and pic : www.ssfmalappuram.com
1 comment:
ധര്‍മ വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ രണ്ടു നാളത്തെ ജില്ലാ പ്രതിനിധി സമ്മേളനത്തിന് ആസ്ഥാന നഗരിയെ കാല്‍ക്കീഴിലൊതുക്കിയ ഉജ്ജ്വല റാലിയോടെ സമാപനം
Post a Comment